Month: July 2022
-
Kerala
ദിലീപിന് തലശേരി കോടതിയുടെ സമന്‍സ്; നടപടി ലിബര്‍ട്ടി ബഷീറിന്റെ പരാതിയില്‍
കണ്ണൂര്‍: ലിബര്‍ട്ടി ബഷീര്‍ നല്‍കിയ മാനനഷ്ടക്കേസില്‍ ദിലീപിന് സമന്‍സ് അയച്ച് കോടതി. നവംബര്‍ 7 ന് നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ട് തലശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് സമന്‍സ് അയച്ചത്. നടിയെ ആക്രമിച്ച കേസ് ലിബര്‍ട്ടി ബഷീര്‍ അടക്കമുള്ളവരുടെ ഗൂഢാലോചനയാണെന്ന ദിലീപിന്റെ പ്രസ്താവനയുമായി ബന്ധപ്പെട്ടാണ് നടപടി. മൂന്ന് വര്‍ഷം മുമ്പ് ലിബര്‍ട്ടി ബഷീര്‍ മജീസ്ട്രേറ്റ് കോടതിയില്‍ കേസ് ഫയല്‍ ചെയ്തിരുന്നു. എന്നാല്‍ നടപടി എടുക്കാതിരുന്നപ്പോള്‍ ലിബര്‍ട്ടി ബഷീര്‍ പര്യമായി രംഗത്ത് വന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കോടതിയുടെ നടപടി.
Read More » -
Crime
നാല് വര്‍ഷത്തിനിടെ രണ്ട് സംസ്ഥാനങ്ങളിലായി 13 സ്ത്രീകളെ വിവാഹം ചെയ്ത് കബളിപ്പിച്ചയാൾ അറസ്റ്റിൽ
കഴിഞ്ഞ നാല് വര്‍ഷത്തിനിടെ രണ്ട് സംസ്ഥാനങ്ങളിലായി 13 സ്ത്രീകളെ വിവാഹം ചെയ്ത് കബളിപ്പിച്ചയാളെ ഹൈദരാബാദ് പൊലീസ് അറസ്റ്റ് ചെയ്തു. വിവാഹ മോചിതരായ സ്ത്രീകളെ വിവാഹം കഴിച്ചതിന് ശേഷം പണവും മറ്റ് വിലപ്പിടിപ്പുള്ള വസ്തുക്കളുമായി കടന്ന് കളയലായിരുന്നു ശിവശങ്കര്‍ ബാബു എന്നയാളുടെ പ്രധാന തൊഴില്‍.ആന്ധ്രാപ്രദേശിലെ ഗുണ്ടൂര്‍ ജില്ലയില്‍ താമസിക്കുന്ന പ്രതി വിവാഹമോചിതരായ സമ്പന്നരായ സ്ത്രീകളെ ലക്ഷ്യമിട്ട് മാട്രിമോണി സൈറ്റുകളില്‍ സജീവമായിരുന്നു. താന്‍ വിവാഹമോചിതനാണെന്ന വ്യാജ രേഖകള്‍ ചമച്ച് പുതിയ ജീവിതം വാഗ്ദാനം ചെയ്താണ് ഇയാള്‍ സ്ത്രീകളെ സമീപിച്ചിരുന്നത്. ഹൈദരാബാദ്, രചകൊണ്ട, സംഗറെഡ്ഡി, ഗുണ്ടൂര്‍, വിജയവാഡ, അനന്തപൂര്‍ എന്നിവിടങ്ങളിലായി രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കേസുകളില്‍ സൈരാബാദ് പൊലീസ് കമ്മീഷ്ണറേറ്റിന് കീഴിലുള്ള ഗച്ചിബൗളി പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Read More » -
Kerala
സംസ്ഥാന സമ്മേളനത്തിനെത്തിയ പോലീസുകാര്‍ മദ്യം വാങ്ങിമടങ്ങവേ വീടിനുമുന്നില്‍ മൂത്രമൊഴിച്ചു; ഉടമയുമായി കൈയാങ്കളി, നാട്ടുകാര്‍ പിടികൂടി ‘പോലീസി’ലേല്‍പ്പിച്ചു
കിളിമാനൂര്‍: മദ്യം വാങ്ങി മടങ്ങവേ വീടിനു മുന്നില്‍ മൂത്രമൊഴിച്ച പോലീസുകാരും വീട്ടുടമയുമായി സംഘര്‍ഷം. ബഹളമുണ്ടാക്കിയ പോലീസുകാരെ പിടികൂടി നാട്ടുകാര്‍. ആറ്റിങ്ങലിലാണ് സംഭവം. ആറ്റിങ്ങല്‍ നഗരൂരില്‍ നടക്കുന്ന കേരള പൊലീസ് അസോസിയേഷന്റെ സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുക്കാനായി എത്തിയതായിരുന്നു പൊലീസുകാര്‍. സമ്മേളനത്തിനിടെ അടുത്തുള്ള ബെവ്‌കോ മദ്യവില്‍പനശാലയില്‍ നിന്നും മദ്യം വാങ്ങിയ ശേഷം ഇവര്‍ സമീപത്തുള്ള വീടിനരികില്‍ മൂത്രമൊഴിച്ചു. ഇതു കണ്ട് റെയില്‍വേ ഉദ്യോഗസ്ഥനായ ഗൃഹനാഥന്‍ പോലീസുകാരുടെ നടപടി ചോദ്യം ചെയ്യുകയും പിന്നീട് ഇരുകൂട്ടരും തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും ഉണ്ടാവുകയായിരുന്നു. ബഹളം രൂക്ഷമായതോടെ നാട്ടുകാര്‍ ഇടപെടുകയും പോലീസുകാരെ തടഞ്ഞുവയ്ക്കുകയും ചെയ്തു. തുടര്‍ന്ന് നാട്ടുകാര്‍ അറിയിച്ചതനുസരിച്ച് കിളിമാനൂര്‍ പൊലീസ് സ്ഥലത്ത് എത്തി പ്രശ്‌നമുണ്ടാക്കിയ പൊലീസുകാരെ കസ്റ്റഡിയില്‍ എടുത്തു. ഇവര്‍ സംസ്ഥാന സമ്മേളനത്തിനായി ചങ്ങനാശ്ശേരിയില്‍ നിന്നും എത്തിയ പൊലീസുകാരാണ് എന്നാണ് വിവരം.
Read More » -
India
കോവിഡ് കാലത്തെ ജനകീയ ഇടപെടൽ, കാഞ്ഞങ്ങാട് കൺട്രോൾ റുമിലെ പോലീസുകാരൻ ഖലീഫ ഉദിനൂരിന് ‘ശ്രേഷ്ഠമാനവ് സേവാ ദേശീയ’ പുരസ്കാരം
കാഞ്ഞങ്ങാട്: മാനുഷിക മൂല്യങ്ങള്‍ നിലനിര്‍ത്തി വിവിധ മേഖലകളില്‍ പ്രവര്‍ത്തിച്ചവര്‍ക്കുള്ള ദേശീയ മനുഷ്യാവകാശ വെല്‍ഫെയര്‍ ഫോറത്തിൻ്റെ പുരസ്കാരമായ ‘ശ്രേഷ്ഠമാനവ് സേവാ പുരസ്കാര’ത്തിന് കാഞ്ഞങ്ങാട് കണ്‍ട്രോള്‍ റൂമിലെ പോലീസുകാരൻ ഖലീഫ ഉദിനൂര്‍ അര്‍ഹനായി.കോവിഡ് കാലം മുതല്‍ 11000ല്‍ പരം കുടുംബങ്ങള്‍ക്ക് മരുന്നും ഹോസ്പിറ്റല്‍ സേവനങ്ങളും രക്തദാനസേവനങ്ങളും എത്തിച്ച് നല്‍കിയതിനാണ് പുരസ്കാരം. വിദേശത്ത് നിന്നും കോവിഡ് കാലത്ത് നിരവധി തവണ മരുന്ന് എത്തിച്ചതിന് കേരള ഡി.ജി.പിയുടെ പ്രശംസ രണ്ട് തവണ നേടിയ ആളാണ് ഖലീഫ ഉദിനൂര്‍. മന്ത്രിമാര്‍, ജനപ്രതിനിധികള്‍, സന്നദ്ധ സംഘടനകള്‍, ക്ലബ്ബുകള്‍ തുടങ്ങിയവരില്‍ നിന്നും നിരവധി തവണ ആദരവ് ഏറ്റുവാങ്ങിയിട്ടുണ്ട്. ഉദിനൂര്‍ സ്വദേശിയായ ഖലീഫ 2010ലാണ് പോലീസ് ജോലിയില്‍ പ്രവേശിച്ചത്. കാന്‍സര്‍ രോഗ വിദഗ്ധന്‍ ഡോ.വി പി ഗംഗാധരന്‍, വാവാ സുരേഷ്, ഉത്തര കേസിലൂടെ ശ്രദ്ധേയനായ, മുഖ്യമന്ത്രിയുടെ പോലീസ് മെഡല്‍ നേടിയ കൊല്ലം കൊട്ടാരക്കര എസ്.ഐ ആഷിര്‍ കോഹൂര്‍, കോട്ടയം പാലിയേറ്റീവ് നഴ്സ് ആയ ഷീലാ റാണി, തുടങ്ങിയവരും പുരസ്കാരര്‍ഹരാണ്. പൊതുജനങ്ങളില്‍…
Read More » -
LIFE
ഷാജി കൈലാസിന്റെ കാപ്പയിൽ നിന്നും മഞ്ജു വാര്യർ പിന്മാറി
ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന “കാപ്പ”എന്ന ചിത്രത്തിൽ നിന്നും നടി മഞ്ജു വാര്യർ പിന്മാറി. തല അജിത്തിൻ്റെ ചിത്രത്തിലെ തിരക്കുകൾ കാരണം ആണ് താരം പിന്മാറിയതെന്നാണ് അറിയാൻ സാധിച്ചത്. നിലവിൽ താരം അജിത്തിൻ്റെ തമിഴ് ചിത്രത്തിൻ്റെ തിരക്കുകളിൽ ആണ്. രണ്ടു കാലഘട്ടത്തിൻ്റെ കഥ പറയുന്ന ചിത്രത്തിൽ അജിത്തിൻ്റെ നായികയായാണ് മഞ്ജു വാര്യർ എത്തുന്നത്. പ്രേക്ഷകർ ഏറെ പ്രതീക്ഷ നൽകുന്ന ചിത്രം തന്നെ ആയിരിക്കും അജിത്ത് മഞ്ജു വാര്യർ ചിത്രം.
Read More » -
LIFE
ഒരു തെക്കന്‍ തല്ലു കേസ്’ ടീസർ റിലീസ്
പ്രശസ്ത ചലച്ചിത്ര നടൻ ബിജു മേനോനെ കേന്ദ്ര കഥാപാത്രമാക്കിനവാഗതനായ ശ്രീജിത്ത് എൻ സംവിധാനം ചെയ്യുന്ന”ഒരു തെക്കൻ തല്ലു കേസ് “എന്ന ചിത്രത്തിന്റെ ടീസർ റിലീസായി.ദേശീയ അവാർഡ് ജേതാവായബിജു മോനോടൊപ്പം, രണ്ടുതവണ കേരള സംസ്ഥാന അവാര്‍ഡും ദേശീയ അവാര്‍ഡും നേടിയ പത്മപ്രിയ നായികയായി ഒരു ഇടവേളയ്ക്ക് ശേഷം ഈ ചിത്രത്തിൽഅഭിനയിക്കുന്നു. റോഷന്‍ മാത്യു, നിമിഷ സജയന്‍ എന്നിവരാണ് മറ്റു പ്രമുഖ താരങ്ങൾ. ഇ ഫോർ എന്റര്‍ടൈന്‍മെന്റിന്റെ ബാനറിൽ മുകേഷ് ആര്‍ മേത്ത സി.വി.സാരഥി എന്നിവർ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം മധു നീലകണ്ഠൻ നിർവ്വഹിക്കുന്നു.പ്രശസ്ത എഴുത്തുക്കാരനും പത്ര പ്രവർത്തകനുമായ ജി.ആര്‍.ഇന്ദുഗോപന്റെ ‘അമ്മിണി പിള്ള വെട്ടു കേസ് ‘ എന്ന ചെറുകഥയെ ആസ്പദമാക്കി രാജേഷ് പിന്നാടൻ തിരക്കഥ സംഭാഷണമെഴുതുന്നു. മലയാളത്തിലെ ഏറ്റവും പ്രശസ്തമായ ചലച്ചിത്ര പോസ്റ്റര്‍ ഡിസൈന്‍ സ്ഥാപനമായ ഓള്‍ഡ് മോങ്ക്സിന്റെ സാരഥിയാണ് ഈ ചിത്രത്തിന്റെ സംവിധായകനായ ശ്രീജിത്ത് എൻ. ഈ വര്‍ഷത്തെ ഏറ്റവും വലിയ ചിത്രങ്ങളിലൊന്നായ “ബ്രോ ഡാഡി “യുടെ സഹ…
Read More » -
Crime
തദ്ദേശസ്ഥാപനങ്ങളിൽ കെട്ടിട നമ്പര്‍ നൽകുന്നതിൽ വ്യാപക ക്രമക്കേട് കണ്ടെത്തി വിജിലൻസ്
തിരുവനന്തപുരം: ഓപ്പറേഷൻ ട്രൂ ഹൗസ് എന്ന പേരിൽ വിജിലൻസ് സംസ്ഥാന വ്യാപകമായി തദ്ദേശസ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ കെട്ടിട നമ്പര്‍ നൽകുന്നതിൽ വ്യാപക ക്രമക്കേട് കണ്ടെത്തി. കെട്ടിട്ടത്തിൻ്റെ പ്ലാൻ പോലും സമര്‍പ്പിക്കാതെ പലയിടത്തും നമ്പര്‍ അനുവദിച്ചു നൽകിയതായി പരിശോധനയിൽ വ്യക്തമായിട്ടുണ്ട്. സംസ്ഥാനത്ത് 59 നഗരസഭകളിലാണ് വിജിലൻസിൻ്റെ നേതൃത്വത്തിൽ പരിശോധന നടന്നത്. തിരുവനന്തപുരം വഞ്ചിയൂരിൽ ഷോപ്പിംഗ് കോംപ്ലക്സിന് അനധികൃതമായി ഉദ്യോഗസ്ഥര്‍ അനുമതി നൽകിയതായി കണ്ടെത്തി. കൊച്ചി കോര്‍പ്പറേഷൻ്റെ ഇടപ്പള്ളി സോണൽ ഓഫീസിലും വ്യാപക ക്രമക്കേടുകളാണ് കണ്ടെത്തിയത്. റവന്യു ഉദ്യോഗസ്ഥരുടെ യൂസർ നെയിമും പാസ് വേർഡുമുപയോഗിച്ച് കരാർ ജീവനക്കാരാണ് പലയിടത്തും ഫയലുകൾ കൈകാര്യം ചെയ്യുന്നതെന്നും വിജിലൻസ് പരിശോധനയിൽ വ്യക്തമായിട്ടുണ്ട്. വടക്കൻ മേഖലയിലെ വിവിധ തദ്ദേശ സ്ഥാപനങ്ങളിലും വ്യാപക ക്രമക്കേടുകൾ ഇന്നലെ കണ്ടെത്തിയിരുന്നു. കണ്ണൂർ കോർപറേഷൻ, പാനൂർ , തലശ്ശേരി, ഇരിട്ടി , കാസർകോട് നഗരസഭ എന്നിവിടങ്ങളിലാണ് ക്രമക്കേട് കണ്ടെത്തിയത്. കെട്ടിട നികുതി ഇനത്തിൽ ഈ നഗരസഭകളിൽ സർക്കാരിന് കോടികൾ നഷ്ടമുണ്ടായെന്നാണ് വിലയിരുത്തൽ. കാസർകോട് തായലങ്ങാടിയിലെ ആറ്…
Read More » -
Kerala
കൊവിഡ് കാലത്ത് ഏറ്റവും മികച്ചത് കേരളമെന്ന് ലോകം അനുഭവിച്ചറിഞ്ഞു: മുഖ്യമന്ത്രി
തിരുവനന്തപുരം: ആരോഗ്യരംഗത്ത് കേരളമാണ് ഏറ്റവും മികച്ചത് എന്ന അനുഭവമാണ് കൊവിഡ് കാലത്ത് ലോകത്ത് ഉണ്ടായതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വെൻറിലേറ്റർ സൗകര്യമില്ലാത്ത സ്ഥിതി സംസ്ഥാനത്ത് ഉണ്ടായിട്ടില്ല. വെന്റിലേറ്ററിൽ കിടക്കുന്ന രോഗിയെ മാറ്റി വേറെ ആളെ കിടത്തുന്ന സാഹചര്യം മറ്റിടങ്ങളിൽ ഉണ്ടായി. പ്രായമായവരെ ചികിത്സിക്കേണ്ടെന്ന നിലപാട് വരെ ചിലർ എടുത്തു. ഈ ഘട്ടത്തിൽ കേരളത്തിലേക്ക് വരാൻ ലോകമാകെയുള്ള മലയാളികൾ എല്ലാവരും ധൃതി കാണിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ആർദ്രം മിഷനിലൂടെ നമ്മൾ ആർജിച്ചതാണ് ആരോഗ്യരംഗത്തെ മികവെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ സംസ്ഥാനത്തിന്റെ നേട്ടങ്ങളെ ഇകഴ്ത്തി കാണിക്കാൻ മാത്രമാണ് ചിലർക്ക് താത്പര്യം. നെഗറ്റീവ് മാത്രം പർവ്വതീകരിക്കാൻ ചിലർ പടച്ചുവിടുന്നു. തെറ്റായ കാര്യം പ്രചരിപ്പിച്ചാൽ ജനങ്ങൾ വിശ്വസിക്കും എന്നാണ് കരുതുന്നത്. എന്നാൽ ജനങ്ങൾ വസ്തുത തിരിച്ചറിഞ്ഞു. തെറ്റായ പ്രചരണത്തെ തുറന്നുകാട്ടാൻ സാമൂഹ്യമാധ്യമങ്ങളിൽ വലിയ ഇടപെടൽ ഉണ്ടാവുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആറ്റിങ്ങൽ നഗരൂരിൽ കേരളാ പോലീസ് അസോസിയേഷൻ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയാരുന്നു അദ്ദേഹം. കേരളം നേരിട്ട…
Read More » -
India
വില കൂടുമെന്ന ഭയം വേണ്ട; ഇന്ത്യയില്‍ ഗോതമ്പിന്റെ ശേഖരം ബഫര്‍ സ്‌റ്റോക്കിനെക്കാള്‍ 80 ശതമാനം അധികം
ദില്ലി: ഗോതമ്പിന്റെ കരുതൽ ശേഖരം 2022 – 23 സാമ്പത്തിക വർഷത്തിന്റെ തുടക്കത്തിൽ 134 ലക്ഷം ടൺ ആയിരിക്കുമെന്ന് ഭക്ഷ്യ-ഉപഭോക്തൃകാര്യ മന്ത്രി പിയൂഷ് ഗോയൽ അറിയിച്ചു. ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ കരുതൽ ശേഖരത്തിന്റെ മാനദണ്ഡത്തെക്കാൾ 80 ശതമാനം കൂടുതലാണ് ഇത്. 2022-23 വിപണന വർഷത്തിൽ ഇതുവരെ 188 ലക്ഷം ടൺ ഗോതമ്പ് സംഭരിച്ചതായി പിയൂഷ് ഗോയൽ വ്യക്തമാക്കി. ദേശീയ ഭക്ഷ്യസുരക്ഷാ നിയമത്തിന് (എൻഎഫ്എസ്എ) കീഴിൽ വരുന്ന 80 കോടി ജനങ്ങൾക്ക് സർക്കാർ ഒരാൾക്ക് 5 കിലോഗ്രാം സൗജന്യ ഭക്ഷ്യധാന്യം വിതരണം ചെയ്തു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആഭ്യന്തര വിപണിയിൽ ഗോതമ്പിന്റെ വില കുതിച്ചുയർന്നതിനെ തുടർന്ന് ഈ വർഷം മെയ് 14 ന് കേന്ദ്ര സർക്കാർ ഗോതമ്പ് കയറ്റുമതി നിരോധിച്ചിരുന്നു. റഷ്യ-യുക്രൈൻ യുദ്ധം മൂലം ആഗോള വിപണിയിൽ ഗോതമ്പിന്റെ ലഭ്യത കുറയുകയും വില ഉയരുകയും ചെയ്തിരുന്നു. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ഗോതമ്പ് ഉത്പാദക രാജ്യമാണ് ഇന്ത്യ.മധ്യപ്രദേശ്, ബീഹാര്‍, ഉത്തരാഖണ്ഡ്, പഞ്ചാബ്, രാജസ്ഥാന്‍…
Read More » -
Kerala
തന്റെ വാദവും കേള്‍ക്കണം; സ്വര്‍ണക്കടത്ത് ബംഗളുരുവിലേക്ക് മാറ്റണമെന്ന ഇഡി ഹര്‍ജിക്കെതിരേ ശിവശങ്കര്‍ സുപ്രീം കോടതിയില്‍
ന്യൂഡല്‍ഹി: സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കേസിലെ വിചാരണ ബംഗളുരുവിലേക്ക് മാറ്റണമെന്ന ഇ.ഡി.യുടെ ഹര്‍ജിക്കെതിരേ എം. ശിവശങ്കര്‍ സുപ്രീം കോടതിയില്‍. ഇ.ഡി.യുടെ ഹര്‍ജിയില്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കും മുമ്പ് തന്റെ വാദം കൂടി കേള്‍ക്കണമെന്ന് ആവശ്യപ്പെട്ടാണ് ശിവശങ്കര്‍ തടസ്സഹര്‍ജി നല്‍കിയത്. മുതിര്‍ന്ന അഭിഭാഷകരുടെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് നോട്ടീസ് പോലും ലഭിക്കുന്നതിന് മുമ്പ് സുപ്രീം കോടതിയില്‍ ട്രാന്‍സ്ഫര്‍ ഹര്‍ജിയെ എതിര്‍ത്ത് ഹാജരാകാന്‍ ശിവശങ്കര്‍ തീരുമാനിച്ചത്. ഇ.ഡി.യുടെ നീക്കം രാഷ്ട്രീയ പ്രേരിതമാണെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെയും ശിവശങ്കറിന്റെയും വിലയിരുത്തല്‍. സ്വര്‍ണക്കളളക്കടത്തിലെ കള്ളപ്പണ ഇടപാടില്‍ വിചാരണാ നടപടികള്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ തുടങ്ങാനിരിക്കെ, നടപടികള്‍ ബംഗളുരുവിലെ കോടതിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് ഇഡി കൊച്ചി സോണ്‍ അസിസ്റ്റന്റ് ഡയറക്ടര്‍ ഈ മാസം ആറിനാണ് സുപ്രീം കോടതിയെ സമീപിച്ചത്. ട്രാന്‍സ്ഫര്‍ ഹര്‍ജിയില്‍ ശിവശങ്കര്‍ ഉള്‍പ്പടെ നാല് എതിര്‍കക്ഷികളാണുള്ളത്. തുടക്കം മുതല്‍ കേസ് അട്ടിമറിയ്ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സംവിധാനങ്ങള്‍ ശ്രമിക്കുന്നു. കേസില്‍ പ്രതിയായ ഏറെ സ്വാധീനമുളള ഉന്നതന് വേണ്ടിയാണിത്. സ്വപ്ന സുരേഷിന്റെ മൊഴി…
Read More »