തിരുവനന്തപുരം :ഓണക്കാലത്തെ വരവേല്‍ക്കാന്‍ ഒരുങ്ങി കെഎസ്‌എഫ്‌ഇ. നിരവധി സമ്മാന പദ്ധതികള്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ള ഭദ്രതാ സ്മാര്‍ട്ട് ചിട്ടികളാണ് ഓണക്കാലത്തെ ലക്ഷ്യമിട്ട് ആരംഭിക്കാന്‍ ഒരുങ്ങുന്നത്.
സമ്മാനങ്ങള്‍ക്ക് പുറമേ, നിരവധി ആനുകൂല്യങ്ങളും നല്‍കുന്നുണ്ട്. ബംമ്ബര്‍ സമ്മാനമായി ഒരു കോടി രൂപ വിലമതിക്കുന്ന ഫ്ലാറ്റ്/ വില്ലയാണ് നല്‍കുക.
ചിട്ടിയുടെ ആദ്യ ലേലത്തിനുശേഷം തിരിച്ചടവ് ശേഷികള്‍ക്കനുസരിച്ച് മതിയായ ജാമ്യത്തില്‍ 50 ശതമാനം വരെ ചിട്ടി ലോണ്‍ അനുവദിക്കും. കൂടാതെ, പദ്ധതി കാലയളവില്‍ ഗൃഹോപകരണങ്ങള്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മികച്ച ആനുകൂല്യവും നല്‍കുന്നുണ്ട്. ഗൃഹോപകരണങ്ങള്‍ വാങ്ങുന്നതിന് നിലവിലുള്ള പലിശ നിരക്കില്‍ രണ്ടു ശതമാനം ഇളവോടെ ചിട്ടിയില്‍ അടച്ച തുകയ്ക്ക് തുല്യമായി പരമാവധി 50,000 രൂപ വരെ സിവിഎല്‍ വായ്പയായി നല്‍കുന്നതാണ്.
ഏകദേശം 10.5 കോടി രൂപയുടെ സമ്മാനങ്ങളാണ് ഈ സ്മാര്‍ട്ട് ചിട്ടിയിലൂടെ നല്‍കുന്നത്. മേഖലാ തലത്തില്‍ 70 ഇലക്‌ട്രിക് കാറുകളോ 12.5 ലക്ഷം രൂപയോ സമ്മാനമായി ലഭിക്കും. കൂടാതെ, 100 ഇലക്‌ട്രിക് സ്കൂട്ടറുകള്‍ അല്ലെങ്കില്‍ 75,000 രൂപയാണ് സമ്മാനത്തുക.