Month: July 2022
-
Kerala
500രൂപയിൽ കൂടുതലുള്ള വൈദ്യുതി ബില്ലുകൾ കെ എസ് ഇ ബി ക്യാഷ് കൗണ്ടറുകളിൽ സ്വീകരിക്കില്ല എന്ന വാർത്ത തെറ്റിദ്ധാരണാജനകം
ഓൺലൈൻ പെയ്മെന്റ് പരമാവധി പ്രോത്സാഹിപ്പിക്കുക എന്നത് ദേശീയ തലത്തിൽത്തന്നെ എല്ലാ വൈദ്യുതി വിതരണ യൂട്ടിലിറ്റികളുടെയും നയമാണ്. ഊർജ്ജ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കെ എസ് ഇ ബിയുടെ ഓൺലൈൻ പെയ്മെന്റ് 50 ശതമാനത്തിൽ കുറവാണെന്ന് നിരീക്ഷിക്കുകയും ഓൺലൈൻ പെയ്മെന്റ് പരമാവധി പ്രോത്സാഹിപ്പിക്കണമെന്ന് നിർദ്ദേശിക്കുകയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് 500 രൂപയിൽ കൂടുതൽ ബിൽ അടയ്ക്കേണ്ട ഉപഭോക്താക്കൾ കൗണ്ടറിലെത്തുമ്പോൾ പണം കൗണ്ടറിലൂടെ സ്വീകരിക്കുകയും ഓൺലൈനായി പണമടയ്ക്കാൻ അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യണമെന്ന നിർദ്ദേശമുണ്ടായത്
Read More » -
Kerala
ജൂൺ,ജൂലൈ മാസങ്ങളിലെ ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട് 126 കോടി രൂപ അനുവദിച്ചു:മന്ത്രി വി ശിവൻകുട്ടി
കോഴിക്കോട് : ജൂ ജൂൺ ൺ,ജൂലൈ മാസങ്ങളിലെ ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട് 126 കോടി രൂപ അനുവദിച്ചതായി പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. കോഴിക്കോട് മാതൃകാ പ്രീ പ്രൈമറി സ്കൂളിന്റെ ജില്ലാതല ഉദ്ഘാടനം ചെറിയകുമ്പളം ഗവ.എൽ പി സ്കുളിൽ നിർവഹിക്കുകയായിരുന്നു മന്ത്രി. പാചകത്തൊഴിലാളികൾക്കുള്ള ഹോണറേറിയമായി 37 കോടി രൂപയാണ് അനുവദിച്ചത്. ഉച്ചഭക്ഷണവുമായി ബന്ധപ്പെട്ട് സ്കൂളുകൾക്ക് 89 കോടി രൂപയും അനുവദിച്ചു. 13766 പാചക തൊഴിലാളികൾക്കും12110 പ്രധാനാദ്ധ്യാപകർക്കും അനുവദനീയമായ തുക ബാങ്ക് അക്കൗണ്ട് മുഖേന ഒരാഴ്ചക്കുള്ളിൽ വിതരണം ചെയ്യുന്നതിനുള്ള തുടർ നടപടികൾ സ്വീകരിക്കുന്നതാണ്. ഉച്ചഭക്ഷണ പദ്ധതിയുടെ നടത്തിപ്പിൽ യാതൊരുവിധ വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്ന് മന്ത്രി വ്യക്തമാക്കി. മികച്ച രീതിയിൽ തന്നെ സംസ്ഥാനത്ത് ഉച്ചഭക്ഷണ പദ്ധതി മുന്നോട്ടുപോകുന്നുണ്ടെന്നും മന്ത്രി വി ശിവൻകുട്ടി കൂട്ടിച്ചേർത്തു.
Read More » -
Kerala
അശ്രദ്ധമായ അപകടം വരുത്തിയ കെ എസ് ആർ ടി സി ഡ്രൈവറെ സസ്പെൻഡ് ചെയ്തു
തിരുവനന്തപുരം; കഴിഞ്ഞ ദിവസം ആലപ്പുഴ ജനറല്‍ ആശുപത്രി ജംക്ഷന് സമീപം വെച്ച് അശ്രദ്ധമായി ബസ് ഓടിച്ച് അപകടത്തിൽപെട്ട് ബൈക്ക് യാത്രക്കാരൻ മരണപ്പെട്ട സംഭവത്തിൽ ഡ്രൈവറെ സസ്പെൻഡ് ചെയ്തു. ആലപ്പുഴ ഡിപ്പോയിലെ ഡ്രൈവർ ശൈലേഷ് കെ.വിയെയാണ് വിജലൻസ് വിഭാഗം നടത്തിയ പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തിന്റെ അടിസ്ഥാനത്തിൽ സസ്പെൻഡ് ചെയ്തത്. സംസ്ഥാനത്ത് മഴക്കാലം ആയതോടെ റോഡ് അപകടങ്ങൾ വർദ്ധിക്കുകയും, അത് കാരണമുള്ള മരണങ്ങൾ വർദ്ധിക്കുകയും ചെയ്ത സാഹചര്യത്തിൽ ഗതാഗത മന്ത്രി ആന്റണി രാജു ഗതാഗത സെക്രട്ടറിക്കും, ട്രാൻസ്പോർട്ട് കമ്മീഷണർക്കും നൽകിയ നിർദ്ദേശപ്രകാരം സംസ്ഥാനത്ത് സർവ്വീസ് നടത്തുന്ന മുഴുവൻ ഹെവി വെഹിക്കിളുകളിലുമുള്ള പരിശോധന ആരംഭിച്ചു. അമിത വേഗത, അലക്ഷ്യമായ ഓവർ ടേക്കിംഗ്, ട്രാഫിക് സിഗ്നലുകളുടെ ലംഘനം, മദ്യപിച്ച് വാഹനം ഓടിക്കൽ തുടങ്ങിയവയാണ് ആദ്യ ഘട്ടത്തിൽ പരിശോധിക്കുക. കെഎസ്ആർടിസി, കെഎസ്ആർടിസി – സ്വിഫ്റ്റ് ഉൾപ്പെടെയുള്ള മുഴുവൻ ഹെവി വെഹിക്കിളുകളും പരിശോധന നടത്താൻ ഗതാഗത സെക്രട്ടറി നിർദ്ദേശം നൽകിയിട്ടുണ്ട്. പരിശോധനയിൽ നിയമലംഘനം നടത്തുന്നവർക്കതിരെ ആദ്യഘട്ടത്തിൽ ബോധവത്കരണമാണ് നൽകുന്നത്. അതിന്…
Read More » -
NEWS
പാലക്കാട് – ഈറോഡ് മെമു 29 മുതൽ
പാലക്കാട്: ഈറോഡ് ജങ്ഷന്-പാലക്കാട് ടൗണ്‍-ഈറോഡ് ജങ്ഷന് അണ്‍ റിസര്‍വ്ഡ് സ്പെഷല്‍ എക്സ്പ്രസ് ജൂലൈ 29ന് പുനരാരംഭിക്കും. പാലക്കാട് ടൗണ്‍ സ്റ്റേഷനില്‍നിന്ന് ഉച്ചക്ക് 2.40ന് പുറപ്പെടുന്ന ട്രെയിന്‍ (06818) രാത്രി 7.10ന് ഈറോഡിലെത്തും.30ന് ഈറോഡ് ജങ്ഷനില്‍ നിന്ന് രാവിലെ 7.15നാണ് (ട്രെയിന്‍ നമ്ബര്‍ 06819) തിരിച്ചുള്ള യാത്ര. 11.45ന് ഈ ട്രെയിന്‍ പാലക്കാട് ടൗണിലെത്തും. വ്യാഴാഴ്ച ഒഴികെയുള്ള ദിവസങ്ങളിലാണ് സര്‍വിസ്. മെമു ട്രെയിനാണ് സ്പെഷല്‍ എക്സ്പ്രസായി സര്‍വിസ് നടത്തുക.
Read More » -
NEWS
സിവില്‍ പൊലിസ് ഓഫീസറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
പാലക്കാട്: കൊല്ലംകോട് പൊലിസ് സ്റ്റേഷനിലെ സിവില്‍ പൊലിസ് ഓഫീസര്‍ ശ്രീത്സനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. സ്റ്റേഷനോട് ചേര്‍ന്നുള്ള ക്വാര്‍ട്ടേഴ്‍സിലാണ് വൈകിട്ട് ആറരയോടെ മൃതദേഹം കണ്ടെത്തിയത്. കൊല്ലങ്കോട് പൊലീസ് സ്റ്റേഷനിലെ പാസ്സ്പോര്‍ട്ട് വെരിഫിക്കേഷന്‍ ഡ്യൂട്ടിയിലുള്ള ശ്രീല്‍സനെ സ്റ്റേഷനില്‍ എത്തിയ ശേഷം കാണാതാവുകയായിരുന്നു. തുടര്‍ച്ചയായി ഫോണില്‍ ബന്ധപ്പെട്ടിട്ടും കിട്ടിയില്ല. പിന്നാലെ എസ്‌എച്ച്‌ഒ യുടെ നേതൃത്തില്‍ ക്വാര്‍ട്ടേഴ്സ് പരിശോധിച്ചപ്പോള്‍ ആണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.തത്തമംഗലം സ്വദേശിയാണ്.
Read More » -
Kerala
സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് അഴിച്ചുപണി
സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് അഴിച്ചുപണി. ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കളക്ടറായി നിയമിച്ചു. എറണാകുളം ജില്ലയുടെ പുതിയ കളക്ടറായി രേണു രാജിനെ നിയമിച്ചു. തിരുവനന്തപുരത്ത് ജെറോമിക് ജോർജ്ജ് കളക്ടറാവും. കെഎസ്ഐഡിസി മാനേജിങ് ഡയറക്ടർ രാജമാണിക്യത്തെ റൂറൽ ഡെവലപ്മന്റ് കമ്മീഷണറാക്കി. ജാഫർ മാലിക് പിആർഡി ഡയറക്ടറാവും. തിരുവനന്തപുരം കളക്ടറായിരുന്ന നവജ്യോത് ഖോസ ആരോഗ്യ വകുപ്പിൽ ജോയിന്റ് സെക്രട്ടറിയാകും. മെഡിക്കൽ സർവ്വീസസ് കോർപറേഷൻ എംഡിയുടെ ചുമതലയും നവജ്യോത് ഖോസെക്കാണ്. കെഎസ്ഐഡിസി മാനേജിങ് ഡയറക്ടറായി ഹരികിഷോറിനെ നിയമിക്കാനും സർക്കാർ തീരുമാനിച്ചു
Read More » -
Kerala
കുമാരനാശാൻ ദേശീയ സ്മാരക ഇൻസ്റ്റിറ്റ്യൂട്ടിനെ അന്തർദേശീയ ഗവേഷണ കേന്ദ്രമാക്കി മാറ്റും: മുഖ്യമന്ത്രി
തിരുവനന്തപുരം തോന്നയ്ക്കലിലെ കുമാരനാശാൻ സ്മാരക ദേശീയ ഇൻസ്റ്റിറ്റ്യൂട്ടിനെ മലയാള ഭാഷയുടേയും സാഹിത്യത്തിന്റേയും അന്തർദേശീയ നിലവാരത്തിലുള്ള മികച്ച ഗവേഷണ കേന്ദ്രമാക്കി മാറ്റുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ഇൻസ്റ്റിറ്റ്യൂട്ടിന്റെ വളർച്ചയെ ഇന്നത്തെ കേരളത്തിന്റെ സാംസ്‌കാരിക ഉത്തരവാദിത്തമായി കാണണമെന്നും മുഖ്യമന്ത്രി പറഞ്ഞു. മഹാകവി കുമാരനാശാന്റെ 150ാം ജൻമവാർഷികാഘോഷങ്ങളും ഇൻസ്റ്റിറ്റ്യൂട്ടിലെ ആശാൻ സൗധത്തിന്റെ നിർമാണോദ്ഘാടനവും കാവ്യശിൽപ സമർപ്പണവും നിർവഹിക്കുകയായിരുന്നു അദ്ദേഹം. നവോത്ഥാന മൂല്യങ്ങൾ മനുഷ്യത്വത്തിന്റെ മൂല്യങ്ങളാണെന്നു പഠിപ്പിച്ച മഹാകവിയായിരുന്നു കുമാരനാശാനെന്നു മുഖ്യമന്ത്രി പറഞ്ഞു. ദാർശനികനിഷ്ഠമായിരുന്ന ആശാന്റെ കാവ്യസൃഷ്ടികൾ മനുഷ്യ ജീവിതത്തിന്റെ പ്രശ്‌നങ്ങളെയാണ് അഭിമുഖീകരിച്ചത്. നവോത്ഥാനത്തിന്റെയും ജനാധിപത്യ രീതിയിലുള്ള വിപ്ലവത്തിന്റെയും മാനവികതയുടേയും കാമ്പുള്ളതാണ് ആശാന്റെ എല്ലാ കൃതികളും. മനുഷ്യാവസ്ഥയും മാനുഷികതയും അടിസ്ഥാന വർഗത്തിന്റെ മൗലികാവകാശമാണെന്ന് ആദ്യം ഉദ്‌ബോധിപ്പിച്ചത് അദ്ദേഹമാണ്. ജാതിയെ നിർമാർജനം ചെയ്യാതെ സമൂഹത്തിൽ ഐക്യമുണ്ടാകില്ലെന്ന് അദ്ദേഹം വിശ്വസിച്ചു. ആധുനിക കാലത്തിന്റെ മൂല്യങ്ങൾ ഉൾക്കൊണ്ട് പൗരാണികതയെ വിചാരണ ചെയ്യുന്ന ‘ചിന്താവിഷ്ടയായ സീത’ ഇന്നാണ് ഉണ്ടാകുന്നതെങ്കിൽ വർഗീയമായ എന്തൊക്കെ പുകിലുകളാകാം ഉണ്ടാവുകയെന്നതു ചിന്തിക്കണമെന്നു മുഖ്യമന്ത്രി പറഞ്ഞു. കുമാരനാശാൻ നിന്നിടത്തു നിന്നു…
Read More » -
NEWS
ബൈക്കപകടത്തില്‍ വിദ്യാര്‍ത്ഥിനി മരിച്ചു
തിരുവനന്തപുരം :ശ്രീകാര്യത്തുണ്ടായ ബൈക്ക് അപകടത്തിൽ വിദ്യാര്‍ത്ഥിനി മരിച്ചു.രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനി പൗഡിക്കോണം സ്വദേശി കൃഷ്ണ ഹരിയാണ് (21) മരിച്ചത്. ബുധനാഴ്ച രാവിലെ കൃഷ്ണ ഹരി സുഹൃത്തിന്റെ ബൈക്കില്‍ ശ്രീകാര്യത്തു നിന്നും കഴക്കൂട്ടത്തേയ്ക്ക് വരുന്ന വഴിയില്‍ റോഡില്‍ തെന്നിവീണ് അപകടം സംഭവിക്കുകയായിരുന്നു. വീഴ്ചയില്‍ തലയ്ക്ക് ഗുരുതര പരിക്ക് പറ്റിയ കൃഷ്ണ ഹരി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഐ സി യു വില്‍ ചികിത്സയിലിരിക്കെയായിരുന്നു മരണം.
Read More » -
NEWS
ഒമാനിൽ ബസ് അപകടം;5 മരണം
മസ്‌ക്കറ്റ്: ഒമാനിലുണ്ടായ ബസ് അപകടത്തില്‍ അഞ്ച് പേർ മരിച്ചു. ഒമാനിലെ ദാഖിലിയ ഗവര്‍ണറേറ്റിലായിരുന്നു സംഭവം. അപകടത്തില്‍ 14 പേര്‍ക്ക് പരിക്കേറ്റു. അല്‍ ഹംറ വിലായത്തിലെ ജബല്‍ ശര്‍ഖില്‍ ഇന്ന് രാവിലെയായിരുന്നു ബസ് അപകടം. ബസ് താഴ്ചയിലേക്ക് മറിയുകയായിരുന്നു. പരുക്കേറ്റവരുടെ നില ഗുരുതരമാണ്. ഇവരെ ആശുപത്രികളില്‍ എത്തിച്ചു.
Read More » -
Kerala
ഡിസ്റ്റിലറികളും ബ്രൂവറികളും അനുവദിക്കാനുള്ള നീക്കങ്ങളില്‍നിന്ന് സര്‍ക്കാര്‍ പിന്മാറണം: രമേശ് ചെന്നിത്തല
സംസ്ഥാനത്ത് പുതിയതായി ഡിസ്റ്റിലറികളും, ബ്രൂവറികളും അനുവദിക്കാനുള്ള നീക്കങ്ങളില്‍നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്ന് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്കു നൽകിയ കത്തിൽ ആവശ്യപ്പെട്ടു. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ബ്രൂവറി – ഡിസ്റ്റിലറി വിവാദത്തില്‍പ്പെട്ട കമ്പനികള്‍ക്ക് വീണ്ടും മദ്യ നിര്‍മ്മാണത്തിന് അനുമതി നല്‍കാന്‍ നീക്കം നടക്കുന്നതായുള്ള പത്രവാര്‍ത്തകള്‍ പുറത്തുവന്നിരിക്കയാണ്. സംസ്ഥാനത്തിന്റെ ഉദ്യോഗസ്ഥ-ഭരണസംവിധാനവും, പ്രതിപക്ഷപ്പാര്‍ട്ടികളും 2018 ലെ മഹാപ്രളത്തിന്റെ ദുരിതാശ്വാസ-പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന അവസരത്തിലാണ് ആരെയും അറിയിക്കാതെ രഹസ്യമായി സംസ്ഥാനത്ത് 3 ബ്രൂവറികള്‍ക്കും, ഒരു ഡിസ്റ്റിലറിക്കും സംസ്ഥാനസര്‍ക്കാര്‍ ലൈസന്‍സ് അനുവദിച്ചത്. ബ്രൂവറി/ ഡിസ്റ്റിലറികള്‍ക്ക് ലൈസന്‍സ് നല്‍കുന്നതിനായി സംസ്ഥാനം ഇതുവരെ അനുവര്‍ത്തിച്ചുപോന്ന നടപടിക്രമങ്ങള്‍ക്ക് കടകവിരുദ്ധമായും, എല്‍ഡിഎഫ് സര്‍ക്കാരിന്റെ തന്നെ മദ്യനയം അട്ടിമറിച്ചുമാണ് ഇത്തരമൊരു നടപടി അന്ന് സര്‍ക്കാര്‍ കൈക്കൊണ്ടത്. എന്നാല്‍, പ്രതിപക്ഷം ഇക്കാര്യം വെളിച്ചത്തു കൊണ്ടുവന്നതിനെത്തുടര്‍ന്ന് സര്‍ക്കാര്‍ പ്രസ്തുത തീരുമാനം റദ്ദാക്കിയെങ്കിലും ,ഇതുമായി ബന്ധപ്പെട്ട് ഞാന്‍ വിജിലന്‍സ് കോടതിയില്‍ നല്‍കിയ കേസിന്റെ നടപടികള്‍ ഇപ്പോഴും തുടര്‍ന്നുവരികയാണ്. പ്രസ്തുത ക്രമക്കേടിന് ആധാരമായ ഫയലുകളും, കുറിപ്പുകളും എനിക്ക് ലഭ്യമാക്കണമെന്ന വിജിലന്‍സ് കോടതി…
Read More »