KeralaNEWS

ഇടപാടുകാരുമായി ഇണങ്ങാൻ പണമിടപാടിനൊപ്പം ഹൃദയമിടപാടു കൂടി, ജനസൗഹൃദ ആശയവുമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ വില്ലേജ് കണക്ട്

പണമിടപാടിനൊപ്പം ഹൃദയമിടപാടു കൂടി എന്ന ജനസൗഹൃദ ആശയം പ്രാവർത്തികമാക്കാൻ ‘വില്ലേജ് കണക്ട് ‘ പരിപാടിയുമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ.
ബാങ്കിന്റെ എല്ലാ റീജിയണിലെയും ജീവനക്കാർ, ഇടപാടുകാരുടെ നാട്ടിൽ അവർക്കൊപ്പം ഒരു ദിവസം ചെലവിട്ട പരിപാടിയാണ് എസ്.ബി.ഐ വില്ലേജ് കണക്ട്.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കേരള സർക്കിൾ ചീഫ് ജനറൽ മാനേജർ വെങ്കട്ട രമണ ബായി റെഡ്ഢി തിരുവനന്തപുരം പൂവാർ നടന്ന വില്ലേജ് കണക്ടിന്റെ സംസ്ഥാന തല ഉദ്ഘാടനം നിർവഹിച്ചു.

Signature-ad

എസ്.ബി.ഐ യുടെ കേരളത്തിലെ എല്ലാ റീജിയണുകളിലേയും ജീവനക്കാരുടെ സജീവ പങ്കാളിത്തവും ഉണ്ടായിരുന്നു. സംസ്ഥാനത്തെ 29 മേഖലകൾ കേന്ദ്രീകരിച്ച് വെള്ളി, ശനി ദിവസങ്ങളിലാണ് ‘വില്ലേജ് കണക്ട്’ നടന്നത്.
ആദ്യ ദിവസം ബാങ്കിലെ ഇടപാടുകാരെ ആദരിക്കൽ, ബാങ്കിന്റെ സി.എസ്.ആർ പ്രവർത്തനങ്ങൾ, പഠനത്തിൽ മികവ് പുലർത്തിയ വിദ്യാർഥികൾക്കുള്ള സ്കോളർഷിപ്പ് വിതരണം, കലാപരിപാടികൾ, കമ്മ്യൂണിറ്റി ഡിന്നർ എന്നിവയാണ് ഉൾപ്പെടുത്തിയിരുന്നത്.
രണ്ടാം ദിവസം പൊതുജനങ്ങൾക്ക് സൗജന്യ മെഡിക്കൽ ക്യാമ്പും, ഇടപാടുകാരുമായി എസ്.ബി.ഐ ജീവനക്കാരുടെ സംവാദവും നടന്നു.

തിരുവനന്തപുരം കുറ്റിച്ചൽ നടന്ന വില്ലേജ് കണക്ടിന്റെ ഉദ്ഘാടനം എസ് ബി ഐ യുടെ നെറ്റ് വർക്ക്‌ 1 ജനറൽ മാനേജർ വി സീതാരാമനും, കോഴിക്കോട് ഫറൂഖിൽ നടന്ന വില്ലേജ് കണക്ടിന്റെ ഉദ്ഘാടനം എസ് ബി ഐ യുടെ നെറ്റ് വർക്ക്‌ 2 ജനറൽ മാനേജർ തലച്ചിൽ ശിവദാസും, എറണാകുളം മന്നത്ത് നടന്ന വില്ലേജ് കണക്ടിന്റെ ഉദ്ഘാടനം എസ് ബി ഐ യുടെ നെറ്റ് വർക്ക്‌ 3 ജനറൽ മാനേജർ ശേഷു ബാബു പല്ലേയും നിർവഹിച്ചു.

Back to top button
error: