KeralaNEWS

പനിബാധിച്ചെത്തിയ കുഞ്ഞിന് ഡ്രിപ്പ് ഇടാന്‍ കാലില്‍ കുത്തിയ സൂചി ഒടിഞ്ഞുകയറി; ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു

തിരുവനന്തപുരം: പനിബാധിച്ച് നെയ്യാറ്റിന്‍കര സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയ കുഞ്ഞിന്റെ കാലില്‍ സൂചി ഒടിഞ്ഞുകയറി. ഡ്രിപ്പ് ഇടാന്‍ കുത്തിയ സൂചിയാണ് ഒടിഞ്ഞത്. പിന്നീടിത് ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു.

ബുധനാഴ്ച്ചയാണ് പനി ബാധിച്ച് കുട്ടി ചികിത്സ തേടിയെത്തിയത്. ആദ്യം കുട്ടിയുടെ കൈയ്യിലാണ് ഡ്രിപ്പ് ഇട്ടിരുന്നത്. എന്നാല്‍ കയ്യില്‍ വേദനയുണ്ടെന്ന് പറഞ്ഞതോടെ കാലില്‍ കുത്തുകയായിരുന്നു. ഇതിനിടെയാണ് സൂചി ഒടിഞ്ഞ് തറച്ചത്.

Signature-ad

തുടര്‍ന്ന് ഉടന്‍ തന്നെ കുട്ടിയെ എസ്എടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച ശസ്ത്രക്രിയ നടത്തി സൂചി പുറത്തെടുക്കുകയായിരുന്നു. സംഭവം സംബന്ധിച്ച് ആശുപത്രി അധികൃതരുടെ വിശദീകരണം ലഭ്യമായിട്ടില്ല.

Back to top button
error: