NEWS

ആലപ്പുഴ അപകടം;കെഎസ്ആർടിസി ബസ് ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കും

ലപ്പുഴയില്‍ കെ എസ് ആര്‍ ടി സി ബസിടിച്ച്‌ ബൈക്ക് യാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ബസ് ഡ്രൈവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് മോട്ടോര്‍ വാഹന വകുപ്പ്. കെ എസ് ആര്‍ ടി സി ഡ്രൈവര്‍ കെ വി ശൈലേഷിന്റെ ഭാഗത്തുണ്ടായത് ഗുരുതര വീഴ്ചയെന്ന് മോട്ടോര്‍ വാഹനവകുപ്പ് പരിശോധനയില്‍ കണ്ടെത്തി. ഇദ്ദേഹത്തിന്റെ ഡ്രൈവിങ് ലൈസന്‍സ് സസ്പെന്റ് ചെയ്യും. ഇക്കാര്യത്തില്‍ നടപടിയെടുക്കാതിരിക്കാന്‍ കാരണം കാണിക്കണമെന്ന് ആവശ്യപ്പെട്ട് കെ എസ് ആര്‍ ടി സി ഡ്രൈവര്‍ കെ വി ശൈലേഷിന് മോട്ടോര്‍ വാഹനവകുപ്പ് നോട്ടീസ് നല്‍കി.
വാഹനാപകടത്തിന് കാരണം കെഎസ്‌ആര്‍ടിസി ബസ് ഡ്രൈവറുടെ അശ്രദ്ധയാണെന്ന് വ്യക്തമായ സാഹചര്യത്തിലാണ് നടപടി.

Back to top button
error: