KeralaNEWS

ജനസേവന കേന്ദ്രത്തിൻ്റെയും പലചരക്ക് കടയുടെയും മറവിൽ സമാന്തര ടെലഫോൺ എക്സ്ചേഞ്ച്, രണ്ടുപേർ അറസ്റ്റിൽ

തിരൂരങ്ങാടി: ജനസേവന കേന്ദ്രത്തിൻ്റെയും പലചരക്ക് കടയുടെയും മറവിൽ സമാന്തര ടെലഫോൺ എക്സ്ചേഞ്ച് നടത്തിയ രണ്ടുപേർ പിടിയിലായി. മലപ്പുറം തിരൂരങ്ങാടിയിൽ നിന്നാണ് ഇരുവരും പിടിയിലായത്. പ്രത്യക്ഷത്തിൽ ജനങ്ങൾ തിരിച്ചറിയാതിരിക്കാനാണ്  ജനസേവനകേന്ദ്രം പലചരക്ക് കടയുടെ എന്നിവയുടെ മറവിൽ  ടെലഫോൺ എക്സ്ചേഞ്ച് ആരംഭിച്ചത്.

തിരൂരങ്ങാടി വെന്നിയൂരിലെ ജനസേവന കേന്ദ്രത്തിൽ അറക്കലെ പലചരക്കു കടയിലും അതിനോട് ചേർന്ന് കെട്ടിടത്തിലും നടത്തിയ റെയ്ഡിൽ സമാന്തര ടെലഫോൺ എക്സ്ചേഞ്ചിലെ ഒട്ടേറെ ഉപകരണങ്ങൾ പിടിച്ചെടുത്തു. പൊലീസിന് കിട്ടിയ രഹസ്യവിവരത്തെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. തെന്നല കുന്നന്താറ മുഹമ്മദ് സുഹൈൽ സഹായി ചുള്ളിപ്പാറ കൊടക്കല്ല് സ്വദേശി നിയാസുദ്ദീൻ എന്നിവർ സംഭവത്തിൽ അറസ്റ്റിലായി. അറുപതോളം സിംകാർഡുകൾ, രണ്ട് കമ്പ്യൂട്ടറുകൾ, രണ്ട് ലാപ്ടോപ്പുകൾ, മൂന്ന് സിം ബോക്സുകൾ, എട്ട് മൊബൈൽ ഫോണുകൾ എന്നിവ റെയ്ഡിൽ പിടിച്ചെടുത്തിട്ടുണ്ട്. പ്രതികളെ പരപ്പനങ്ങാടി ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് കോടതി മുമ്പാകെ ഹാജരാക്കി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

Back to top button
error: