
മലപ്പുറം: കാടാമ്ബുഴ പിലാത്തറയില്‍ ജോലി സ്ഥലത്ത് വച്ച് വൈദ്യുതാഘാതമേറ്റ് യുവാവ് മരിച്ചു. ചേങ്ങോട്ടൂര്‍ മണ്ണഴി സ്വദേശി നല്ലാട്ടുപ്പറമ്ബില്‍ പുരുഷോത്തമന്‍ (അപ്പു) എന്നവരുടെ മകന്‍ നല്ലാട്ടുപ്പറമ്ബില്‍ കുട്ടന്‍ എന്ന വിനീഷ് (32) ആണ് മരിച്ചത്.
ജോലിക്കിടെ വൈദ്യുതാഘാതമേല്ക്കുകയായിരുന് നു. ഉടന്‍ ഉടന്‍ കാടാമ്ബുഴയിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് കോട്ടക്കലിലെ സ്വകാര്യ ആശുത്രിയിലും പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. പുഷ്പയാണ് മാതാവ്. ഭാര്യ: റിജിഷ. മകന്‍: ആദിനാഥ് (അഞ്ചരമാസം).






