Month: July 2022
-
Kerala
ഏഷ്യാനെറ്റ് ന്യൂസിലെ ‘കവർസ്‌റ്റോറി’ 15 വർഷം പിന്നിടുന്നു; ഒരു വനിതാ മാധ്യമപ്രവർത്തക അവതരിപ്പിക്കുന്ന പരിപാടി 700 എപ്പിസോഡുകൾ പിന്നിടുന്നത് മലയാള വാർത്താ ചാനലുകളിൽ ആദ്യം
ഏഷ്യനെറ്റ് ന്യൂസിലെ പ്രതിവാര വാർത്താ വിശകലന പരിപാടിയായ കവര്‍സ്റ്റോറി 15 വർഷങ്ങൾ പിന്നിടുന്നു. 700 എപ്പിസോഡുകളിലെത്തിയ പരിപാടിയുടെ ഉള്ളടക്കം തയ്യാറാക്കുന്നതും അവതരിപ്പിക്കുന്നതും ഏഷ്യാനെറ്റ് ന്യൂസ് എക്‌സിക്യുട്ടിവ് എഡിറ്ററായ സിന്ധു സൂര്യകുമാറാണ്. ഇതിലുമേറെ എപ്പിസോഡുകൾ പിന്നിട്ട നിരവധി വാർത്താപരിപാടികൾ മലയാളം ചാനലുകളിൽ ഉണ്ടായിട്ടുണ്ടെങ്കിലും ഒരു വനിതാ മാധ്യമപ്രവർത്തക ആദ്യമായാണ് ഇത്രയധികം കാലം ഒരേ പരിപാടിയുടെ മുഖമായി നിൽക്കുന്നത്. പ്രതിദിന രാഷ്ട്രീയ സംഭവങ്ങളെ വിശകലനം ചെയ്യുന്ന പരിപാടി അഭിനന്ദനങ്ങളും വിമർശനങ്ങളും ഒരു പോലെ ഏറ്റുവാങ്ങിയിട്ടുണ്ട്. ആക്ഷേപഹാസ്യത്തിന്റെ മേമ്പൊടിയോടെ സിന്ധുസൂര്യകുമാർ തയ്യാറാക്കുന്ന ഉള്ളടക്കം പക്ഷേ രാഷ്ട്രീയ വിഷയങ്ങൾ ഇഷ്ടപ്പെടുന്ന പ്രേക്ഷകരുടെ പ്രിയ പരിപാടികളിൽ ഒന്നായി തുടരുന്നു. തലമുതിർന്ന രാഷ്ട്രീയ നേതാക്കളുടെ ചെയ്തികളെയും വാക്കുകളെയും രൂക്ഷമായ ഭാഷയും പരിഹാസവും ഇടകലർത്തി സിന്ധു സൂര്യകുമാർ വിമർശിക്കുന്നത് മലയാളിയുടെ പരമ്പരാഗത പുരുഷാധിപത്യ ശീലങ്ങളെ തുടക്കത്തിൽ അലോസരപ്പെടുത്തിയിരുന്നെങ്കിലും പിന്നീടത് ശീലവും സ്വീകാര്യവുമായി. ആദ്യം നെറ്റിചുളിച്ചിരുന്നവർ പോലും കവർസ്‌റ്റോറിയിൽ താൻ പരാമർശിക്കപ്പെടുന്നത് ഇഷ്ടപ്പെടുന്നുവെങ്കിൽ അതാണ് ആ പരിപാടിയുടെ വിജയം. രാഷ്ട്രീയ വിശകലനവും വിമർശനവുമെല്ലാം…
Read More » -
Crime
ഉടുമ്പന്‍ചോലയില്‍ നാലുവയസുകാരി പൊതുകുളത്തില്‍വീണ് മരിച്ചു
ഇടുക്കി: ഉടുമ്പന്‍ചോലയില്‍ നാല് വയസുകാരി പൊതുകുളത്തില്‍ വീണ് മരിച്ചു. ഉടുമ്പന്‍ചോല വെള്ളറക്കംപാറ കോളനിയില്‍ പരേതനായ പരമശിവം-വീരലക്ഷ്മി ദമ്പതികളുടെ മകള്‍ ധരണി ആണ് മരിച്ചത്. സംരക്ഷണ ഭിത്തി ഇല്ലാത്ത കുളത്തില്‍ കുട്ടി കാല്‍വഴുതി വീണതാണെന്നാണ് പ്രാഥമിക നിഗമനം. ഇന്നു രാവിലെ കണ്ണൂരിലുണ്ടായ മറ്റൊരു അപകടത്തില്‍ പതിനാറുകാരിയായി പ്ലസ് വണ്‍ വിദ്യാര്‍ഥിനിയും ദാരുണമായി മരിച്ചു. സ്‌കൂള്‍ ബസില്‍ കയറാന്‍ രാവിലെ അമ്മയ്‌ക്കൊപ്പം വന്ന വിദ്യാര്‍ഥിനി റെയില്‍വെ ഗേറ്റ് അടച്ചിരിക്കുന്നതുകണ്ട് കാറില്‍നിന്ന് ഇറങ്ങി റെയില്‍വെ ട്രാക്ക് മുറിച്ച് കടക്കാന്‍ ശ്രമിക്കുന്നതിനിടെ കണ്ണൂര്‍ ഭാഗത്തേക്ക് വന്ന പരശുറാം എക്‌സ്പ്രസ് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. കിഷോര്‍ – ലിസി ദമ്പതികളുടെ മകളും കക്കാട് ഭാരതിയ വിദ്യാഭവന്‍ സ്‌കൂളിലെ പതിനൊന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയുമായ നന്ദിത പി കിഷോര്‍ ( 16 ) ആണ് മരിച്ചത്. ലിസിയുടെ ഭര്‍ത്താവ് കിഷോര്‍ നേരത്തെ രോഗം ബാധിച്ച് മരിച്ചിരുന്നു.
Read More » -
Kerala
കാറില്‍നിന്നിറങ്ങി, അടച്ചിട്ട റെയില്‍വേഗേറ്റ് മറികടന്ന് സ്‌കൂള്‍ബസില്‍ കയറാന്‍ ഓടിയ പ്ലസ് വണ്‍ വിദ്യാര്‍ഥിനി അമ്മയുടെ കണ്‍മുന്നില്‍ ട്രെയിനിടിച്ച് മരിച്ചു
കണ്ണൂര്‍: അടച്ചിട്ട റെയില്‍വേഗേറ്റ് മറികടന്ന് സ്‌കൂള്‍ ബസില്‍ കയറാനായി നീങ്ങിയ പ്ലസ് വണ്‍ വിദ്യാര്‍ഥിനി അമ്മയുടെ കണ്‍മുന്നില്‍ ട്രെയിനിടിച്ച് മരിച്ചു. കിഷോര്‍ – ലിസി ദമ്പതികളുടെ മകള്‍ നന്ദിത( 16 )യാണ് മരിച്ചത്. കണ്ണൂര്‍ കക്കാട് ഭാരതീയ വിദ്യാഭവനിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണ് നന്ദിത. കണ്ണൂരിലെ ചിറക്കല്‍ അര്‍പ്പാംതോട് റെയില്‍വേ ഗേറ്റില്‍ ഇന്നു രാവിലെ 7.45-നാണ് സംഭവം. സ്‌കൂള്‍ ബസില്‍ കയറാന്‍ രാവിലെ അമ്മയ്‌ക്കൊപ്പം കാറില്‍ വന്ന വിദ്യാര്‍ഥിനി റെയില്‍വെ ഗേറ്റ് അടച്ചിരിക്കുന്നതുകണ്ട് കാറില്‍നിന്ന് ഇറങ്ങി റെയില്‍വെ ട്രാക്ക് മുറിച്ച് കടക്കാന്‍ ശ്രമിക്കുന്നതിനിടെ കണ്ണൂര്‍ ഭാഗത്തേക്ക് വന്ന പരശുറാം എക്‌സ്പ്രസ് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. സ്‌കൂള്‍ ബസ് പതിവായി എത്തുന്ന സ്ഥലത്തേക്ക് നടന്ന് പോകുന്നതിനിടെയാണ് അപകടമുണ്ടായത്. വിദ്യാര്‍ഥിനി പാളം മുറിച്ചുകടന്നുവെങ്കിലും ബാഗ് തീവണ്ടിയില്‍ കുരുങ്ങിയാണ് അപകടമുണ്ടായതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. നാട്ടുകാര്‍ ഉടന്‍തന്നെ കുട്ടിയെ എ.കെ.ജി ആശുപത്രിയിലും മിംസ് ആശുപത്രിയിലും എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ലിസിയുടെ ഭര്‍ത്താവ് നേരത്തെ രോഗം ബാധിച്ച് മരിച്ചിരുന്നു.
Read More » -
Kerala
നെഞ്ചുവേദന അവഗണിച്ചു, സഹായിക്കാന്‍ ശ്രമിച്ചവരെ പിന്തിരിപ്പിച്ചു, പ്രാഥമിക ചികിത്സയില്‍ ഗുരുതര വീഴ്ച: കസ്റ്റഡി മരണത്തില്‍ പോലീസ് വീഴ്ചകള്‍ നിരത്തി ഐജിയുടെ പ്രാഥമിക റിപ്പോര്‍ട്ട്
കോഴിക്കോട്: കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ച സംഭവത്തില്‍ വടകര പൊലീസിന് വീഴ്ച പറ്റിയെന്ന് ഉത്തരമേഖല ഐജിയുടെ പ്രാഥമിക റിപ്പോര്‍ട്ട്. മരംവെട്ട് തൊഴിലാളിയായ, വടകര കല്ലേരി സ്വദേശി സജീവന്റെ മരണത്തില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ സ്വീകരിച്ച നടപടിയുടെ വിശദാംശങ്ങള്‍ സഹിതം ഐജി ഉടന്‍ സര്‍ക്കാരന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. സജീവന്റേത് കസ്റ്റഡി മരണമാണെന്ന ബന്ധുക്കളുടെയും ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളുടെയും ആരോപണത്തില്‍ ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി. സംഭവത്തില്‍ പ്രഥമ ദൃഷ്ട്യാ വീഴ്ച കണ്ടെത്തിയതിനെ തുടര്‍ന്ന് വടകര സ്റ്റേഷന്‍ എസ്.ഐ നിജേഷ്, എ.എസ്.ഐ അരുണ്‍, സിവില്‍ പൊലീസ് ഓഫീസര്‍ ഗിരീഷ് എന്നിവരെ ഇന്നലെ ഉത്തരമേഖലാ ഐജി രാഹുല്‍ ആര്‍ നായര്‍ സസ്പെന്‍ഡ് ചെയ്തിരുന്നു. സജീവന് പ്രാഥമിക ചികിത്സ നല്‍കുന്നതില്‍ ഗുരുതര വീഴ്ച പൊലീസ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഉണ്ടായെന്നാണ് ഉത്തരമേഖല ഐജിയുടെ റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍. നെഞ്ചുവേദന അനുഭവപ്പെട്ട കാര്യം പലതവണ പറഞ്ഞിട്ടും പൊലീസ് കാര്യമായി എടുത്തില്ല. സഹായിക്കാന്‍ ശ്രമിച്ചവരെ പിന്തിരിപ്പിച്ചു. ഇതെല്ലാം ഗുരുതര വീഴ്ചയാണെന്ന് റിപ്പോര്‍ട്ടിലുണ്ട്. ഇക്കാര്യങ്ങള്‍ ബോധ്യപ്പെട്ടതിനാലാണ് എസ്‌ഐ ഉള്‍പ്പെടെ മൂന്ന്…
Read More » -
Kerala
ഇപി ജയരാജനെതിരായ കേസ്: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നോട്ടീസ്
തിരുവനന്തപുരം: വിമാനത്തിലെ പ്രതിഷേധവുമായി ബന്ധപ്പെട്ട് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജനെതിരേ രജിസ്റ്റര്‍ ചെയ്ത കേസില്‍ പരാതിക്കാരായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നോട്ടീസ്. മൊഴി രേഖപ്പെടുത്തുന്നതിനായി തിങ്കളാഴ്ചയും ചൊവ്വാഴ്ചയും എത്താനാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ഫര്‍സിന്‍ മജീദ്, നവീന്‍ കുമാര്‍ എന്നിവര്‍ക്ക് നോട്ടീസ് അയച്ചിരിക്കുന്നത്. വിമാനത്തില്‍ മുഖ്യമന്ത്രിക്കെതിരെ വധശ്രമം നടത്തിയെന്ന കേസില്‍ പ്രതികളാണ് ജയരാജനെതിരായ പരാതിക്കാരായ ഫര്‍സീന്‍ മജീദും നവീന്‍കുമാറും. വലിയതുറ ഇന്‍സ്‌പെക്ടര്‍ സതി കുമാറാണ് ഹാജരാകാന്‍ ഇരുവര്‍ക്കും നോട്ടീസ് നല്‍കിയത്. മുഖ്യമന്ത്രിക്കെതിരെ വിമാനത്തില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കയ്യേറ്റം ചെയ്ത സംഭവത്തില്‍ വധശ്രമം, മനഃപൂര്‍വ്വമല്ലാത്ത നരഹത്യാ ശ്രമം, ഗൂഢാലോചന, ഭീഷണിപ്പെടുത്തല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് തിരുവനന്തപുരം വലിയതുറ പൊലീസ് ഇ പി ജയരാജനെതിരെ കേസെടുത്തത്. സംഭവത്തില്‍ മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ അനില്‍കുമാര്‍, പിഎ സുനീഷ് എന്നിവര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പരാതിയില്‍, തിരുവനന്തപുരം ജെഎഫ്എംസി കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് കേസെടുത്തത്. ജയരാജനും മുഖ്യമന്ത്രിയുടെ പേഴ്‌സനല്‍ സ്റ്റാഫ് അംഗം…
Read More » -
NEWS
ഇന്ത്യയുമായുള്ള അതിര്‍ത്തിക്കരികെ ചൈനയുടെ പുതിയ ഗ്രാമവും താമസക്കാരും; മറ്റൊരു ഗ്രാമത്തിന്റെ നിർമ്മാണം പുരോഗമിക്കുന്നു
ന്യൂഡല്‍ഹി: ഇന്ത്യയുമായുള്ള അതിര്‍ത്തിക്കരികെ, ഡോക്‌ലാം പീഠഭൂമിക്കു കിഴക്ക് ഒമ്ബതു കി.മീറ്റര്‍ മാറി ചൈന നിര്‍മിച്ച ഗ്രാമത്തില്‍ നിറയെ താമസക്കാരായതായി റിപ്പോര്‍ട്ട്. ഗ്രാമത്തിലെ ഓരോ വീടിനു മുന്നിലും കാര്‍ നിര്‍ത്തിയിട്ടത് യു.എസ് കേന്ദ്രമായ ‘മാക്സര്‍ ടെക്നോളജീസി’ന്റെ ഉപഗ്രഹചിത്രത്തില്‍ വ്യക്തമാണെന്ന് എന്‍.ഡി ടി.വി റിപ്പോര്‍ട്ട് പറയുന്നു. പാങ്ഡ എന്നാണ് ചൈന ഈ ഗ്രാമത്തിനിട്ട പേര്. 2017ല്‍ ഇന്ത്യ-ചൈന സൈന്യം തമ്മില്‍ 74 ദിവസങ്ങള്‍ നീണ്ട സംഘര്‍ഷമുണ്ടായ ഡോക്‍ലാം പീഠഭൂമി, ഇന്ത്യ-ഭൂട്ടാന്‍-ചൈന ത്രിരാഷ്ട്ര അതിര്‍ത്തിയിലാണ്. ഇവിടെ ആമോ ചു നദിക്കരയില്‍ ചൈന ഭൂട്ടാന്‍ മേഖലയിലേക്കെത്തുന്ന നിര്‍മാണവും നടത്തിയിട്ടുണ്ട്. ഇത് നിര്‍ണായക പ്രദേശത്ത് ചൈനക്ക് ആധിപത്യമുറപ്പിക്കാന്‍ സഹായിക്കും. സിലിഗുരി ഇടനാഴിയിലേക്കുള്ള കാഴ്ചയും ഇവിടെനിന്ന് ലഭിക്കും. പശ്ചിമബംഗാളിലെ സിലിഗുരി വഴിയുള്ള 22 കി.മീറ്റര്‍ മേഖലയാണ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ ഇന്ത്യയുടെ ഇതര പ്രദേശങ്ങളുമായി ബന്ധിപ്പിക്കുന്നത്. ആമോ ചു നദിക്കരയില്‍ മറ്റൊരു ഗ്രാമത്തിന്റെ നിര്‍മാണം പൂര്‍ത്തിയാകുന്ന ഘട്ടത്തിലാണെന്ന് ഉപഗ്രഹ ചിത്രങ്ങളിലുണ്ട്. താഴ്വരക്ക് തെക്ക് മറ്റൊരു ഗ്രാമത്തിന്റെ നിര്‍മാണം നടക്കുന്നതായും…
Read More » -
NEWS
പശുവിനെ ഇടിക്കാതിരിക്കാന്‍ ആംബുലൻസ് വെട്ടിച്ചു; നാലു മരണം
ഉഡുപി: ബുധനാഴ്ച കര്‍ണാടകയിലെ ഉഡുപി ജില്ലയില്‍ ആംബുലന്‍സ് ടോള്‍ ബൂതിലേക്ക് ഇടിച്ച് മറിഞ്ഞുണ്ടായ അപകടത്തിലേക്ക് നയിച്ചത് പശുവിനെ ഇടിക്കാതിരിക്കാന്‍ ഡ്രൈവര്‍ നടത്തിയ ശ്രമമാണെന്ന് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാകുന്നു. രോഗിയുമായി അതിവേഗം വന്ന ആംബുലൻസ് റോഡിന് നടുവില്‍ പശു കിടക്കുന്നതുകണ്ട് പെട്ടെന്ന് വെട്ടിക്കുകയായിരുന്നു.ബൈന്ദൂര്‍-ഷിരൂര്‍ ടോള്‍ ബൂതിലെ ജീവനക്കാരിലൊരാള്‍ പശുവിനെ വഴിയില്‍ നിന്ന് മാറ്റാന്‍ ശ്രമിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. അതേസമയം, മറ്റൊരു ജീവനക്കാരന്‍, ആംബുലന്‍സിന് സുഗമമായി കടന്നുപോകുന്നതിനായി പാതയുടെ ഒരു വശത്ത് സ്ഥാപിച്ചിരിക്കുന്ന ബാരികേഡ് നീക്കം ചെയ്തിരുന്നു. കുതിച്ചുവന്ന ആംബുലന്‍സ് നിയന്ത്രണം വിട്ട് തെന്നിമാറി ടോള്‍ ബൂതിലേക്ക് ഇടിച്ചുകയറി മറിയുകയായിരുന്നു. ഗജാനന നായക് (55) എന്ന രോഗിയുമായി സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും അകമ്ബടിയോടെ ഹൊന്നാവറില്‍ നിന്ന് കുന്ദാപൂര്‍ ആശുപത്രിയിലേക്ക് ആംബുലന്‍സ് പോകുമ്ബോള്‍ വൈകിട്ട് 4.07 ഓടെ ഷിരൂര്‍ ടോള്‍ ഗേറ്റിലാണ് സംഭവം നടന്നത്. ഗജാനന നായക്, മാദേവ നായക് (48), ലോകേഷ് നായക് (48), ജ്യോതി നായക് (44) എന്നിവരാണ് അപകടത്തില്‍ മരിച്ചത്. ഗജാനന…
Read More » -
India
ഓഗസ്റ്റ് എട്ടിനുമുമ്പ് ഭൂരിപക്ഷം തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കാന്‍ ഉദ്ദവ്, ഷിന്‍ഡെ വിഭാഗങ്ങള്‍ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശം
മുംബൈ: ഓഗസ്റ്റ് എട്ടിനുമുമ്പ് ഭൂരിപക്ഷം തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കാന്‍ ശിവസേനയിലെ ഉദ്ദവ് താക്കറെ, ഏക്‌നാഥ് ഷിന്‍ഡെ വിഭാഗങ്ങളോട് നിര്‍ദേശിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍. എന്താണ് പാര്‍ട്ടിയിലുണ്ടായ തര്‍ക്കമെന്നതിനെ കുറിച്ചും ബി.ജെ.പിയുടെ പിന്തുണയോടെ ഏക്നാഥ് ഷിന്‍ഡെ സര്‍ക്കാര്‍ രൂപീകരിച്ചതിനെ കുറിച്ചും വിശദമാക്കുന്ന എഴുതി തയാറാക്കിയ രേഖകള്‍ ഹാജരാക്കണമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ‘ശിവസേനയില്‍ രണ്ട് ഗ്രൂപ്പുകളുണ്ടെന്നത് യഥാര്‍ഥ്യമാണ്. അതില്‍ ഒരു ഗ്രൂപ്പിനെ ഷിന്‍ഡെയും മറ്റൊരു ഗ്രൂപ്പിനെ ഉദ്ധവ് താക്കറേയും നയിക്കുന്നു. രണ്ടുപേരും തങ്ങളാണ് യഥാര്‍ഥ ശിവസേനയെന്നാണ് അവകാശപ്പെടുന്നത്. അവരുടെ നേതാക്കള്‍ ആരോപണ വിധേയരാണ്’ – രണ്ട് ഗ്രൂപ്പുകള്‍ക്കുമയച്ച കത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ചൂണ്ടിക്കാട്ടി. രണ്ടുഗ്രൂപ്പുകളും പറയുന്നത് പോലെ അവരുടെ അവകാശങ്ങളും താല്‍പര്യങ്ങളും സംരക്ഷിക്കപ്പെടണമെങ്കില്‍ യഥാര്‍ഥ വസ്തുതകള്‍ വ്യക്തമാവണം. അതുകൊണ്ടു തന്നെ രേഖകള്‍ അടിയന്തരമായി സമര്‍പ്പിക്കണമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യപ്പെട്ടു. ആകെയുള്ള 55 എം.എല്‍.എമാരില്‍ 40 പേരുടെയും 18 എം.പിമാരില്‍ 12 പേരുടെയും പിന്തുണ തനിക്കുണ്ടെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് അയച്ച കത്തില്‍ ഏക്നാഥ് ഷിന്‍ഡെ അവകാശപ്പെട്ടിരുന്നു.…
Read More » -
NEWS
മിത്രാനന്ദപുരം വാമനമൂർത്തി ക്ഷേത്രം;സന്താനങ്ങളില്ലാത്തവരുടെ മിത്രം
തൃശൂരിന്‍റെ സാംസ്കാരിക തനിമയ്ക്കൊപ്പം തലയയുര്‍ത്തി നില്‍ക്കുന്നവയാണ് ഇവിടുത്തെ ക്ഷേത്രങ്ങള്‍. അതില്‍ ഒരു ക്ഷേത്രത്തെപ്പോലും മാറ്റിനിര്‍ത്തുവാനാകില്ലെങ്കിലും കുറച്ചധികം ശ്രദ്ധ ആകര്‍ഷിക്കുന്ന ഒരു ക്ഷേത്രമാണ് മിത്രാനന്ദപുരം വാമനമൂർത്തി ക്ഷേത്രം. ഇന്ത്യയിലെ തന്നെ അപൂര്‍വ്വമായ വാമനമൂര്‍ത്തി ക്ഷേത്രത്തമാണിത്. അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ക്ഷേത്രമാണ് തൃശൂര്‍ പെരുമ്പിള്ളിശ്ശേരി ജംങ്ഷന് സമീപം സ്ഥിതി ചെയ്യുന്ന മിത്രാനന്ദപുരം വാമനമൂർത്തി ക്ഷേത്രം. . കേരളത്തിലെ ഏറ്റവും പുരാതന തന്ത്രികുടുംബമായ നെടുമ്പിള്ളി തരണനെല്ലൂർ മനക്കാരുടെ പദ്ധതി ക്ഷേത്രങ്ങൾ എന്നറിയപ്പെടുന്ന പത്ത് ക്ഷേത്രങ്ങളില്‍ ഒന്നാണ് മിത്രാനന്ദപുരം വാമനമൂർത്തി ക്ഷേത്രം. പരശുരാമന്‍ സൃഷ്ടിച്ച 64 നമ്പൂതിരി ഗ്രാമങ്ങളിലൊന്നായ പെരുവനം ഗ്രാമത്തിന്റെ ഭാഗം കൂടിയാണ് ക്ഷേത്രം. പെരുമ്പിള്ളി ശ്ശേരിയിലെ ദേശക്ഷേത്രമായാണ് മിത്രാനന്ദപുരം വാമനമൂർത്തി ക്ഷേത്രം അറിയപ്പെടുന്നത്. ഗണപതി, ഭഗവതി,ചുറ്റമ്പലത്തിനു പുറത്തെ സ്വാമിയാര്‍ എന്നിവരാണ് ഇവിടുത്തെ ഉപദേവതകള്‍. കേരളത്തില്‍ നിലവിലുള്ള ക്ഷേത്രങ്ങളിലൊരിടത്തും കണ്ടിട്ടില്ലാത്ത പ്രതിഷ്ഠയാണ് ഈ ക്ഷേത്രത്തിനുള്ളത്. . ഉപനയനം കഴിഞ്ഞ് വേദം അഭ്യസിക്കുന്ന ബ്രഹ്മചാരിയുടെ സങ്കല്പ്പത്തിലാണ് ഇവിടുത്തെ വാമനമൂര്‍ത്തി പ്രതിഷ്ഠയുള്ളത്. സാധാരണ ക്ഷേത്രങ്ങളിലെപോലെ ആഘോഷങ്ങള്‍ ഇവിടെ പതിവില്ല.…
Read More » -
NEWS
ലോകത്തിന്റെ സ്‌നേഹം നേടി ആന്‍ വിടപറഞ്ഞു; മരിച്ചത് ഏറ്റവും പ്രായംചെന്ന ഭീമന്‍ പാണ്ട
ഹോങ്കോങ്: മനുഷ്യസംരക്ഷണയിലുള്ള ലോകത്തെ ഏറ്റവും പ്രായംചെന്ന ആണ്‍ ഭീമന്‍ പാണ്ടയായ ആന്‍ ആന്‍ മരിച്ചു. ഹോങ് കോങ്ങിലെ ഓഷ്യന്‍ പാര്‍ക്ക് അധികൃതരാണ് മരണവാര്‍ത്ത പുറത്തുവിട്ടത്. ലോകത്തിന്റെ മുഴുവന്‍ സ്നേഹം നേടിയ ആന്‍ ആന്‍ 35-ാം വയസ്സില്‍ ആണ് വിടവാങ്ങിയത്. ഓഷ്യന്‍ പാര്‍ക്ക് അധികൃതര്‍ ആന്‍ ആന്റെ ചിത്രങ്ങളുമായി മരണവാര്‍ത്ത പങ്കുവച്ചതിനു പിന്നാലെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും നിരവധി പേരാണ് ആദരാഞ്ജലിയര്‍പ്പിച്ചും ദുഖം രേഖപ്പെടുത്തിയും രംഗത്തെത്തിയത്. https://twitter.com/GlobalWatchCGTN/status/1549959852008562688?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1549959852008562688%7Ctwgr%5E%7Ctwcon%5Es1_c10&ref_url=https%3A%2F%2Fwww.mathrubhumi.com%2Fenvironment%2Fnews%2Fworld-s-oldest-giant-panda-dies-at-the-age-of-35-1.7720775 ചൈനയില്‍ സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും പ്രതീകമാണ് പാണ്ട. തെക്കുപടിഞ്ഞാറന്‍ ചൈനീസ് പ്രവിശ്യയായ സിച്വാനില്‍ 1986-ലാണ് ആന്‍ ആന്‍ പിറന്നത്. പിന്നീട് ചൈന സമ്മാനമായി നല്‍കിയതിനെത്തുടര്‍ന്ന് 1999 മുതല്‍ ഓഷ്യന്‍ പാര്‍ക്കിലാണ് ആന്‍ ആന്റെ താമസം. പിന്നീട് ആന്‍ ആന് കൂട്ടിനായി പെണ്‍ പാണ്ടയായ ജിയ ജിയയും ഓഷ്യന്‍ പാര്‍ക്കിലെത്തി. 2016-ല്‍ 38-ാമത്തെ വയസ്സിലാണ് ജിയ ജിയ വിടവാങ്ങിയത്.
Read More »