Month: July 2022

  • NEWS

    ആലപ്പുഴ അപകടം;കെഎസ്ആർടിസി ബസ് ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കും

    ആലപ്പുഴയില്‍ കെ എസ് ആര്‍ ടി സി ബസിടിച്ച്‌ ബൈക്ക് യാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ബസ് ഡ്രൈവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് മോട്ടോര്‍ വാഹന വകുപ്പ്. കെ എസ് ആര്‍ ടി സി ഡ്രൈവര്‍ കെ വി ശൈലേഷിന്റെ ഭാഗത്തുണ്ടായത് ഗുരുതര വീഴ്ചയെന്ന് മോട്ടോര്‍ വാഹനവകുപ്പ് പരിശോധനയില്‍ കണ്ടെത്തി. ഇദ്ദേഹത്തിന്റെ ഡ്രൈവിങ് ലൈസന്‍സ് സസ്പെന്റ് ചെയ്യും. ഇക്കാര്യത്തില്‍ നടപടിയെടുക്കാതിരിക്കാന്‍ കാരണം കാണിക്കണമെന്ന് ആവശ്യപ്പെട്ട് കെ എസ് ആര്‍ ടി സി ഡ്രൈവര്‍ കെ വി ശൈലേഷിന് മോട്ടോര്‍ വാഹനവകുപ്പ് നോട്ടീസ് നല്‍കി. വാഹനാപകടത്തിന് കാരണം കെഎസ്‌ആര്‍ടിസി ബസ് ഡ്രൈവറുടെ അശ്രദ്ധയാണെന്ന് വ്യക്തമായ സാഹചര്യത്തിലാണ് നടപടി.

    Read More »
  • India

    റിസോര്‍ട്ടില്‍ നിന്ന് മോഷ്ടിച്ച പണം ഉപയോഗിച്ച് വാങ്ങിയ ബൈക്ക് പിടികൂടി, ദമ്പതികളുടെ റിമാണ്ട് നീട്ടി

    ബേക്കല്‍: ഉദുമ കാപ്പില്‍ ബീച്ച് റോഡിലെ ബേക്കല്‍ ഹോംസ്റ്റേ റിസോര്‍ട്ടില്‍ നിന്നും കവര്‍ന്ന പണം ഉപയോഗിച്ച് കര്‍ണാടക ദമ്പതികള്‍ വാങ്ങിയ ബൈക്ക് ബേക്കല്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. കര്‍ണാടക ചിത്രദുര്‍ഗ സ്വദേശി പ്രദീപ്(25), ഭാര്യ നിവേദിത(24) എന്നിവരെ തെളിവെടുപ്പിനായി ബേക്കല്‍ സി.ഐ യു.പി വിപിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കര്‍ണാടകയിലേക്ക് കൊണ്ടുപോയി. റിസോര്‍ട്ടില്‍ നിന്നും കവര്‍ന്ന ആറുലക്ഷം രൂപയില്‍ 2.10 ലക്ഷം രൂപ ഉപയോഗിച്ചാണ് ദമ്പതികള്‍ ബൈക്ക് വാങ്ങിയിരുന്നത്. കവര്‍ച്ചക്ക് ശേഷം ദമ്പതികള്‍ ചിത്രദുര്‍ഗയിലേക്ക് കടന്നതായി സൈബര്‍ സെല്ലിന്റെ സഹായത്തോടെ ബേക്കല്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ വ്യക്തമായപ്പോള്‍ തന്നെ ഈ വിവരം അവിടത്തെ പൊലീസിനെ അറിയിച്ചു. ഈ ബൈക്ക് ചിത്രദുര്‍ഗ പൊലീസാണ് ആദ്യം കസ്റ്റഡിയിലെടുത്തിരുന്നത്. ജൂലായ് എട്ടിന് ചിത്രദുര്‍ഗയില്‍ നിന്ന് പ്രദീപിനെയും നിവേദിതയെയും ബേക്കല്‍ പൊലീസ് അറസ്റ്റ് ചെയ്ത് കൊണ്ടുവന്നെങ്കിലും ബൈക്ക് കസ്റ്റഡിയിലെടുക്കാന്‍ സാധിച്ചിരുന്നില്ല. അരലക്ഷം രൂപ മുടക്കി പ്രതികള്‍ വാങ്ങിയ രണ്ട് മൊബൈല്‍ ഫോണുകളാണ് അന്ന് പിടികൂടിയിരുന്നത്. കോടതി റിമാണ്ട് ചെയ്ത…

    Read More »
  • Kerala

    കെ.ടി ജലീലിനെ കൈവിട്ട് സിപിഎം, മാധ്യമം പത്രത്തിനെതിരെ കത്തെഴുതിയത് തെറ്റ്

    ഗള്‍ഫ് മാധ്യമം വിവാദത്തില്‍ കെ ടി ജലീലിനെ പൂര്‍ണമായി കൈവിട്ട് സിപിഎം. മാധ്യമത്തിനെതിരെ കടുത്ത നിലപാട് എടുത്തത് ശരിയായില്ലെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. മന്ത്രിയായിരിക്കുമ്പോള്‍ യു.എ.ഇയ്ക്ക് കത്ത് എഴുതിയത് തെറ്റായ നടപടിയാണെന്നുമാണ് പാർട്ടി വിലയിരുത്തൽ. ഈ അവസരത്തില്‍, പ്രോട്ടോകോള്‍ ലംഘനം ഉന്നയിച്ച്‌ പ്രതിഷേധം കടുപ്പിക്കാന്‍ ഒരുങ്ങുകയാണ് പ്രതിപക്ഷം. മാധ്യമത്തിനെതിരെ കെ ടി ജലീല്‍ കത്തെഴുതിയത് പാര്‍ട്ടിയുമായി ആലോചിച്ചിട്ടല്ല എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കി. മാധ്യമം പത്രം നിരോധിക്കണമെന്ന നിലപാട് പാര്‍ട്ടിക്കില്ലെന്നും എല്ലാ എംഎല്‍എമാരും മന്ത്രിമാരും കത്തെഴുതുന്നത് പാര്‍ട്ടിയോട് ആലോചിച്ചിട്ടില്ലെന്നുമാണ് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. ജലീലിന്റേത് പ്രോട്ടോക്കോള്‍ ലംഘനമാണെങ്കില്‍ നടപടിയെടുക്കേണ്ടത് വിദേശകാര്യമന്ത്രാലയമാണ്. മാധ്യമം പത്രം മുന്‍പ് നിരോധിച്ചപ്പോഴും പാടില്ലെന്ന നിലപാടായിരുന്നു സിപിഎമ്മിന്റേതെന്നും കോടിയേരി വ്യക്തമാക്കി. ‘ജലീലിന്‍റെ നടപടി തെറ്റല്ലേ’ എന്ന മാധ്യമപ്രവര്‍ത്തരുടെ ചോദ്യത്തിന് ‘അങ്ങനെ വ്യാഖ്യാനിക്കേണ്ടെന്നും പാര്‍ട്ടി അഭിപ്രായം പറഞ്ഞ് കഴിഞ്ഞു’ എന്നുമായിരുന്നു കോടിയേരിയുടെ മറുപടി.

    Read More »
  • Kerala

    ഇടപാടുകാരുമായി ഇണങ്ങാൻ പണമിടപാടിനൊപ്പം ഹൃദയമിടപാടു കൂടി, ജനസൗഹൃദ ആശയവുമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ വില്ലേജ് കണക്ട്

    പണമിടപാടിനൊപ്പം ഹൃദയമിടപാടു കൂടി എന്ന ജനസൗഹൃദ ആശയം പ്രാവർത്തികമാക്കാൻ ‘വില്ലേജ് കണക്ട് ‘ പരിപാടിയുമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. ബാങ്കിന്റെ എല്ലാ റീജിയണിലെയും ജീവനക്കാർ, ഇടപാടുകാരുടെ നാട്ടിൽ അവർക്കൊപ്പം ഒരു ദിവസം ചെലവിട്ട പരിപാടിയാണ് എസ്.ബി.ഐ വില്ലേജ് കണക്ട്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കേരള സർക്കിൾ ചീഫ് ജനറൽ മാനേജർ വെങ്കട്ട രമണ ബായി റെഡ്ഢി തിരുവനന്തപുരം പൂവാർ നടന്ന വില്ലേജ് കണക്ടിന്റെ സംസ്ഥാന തല ഉദ്ഘാടനം നിർവഹിച്ചു. എസ്.ബി.ഐ യുടെ കേരളത്തിലെ എല്ലാ റീജിയണുകളിലേയും ജീവനക്കാരുടെ സജീവ പങ്കാളിത്തവും ഉണ്ടായിരുന്നു. സംസ്ഥാനത്തെ 29 മേഖലകൾ കേന്ദ്രീകരിച്ച് വെള്ളി, ശനി ദിവസങ്ങളിലാണ് ‘വില്ലേജ് കണക്ട്’ നടന്നത്. ആദ്യ ദിവസം ബാങ്കിലെ ഇടപാടുകാരെ ആദരിക്കൽ, ബാങ്കിന്റെ സി.എസ്.ആർ പ്രവർത്തനങ്ങൾ, പഠനത്തിൽ മികവ് പുലർത്തിയ വിദ്യാർഥികൾക്കുള്ള സ്കോളർഷിപ്പ് വിതരണം, കലാപരിപാടികൾ, കമ്മ്യൂണിറ്റി ഡിന്നർ എന്നിവയാണ് ഉൾപ്പെടുത്തിയിരുന്നത്. രണ്ടാം ദിവസം പൊതുജനങ്ങൾക്ക് സൗജന്യ മെഡിക്കൽ ക്യാമ്പും, ഇടപാടുകാരുമായി എസ്.ബി.ഐ ജീവനക്കാരുടെ സംവാദവും നടന്നു.…

    Read More »
  • Business

    കീറിയ കറന്‍സി നോട്ടുകള്‍ എങ്ങനെ മാറ്റാം ?

    കീറിയതോ മുഷിഞ്ഞതോ ആയ നോട്ടുകൾ ആരും കയ്യിൽ വെയ്ക്കാൻ ആഗ്രഹിക്കില്ല. അങ്ങനെയുള്ള നോട്ടുകൾ ആരും സ്വീകരിക്കുകയില്ലെന്ന് മാത്രമല്ല വേഗത്തിൽ മറ്റുള്ളവർക്ക് കൊടുത്ത് ഒഴിവാക്കാനും ശ്രമിക്കുന്നു. ഈ എടുക്കാത്ത നോട്ട് തലയിലാവുമോ എന്നാണ് പലരുടെയും ഭയം. എന്നാൽ നോട്ട് കീറിയാൽ പോലും ഇതിന് മൂല്യം നഷ്ടപ്പെടില്ലെന്നാണ് റിസർവ് ബാങ്ക് പറയുന്നത്. ഇത്തരത്തിലുള്ള നോട്ടുകളിൽ ഏതൊക്കെ പ്രശ്നങ്ങളാണ് പൊതുവെ പരിണിക്കുന്നതെന്ന് നോക്കാം. മുഷിഞ്ഞ നോട്ടുകളും എല്ലാ സവിശേഷതകളുമുള്ള ടേപ്പ് ഒട്ടിച്ച നേട്ടുകളും മാറ്റിയെടുക്കാം. നിറം മങ്ങല്‍, സാധാരണ തേയ്മാനം ദ്വാരങ്ങള്‍ എന്നിവ പരിഗണിക്കും. ഉപയോഗം മൂലം മുറിഞ്ഞതോ, എണ്ണയില്‍ വീണോ, മഷിയില്‍ വീണോ മുഷിഞ്ഞവയും മാറ്റിയെടുക്കാം. എന്നാല്‍ കറന്‍സി നോട്ടുകളുടെ മുകളില്‍ മതപരമോ രാഷ്ട്രീയമോ ആയ മുദ്രാവാക്യങ്ങള്‍ എഴുതിയാല്‍ ഇവ നിയമപരമായി അസാധുവാണ്. ഇവ മാറ്റിയെടുക്കാന്‍ സാധിക്കില്ല. മാറ്റിയെടുക്കുന്നതെങ്ങനെ? ഇങ്ങനെ കീറിയതും മുഷിഞ്ഞതുമായ നോട്ടുകൾ ബാങ്ക് ബ്രാഞ്ചുകളിലോ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഇഷ്യൂ ഓഫീസുകളിലോ നല്‍കി മാറ്റിയെടുക്കാം. എന്നാല്‍ ഇവ കള്ള നോട്ടുകളാകാന്‍…

    Read More »
  • LIFE

    ഉടമയുടെ ആട്ടിന്‍കുട്ടിയെ നായ്ക്കളില്‍നിന്ന് രക്ഷിക്കുന്നതിനിടെ പൂവന്‍ കോഴി മരിച്ചു; പതിമൂന്ന് ചടങ്ങ് നടത്തി കുടുംബം: പാചകത്തിന് പ്രൊഫഷണല്‍ സംഘം, പങ്കെടുത്തത് 500 പേര്‍

    ഫതന്‍പൂര്‍: മരിച്ച കോഴിയുടെ ആത്മാവിന് നിത്യശാന്തിക്കായി പതിമൂന്ന് ഉള്‍പ്പെടെയുള്ള ചടങ്ങുകള്‍ നടത്തി കുടുംബം. ഫതന്‍പൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള പ്രതാപ്ഗഡ് ജില്ലയിലെ ബെഹ്ദൗള്‍ കാല ഗ്രാമത്തിലാണ് സംഭവം. ഡോ. സല്‍ക്‌റാം സരോജ് എന്നയാളാണ് ആര്‍ഭാടമായി പൂവന്‍കോഴിയുടെ പതിമൂന്ന് ചടങ്ങ് നടത്തിയത്. തന്റെ ഉടമയുടെ ആട്ടിന്‍കുഞ്ഞിനെ ഒരു തെരുവുനായയില്‍ നിന്നും രക്ഷിക്കുന്നതിനിടയിലാണ് ലാലി എന്ന പൂവന്‍കോഴിക്ക് ജീവന്‍ നഷ്ടപ്പെട്ടത്. ഡോ. സല്‍ക്‌റാം സരോജ് പറയുന്നതനുസരിച്ച് ജൂലൈ ഏഴിന് അയാളുടെ ആട്ടിന്‍കുട്ടി വീടിന്റെ പിറകുവശത്തുള്ള തോട്ടത്തിലായിരുന്നു. അപ്പോള്‍ അത് കണ്ടുകൊണ്ട് ലാലിയും അവിടെ ഉണ്ടായിരുന്നു. ‘ഞങ്ങള്‍ വീട്ടുകാരെല്ലാം വീടിന്റെ മുന്‍വശത്തിരിക്കുകയായിരുന്നു. അപ്പോഴാണ് പിന്നില്‍ നിന്നും ഒരു ശബ്ദം കേട്ടത്. എല്ലാവരും ഓടി പിന്നിലേക്ക് എത്തി. അപ്പോഴാണ് ഒരു തെരുവുനായ വീടിന്റെ പിന്‍വശത്തേക്ക് കടന്നതായി കാണുന്നത്. അത് ആട്ടിന്‍കുട്ടിയെ അക്രമിച്ചു. ലാലി അപ്പോള്‍ തന്നെ അങ്ങോട്ട് പറന്നു ചെന്നു. ആട്ടിന്‍കുട്ടിയെ രക്ഷിക്കാനായി നായയുമായി ഏറ്റുമുട്ടി. അത് നായയെ പിന്തുടര്‍ന്നു. ആ സമയം മറ്റ് നായകള്‍ ലാലിയെ…

    Read More »
  • Health

    അറിയാം വാള്‍നട്ടിന്റെ ആരോഗ്യഗുണങ്ങള്‍

    നട്സുകളിൾ ഏറ്റവും മികച്ചതാണ് വാൾനട്ട് (Walnuts). വാൾനട്ടിൽ കൊഴുപ്പ് ധാരാളമുണ്ട്. എന്നാൽ ഇവ പ്രധാനമായും പോളിഅൺസാച്ചുറേറ്റഡ് കൊഴുപ്പുകളുടെ രൂപത്തിലാണ്. അവശ്യ ഫാറ്റി ആസിഡായ ഒമേഗ-3 ന്റെ ഉറവിടമാണ് നട്സുകൾ. വാൾനട്ടിൽ പ്രധാനപ്പെട്ട ഫൈറ്റോകെമിക്കലുകളും തലച്ചോറിന്റെ ആരോഗ്യത്തിനും പ്രവർത്തനത്തിനും സാധ്യതയുള്ള ഗുണങ്ങൾ നൽകുന്ന ഉയർന്ന അളവിലുള്ള പോളിഅൺസാച്ചുറേറ്റഡ് കൊഴുപ്പുകളും അടങ്ങിയിട്ടുണ്ട്. ഒമേഗ -3 ഫാറ്റി ആസിഡുകൾ തലച്ചോറിലെ ഓക്സിഡേറ്റീവ് സ്ട്രെസ് കുറയ്ക്കാൻ സഹായിക്കുന്നു. ദിവസവും ഒരു പിടി വാള്‍നട്ട് കഴിച്ചാല്‍ ശരീരത്തിലെ ചീത്ത കൊളസ്‌ട്രോള്‍ എന്നറിയപ്പെടുന്ന ലോ-ഡെന്‍സിറ്റി ലിപോപ്രോട്ടീന്‍(എല്‍ഡിഎല്‍) കൊളസ്‌ട്രോള്‍ കുറയ്ക്കാമെന്ന് പഠനത്തിൽ പറയുന്നു. വാള്‍നട്ടിലെ ആരോഗ്യകരമായ കൊഴുപ്പ് ഭാരം കൂട്ടില്ലെന്നും അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്റെ സര്‍ക്കുലേഷന്‍ ജേണലില്‍ പ്രസിദ്ധീകരിച്ച പഠനം ചൂണ്ടിക്കാട്ടി. ഉയർന്ന അളവിലുള്ള ഗുണം ചെയ്യുന്ന കൊഴുപ്പുകൾ, മറ്റ് പ്രധാന പോഷകങ്ങളായ വിറ്റാമിൻ ഇ, ഫോളേറ്റ്, സംരക്ഷിത ഫൈറ്റോകെമിക്കൽ, എലാജിക് ആസിഡ് എന്നിവയെല്ലാം വാൾനട്ടിൽ കാണപ്പെടുന്നു, മാത്രമല്ല അതിന്റെ ന്യൂറോ പ്രൊട്ടക്റ്റീവ്, മെമ്മറി വർദ്ധിപ്പിക്കുന്ന ഗുണങ്ങൾ എന്നിവയ്ക്ക് കാരണമാകുന്നു. ഒമേഗ…

    Read More »
  • Kerala

    ഫോട്ടോഗ്രാഫർ കൃജേക്ഷ് കാഞ്ഞങ്ങാട് തുങ്ങി മരിച്ചു

    കാഞ്ഞങ്ങാട്: യുവ ഫോട്ടോഗ്രാഫർ തൂങ്ങി മരിച്ചു.വെള്ളിക്കോത്ത് ആടോട്ട് പീടികവളപ്പിൽ ജാനകിയമ്മയുടെ മകൻ കൃജേഷിനെ(34)യാണ് തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്. ഇന്നലെ രാത്രി 12 മണിക്ക് ശേഷം വീടിന് സമീപത്തെ മാവിൻ കൊമ്പിൽ തൂങ്ങിയ യുവാവിനെ രക്ഷപ്പെടുത്തി സ്വകാര്യാശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. ഹൊസ്ദുർഗ് പോലീസ് ഇൻക്വസ്റ്റ് നടത്തി. റീന ഏക സഹോദരിയാണ്.

    Read More »
  • Business

    ക്രെഡിറ്റ് കാര്‍ഡുകളിലെ യുപിഐ രണ്ട് മാസത്തിനുള്ളില്‍; അറിയാം ഈ സേവനത്തിന്റെ ഗുണങ്ങള്‍

    ദില്ലി: രണ്ട് മാസത്തിനുള്ളിൽ ക്രെഡിറ്റ് കാർഡുകൾ യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് പ്ലാറ്റ്‌ഫോമുകളുമായി ബന്ധിപ്പിക്കും. കഴിഞ്ഞ പണനയ അവലോകന യോഗത്തിനു ശേഷം ക്രെഡിറ്റ് കാർഡുകൾ യുപിഐയുമായി ബന്ധിപ്പിക്കും എന്ന് ആർബിഐ ഗവർണർ ശക്തികാന്ത ദാസ് വ്യക്തമാക്കിയിരുന്നു. റുപേ ക്രെഡിറ്റ് കാർഡുകൾ യുപിഐയുമായി ബന്ധിപ്പിക്കുന്നത് രണ്ട് മാസത്തിനുള്ളിൽ പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നതായി നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ  ചീഫ് എക്‌സിക്യൂട്ടീവ് ദിലീപ് അസ്‌ബെ പറഞ്ഞു. റുപേ ക്രെഡിറ്റ് കാർഡുകൾ യുപിഐയുമായി ലിങ്ക് ചെയ്ത ശേഷം തുടർന്ന് ഈ സേവനം  വിസ, മാസ്റ്റര്‍ കാര്‍ഡ് എന്നിവയിലും ലഭ്യമാകും. ഇതിനായി എസ്ബിഐ കാർഡുകൾ, ആക്സിസ് ബാങ്ക്, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ എന്നിവയുമായി ചർച്ച നടക്കുന്നു എന്നും അദ്ദേഹം വ്യക്തമാക്കി. ജൂണിൽ ചേർന്ന പണ നയ അവലോകന യോഗത്തിലാണ് ആർബിഐ ക്രെഡിറ്റ് കാർഡുകൾ യുപിഐയുമായി ലിങ്ക് ചെയ്യാൻ അനുവദിച്ചത്. സാധാരണ ഒരു കടയിൽ കയറി ഭക്ഷണം കഴിച്ച് കഴിഞ്ഞാൽ പണം നല്കാൻ യുപിഐ ഉപയോഗിക്കാറുണ്ട്. അതായത് ഗൂഗിൾ…

    Read More »
  • Kerala

    2024 ലെ ലോക്സഭ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ചിന്തന്‍ ശിബിര്‍; നാളെ പുതിയ പ്രഖ്യാപനത്തോടെ സമാപിക്കും

    രാജ്യത്തെ കോണ്‍ഗ്രസിന്‍റെ സംഘടനാ സംവിധാനം ശക്തിപ്പെടുത്താനായി ആരംഭിച്ച ചിന്തന്‍ ശിബിരം എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു. കെ സുധാകരനാണ് അദ്ധ്യക്ഷൻ. ഉദയ്പൂര്‍ ചിന്തന്‍ ശിബിരത്തിന്‍റെ മാതൃകയിലാണ് ചര്‍ച്ചകള്‍. കേരളത്തിന്‍റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി താരീഖ് അന്‍വര്‍, മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി ദ്വിഗ് വിജയ് സിംഗ്, എ ഐ സി സി സെക്രട്ടറി വിശ്വനാഥന്‍ പെരുമാള്‍ എന്നിവര്‍ എഐസിസിയെ പ്രതിനിധീകരിച്ച് ചര്‍ച്ചകളില്‍ ഉടനീളം പങ്കെടുക്കുന്നുണ്ട്. കോഴിക്കോട് കടപ്പുറത്തിന് സമീപത്ത് ഒരുക്കിയ ലീഡർ K കരുണാകരൻ നഗറിലാണ് ചിന്തന്‍ ശിബിര്‍ നടക്കുന്നത്. ചർച്ചകൾക്ക് ശേഷം നാളെ പുതിയ പ്രഖ്യാപനത്തോടെയാകും സമാപനം. ചിന്തന്‍ ശിബിറിനോട് അനുബന്ധിച്ച് ഇന്നലെ സംസ്ക്കാരിക പ്രവർത്തകരുടെ കൂട്ടായ്മ സംഘടിപ്പിച്ചിരുന്നു. അഞ്ച് ഗ്രൂപ്പുകളാണ് ചിന്തന്‍ ശിബിരത്തിന്‍റെ ചര്‍ച്ചാ വിഷയങ്ങള്‍ തയ്യാറാക്കുന്നത്. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ചെയര്‍മാനും എം.ജെ.ജോബ് കണ്‍വീനറുമായ മിഷന്‍-24, വി.കെ.ശ്രീകണ്ഠന്‍ എംപി ചെയര്‍മാനും എ.എ.ഷുക്കൂര്‍ കണ്‍വീനറുമായ പൊളിറ്റിക്കല്‍ കമ്മിറ്റി, ബെന്നി ബഹ്‌നാന്‍ എംപി ചെയര്‍മാനും വി.പ്രതാപചന്ദ്രന്‍ ട്രഷററുമായ…

    Read More »
Back to top button
error: