Month: July 2022
-
India
രാഷ്ട്രപതി സ്ഥാനം രാജ്യത്തെ സേവിക്കാനുള്ള അവസരം, അര്‍പ്പിച്ച വിശ്വാസത്തിന് എല്ലാവര്‍ക്കും നന്ദി: രാം നാഥ് കോവിന്ദ്
ദില്ലി: രാഷ്ട്രപതി സ്ഥാനം രാജ്യത്തെ സേവിക്കാനുള്ള അവസരമായാണ് കണ്ടതെന്നും തന്നില്‍ അര്‍പ്പിച്ച വിശ്വാസത്തിന് എല്ലാവരോടും നന്ദി പറയുന്നതായും സ്ഥാനമൊഴിയുന്ന രാഷ്ട്രപതി രാം നാഥ് കോവിന്ദ്. പാര്‍ലമെന്റ് അംഗങ്ങളുടെ യാത്രയയപ്പ് ചടങ്ങില്‍ മറുപടി പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയ പാര്‍ട്ടികള്‍ നീതി പൂര്‍വം പ്രവര്‍ത്തിക്കണം. രാഷ്ട്രപതിയായി രാജ്യത്തെ സേവിക്കാന്‍ ലഭിച്ച അവസരത്തിന് രാജ്യത്തെ മുഴുവന്‍ ജനങ്ങളോടും നന്ദി പറയുന്നു. കഴിവിന്റെ പരമാവധി പ്രവര്‍ത്തിക്കാന്‍ ശ്രമിച്ചു. തന്നില്‍ അര്‍പ്പിച്ച വിശ്വാസത്തിന് എല്ലാവര്‍ക്കും നന്ദി. രാഷ്ട്രപതി സ്ഥാനം രാജ്യത്തെ സേവിക്കാനുള്ള അവസരമായാണ് കണ്ടത്. നിങ്ങള്‍ ഓരോരുത്തര്‍ക്കും തന്റെ ഹൃദയത്തില്‍ പ്രത്യേക ഇടമുണ്ട്. ദ്രൗപദി മുര്‍മ്മുവിന് എല്ലാ ആശംസകളും നേരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ലോക്സഭ സ്പീക്കര്‍ ഓം ബിര്‍ല ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. പാര്‍ലമെന്റ് സെന്‍ട്രല്‍ ഹാളിലായിരുന്നു ചടങ്ങ്. പാര്‍ലമെന്റിനെ പ്രതിനിധികരിച്ച് ലോക്‌സഭ സ്പീക്കര്‍ ഓം ബിര്‍ല, രാം നാഥ് കോവിന്ദിന് പ്രശസ്തി പത്രം സമര്‍പ്പിച്ചു.
Read More » -
Health
മങ്കിപോക്സ്: കൂടുതൽ കേസുകളും പകരുന്നത് സെക്സിലൂടെ
95 ശതമാനം മങ്കിപോക്സ് കേസുകളും ലൈംഗിക ബന്ധത്തിലൂടെയാണ് പകരുന്നതെന്ന് സംശയിക്കുന്നതായി പുതിയ പഠനത്തിൽ പറയുന്നു. ദി ന്യൂ ഇംഗ്ലണ്ട് ജേണൽ ഓഫ് മെഡിസിനിൽ പഠനം പ്രസിദ്ധീകരിച്ചു. 16 രാജ്യങ്ങളിലെ 2022 ഏപ്രിൽ 27 നും ജൂൺ 24 നും ഇടയിൽ കണ്ടെത്തിയ 528 അണുബാധകളെ അടിസ്ഥാനമാക്കിയുള്ള ഡാറ്റ പരിശോധിച്ചു. മങ്കിപോക്സ് ബാധിച്ചവരിൽ 98 ശതമാനവും സ്വവർഗ്ഗാനുരാഗികളോ ബൈസെക്ഷ്വൽ പുരുഷന്മാരോ ആയിരുന്നു. അതിൽ 41 ശതമാനം പേർക്ക് ഹ്യൂമൻ ഇമ്മ്യൂണോ ഡെഫിഷ്യൻസി വൈറസ് ബാധയുണ്ടെന്ന് പഠനത്തിൽ കണ്ടെത്തി. രോഗബാധിതനായ വ്യക്തിയിൽ നിന്ന് ചുണങ്ങു, ചൊറി, ശരീര സ്രവങ്ങൾ അല്ലെങ്കിൽ ശ്വസന തുള്ളികൾ എന്നിവയുമായി അടുത്തോ ചർമ്മത്തിലോ ഉള്ള സമ്പർക്കം വഴിയോ രോഗം പകരാമെന്നും ഗവേഷകർ പറയുന്നു. മങ്കിപോക്സ് അടുത്ത സമ്പർക്കത്തിലൂടെയാണ് പകരുന്നത്. ലൈംഗികതയിൽ സജീവമായ പ്രായപരിധിയിലുള്ള ചെറുപ്പക്കാർക്കും സ്വവർഗാനുരാഗികൾക്കും സാമീപ്യമുള്ളതിനാൽ അപകടസാധ്യത കൂടുതലാണെന്നും ബംഗ്ലൂരിലെ ഫോർട്ടിസ് ഹോസ്പിറ്റലിലെ ഡയറക്ടർ – ഇന്റേണൽ മെഡിസിൻ വിഭാഗം ഡോ. ഷീല മുരളി ചക്രവർത്തി പറഞ്ഞു. മങ്കിപോക്സ്…
Read More » -
Pravasi
സൗദിയില്‍ കുടുങ്ങിയ മകനെ കാണാന്‍ പ്രാര്‍ഥിച്ചത് 22 വര്‍ഷം; ഒടുവില്‍ മകനെത്തി, കണ്‍കുളിര്‍ക്കെ കണ്ട് നാലാം നാള്‍ ഉമ്മ മരിച്ചു
റിയാദ്: നിയമക്കുരുക്കില്‍പ്പെട്ട് സൗദിയില്‍ കുടുങ്ങിയ മകനായി 22 വര്‍ഷം കാത്തിരുന്ന ഉമ്മ ഒടുവില്‍ മകനെ കണ്‍കുളിര്‍ക്കെകണ്ട് മരിച്ചു. പാലക്കാട് പട്ടാമ്പി വല്ലപ്പുഴ സ്വദേശി ശരീഫിന്റെ ഉമ്മ ഫാത്തിമയാണ് ഇന്നലെ മരിച്ചത്. മകന്‍ ശരീഫ് നിയമക്കുരുക്കില്‍ പെട്ട് തിരിച്ചുവരാന്‍ കഴിയാത്തതില്‍ ഏറെ ദുഃഖിതയായിരുന്നു ഫാത്തിമ. രണ്ട് പതിറ്റാണ്ടിലധികം കാലം തന്റെ മകന്റെ വരവും പ്രതീക്ഷിച്ചിരുന്ന ആ മാതാവ് എന്നും പ്രാര്‍ഥനയിലായിരുന്നു. മരിക്കും മുമ്പ് മകനെ കണ്‍കുളിര്‍ക്കെ കാണാനും ആശ്ലേഷിക്കാനും ഏറെ ആഗ്രഹിച്ച ഫാത്തിമ ഒടുവില്‍ മകനെത്തി മൂന്നു ദിവസത്തിന് ശേഷം മരണത്തിന് കീഴടങ്ങുകയായിരുന്നു. ഹായില്‍ പ്രവിശ്യയിലെ മൂഖഖ് ഗ്രാമത്തില്‍ എല്ലാവര്‍ക്കും സുപരിചിതനായിരുന്നു ശരീഫ്. ആടുകളെ മേച്ചും കൃഷിസ്ഥലം നനച്ചും ടാക്‌സി ഓടിച്ചും വര്‍ക്ക്‌ഷോപ്പ് നടത്തിയുമൊക്കെ കിട്ടുന്ന പണത്തിന്റെ ഒരു ഭാഗം നാട്ടിലേക്ക് അയച്ച് ബാക്കി പാവങ്ങളെ സഹായിക്കുന്ന പ്രകൃതക്കാരനായിരുന്നു ശരീഫ്. എന്നാല്‍ ഇദ്ദേഹത്തിന്റെയടുത്ത് നിന്ന്് പണം കടം വാങ്ങി പലരും മുങ്ങി. അതിനിടെ തന്റെ കീഴില്‍ നിന്ന് ഒളിച്ചോടിയെന്നുകാട്ടി സ്‌പോണ്‍സര്‍ ശരീഫിനെതിരേ സൗദി…
Read More » -
Crime
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം വിവാഹം ചെയ്താലോ, കുഞ്ഞ് ജനിച്ചാലോ പോക്സോ കുറ്റങ്ങളിൽ നിന്ന് രക്ഷ നേടാനുള്ള കാരണമായി പരിഗണിക്കാനാവില്ലെന്ന് ദില്ലി ഹൈക്കോടതി
ദില്ലി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം വിവാഹം ചെയ്താലോ, കുഞ്ഞ് ജനിച്ചാലോ പോക്സോ കുറ്റങ്ങളിൽ നിന്ന് രക്ഷ നേടാനുള്ള കാരണമായി പരിഗണിക്കാനാവില്ലെന്ന് ദില്ലി ഹൈക്കോടതി. ഇക്കാരണങ്ങൾ ശിക്ഷയിൽ ഇളവ് ലഭിക്കാനും ഇത് പരിഗണിക്കാനാവില്ലെന്ന് ദില്ലി ഹൈക്കോടതി വ്യക്തമാക്കി. 14-കാരിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ യുവാവിന്റെ ജാമ്യാപേക്ഷ പരിഗണക്കവെ ആയിരുന്നു കോടതിയുടെ നിരീക്ഷണം. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഇയാൾ പീഡിപ്പിച്ച ശേഷം, വിവാഹം ചെയ്യുകയും പിന്നീട് കുട്ടി ജനിക്കുകയും ചെയ്തു. ആ കുട്ടിക്ക് ആറ് മാസം പ്രായമുള്ളപ്പോൾ വീണ്ടും പെൺകുട്ടി ഗർഭിണിയായി. ഇതും പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കെതിരെയുള്ള ലൈംഗിക അതിക്രമമാണെന്ന് പൊലീസ് കോടതിയിൽ അറിയിക്കുകയായിരുന്നു. ജാമ്യാപേക്ഷ തള്ളിയ കോടതി പ്രതിയെ റിമാൻഡ് ചെയ്തു. 2019-ൽ ജൂലൈ ഒമ്പതിന് മകളെ അജ്ഞാതർ തട്ടിക്കൊണ്ടുപോയി എന്ന് കാണിച്ച് പെൺകുട്ടിയുടെ അമ്മ നൽകിയ ഹേബിയസ് കോർപ്പസ് ഹർജി നൽകിയത്. കേസിൽ കോടതി അന്വേഷണത്തിന് ഉത്തരവിട്ടു. എന്നാൽ ഏറെ കാലം വിവരമൊന്നുമില്ലാതിരുന്ന കേസിൽ, 2021 ഒക്ടോബർ ആറിനാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ഹർജിക്കാരൻ…
Read More » -
India
“തന്‍റെ മകള്‍ ആദ്യവര്‍ഷ കോളജ് വിദ്യാര്‍ഥിനിയാണ്, അല്ലാതെ ബാര്‍ നടത്തുകയല്ല” അമേഠിയിലേക്ക് മത്സരിക്കാന്‍ വരൂ, രാഹുലിനെ വെല്ലുവിളിച്ച് സ്മൃതി ഇറാനി
ദില്ലി: ഗോവയിലെ ബാര്‍ നടത്തിപ്പ് സംബന്ധിച്ച് വിവാദത്തില്‍ കോണ്‍ഗ്രസിനെതിരെ കടുത്ത പ്രതികരണവുമായി കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ സ്മൃതി ഇറാനി. തന്‍റെ മകള്‍ ആദ്യവര്‍ഷ കോളജ് വിദ്യാര്‍ഥിനിയാണ്, അല്ലാതെ ബാര്‍ നടത്തുകയല്ല. സോണിയയും രാഹുൽ ഗാന്ധിയും ചേർന്ന് 5000 കോടി രൂപ കൊള്ളയടിച്ചതിനെക്കുറിച്ച് അമ്മ വാർത്താസമ്മേളനം നടത്തിയതാണ് തന്‍റെ മകള്‍ ചെയ്ത തെറ്റ്. കൂടാതെ 2014ലും 2019ലും ലോക്സഭ തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധിക്കെതിരെ മത്സരിക്കുകയും ചെയ്തു. ധൈര്യമുണ്ടെങ്കില്‍ അടുത്ത ലോക്സഭ തെരഞ്ഞെടുപ്പില്‍ അമേഠിയിലേക്ക് മത്സരിക്കാന്‍ വരൂ എന്നാണ് രാഹുല്‍ ഗാന്ധിയെ സ്മൃതി ഇറാനി വെല്ലുവിളിച്ചിരിക്കുന്നത്. ഉറപ്പായും രാഹുല്‍ തോല്‍ക്കുമെന്നും മന്ത്രി പറഞ്ഞു. ജീവിച്ചിരിപ്പില്ലാത്ത ആളുടെ പേരിൽ ഗോവയിൽ ബാർ ലൈസൻസ് സ്വന്തമാക്കിയെന്നായിരുന്നു സ്മൃതി ഇറാനിയുടെ മകൾക്കെതിരെ ആരോപണം ഉയര്‍ന്നത്. ഇതേത്തുടര്‍ന്ന് എക്സൈസ് വകുപ്പ് നോട്ടീസ് അയച്ചുവെന്നും ആരോപണത്തില്‍ പറഞ്ഞിരുന്നു. വടക്കന്‍ ഗോവയില്‍ സില്ലി സോൾസ് കഫേ ആന്‍ഡ് ബാര്‍ നടത്തുന്നത് സ്മൃതി ഇറാനിയുടെ മകള്‍ ആണെന്നും 2021 മെയ് 17ന് മരണപ്പെട്ടയാളുടെ…
Read More » -
Business
ടെലികോം നിരക്കുകള്‍ വര്‍ദ്ധിപ്പിച്ചതിന്റെ നേട്ടം കൊയ്ത് ജിയോ; കഴിഞ്ഞ പാദത്തില്‍ ലാഭം 4,335 കോടി
മുംബൈ: റിലയൻസ് ജിയോ ഇൻഫോകോം 2022 ലെ രണ്ടാംപാദത്തില്‍ വന്‍ ലാഭത്തില്‍. ഏപ്രില്‍ ജൂണ്‍ പാദത്തില്‍ 4,335 കോടി രൂപയാണ് ജിയോ ലാഭം ഉണ്ടാക്കിയത്. മുന്‍ വര്‍ഷത്തിലെ ഈ പാദത്തില്‍ നേടിയ ലാഭത്തെക്കാള്‍ 24 ശതമാനം വർധനയാണ് ജിയോ ഉണ്ടാക്കിയത്. ഡിസംബറില്‍ രാജ്യത്തെ ടെലികോം നിരക്കുകള്‍ വര്‍ദ്ധിപ്പിച്ചിരുന്നു. ഇത് ജിയോയ്ക്ക് വലിയ നേട്ടമായി എന്നാണ് കണക്കുകള്‍ പറയുന്നത്. ഒരു ഉപയോക്താവിൽനിന്നുള്ള പ്രതിമാസം നേടുന്ന ജിയോയുടെ ശരാശരി വരുമാനം 175.70 രൂപയാണ്. പ്രവർത്തന വരുമാനം കഴിഞ്ഞ പാദത്തില്‍ 21.5 ശതമാനം വർധനയോടെ 21,873 കോടി രൂപയിലെത്തി. 5ജി ലേലം നടക്കാനിരിക്കെ ജിയോ ഉണ്ടാക്കിയ നേട്ടം ശ്രദ്ധേയമാണ് എന്നാണ് ടെലികോം രംഗത്തെ വിദഗ്ധരുടെ അഭിപ്രായം. ജൂൺ പാദത്തിൽ വരുമാനം 17,994 കോടി രൂപയിൽ നിന്ന് 22 ശതമാനം ഉയർന്ന് 21,873 കോടി രൂപയായി. ഡിജിറ്റൽ സേവന പ്ലാറ്റ്‌ഫോമിൽ ഉപഭോക്താക്കളുടെ ഇടപെടൽ മികച്ച നിലയിലാണ്. എല്ലാ ഇന്ത്യക്കാർക്കും ഇന്‍റര്‍നെറ്റ് ലഭ്യത വർധിപ്പിക്കുന്നതിനായി ജിയോ പ്രവർത്തിക്കുന്നു, മൊബിലിറ്റിയിലും…
Read More » -
Kerala
ഐഎഎസ് തലപ്പത്ത് അഴിച്ചുപണി; ശ്രീറാം വെങ്കിട്ടരാമൻ ആലപ്പുഴ ജില്ലാ കളക്ടർ
തിരുവനന്തപുരം: സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് അഴിച്ചുപണി. ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കളക്ടറായി നിയമിച്ചു. എറണാകുളം ജില്ലയുടെ പുതിയ കളക്ടറായി രേണു രാജിനെ നിയമിച്ചു. തിരുവനന്തപുരത്ത് ജെറോമിക് ജോർജ്ജ് കളക്ടറാവും. കെഎസ്ഐഡിസി മാനേജിങ് ഡയറക്ടർ രാജമാണിക്യത്തെ റൂറൽ ഡെവലപ്മന്റ് കമ്മീഷണറാക്കി. ജാഫർ മാലിക് പിആർഡി ഡയറക്ടറാവും. തിരുവനന്തപുരം കളക്ടറായിരുന്ന നവജ്യോത് ഖോസ ആരോഗ്യ വകുപ്പിൽ ജോയിന്റ് സെക്രട്ടറിയാകും. മെഡിക്കൽ സർവ്വീസസ് കോർപറേഷൻ എംഡിയുടെ ചുമതലയും നവജ്യോത് ഖോസെക്കാണ്. കെഎസ്ഐഡിസി മാനേജിങ് ഡയറക്ടറായി ഹരികിഷോറിനെ നിയമിക്കാനും സർക്കാർ തീരുമാനിച്ചു. കൈയേറ്റക്കാർക്കെതിരെ നടപടികളിലൂടെ ശ്രദ്ധ നേടി ശ്രീറാം വെങ്കിട്ടരാമൻ മാധ്യമപ്രവർത്തകൻ കെ എം ബഷീറിനെ വണ്ടിയിടിച്ചുകൊലപ്പെടുത്തിയതോടെയാണ് കരിയറിൽ നിറം മങ്ങിയത്. വാഹന അപകടക്കേസ് അട്ടിമറിക്കാൻ ശ്രമിച്ചതോടെ ശ്രീറാം സ്സപെൻഷനിലായി. ദീർഘനാളത്തെ സസ്പെൻനുശേഷം സർവ്വീസിൽ തിരികെയെത്തിയ ശ്രീറാം വെങ്കട്ടരാമൻ ആരോഗ്യവകുപ്പിലാണ് പ്രവർത്തിച്ചിരുന്നത്. സെക്രട്ടേറിയേറ്റിന് അകത്ത് പൊതുജനങ്ങളുമായി നേരിട്ട് സംവദിക്കാതെയുള്ള നിയമനമായിരുന്നു വെങ്കിട്ടരാമന്റേത്. എന്നാൽ ഇതാണ് ആലപ്പുഴ ജില്ലാ കളക്ടറായതോടെ മാറിയത്. ആരോഗ്യവകുപ്പ് ജോയിന്റ് സെക്രട്ടറിയും കേരള…
Read More » -
Kerala
റാന്നിയിൽ വായ്പാ കുടിശികയുടെ പേരില്‍ വൃക്കരോഗിയെയും കുടുംത്തെയും പെരുമഴയത്ത് വീട്ടിൽ നിന്നിറക്കി വിട്ട് കാത്തലിക് സിറിയന്‍ ബാങ്കിന്റെ ക്രൂരത
ഇരുവൃക്കകളും തകരാറിലായ വര്‍ക്‌ഷോപ്പ് ഉടമയെയും കുടുംബത്തെയും വായ്പാ കുടിശികയുടെ പേരില്‍ പെരുവഴിയിയിൽ ഇറക്കി വിട്ട് കാത്തലിക് സിറിയന്‍ ബാങ്കിന്റെ ക്രൂരത. റാന്നി ഐത്തല സ്വദേശി അശോകനെയും കുടുംബത്തെയുമാണ് വീട് ജപ്തി ചെയ്ത് ഇന്ന് രാവിലെ ബാങ്ക് അധികൃതര്‍ പെരുവഴിയിലിറക്കി വിട്ടത്. ബാങ്കിന്റെ റാന്നി ശാഖയില്‍ നിന്ന് 2009 ലാണ് അശോകന്‍ ആദ്യം ലോണെടുത്തത്. പലപ്പോഴായി ലോണ്‍ പുതുക്കി എടുത്ത് വെല്‍ഡിങ് വര്‍ക്‌ഷോപ്പ് നടത്തി വരികയായിരുന്നു. ആകെ 15 ലക്ഷം രൂപ വായ്പ എടുത്ത അശോകന്‍ നിലവില്‍ 10.65 ലക്ഷം രൂപയും തിരിച്ചടച്ചിട്ടുണ്ട്. പക്ഷേ ഇനിയും മുതലും പലിശയുമായി 15 ലക്ഷം രൂപ കൂടി അടയ്ക്കണം എന്നാവശ്യപ്പെട്ടാണ് ബാങ്ക് വൃക്കരോഗിയായ അശോകനെയും കുടുംബത്തെയും ഇറക്കി വിട്ടത് ബാങ്ക് മാനേജരും സംഘവും അശോകന്റെ വീട്ടിലെത്തിയത് ഇന്ന് രാവിലെയാണ്. വീട് ജപ്തി ചെയ്യുകയാണെന്നും അത്യാവശ്യ സാധനങ്ങള്‍ എടുത്തുകൊണ്ട് വീടിന് പുറത്തിറങ്ങണം എന്നും അവർ നിർദ്ദേശിച്ചു. പൊലീസും മജിസ്‌ട്രേറ്റും കൂടെയുണ്ടെന്നും ബാങ്ക് അധികൃതര്‍ അശോകനോട് പറഞ്ഞു .തുടര്‍ന്ന്…
Read More » -
India
ഒരുഡോസ് കോവിഡ് വാക്‌സിന്‍ പോലും സ്വീകരിക്കാത്തവരുടെ എണ്ണം പുറത്തുവിട്ട് കേന്ദ്രം
ദില്ലി: കോവിഡ് വാക്‌സിന്‍ ഒറ്റ ഡോസ് പോലും എടുക്കാത്തവരുടെ കണക്ക് പുറത്തുവിട്ട് കേന്ദ്ര ആരോഗ്യമന്ത്രാലയം. വാക്‌സിനേഷന് അര്‍ഹരായവരില്‍ 4 കോടി പേരാണ് ഇതുവരെ കൊവിഡ് വാക്‌സിന്റെ ഒറ്റ ഡോസ് പോലും സ്വീകരിച്ചിട്ടില്ലാത്തത്. കേന്ദ്ര ആരോഗ്യ സഹമന്ത്രി ഭാരതി പ്രവീണ് പവാര്‍ ലോക്‌സഭയിലാണ് ഇക്കാര്യം അറിയിച്ചത്. ഇതുവരെ 98 ശതമാനം പേര്‍ രാജ്യത്ത് വാക്‌സിന്റെ ആദ്യ ഡോസും, 90 ശതമാനം പേര്‍ രണ്ട് ഡോസും സ്വീകരിച്ചെന്നും കേന്ദ്ര ആരോഗ്യ സഹമന്ത്രി വ്യക്തമാക്കി. ഇന്ത്യയില്‍ കോവിഡ് പിടിച്ചു നിര്‍ത്തുന്നതില്‍ വാക്‌സിനേഷന്‍ ഏറെ പങ്കുവഹിച്ചതായാണ് വിലയിരുത്തല്‍. അതേസമയം കഴിഞ്ഞ 17 ാം തിയതി കൊവിഡ് വാക്‌സിന്‍ വിതരണം രാജ്യത്ത് മൊത്തം 200 കോടി ഡോസ് പിന്നിട്ടു. 18 മാസം കൊണ്ടാണ് രാജ്യം ഈ നേട്ടം കൈവരിച്ചത്. 2021 ജനുവരി 16 ന് തുടങ്ങിയ ഇന്ത്യയിലെ കൊവിഡ് വാക്‌സീന്‍ വിതരണം 18 മാസം പിന്നിടുമ്പോഴാണ് അപൂര്‍വ നേട്ടത്തിലെത്തിയത്. ഇതോടെ രാജ്യത്തെ 90 ശതമാനം ആളുകള്‍ക്കും ഒരു ഡോസ്…
Read More » -
Crime
ശ്രീനിവാസന്‍ വധം: ഒന്‍പത് പ്രതികള്‍ക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി
പാലക്കാട്: ആര്‍.എസ്.എസ്. പ്രവര്‍ത്തകന്‍ ശ്രീനിവാസന്‍ കൊല്ലപ്പെട്ട കേസില്‍ ഒളിവില്‍ കഴിയുന്ന ഒന്‍പത് പ്രതികള്‍ക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി പൊലീസ്. കേസില്‍ ഇതുവരെ 26 പ്രതികളെയാണ് പിടികൂടിയത്. 12 പേരെ ഇനി പിടികൂടാനുണ്ട്. ഇതില്‍ ഫോട്ടോകള്‍ ലഭ്യമായ ഒന്‍പത് പ്രതികള്‍ക്കെതിരെയാണ് ഇന്ന് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്. ഏപ്രില്‍ 16 നാണ് ആര്‍എസ്എസ് പ്രവര്‍ത്തകനായ ശ്രീനിവാസനെ അക്രമികള്‍ കടയില്‍ കയറി വെട്ടിക്കൊലപ്പെടുത്തുന്നത്. പോപ്പുലര്‍ ഫ്രണ്ട് നേതാവ് സുബൈറിന്റെ കൊലപാതകത്തിന് പ്രതികാരമാണ് ശ്രീനിവാസന്‍ വധമെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ സുബൈറിന്റെ മൃതദേഹം സൂക്ഷിച്ചിരുന്ന പാലക്കാട് ജില്ല ആശുപത്രി മോര്‍ച്ചറിക്ക് സമീപമാണ് ശ്രീനിവാസനെ കൊലപ്പെടുത്താനുള്ള ഗൂഢാലോചന നടന്നതെന്നാണ് പൊലീസ് കണ്ടെത്തിയത്. അന്ന് രാത്രി മോര്‍ച്ചറിക്ക് പിറകിലെ ഗ്രൗണ്ടില്‍ വച്ച് ഒരു വിഭാഗം ഗൂഢാലോചന നടത്തി. 16ന് പകല്‍ ഒരു മണിക്കാണ് രണ്ട് ബൈക്കുകളിലായി ആറുപേര്‍ മേലാമുറിയിലെ എസ്‌കെഎസ് ഓട്ടോസ് എന്ന സ്ഥാപനത്തിന് മുന്നിലെത്തുന്നത്. തുടര്‍ന്ന് മൂന്ന് പേര്‍ കടയിലേക്ക് ഓടിക്കയറി…
Read More »