Month: July 2022
-
Tech
ആമസോണ്‍ പ്രൈം ഡേ ഓഫര്‍; ഐഫോണ്‍ 13ന് അടക്കം വന്‍ വിലക്കുറവ്, അറിയാം ഓഫറുകള്‍…
ആമസോൺ പ്രൈം ഡേ പ്രൈം അംഗങ്ങൾക്കായി ലൈവായി കഴിഞ്ഞു. പുതിയ വരിക്കാരെ ആകർഷിക്കുന്നതിനായാണ് മികച്ച ഓഫറുകളുമായി ആമസോൺ പ്രൈം ഡേ സെയിൽ എല്ലാവര്‍ഷവും ആമസോണ്‍ സംഘടിപ്പിക്കുന്നത്. പ്രൈം ഡേ സെയിൽ 2022 ജൂലൈ 24 വരെ ഉണ്ടാകും. ആമസോൺ അതിന്റെ പ്രൈം അംഗങ്ങൾക്ക് എല്ലാ വിഭാഗത്തിലും മികച്ച ഡീലുകളും ഓഫറുകളും ഈ ദിനങ്ങളില്‍ വാഗ്ദാനം ചെയ്യുന്നു. സ്‌മാർട്ട്‌ഫോണുകൾ, കൺസ്യൂമർ ഇലക്ട്രോണിക്‌സ്, ടിവികൾ, വീട്ടുപകരണങ്ങൾ, ഫാഷൻ & ബ്യൂട്ടി, പലചരക്ക് സാധനങ്ങൾ, ആമസോൺ ഉപകരണങ്ങൾ, വീട്, അടുക്കള, ഫർണിച്ചറുകൾ തുടങ്ങി നിത്യോപയോഗ സാധനങ്ങൾ വരെ മികച്ച വിലയില്‍ സ്വന്തമാക്കാം, പ്രൈം അംഗങ്ങൾക്ക് പുതിയ ലോഞ്ചുകളും മികച്ച ആനുകൂല്യങ്ങളും ആമസോൺ പ്രൈം ഡേ സെയിൽ ദിനങ്ങളില്‍ ലഭിക്കും. ആമസോൺ പ്രൈം ഡേ സെയിൽ എല്ലാവരും വളരെ ശ്രദ്ധയോടെ നോക്കുന്ന ഡീലുകള്‍ സ്മാർട്ട്‌ഫോണുകളുടെ കാര്യത്തിലാണ്. ഫ്ലാഗ്ഷിപ്പ് ഉപകരണങ്ങള്‍ മുതല്‍ മിഡ് റൈഞ്ച് ഉപകരണങ്ങള്‍ വരെ മികച്ച വിലക്കുറവോടെ ലഭിക്കുന്നുണ്ട്.തിരഞ്ഞെടുത്ത ജനപ്രിയ ഫോണുകളിലെ ചില ഡീലുകൾ ഇതാ.…
Read More » -
Kerala
കാണാതായ 15-വയസ്സുകാരനായ മകനെ തിരഞ്ഞ് പിതാവ് കോഴിക്കോട്, തട്ടിക്കൊണ്ടുപോയ ആള്‍ക്കൊപ്പം റെയില്‍വേ സ്റ്റേഷനില്‍ വച്ച് കൈയോടെ പിടിച്ചു
അഞ്ചുദിവസം മുമ്പ് കാണാതായ മകനെ പിതാവിന് കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് അപ്രതീക്ഷിതമായി തിരിച്ചുകിട്ടി. പുത്തനത്താണിയില്‍ നിന്ന് കാണാതായ 15-വയസ്സുകാരനെയാണ് റെയില്‍വേ സ്റ്റേഷനില്‍ വച്ച് പിതാവിന് തിരിച്ചുകിട്ടിയത്. അതും കുട്ടിയെ കടത്തിക്കൊണ്ടുപോയ ആള്‍ക്കൊപ്പം. 18-ാം തിയതി രാവിലെ താനൂരിലെ വീട്ടില്‍ നിന്ന് സ്‌കൂളിലേക്ക് പോയ മകന്‍ തിരിച്ച് വരാതായതോടെയാണ് രക്ഷിതാക്കള്‍ അന്വേഷണം തുടങ്ങിയത്. കല്‍പ്പകഞ്ചേരി സ്റ്റേഷനില്‍ പരാതിയും നല്‍കി. ഇന്നലെ തെരച്ചിലിന്റെ ഭാഗമായി കോഴിക്കോട് റെയില്‍വേ സ്റ്റേഷനിലെത്തിയതാണ് പിതാവ്. സ്റ്റേഷന് മുന്നില്‍ നില്‍ക്കുമ്പോള്‍ മകന്റെ കൈ പിടിച്ച് ഒരാള്‍ പോകുന്നത് ശ്രദ്ധയില്‍പ്പെട്ടു. അയാളെ തടഞ്ഞുനിര്‍ത്തിയപ്പോള്‍ കുട്ടിയേ അവന്റെ അമ്മയുടെ അടുത്തേക്ക് കൊണ്ടുപോവുകയാണെന്ന മറുപടിയാണ് കിട്ടിയത്. തുടര്‍ന്ന് രക്ഷിതാവ് അയാളെ പിന്തുടരുകയും ടൗണ്‍ പോലീസ് സ്റ്റേഷനില്‍ വിവരം അറിയിക്കുകയും ചെയ്തു. ടൗണ്‍ പോലീസ് എത്തി കാസര്‍ക്കോഡ് ചെങ്കള സ്വദേശിയായ അബ്ബാസിനെ കസ്റ്റഡിയില്‍ എടുക്കുകയും കല്‍പ്പകഞ്ചേരി പോലീസിന് കൈമാറുകയും ചെയ്തു. 18ാം തിയതി കോഴിക്കോട് കൊടുവള്ളിയിലുളള സുഹൃത്തിന്റെ വീട്ടില്‍ എത്തിയ കുട്ടി അവിടെ നിന്ന്…
Read More » -
Local
മീൻ പിടിക്കാൻ കടലില്‍ വലവീശുന്നതിനിടെ അഴിമുഖത്തെ ചുഴിയിൽപ്പെട്ട് യുവാവ് മരിച്ചു
കോഴിക്കോട് : കടലുണ്ടിക്കടവ് അഴിമുഖത്ത് സുഹൃത്തുക്കൾക്കൊപ്പം മീൻ പിടിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട് യുവാവ് മരിച്ചു. കടലുണ്ടിക്കടവ് കാടശ്ശേരി ബാബുവിന്റെ മകൻ സനീഷാണ് (23) മരിച്ചത്. ശനി രാവിലെ എട്ടേമുക്കാലോടെയാണ് നാടിനെ നടുക്കിയ ഈ സംഭവം നടന്നത്. കോഴിക്കോട് സിറ്റിയിൽ എച്ച്ഡി.എഫ്.സി ബാങ്കിൽ ജീവനക്കാരനായിരുന്നു അഴിമുഖത്ത് പാലത്തിനടിയിലായി വെള്ളം കുറഞ്ഞ ഭാഗത്തിറങ്ങി പതിവുപോലെ വലയെറിയുന്നതിനിടെ അബദ്ധത്തിൽ അഴിമുഖത്തെ ചുഴിയിൽപ്പെട്ട് മുങ്ങിത്താഴുകയായിരുന്നു. കൂടെയുണ്ടായിരുന്നവർ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും തിരമാലയിൽ അകപ്പെട്ടതോടെ ശ്രമം വിഫലമായി. പിന്നീട് നാട്ടുകാരും മുങ്ങൽ വിദഗ്ധരും മത്സ്യത്തൊഴിലാളികളും ചേർന്നു നടത്തിയ തിരച്ചിലിനിടെ സനീഷിനെ കണ്ടെത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇൻസ്‌പെക്‌ടർ പി.ആർ. സുനുവിന്റെ നേതൃത്വത്തിൽ ഇൻക്വസ്‌റ്റ് നടത്തി. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി. അമ്മ: സത്യഭാമ. സഹോദരങ്ങൾ: സുബീഷ്, സുജീഷ്.
Read More » -
Kerala
പനിബാധിച്ചെത്തിയ കുഞ്ഞിന് ഡ്രിപ്പ് ഇടാന്‍ കാലില്‍ കുത്തിയ സൂചി ഒടിഞ്ഞുകയറി; ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു
തിരുവനന്തപുരം: പനിബാധിച്ച് നെയ്യാറ്റിന്‍കര സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയ കുഞ്ഞിന്റെ കാലില്‍ സൂചി ഒടിഞ്ഞുകയറി. ഡ്രിപ്പ് ഇടാന്‍ കുത്തിയ സൂചിയാണ് ഒടിഞ്ഞത്. പിന്നീടിത് ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. ബുധനാഴ്ച്ചയാണ് പനി ബാധിച്ച് കുട്ടി ചികിത്സ തേടിയെത്തിയത്. ആദ്യം കുട്ടിയുടെ കൈയ്യിലാണ് ഡ്രിപ്പ് ഇട്ടിരുന്നത്. എന്നാല്‍ കയ്യില്‍ വേദനയുണ്ടെന്ന് പറഞ്ഞതോടെ കാലില്‍ കുത്തുകയായിരുന്നു. ഇതിനിടെയാണ് സൂചി ഒടിഞ്ഞ് തറച്ചത്. തുടര്‍ന്ന് ഉടന്‍ തന്നെ കുട്ടിയെ എസ്എടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച ശസ്ത്രക്രിയ നടത്തി സൂചി പുറത്തെടുക്കുകയായിരുന്നു. സംഭവം സംബന്ധിച്ച് ആശുപത്രി അധികൃതരുടെ വിശദീകരണം ലഭ്യമായിട്ടില്ല.
Read More » -
NEWS
കഴിഞ്ഞ 73 വര്‍ഷമായി ഇന്ത്യയിൽ സൗജന്യമായി സർവീസ് നടത്തുന്ന ട്രെയിൻ
ന്യൂഡൽഹി: ഒരു രൂപ പോലും മുടക്കില്ലാതെ ട്രെയിനിൽ യാത്ര ചെയ്യാം.ഞെട്ടേണ്ട,ഇന്ത്യയിലെ കാര്യം തന്നെയാണ് പറയുന്നത്.കഴിഞ്ഞ 73 വർഷമായി ഇങ്ങനെയൊരു ട്രെയിൻ ഇന്ത്യയിൽ കൂടി ചൂളം വിളിച്ച് ഓടുന്നുണ്ട്. ഈ ട്രെയിന്‍ പഞ്ചാബിന്റെയും ഹിമാചല്‍ പ്രദേശിന്റെയും അതിര്‍ത്തികളിലൂടെയാണ് ചൂളംകുത്തി പായുന്നത്. 25 ഗ്രാമങ്ങളുടെയും 300 ഓളം യാത്രക്കാരുടെയും പ്രധാന ആശ്രയമായ ഈ ട്രെയിൻ ഭക്ര-നംഗല്‍ ട്രെയിന്‍ എന്നാണ് അറിയപ്പെടുന്നത്. ട്രെയിനിലെ യാത്ര തികച്ചും സൗജന്യമാണ്. 1948 ലാണ് ഭക്ര-നംഗല്‍ റെയില്‍ പാത പൂര്‍ത്തിയായത്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ സ്ട്രെയിറ്റ് ഗ്രാവിറ്റി അണക്കെട്ടായ ഭക്ര-നംഗല്‍ അണക്കെട്ട് നിര്‍മ്മിക്കുന്ന അവസരത്തിലാണ് ഇതിന്റെ സര്‍വീസ് ആരംഭിച്ചത്. പ്രദേശവാസികളെയും തൊഴിലാളികളെയും കൊണ്ടുപോകുന്നതിനാണ് ഇത് ഉപയോഗിച്ചിരുന്നത്. അണക്കെട്ടിന്റെ നിര്‍മ്മാണം 1963 -ല്‍ പൂര്‍ത്തിയായി. ട്രെയിന്‍ ആദ്യം സ്റ്റീം എഞ്ചിനുകള്‍ ഉപയോഗിച്ചാണ് ഓടിയിരുന്നത്. പിന്നീട്, 1953-ല്‍, അമേരിക്കയില്‍ നിന്ന് മൂന്ന് പുതിയ എഞ്ചിനുകള്‍ കൂടി ഇറക്കുമതി ചെയ്തു. എന്നാല്‍, ട്രെയിന്‍ ഇപ്പോഴും 60 വര്‍ഷം പഴക്കമുള്ള ആ പഴയ എന്‍ജിന്‍ ഉപയോഗിച്ച്…
Read More » -
NEWS
ഒടുവില്‍ രഹസ്യത്തിന്റെ ചുരുള്‍ അഴിഞ്ഞു: അത് ലോകാവസാനമല്ല, അന്യഗ്രഹ ജീവികളുമല്ല, കഞ്ചാവ് ഫാമില്‍ നേരത്തെ ലൈറ്റിട്ടത്!
മെല്‍ബണ്‍: കഴിഞ്ഞ രണ്ടു ദിവസമായി, ആകാശത്തു കണ്ട പിങ്ക് നിറത്തിന്റെ പൊരുളറിയാനുള്ള അന്വേഷണത്തിലായിരുന്നു ഓസ്‌ട്രേലിയയിലെ വടക്കന്‍ വിക്ടോറിയയിലുള്ള മില്‍ഡുറ പട്ടണത്തിലെ ആളുകള്‍. ബുധനാഴ്ച വൈകുന്നേരമായിരുന്നു ഏവരെയും അമ്പരപ്പിച്ച ആ പ്രത്യേക കാഴ്ചയ്ക്ക് പട്ടണം സാക്ഷ്യം വഹിച്ചത്. രാത്രി ആകാശത്ത് നിഗൂഢമായ തരത്തില്‍ ഒരു തിളക്കമുള്ള പിങ്ക് നിറം പ്രത്യക്ഷപ്പെട്ടു. ആകാശം മൊത്തം ആ നിറത്തില്‍ കുളിച്ചിരിക്കുന്നു. പിന്നെ എന്താണ് ഇതെന്ന് അറിയാനുള്ള ആകാംക്ഷയിലായി നാട്ടുകാര്‍. പലരും ഇതിന് അവരുടേതായ പലവിധ കാരണങ്ങളും കെട്ടിച്ചമച്ചു. ചിലര്‍ പറഞ്ഞത് ഇത് അന്യഗ്രഹജീവികളിറങ്ങി വന്ന് അവിടം മൊത്തം അവരുടെ കൈപ്പിടിയിലൊതുക്കാന്‍ പോകുന്നതിന്റെ ഭാഗമായി ഉണ്ടായതാണ് എന്നാണ്. പ്രദേശവാസിയായ ഒരു സ്ത്രീ പറഞ്ഞത് താനാകെ പരിഭ്രമിച്ചു പോയി, ലോകം അവസാനിക്കാന്‍ പോവുകയാണോ എന്ന് ഭയന്നുപോയി എന്നാണ്. മറ്റൊരാള്‍ കരുതിയത് ഏതോ അന്യഗ്രഹജീവികള്‍ വന്ന് ആ പ്രദേശം മൊത്തം പിടിച്ചടക്കി എന്നാണ്. ഊഹാപോഹങ്ങള്‍ ഇങ്ങനെ മുന്നേറുന്നതിനിടെ ഇപ്പോള്‍ സംഭവത്തിന്റെ ഉറവിടത്തില്‍നിന്നു തന്നെ ആ രഹസ്യം ചുരുളഴിക്കപ്പെട്ടിരിക്കുന്നു. അതൊരു കഞ്ചാവ്…
Read More » -
Kerala
ആയിരം രൂപയ്ക്ക് മേലുള്ള ബില്ലുകള്‍ ഇനി കൗണ്ടറില്‍ സ്വീകരിക്കില്ല; ഓണ്‍ലൈനില്‍ അടയ്ക്കാന്‍ കെ.എസ്.ഇ.ബി. ഉത്തരവ്
തിരുവനന്തപുരം: ആയിരം രൂപയ്ക്ക് മുകളിലുള്ള വൈദ്യുതി ബില്ലുകള്‍ ഇനിമുതല്‍ കൗണ്ടറുകളില്‍ സ്വീകരിക്കില്ലെന്ന് കെ.എസ്.ഇ.ബി. അടുത്ത ബില്ലിങ് മുതല്‍ ആയിരത്തിന് മുകളിലുള്ള ബില്ലുകള്‍ ഓണ്‍ലൈനായി മാത്രമേ സ്വീകരിക്കൂ എന്നും കെ.എസ്.ഇ.ബി പറയുന്നു. നിലവില്‍ രണ്ടായിരം രൂപയ്ക്ക് താഴെയുള്ള ബില്ലുകള്‍ കൗണ്ടറില്‍ അടയ്ക്കാന്‍ സൗകര്യമുണ്ടായിരുന്നു. ഇതില്‍ പരിഷ്‌കാരം വരുത്തിയാണ് ചീഫ് എഞ്ചിനീയര്‍ ഡിസ്ട്രിബ്യൂഷന്‍ എല്ലാ സെക്ഷനുകളിലും പുതിയ നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഊര്‍ജ സെക്രട്ടറിയുടെ വിലയിരുത്തല്‍ അനുസരിച്ച് 50 ശതമാനത്തില്‍ താഴെ ആളുകള്‍ മാത്രമാണ് കെ.എസ്.ഇ.ബിയിലെ ഓണ്‍ലൈന്‍ ബില്ല് പേയ്മെന്റ് സൗകര്യം ഉപയോഗിക്കുന്നത്. അതിനാല്‍ത്തന്നെ പുതിയ ഉത്തരവ് ഭൂരിഭാഗം ഉപഭോക്താക്കളെയും ബാധിക്കും. ഡിജിറ്റല്‍ പേമെന്റ് പ്രോത്സാഹിപ്പിക്കുകയെന്നതാണ് ബോര്‍ഡിന്റെ ലക്ഷ്യം എന്നു പറയുന്നുണ്ടെങ്കിലും ഡിജിറ്റല്‍ ബോധവത്കരണം കൃത്യമായി ലഭിച്ചിട്ടില്ലാത്ത സാധാരണക്കാര്‍ക്കും പ്രായമായവര്‍ക്കും ഇത് പ്രായോഗിക ബുദ്ധിമുട്ട് സൃഷ്ടിക്കും. 500 രൂപയ്ക്ക് മുകളിലാണ് ബില്ലെങ്കില്‍ ഒരു ഉപഭോക്താവ് നേരിട്ട് കൗണ്ടറില്‍ ബില്ലടയ്ക്കാന്‍ എത്തിയാലും നിരുത്സാഹപ്പെടുത്തണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. ബുദ്ധിമുട്ടുള്ളവക്ക് വളരെ കുറച്ചു തവണ മാത്രം ഇളവ് നല്‍കിയാല്‍ മതിയെന്നും നിര്‍ദ്ദേശത്തില്‍…
Read More » -
NEWS
രണ്ടു വര്‍ഷത്തെ കോമയില്‍നിന്നുണര്‍ന്ന് യുവതിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍; അറസ്റ്റിലായ സഹോദരന്‍ ഒന്‍പതാം ദിവസം മരിച്ചു
വെസ്റ്റ് വിര്‍ജീനിയ: രണ്ട് വര്‍ഷത്തെ കോമയില്‍നിന്നും ഉണര്‍ന്ന് തന്നെ കൊല്ലാന്‍ ശ്രമിച്ചയാളെ വെളിപ്പെടുത്തി യുവതി. അക്രമി സ്വന്തം സഹോദരനായിരുന്നെന്നറിഞ്ഞ് ഞെട്ടിത്തരിച്ച് കുടുംബം. തുടര്‍ന്ന് അറസ്റ്റിലായി ഒന്‍പതാം നാള്‍ സഹോദരന്റെ മരണം. വെസ്റ്റ് വിര്‍ജീനിയയിലെ വാന്‍ഡ പാമര്‍ എന്ന യുവതിയുടെ വീട്ടിലാണ് പത്തുദിവസത്തിനിടെ ട്വിസ്റ്റുകളുടെ ഒരു പരമ്പരതന്നെ അരങ്ങേറിയത്. രണ്ടുവര്‍ഷമായി കോമയിലായിരുന്നു വാന്‍ഡ പാമര്‍ എന്ന യുവതി. എന്നാല്‍ രണ്ടാഴ്ച മുമ്പ് ഇവര്‍ക്ക് കോമ അവസ്ഥമാറി ബോധം തിരിച്ചുകിട്ടി. ഇതോടെയാണ് തന്നെ ആക്രമിച്ചത് തന്റെ സഹോദരനാണ് എന്ന് യുവതി വെളിപ്പെടുത്തിയത്. ഏറെനാളായി അവള്‍ കഴിയുന്ന പരിചരണ കേന്ദ്രത്തില്‍ നിന്നും തങ്ങള്‍ക്ക് വിളി വരികയായിരുന്നു എന്ന് വെസ്റ്റ് വിര്‍ജീനിയയിലെ പോലീസ് അധികൃതര്‍ പറഞ്ഞു. 2020 -ജൂണിലാണ് വെസ്റ്റ് വിര്‍ജീനിയയിലെ കോട്ടേജ്‌വില്ലയിലെ വീട്ടില്‍ വച്ച് വാന്‍ഡ ആക്രമിക്കപ്പെടുന്നത്. അക്രമത്തിന്റെ ഫലമായി അവള്‍ക്ക് തലച്ചോറില്‍ പരിക്കേറ്റു. മഴുവോ കത്തിയോ ഉപയോഗിച്ചായിരിക്കാം അവളെ ആക്രമിച്ചത്. എന്നാല്‍, ആരാണ് അത് ചെയ്തത് എന്നോ എന്തായിരുന്നു ലക്ഷ്യമെന്നോ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് യാതൊരു…
Read More » -
Sports
36 മത് ദേശീയ ഗെയിംസിൽ സോഫ്റ്റ് ബോൾ ഉൾപ്പെടുത്തി
തിരുവനന്തപുരം; ഗുജറാത്തിൽ വെച്ച് നടക്കുന്ന 36 മത് ദേശീയ ഗെയിംസിൽ സോഫ്റ്റ് ബോളിനെക്കൂടെ ഉൾപ്പെടുത്തി. കേരളത്തിൽ വെച്ച് നടന്ന 35 മത് ദേശീയ ഗെയിംസിൽ 33 ഇനങ്ങൾ ഉണ്ടായിരുന്നു. ദേശീയ തലത്തിൽ തന്നെ നിരവധി തവണ കിരീടം നേടിയ സോഫ്റ്റ് ബോൾ കൂടി ദേശീയ ഗെയിംസിൽ ഉൾപ്പെടുത്തിയതോടെ തികഞ്ഞ ആത്മവിശ്വാസത്തിലാണ് കേരളത്തിലെ സോഫ്റ്റ് ബോൾ കായിക താരങ്ങളും, അസോസിയേഷനും. തെലുങ്കാനയിൽ വെച്ച് നടന്ന ദേശീയ സോഫ്റ്റ് ബോൾ ചാമ്പ്യൻഷിപ്പിൽ കേരള വനിതകൾക്കായിരുന്നു കിരീടം ലഭിച്ചത്. അത് കൊണ്ട് തന്നെ കേരള വനിതാ ടീമിന് ദേശീയ ഗെയിംസിൽ പങ്കെടുക്കാനുമാകും.
Read More » -
Kerala
എസ്.ഐ. മതില്‍ചാടി ഓടിയതെല്ലാം വെറുതെയായി; എസ്.പിയുടെ ചീട്ടുകളി റെയ്ഡിനിടെ പിടിയിലായ രണ്ട് പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍
പത്തനംതിട്ട: കുമ്പനാട്ട് പണം വച്ചുളള ചീട്ടുകളിക്കിടെ പിടിയിലായ പൊലീസുകാര്‍ക്കെതിരെ നടപടിയുമായി ജില്ലാപോലീസ് മേധാവിമാര്‍. നാഷണല്‍ ക്ലബില്‍ പണംവെച്ച് ചീട്ടുകളിച്ച കേസില്‍ അറസ്റ്റിലായ പത്തനംതിട്ട എ.ആര്‍. ക്യാമ്പിലെ എസ്.ഐ. എസ്.കെ. അനില്‍, പാലക്കാട് എ.ആര്‍. ക്യാമ്പിലെ സി.പി.ഒ. അനൂപ് കൃഷ്ണന്‍ എന്നിവരെ സസ്പെന്‍ഡ് ചെയ്തു. കഴിഞ്ഞ ശനിയാഴ്ച കുമ്പനാട് നാഷണല്‍ ക്ലബില്‍ പത്തനംതിട്ട എസ്.പി.യുടെ നേതൃത്വത്തില്‍ പോലീസ് നടത്തിയ റെയ്ഡില്‍ സി.പി.ഒ. അനൂപ് കൃഷ്ണന്‍ അടക്കം 12 പേരെ അന്നുതന്നെ അറസ്റ്റ് ചെയ്തിരുന്നു. പത്തുലക്ഷത്തോളം രൂപയും ക്ലബില്‍നിന്ന് പിടിച്ചെടുത്തു. പോലീസ് സംഘം റെയ്ഡിന് വരുന്നത് കണ്ട് എസ്.ഐ.യായ അനില്‍ മതില്‍ചാടി രക്ഷപ്പെട്ടിരുന്നു. എന്നാല്‍ കഴിഞ്ഞദിവസം ഇയാള്‍ പിടിയിലായി. ചൂതാട്ടത്തില്‍ പോലീസുകാര്‍ അടക്കം പങ്കെടുത്തതിനാല്‍ പ്രത്യേക അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പത്തനംതിട്ട എസ്.പി. കോയിപ്രം ഇന്‍സ്പെക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരേയും നടപടി സ്വീകരിച്ചത്. എസ്.ഐ. അനിലിനെതിരേ പത്തനംതിട്ട എസ്.പി.യും അനൂപ് കൃഷ്ണനെതിരേ പാലക്കാട് എസ്.പി.യുമാണ് നടപടിയെടുത്തിരിക്കുന്നത്.
Read More »