വയനാട്: ജില്ലയിലെ 7 റോഡുകള്‍ ഉന്നത നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിനായി സി.ആര്‍.ഐ.എഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 105 കോടി രൂപ അനുവദിച്ചു.
മാനന്തവാടി നിയോജകമണ്ഡലത്തിലെ മൂന്ന് റോഡുകള്‍ക്കായി 42 കോടി രൂപയാണ് നവീകരണത്തിനായി അനുവദിച്ചത്. പനമരം – നെല്ലിയമ്ബം -നടവയല്‍ റോഡിന് 15 കോടിയും ബേഗൂര്‍ തിരുനെല്ലി റോഡിന് 12 കോടിയും വെള്ളമുണ്ട വാരാമ്ബറ്റ പന്തിപ്പൊയില്‍ പടിഞ്ഞാറത്തറ റോഡിന് 15 കോടിയുമാണ് അനുവദിച്ചത്.
ബത്തേരി നിയോജക മണ്ഡലത്തിലെ രണ്ട് റോഡുകളുടെ നവീകരണത്തിനായി 33 കോടി അനുവദിച്ചു. കട്ടയാട് – പഴുപ്പത്തൂര്‍ റോഡിന് 18 കോടി രൂപയും മുള്ളന്‍കൊല്ലി – പാടിച്ചിറ – കബനിഗിരി – മരക്കടവ് – പെരിക്കല്ലൂര്‍ റോഡിന് 15 കോടി രൂപയും അനുവദിച്ചു.
കല്‍പ്പറ്റ നിയോജകമണ്ഡലത്തിലെ രണ്ട് റോഡുകള്‍ക്ക് 30 കോടി അനുവദിച്ചു. ചെന്നലോട് – ഊട്ടുപാറ റോഡിന് 15 കോടി രൂപയും കാവുമന്ദം – മാടക്കുന്ന് – ബാങ്ക്കുന്ന് റോഡിന് 15 കോടി രൂപയുമാണ് അനുവദിച്ചത്.