NEWS

അയല്‍വാസിയുടെ ഒന്നര ലക്ഷത്തോളം രൂപ വില മതിക്കുന്ന ബൈക്ക് കത്തിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റിൽ

തിരുവല്ല: മുന്‍ വൈരാഗ്യത്തെ തുടര്‍ന്ന് അയല്‍വാസിയുടെ ഒന്നര ലക്ഷത്തോളം രൂപ വില മതിക്കുന്ന ബൈക്ക് കത്തിച്ച സംഭവത്തില്‍ യുവാവിനെ പുളിക്കീഴ് പൊലീസ് അറസ്റ്റ് ചെയ്തു.

തിരുവല്ല നിരണം കൊമ്ബങ്കേരി വീട്ടില്‍ ബിജി ചാക്കോയാണ് (32) പിടിയിലായത്.ഇയാൾ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്.

 

Signature-ad

 

നിരണം കൊമ്ബങ്കേരി മാനാങ്കേരില്‍ വീട്ടില്‍ സോമേഷ് സോമന്‍റെ പള്‍സര്‍ ബൈക്കാണ് പൂര്‍ണമായും കത്തി നശിച്ചത്. വ്യാഴാഴ്ച അര്‍ധരാത്രിയോടെ ആയിരുന്നു സംഭവം. ബൈക്കിന് തീ പിടിക്കുന്നത് കണ്ട് പുറത്തിറങ്ങിയ സോമേഷ് വീട്ടുമുറ്റത്ത് നിന്നും ബിജി ചാക്കോ ഓടിപ്പോകുന്നത് കണ്ടു.തുടർന്ന് പൊലീസിൽ വിവരമറിയിക്കുകയും പോലീസ് നടത്തിയ അന്വേഷണത്തില്‍ വീടിന് സമീപത്തുനിന്ന് ബിജിയെ  കസ്റ്റഡിയില്‍ എടുക്കുകയുമായിരുന്നു.

Back to top button
error: