Month: July 2022
-
Business
ഇന്ത്യയിലെ അതിസമ്പന്നരായ വനിതകള്‍; മുന്നില്‍ റോഷ്‌നി നാടാര്‍
ദില്ലി: എച്ച് സി എൽ ടെക്നോളജീസ് ചെയർപേഴ്സൺ റോഷ്നി നാടാർ നിലവിൽ ഇന്ത്യയിലെ ഏറ്റവും അതിസമ്പന്നയായ സ്ത്രീയെന്ന പദവി നിലനിർത്തി. 2021 നെ അപേക്ഷിച്ച് റോഷ്നിയുടെ ആസ്തി 54 ശതമാനം ഉയർന്ന് 84330 കോടി രൂപയായി. തന്റെ ഇൻവെസ്റ്റ്മെന്റ് ബാങ്കിങ് കരിയർ ഉപേക്ഷിച്ച് നൈകാ എന്ന ഫാഷൻ ബ്രാന്റിന് തുടക്കം കുറിച്ച് ഫാൽഗുനി നയർ ആണ് രണ്ടാമത്. 57520 കോടി രൂപയാണ് ഇവരുടെ ആസ്തി. കൊടാക് പ്രൈവറ്റ് ബാങ്കിങ് – ഹുറുൺ ലിസ്റ്റിനെ അടിസ്ഥാനമാക്കിയുള്ളതാണ് പട്ടിക. ഫൽഗുനിക്ക് 59 വയസാണ് പ്രായം. ഒരു വർഷത്തിനിടെ ഇവരുടെ ആസ്തി 963 ശതമാനം ഉയർന്നു. കിരൺ മസുംദാർ ഷായാണ് രാജ്യത്തെ അതിസമ്പന്നരായ സ്ത്രീകളിൽ മൂന്നാം സ്ഥാനത്ത്. ഇവരുടെ ആസ്തി ഒരു വർഷത്തിനിടെ 21 ശതമാനം ഇടിഞ്ഞ് 29030 കോടി രൂപയിലെത്തി. ഇന്ത്യയിൽ ജനിച്ച് ഇന്ത്യയിൽ വളർന്ന് ഇന്ത്യയിൽ ജീവിക്കുന്ന സ്ത്രീകളെ ഉൾക്കൊള്ളിച്ചുള്ളതാണ് ഈ പട്ടിക. ഇതിൽ ആദ്യ നൂറ് പേരുടെ സമ്പത്ത് ഒരു വർഷത്തിനിടെ…
Read More » -
Business
രത്തന്‍ ടാറ്റയുടെ വരുമാനം ആയിരങ്ങള്‍ മാത്രം!
മുംബൈ: നീണ്ടകാലം ടാറ്റാ സബ്സിഡിയും ടാറ്റാ ഗ്രൂപ്പിലെയും നെടുംതൂൺ ആയിരുന്നു രത്തൻ ടാറ്റ. കമ്പനിയുടെ മുൻ ചെയർപേഴ്സണായ അദ്ദേഹം രാജ്യത്തെ ആദ്യ സമ്പന്നരിൽ പ്രമുഖനും വ്യവസായികളുടെ നിരയിൽ ഒഴിച്ചു നിർത്താനാകാത്ത ഒരാളുമാണ്. എന്നാൽ അദ്ദേഹത്തിന് ലക്ഷങ്ങളോ കോടികളോ അല്ല ഒരു ദിവസത്തെ വരുമാനം. 18739 രൂപയാണ് ഒരു ദിവസം രത്തൻ ടാറ്റയുടെ വരുമാനം. വെറും 347 ഡോളർ മാത്രം. ഒരു മാസത്തെ അദ്ദേഹത്തിന്റെ വരുമാനം 5.7 ലക്ഷം രൂപയാണ്. 7122 ഡോളർ വരും ഈ തുക. ഒരു മണിക്കൂറിൽ വെറും 780 രൂപയാണ് അദ്ദേഹത്തിന്റെ വരുമാനം. 2012 ഡിസംബർ മാസത്തിലാണ് അദ്ദേഹം ടാറ്റാ ഗ്രൂപ്പിലെ ചെയർപേഴ്സൺ സ്ഥാനത്തുനിന്ന് ഒഴിഞ്ഞത്. 2017 എൻ ചന്ദ്രശേഖരൻ ടാറ്റാ സൺസ് ചെയർമാൻ ആയതോടെ രത്തൻ ടാറ്റ പൂർണമായും ചുമതലകൾ ഒഴിഞ്ഞു. എന്നാൽ ഇന്നും അദ്ദേഹത്തിന് ലക്ഷങ്ങളുടെ വാർഷിക വരുമാനം ഉണ്ട്. വിവിധ സ്രോതസ്സുകളിൽ നിന്നായി 68.4 ലക്ഷം രൂപയാണ് അദ്ദേഹത്തിന്റെ വാർഷിക വരുമാനം. ഏപ്രിലിൽ, തന്റെ…
Read More » -
NEWS
കനത്ത മഴ: യുഎഇയിലെ ചിലസ്ഥലങ്ങളില്‍ റെഡ് അലെര്‍ട്ട് പ്രഖ്യാപിച്ചു
ഫുജൈറ: കനത്ത മഴ കണക്കിലെടുത്ത് യു.എ.ഇയുടെ ചില പ്രദേശങ്ങളില്‍ റെഡ് അലെര്‍ട്ട് പ്രഖ്യാപിച്ച് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ബുധനാഴ്ച കനത്ത മഴ ലഭിച്ച ഫുജൈറയില്‍ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. ഫുജൈറയില്‍ റെഡ് അലെര്‍ട്ടും റാസല്‍ഖൈമയില്‍ ഓറഞ്ച് അലെര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ബീച്ചുകളിലും മറ്റ് പൊതുസ്ഥലങ്ങളിലും പോകുന്നവര്‍ക്ക് പ്രത്യേക ജാഗ്രതാ നിര്‍ദേശവും നല്‍കിയിട്ടുണ്ട്. തീവ്രതയോടു കൂടിയ കാലാവസ്ഥ പ്രതീക്ഷിക്കുന്നതായും അതീവ ജാഗ്രത പുലര്‍ത്തണമെന്നും റെഡ് അലെര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു. ഫുജൈറയ്ക്കും റാസല്‍ഖൈമയ്ക്കും പുറമെ യുഎഇയിലെ കിഴക്കന്‍ മേഖലയില്‍ ഒന്നടങ്കം യെല്ലോ അലെര്‍ട്ടും പ്രാബല്യത്തിലുണ്ട്. അസ്ഥിര കാലാവസ്ഥ തുടരാന്‍ സാധ്യതയുള്ളതിനാല്‍ പുറത്തിറങ്ങുമ്പോള്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തണമെന്ന് യെല്ലോ അലെര്‍ട്ട് സൂചിപ്പിക്കുന്നു. #أمطار_الخير #استمطار #تلقيح_السحب #المركز_الوطني_للأرصاد#Rain #Cloud_Seeding #NCM pic.twitter.com/i9s54fmgcO — المركز الوطني للأرصاد (@NCMS_media) July 28, 2022 ഇന്നലെ പെയ്ത കനത്ത മഴയില്‍ ഫുജൈറയില്‍ വിവിധ സ്ഥലങ്ങളില്‍ വെള്ളപ്പൊക്കമുണ്ടായി. ജനങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റാനും അടിയന്തര സഹായം എത്തിക്കാനും യുഎഇ സൈന്യം…
Read More » -
Business
ബോണസും ഓഹരി വിഭജനവും: ബജാജ് ഫിൻസർവ് ഓഹരികളിൽ 10ശതമാനം കുതിപ്പ്
ഓഹരി വിഭജനവും ബോണസ് ഇഷ്യുവും പ്രഖ്യാപിച്ചതോടെ വ്യാഴാഴ്ചയിലെ വ്യാപാരത്തിനിടെ ബജാജ് ഫിന്‍സര്‍വിന്റെ ഓഹരി വിലയില്‍ 10ശതമാനം വര്‍ധനവുണ്ടായി. ഒരു ഓഹരിക്ക് അഞ്ച് ഓഹരികള്‍ വീതം(1ഃ5)നല്‍കാനാണ് ബോര്‍ഡ് യോഗം തീരുമാനിച്ചത്. ഇതോടെ അഞ്ചുരൂപ മുഖവിലയുള്ള ഓഹരികള്‍ ഒരു രൂപ മുഖവിലയുള്ള അഞ്ച് ഓഹരികളായി വിഭജിക്കും. ഓഹരിയൊന്നിന് ഒരു ഓഹരിയെന്ന തോതില്‍ ബോണസും പ്രഖ്യാപിച്ചിട്ടുണ്ട്. ബോര്‍ഡ് തീരുമാനം പുറത്തുവന്നതോടെ ഓഹരി വില 10 ശതമാനം ഉയര്‍ന്ന് 14,637 നിലവാരത്തിലെത്തി. നടപ്പ് സാമ്പത്തിക വര്‍ഷത്തെ ആദ്യപാദത്തിലെ അറ്റാദായത്തില്‍ കമ്പനി 57 ശതമാനം വര്‍ധന രേഖപ്പെടുത്തി. കഴിഞ്ഞവര്‍ഷം ഇതേകാലയളവിലെ 833 കോടിയില്‍നിന്ന് 1,309 കോടി രൂപയായാണ് ലാഭം ഉയര്‍ന്നത്. ബജാജ് ഗ്രൂപ്പിന് കഴിലുള്ള ധനകാര്യ സേവന ബിസിനസുകള്‍ നടത്തുന്ന കമ്പനിയാണ് ബജാജ് ഫിന്‍സര്‍വ്. ധനകാര്യം, ഇന്‍ഷുറന്‍സ്, വെല്‍ത്ത് മാനേജുമെന്റ് തുടങ്ങിയ സേവനങ്ങളാണ് കമ്പനി നല്‍കുന്നത്. ഹരിത ഊര്‍ജം ഉള്‍പ്പടെയുള്ള സംയുക്ത സംരഭങ്ങളിലും പങ്കാളിത്തമുണ്ട്.
Read More » -
Business
മാന്ദ്യത്തിനെ യുഎസ് കേന്ദ്ര ബാങ്കിന് പേടിയില്ല; പോൾ വോൾക്കറുടെ തന്ത്രംപയറ്റി യുഎസ്
മാന്ദ്യത്തിനെ യുഎസ് കേന്ദ്ര ബാങ്കിന് ഒട്ടും പേടിയില്ല. രണ്ടാംതവണയും നിരക്കില്‍ മുക്കാല്‍ ശതമാനം വര്‍ധനവരുത്തി പണപ്പെരുപ്പത്തോട് ഏറ്റുമുട്ടാന്‍തന്നയൊണ് തീരുമാനം. അതുംപോര, അടുത്തയോഗത്തിലും ഇപ്പോഴത്തേതിന് സമാനമായ നിരക്ക് വര്‍ധനയുണ്ടാകുമെന്ന സൂചന നല്‍കാനും ഫെഡ് റിസര്‍വ് മേധാവി ജെറോം പവല്‍ മടിച്ചില്ല. 40 വര്‍ഷത്തെ ഉയര്‍ന്ന, 2.25-2.5ശതമാനത്തിലെത്തിയിരിക്കുന്നു ഫെഡ് നിരക്ക്. ജൂണ്‍-ജൂലായ് കാലയളവില്‍1.50ശതമാനത്തിന്റെ വര്‍ധന. മന്ദ്യമുണ്ടായേക്കാമെന്ന വിലയിരുത്തലുകള്‍ അദ്ദേഹം തള്ളുകയും ചെയ്തു. ഊഹോപോഹംമാത്രമാണതെന്നും തൊഴില്‍ മേഖലയില്‍ മികച്ചവളര്‍ച്ചയാണ് രാജ്യത്തുള്ളതെന്നും പവല്‍ തുറന്നടിച്ചു. 1980കളുടെ തുടക്കത്തില്‍ പണപ്പെരുപ്പം കുതിച്ചപ്പോള്‍ പോള്‍ വോള്‍ക്കറെടുത്ത അതേതന്ത്രം. അമേരിക്കയെ പിടിമുറുക്കിയ വിലക്കയറ്റത്തിനെതിരെ കടുത്ത നടപടിയായിരുന്നു വോള്‍ക്കര്‍ അന്ന് സ്വീകരിച്ചത്. ഹ്രസ്വകാല നിരക്ക് 20ശതമാനത്തിലേയ്ക്ക് ഉയര്‍ത്തികൊണ്ടായിരുന്നു നേരിടല്‍. കടുത്ത പ്രതിഷേധമായിരുന്നു വോള്‍ക്കര്‍ക്ക് നേരിടേണ്ടിവന്നത്. കാര്‍ ഡീലര്‍മാര്‍ വില്‍ക്കാത്ത വാഹനങ്ങളുടെ താക്കോലുകള്‍ ഫെഡ് റിസര്‍വിന് മെയില്‍ ചെയ്തു. പണിനിലച്ച വീടുകളുടെ സാമഗ്രികള്‍ നിര്‍മാതാക്കളും. വാഷിങ്ടണിലെ ഫെഡ് കെട്ടിടത്തിന് ചുറ്റും ട്രാക്ടറുകള്‍ ഓടിച്ചായിരുന്നു കര്‍ഷകരുടെ പ്രതിഷേധം. വോള്‍ക്കര്‍ കുലുങ്ങിയില്ലെന്നുമാത്രമല്ല, അദ്ദേഹത്തിന്റെ നയം ദ്രുതഗതിയില്‍ വിപണിയില്‍…
Read More » -
India
അമേരിക്ക വരെ യാത്ര ചെയ്യാന്‍ പറ്റുന്ന വലിയ ഫ്യൂവല്‍ എന്‍ജിനുള്ള എയര്‍ ഇന്ത്യാ വിമാനം വില്‍ക്കാനുണ്ട്!
മുംബൈ: എയര്‍ ഇന്ത്യ തങ്ങളുടെ 3 വിമാനങ്ങള്‍ വില്‍ക്കുന്നു. 2009 ല്‍ നിര്‍മ്മിച്ച മൂന്ന് B777 – 200LR വിമാനങ്ങള്‍ ആണ് വില്‍ക്കുന്നത്. ഇതിനായി കമ്പനി ടെന്‍ഡര്‍ ക്ഷണിച്ചു. ഇന്ത്യയില്‍ നിന്ന് അമേരിക്ക വരെ യാത്ര ചെയ്യാന്‍ പറ്റുന്ന വലിയ ഫ്യൂവല്‍ എന്‍ജിനോട് കൂടിയ വമ്പന്‍ വിമാനങ്ങളാണ് വില്‍ക്കുന്നത്. വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഓഗസ്റ്റ് 16 വരെ ടെന്‍ഡര്‍ സമര്‍പ്പിക്കാം. എയര്‍ ഇന്ത്യക്ക് വേണ്ടി പുതിയ വിമാനങ്ങള്‍ വാങ്ങിക്കാനുള്ള തീരുമാനത്തിലാണ് ടാറ്റ കമ്പനി. എയര്‍ ബസുമായും ബോയിങ് കമ്പനിയുമായും പുതിയ വിമാനങ്ങള്‍ക്ക് വേണ്ടിയുള്ള ചര്‍ച്ചകള്‍ ഇതിനോടകം തുടങ്ങിക്കഴിഞ്ഞു. കേന്ദ്രത്തില്‍നിന്ന് ഏറ്റെടുത്ത എയര്‍ ഇന്ത്യയില്‍ അടിമുടി മാറ്റങ്ങള്‍ക്കാണ് ടാറ്റാ ഗ്രൂപ്പ് പദ്ധതിയിട്ടിരിക്കുന്നത്. എയര്‍ ഇന്ത്യ മാനേജിങ് ഡയറക്ടര്‍ ആന്റ് സിഇഒ ആയി കാംപ്‌ബെല്‍ വില്‍സണ്‍ ഉടന്‍തന്നെ സ്ഥാനമേല്‍ക്കും. സിങ്കപ്പൂര്‍ എയര്‍ലൈനില്‍ ദീര്‍ഘകാലം പ്രവര്‍ത്തന പരിചയമുള്ള ഇദ്ദേഹത്തിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തില്‍ നിന്ന് സെക്യുരിറ്റി ക്ലിയറന്‍സ് ലഭിച്ചു. ജനുവരിയില്‍ എയര്‍ ഇന്ത്യയുടെ നടത്തിപ്പ് ഏറ്റെടുത്ത ടാറ്റ…
Read More » -
Business
പറന്ന് പറന്ന് ഉയര്‍ന്ന്…. വിപണി കുതിച്ചുയര്‍ന്നു; സെന്‍സെക്‌സ് 1,000 പോയിന്റ് നേട്ടത്തില്‍, നിഫ്റ്റി 16,900 ന് മുകളില്‍
മുംബൈ: ഓഹരി വിപണി നേട്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചു. സെന്‍സെക്‌സ് 1,041.47 പോയിന്റ് അഥവാ 1.87 ശതമാനം ഉയര്‍ന്ന് 56,857.79 ലും നിഫ്റ്റി 287.80 പോയിന്റ് അഥവാ 1.73 ശതമാനം ഉയര്‍ന്ന് 16,929.60 ലും വ്യാപാരം അവസാനിപ്പിച്ചു. യുഎസ് ഫെഡ് നിരക്കുകള്‍ 75 ബേസിസ് പോയിന്റുകള്‍ ഉയര്‍ത്തി. എന്നാല്‍ ഉയര്‍ന്ന നിരക്ക് അധികനാള്‍ തുടരില്ല എന്ന് യുഎസ് ഫെഡ് ജെറോം പവല്‍ അറിയിച്ചിരുന്നു. ഇത് വിപണിയെ പ്രതീക്ഷയിലേക്ക് നയിച്ചു. നിഫ്റ്റി മിഡ്ക്യാപ് ഓഹരികള്‍ 0.84 ശതമാനവും സ്മോള്‍ ക്യാപ് 0.75 ഓഹരികള്‍ ശതമാനവും ഉയര്‍ന്നു. മേഖലകളില്‍ രണ്ടെണ്ണം ഒഴികെ ബാക്കി എല്ലാം നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. സബ് ഇന്‍ഡെക്‌സുകളായ നിഫ്റ്റി ഐടി, നിഫ്റ്റി ഫിനാന്‍ഷ്യല്‍ സര്‍വീസസ്, നിഫ്റ്റി ബാങ്ക് എന്നിവ യഥാക്രമം 2.54 ശതമാനം, 2.05 ശതമാനം, 1.42 ശതമാനം എന്നിങ്ങനെ ഉയര്‍ന്നു. ബിഎസ്ഇയില്‍ 1,209 ഓഹരികള്‍ ഇടിഞ്ഞപ്പോള്‍ 1,964 ഓഹരികള്‍ മുന്നേറി. നിഫ്റ്റിയില്‍ ഏറ്റവും കൂടുതല്‍ മുന്നേറിയത് ബജാജ് ഫിനാന്‍സ് ആയിരുന്നു.…
Read More » -
India
ക്ലാസില്‍ വിദ്യാര്‍ഥിയെക്കൊണ്ട് മസാജ് ചെയ്യിച്ച അധ്യാപികയെ സസ്‌പെന്‍ഡ് ചെയ്തു
ലഖ്‌നൗ: ക്ലാസല്‍വച്ച് വിദ്യാര്‍ഥിയെക്കൊണ്ട് മസാജ് ചെയ്യിച്ച അധ്യാപികയെ സസ്‌പെന്‍ഡ് ചെയ്തു. ഉത്തര്‍പ്രദേശിലെ ഹര്‍ദോയില്‍ സര്‍ക്കാര്‍ സ്‌കൂളിലെ അധ്യാപികയായ ഊര്‍മിള സിങ്ങിനെയാണ് സസ്‌പെഡ് ചെയ്തത്. ഊര്‍മിള വിദ്യാര്‍ഥിയെക്കൊണ്ട്് ക്ലാസില്‍വച്ച് മസാജ് ചെയ്യിക്കുന്ന വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായതിനെ തുടര്‍ന്നാണ് നടപടി. ഹര്‍ദോയിയിലെ പൊഖാരി പ്രൈമറി സ്‌കൂളിലാണ് സംഭവം. ക്ലാസ് മുറിയില്‍ ഇരിക്കുന്ന അധ്യാപിക വിദ്യാര്‍ഥിയെക്കൊണ്ട് മസാജ് ചെയ്യിക്കുന്നത് വീഡിയോയില്‍ കാണാം. മറ്റ് വിദ്യാര്‍ഥികളുടെ മുന്നില്‍വെച്ചാണ് വിദ്യാര്‍ഥിയെക്കൊണ്ട് മസാജ് ചെയ്യിച്ചത്. മസാജിങ്ങിനിടെ അധ്യാപിക വെള്ളം കുടിക്കുന്നതും വീഡിയോയില്‍ കാണാം. ട്വിറ്ററിലും മറ്റ് സോഷ്യല്‍മീഡിയാ പ്ലാറ്റ്‌ഫോമുകളിലും വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ അധികൃതര്‍ നടപടിയുമായി രംഗത്തെത്തുകയായിരുന്നു. പ്രഥമദൃഷ്ട്യാ അധ്യാപിക കുറ്റക്കാരിയാണെന്ന് കണ്ടെത്തിയതോടെ ബേസിക് ശിക്ഷാ അധികാരി (ബിഎസ്എ) ആണ് സസ്‌പെന്‍ഷന്‍ ഉത്തരവ് നല്‍കിയത്. അതിനിടെ യു.പിയിലെ തന്നെ മറ്റൊരു സര്‍ക്കാര്‍ സ്‌കൂളിലെ വീഡിയോയും വൈറലാകുന്നുണ്ട്. ഉന്നാവോ ജില്ലയിലെ ഒരു സര്‍ക്കാര്‍ സ്‌കൂളില്‍ ഇംഗ്ലീഷ് അധ്യാപകന്‍ പാഠപുസ്തകത്തിലെ ഏതാനും വരികള്‍ പോലും വായിക്കുന്നതില്‍ പരാജയപ്പെടുന്ന വീഡിയോയാണ് പ്രചരിക്കുന്നത്.
Read More » -
Careers
പ്രധാനമന്ത്രി മത്സ്യ സമ്പാദയോജന ഘടക പദ്ധതികളിലേക്ക് അപേക്ഷിക്കാം
തിരുവനന്തപുരം: ജില്ലാ ഫിഷറീസ് വകുപ്പിനു കീഴില്‍ നടപ്പാക്കുന്ന പ്രധാനമന്ത്രി മത്സ്യ സമ്പാദയോജന പദ്ധതി പ്രകാരം ബയോഫ്ളോക്ക് വനാമി യൂണിറ്റ്, മീഡിയം സ്‌കെയില്‍ ഓര്‍ണമെന്റല്‍ യൂണിറ്റ്, മത്സ്യ സേവന കേന്ദ്രം എന്നിവ തുടങ്ങുന്നതിന് അപേക്ഷ ക്ഷണിച്ചു. ജനറല്‍ വിഭാഗത്തിന് മൂന്ന്, വനിതകള്‍ക്ക് രണ്ട്, എസ് സി ഒന്ന് എന്നിങ്ങനെയാണ് ബയോഫ്ളോക്ക് വനാമി യൂണിറ്റ് യൂണിറ്റുകള്‍ അനുവദിക്കുക. മീഡിയം സ്‌കയില്‍ ഓര്‍ണമെന്റല്‍ യൂണിറ്റും(എസ് സി മാത്രം) മത്സ്യസേവനകേന്ദ്രവും ഓരോ യൂണിറ്റ് വീതമാണ്. ഫിഷറീസ് സയന്‍സില്‍ ബിരുദമുള്ളവര്‍ക്കാണ് മത്സ്യസേവനകേന്ദ്രത്തിന് അപേക്ഷിക്കാനാകുക. താല്‍പ്പര്യമുള്ളവര്‍ വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ ഓഗസ്റ്റ് മൂന്നിനകം സമര്‍പ്പിക്കണമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. വിലാസം: ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍, ജില്ലാ മത്സ്യഭവന്‍, മണക്കാട് പി ഒ, കമലേശ്വരം, തിരുവനന്തപുരം- പിന്‍ 695009. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0471 2464076.
Read More » -
Business
എന്താണ് സിബില്‍ സ്‌കോര്‍ ? എങ്ങനെയാണ് സിബില്‍ സ്‌കോര്‍ സൗജന്യമായി പരിശോധിക്കുക ?
ബാങ്കുകളിൽ ലോണുകൾ എടുക്കുന്നവർ നിർബന്ധമായും സിബിൽ സ്കോർ എന്താണെന്ന് അറിഞ്ഞിരിക്കണം. കാരണം ബാങ്കുകൾ പോലുള്ള ധനകാര്യ സ്ഥാപനങ്ങളിൽ നാം ലോണിനായി അപേക്ഷിക്കുമ്പോൾ ആ സ്ഥാപനം സാധാരണയായി അപേക്ഷകൻ്റെ ക്രെഡിറ്റ് സ്കോർ പരിശോധിക്കുന്നതാണ്. ഇങ്ങനെ വായ്പ എടുക്കുന്നവരുടെ തിരിച്ചടയ്ക്കാനുള്ള ശേഷി അളക്കുന്ന ക്രെഡിറ്റ് റേറ്റിംങ് ഏജൻസിയാണ് ക്രെഡിറ്റ് ഇൻഫർമേഷൻ ബ്യൂറോ ഓഫ് ഇന്ത്യ ( സിബിൽ). ഓരോ വ്യക്തിയുടെയും വായ്പാ ചരിത്രം കൃത്യമായി ശേഖരിച്ച്സൂക്ഷിക്കുന്നു. ബാങ്കുകൾ, വിവിധ ധനകാര്യ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിന്ന് ഓരോ ഉപഭോക്താവിനെയും സംബന്ധിച്ച സാമ്പത്തിക രേഖകൾ സിബിൽ കണ്ടെത്തി ഓരോരുത്തർക്കും ഒരു സ്കോർ ഉണ്ടാക്കും. ഇത് പൊതുവെ 300 നും 900 നും ഇടയിലായിരിക്കും. സിബിൽ സ്കോർ 700 നു മുകളിലാണെങ്കിൽ എളുപ്പത്തിൽ വായ്പ ലഭിക്കും. എന്നാൽ 750-ൽ കൂടിയാൽ പലിശ നിരക്ക് കുറ്റവും ചിലവായ്പകളിൽ ബാങ്കുകൾ നൽകുന്നുണ്ട്. 800നു മുകളിലാണെങ്കിൽ ഇവർക്ക് മികച്ച ഓഫറിൽ ലോൺ ലഭിക്കുകയും എക്സലൻ്റ് സ്കോറായി പരിഗണിക്കുകയും ചെയ്യുന്നു. എന്നാൽ 650-ൽ താഴെയാണെങ്കിൽ…
Read More »