KeralaNEWS

2024 ലെ ലോക്സഭ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ചിന്തന്‍ ശിബിര്‍; നാളെ പുതിയ പ്രഖ്യാപനത്തോടെ സമാപിക്കും

രാജ്യത്തെ കോണ്‍ഗ്രസിന്‍റെ സംഘടനാ സംവിധാനം ശക്തിപ്പെടുത്താനായി ആരംഭിച്ച ചിന്തന്‍ ശിബിരം എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു. കെ സുധാകരനാണ് അദ്ധ്യക്ഷൻ. ഉദയ്പൂര്‍ ചിന്തന്‍ ശിബിരത്തിന്‍റെ മാതൃകയിലാണ് ചര്‍ച്ചകള്‍. കേരളത്തിന്‍റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി താരീഖ് അന്‍വര്‍, മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി ദ്വിഗ് വിജയ് സിംഗ്, എ ഐ സി സി സെക്രട്ടറി വിശ്വനാഥന്‍ പെരുമാള്‍ എന്നിവര്‍ എഐസിസിയെ പ്രതിനിധീകരിച്ച് ചര്‍ച്ചകളില്‍ ഉടനീളം പങ്കെടുക്കുന്നുണ്ട്. കോഴിക്കോട് കടപ്പുറത്തിന് സമീപത്ത് ഒരുക്കിയ ലീഡർ K കരുണാകരൻ നഗറിലാണ് ചിന്തന്‍ ശിബിര്‍ നടക്കുന്നത്. ചർച്ചകൾക്ക് ശേഷം നാളെ പുതിയ പ്രഖ്യാപനത്തോടെയാകും സമാപനം. ചിന്തന്‍ ശിബിറിനോട് അനുബന്ധിച്ച് ഇന്നലെ സംസ്ക്കാരിക പ്രവർത്തകരുടെ കൂട്ടായ്മ സംഘടിപ്പിച്ചിരുന്നു.

അഞ്ച് ഗ്രൂപ്പുകളാണ് ചിന്തന്‍ ശിബിരത്തിന്‍റെ ചര്‍ച്ചാ വിഷയങ്ങള്‍ തയ്യാറാക്കുന്നത്. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ചെയര്‍മാനും എം.ജെ.ജോബ് കണ്‍വീനറുമായ മിഷന്‍-24, വി.കെ.ശ്രീകണ്ഠന്‍ എംപി ചെയര്‍മാനും എ.എ.ഷുക്കൂര്‍ കണ്‍വീനറുമായ പൊളിറ്റിക്കല്‍ കമ്മിറ്റി, ബെന്നി ബഹ്‌നാന്‍ എംപി ചെയര്‍മാനും വി.പ്രതാപചന്ദ്രന്‍ ട്രഷററുമായ സാമ്പത്തിക കമ്മറ്റി, എം.കെ.രാഘവന്‍ എംപി ചെയര്‍മാനും അബ്ദുള്‍മുത്തലിബ് കണ്‍വീനറുമായ ഓര്‍ഗനൈസേഷന്‍ കമ്മിറ്റി, കൊടിക്കുന്നില്‍ സുരേഷ് എംപി ചെയര്‍മാനും ആര്യാടന്‍ ഷൗക്കത്ത് കണ്‍വീനറുമായ ഔട്ട് റീച്ച് കമ്മിറ്റി എന്നിവയാണ് വിവിധ വിഷയങ്ങളെ ആസ്പദമാക്കിയുള്ള ചര്‍ച്ചകളുടെ ക്രോഡീകരണം ശിബിരത്തില്‍ അവതരിപ്പിക്കുന്നത്.

Signature-ad

2024 ലെ ലോക്സഭ തെരഞ്ഞെടുപ്പിന് പാര്‍ട്ടിയെ പ്രവര്‍ത്തന സജ്ജമാക്കുന്നതിനായി ഒരു കലണ്ടര്‍ ചിന്തന്‍ ശിബരത്തില്‍ തയ്യാറാക്കും. സംഘടനാ സംവിധാനം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായാണ് കേരളത്തിലും ചിന്തന്‍ ശിബിരം സംഘടിപ്പിക്കുന്നത്. പാര്‍ട്ടിയുടെ കാലാനുസൃതവും സമൂലവുമായ നവീകരണമെന്ന ലക്ഷ്യമാണ് ഈ ഉദ്യമത്തിന് പിന്നില്‍.പാര്‍ട്ടി ഫോറങ്ങളില്‍ ദളിത്, പിന്നാക്ക, ഒബിസി, ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും വനിതകള്‍, യുവാക്കള്‍ എന്നിവര്‍ക്കും കൂടുതല്‍ പ്രാധാന്യം നൽകുന്നത് സംബന്ധിച്ച നയരൂപീകരണം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചര്‍ച്ചയാകും.

സംഘടനാ സംവിധാനം ശക്തമാക്കുന്നതിനൊപ്പം ലോക് സഭാ തെരഞ്ഞെടുപ്പ് തന്ത്രങ്ങളും രണ്ട് ദിവസം നീളുന്ന ചിന്തന്‍ ശിബിറിൽ ചര്‍ച്ചയാകും. കെ പി സി സി ഭാരവാഹികള്‍ക്ക് പുറമേ ഡിസിസി പ്രസിഡന്‍റുമാരും പോഷകസംഘടനാ ഭാരവാഹികളുമടക്കം 205 പ്രതിനിധികളാണ് കോഴിക്കോട് ബീച്ചിന് സമീപമുള്ള ആസ്പിന്‍കോര്‍ട്ട് യാര്‍ഡില്‍ നടക്കുന്ന ചിന്തന്‍ ശിബിരത്തില്‍ പങ്കെടുക്കുക. എന്നാല്‍ വി എം സുധീരനും മുല്ലപ്പളളി രാമചന്ദ്രനും ചിന്തൻ ശിബിരിൽ പങ്കെടുക്കില്ലെന്ന് നേരത്തെ അറിയിച്ചിരുന്നു. ഉദയ്പൂരില്‍ നേരത്തെ നടന്ന ചിന്തന്‍ ശിബിരത്തിലും ഇരുവരും പങ്കെടുത്തിരുന്നില്ല.

ഇരുവര്‍ക്കും അസൗകര്യം നേരത്തെ അറിയിച്ചിരുന്നുവെന്നും അതൊരു ബഹിഷ്കരണമോ വിയോജിപ്പോ അല്ലെന്നും കോഴിക്കോട് ഡിസിസി പ്രസിഡന്‍റ് അഡ്വ. കെ പ്രവീൺ കുമാര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. കോണ്‍ഗ്രസ് നവസങ്കല്‍പ്പ് ചിന്തിന്‍ ശിബിരിന് കോഴിക്കോട്ട് ഇന്ന് തുടക്കമായി. സംഘടനാ സംവിധാനം ശക്തമാക്കുന്നതിനൊപ്പം ലോക് സഭാ തെരഞ്ഞെടുപ്പ് തന്ത്രങ്ങളും രണ്ട് ദിവസം നീളുന്ന ചിന്തന്‍ ശിബിറിൽ ചര്‍ച്ചയാകും. കെ പി സി സി ഭാരവാഹികള്‍ക്ക് പുറമേ ഡിസിസി പ്രസിഡന്‍റുമാരും പോഷക സംഘടനാ ഭാരവാഹികളുമടക്കം 200 ഓളം പ്രതിനിധികളാണ് കോഴിക്കോട് ബീച്ചിന് സമീപമുള്ള ആസ്പിന്‍കോര്‍ട്ട് യാര്‍ഡില്‍ നടക്കുന്ന ചിന്തിന്‍ ശിബിരത്തില്‍ പങ്കെടുക്കുന്നത്.

കെ സുധാകരനും വി ഡി സതീശനും നേതൃ നിരയില്‍ വന്ന ശേഷം പാര്‍ട്ടിയുടെയും പോഷക സംഘടനകളുടെയും നേതാക്കള്‍ ഒരുമിച്ചെത്തുന്ന വേദിയെന്ന നിലയില്‍ ശൈലീമാറ്റമടക്കം സജീവ ചര്‍ച്ചയാകും. കൂടാതെ, സംഘടനാ തെരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട മാനദണ്ഡങ്ങളും സാമുദായിക സംഘടനകളോടുള്ള നിലപാടും ചര്‍ച്ചയാകും. അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിനായി രൂപീകരിക്കേണ്ട കര്‍മ്മപദ്ധതിക്കായി പ്രത്യേക സെഷനും ശിബിരത്തിലുണ്ട്. തെരഞ്ഞെടുപ്പ് പ്രവര്‍ത്തന കലണ്ടറിനും രൂപം കൊടുക്കും. കെഎസ്‍യു യൂത്ത് കോണ്‍ഗ്രസ് അടക്കമുള്ള പോഷക സംഘടനകളുടെ പ്രവര്‍ത്തനവും വിലയിരുത്തപ്പെടും.

രാഷ്ട്രപതി തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ മുഖ്യപ്രതിപക്ഷമായ കോൺ​ഗ്രസ് കൂടുതൽ അങ്കലാപ്പിലാണ്. പാർട്ടിക്ക് സ്വാധീനമുള്ള നിരവധി സംസ്ഥാനങ്ങളിൽ ക്രോസ് വോട്ടിങ് നടന്നതാണ് പാർട്ടി നേതൃത്വത്തിന് തലവേദനയാകുന്നത്. ​ഗുജറാത്തിൽ 17 എംഎൽഎമാർ പാർട്ടി നിലപാടിന് വിരുദ്ധമായി ദ്രൗപതി മുർമുവിന് വോട്ട് ചെയ്തു. അസമിൽ 22 പ്രതിപക്ഷ എംഎൽഎമാരാണ് ക്രോസ് വോട്ട് ചെയ്തത്. അതിൽ 17 കോൺ​ഗ്രസ് എംഎൽഎമാരെന്നാണ് സൂചന. പാർട്ടിയുടെ നിർദ്ദേശത്തിന് വിരുദ്ധമായി പ്രവർത്തിച്ചത് ആരാണെന്ന് കണ്ടെത്താൻ ഒരു മാർഗവുമില്ലെന്ന് ​ഗുജറാത്ത് കോൺഗ്രസ് നേതാക്കൾ പറഞ്ഞു.

പ്രതിപക്ഷത്തിന്‍റെ രാഷ്ട്രപതി സ്ഥാനാർത്ഥി യശ്വന്ത് സിൻഹയ്ക്ക് നിയമസഭയിൽ കോൺഗ്രസിന്‍റെ 96 വോട്ടിനെതിരെ 79 വോട്ടുകൾ മാത്രമാണ് ലഭിച്ചത്. എന്നാൽ, പാർട്ടിയുടെ നിലപാടിന് വിരുദ്ധമാ‌യി വോട്ട് ചെയ്ത 17 എംഎൽഎമാരെ തിരിച്ചറിയുക പ്രയാസമാണ്. ക്രോസ് വോട്ടിംഗിൽ ആദിവാസി എംഎൽഎമാരെ കുറ്റപ്പെടുത്തുമ്പോൾ തങ്ങൾ രക്ഷപ്പെടുമെന്ന് ചിലർ കരുതുന്നുണ്ടാകാമെന്നും കോൺ​ഗ്രസ് നേതാക്കൾ ആരോപിക്കുന്നു.

Back to top button
error: