ലഖ്‌നൗ: ക്ലാസല്‍വച്ച് വിദ്യാര്‍ഥിയെക്കൊണ്ട് മസാജ് ചെയ്യിച്ച അധ്യാപികയെ സസ്‌പെന്‍ഡ് ചെയ്തു. ഉത്തര്‍പ്രദേശിലെ ഹര്‍ദോയില്‍ സര്‍ക്കാര്‍ സ്‌കൂളിലെ അധ്യാപികയായ ഊര്‍മിള സിങ്ങിനെയാണ് സസ്‌പെഡ് ചെയ്തത്. ഊര്‍മിള വിദ്യാര്‍ഥിയെക്കൊണ്ട്് ക്ലാസില്‍വച്ച് മസാജ് ചെയ്യിക്കുന്ന വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായതിനെ തുടര്‍ന്നാണ് നടപടി.
ഹര്‍ദോയിയിലെ പൊഖാരി പ്രൈമറി സ്‌കൂളിലാണ് സംഭവം. ക്ലാസ് മുറിയില്‍ ഇരിക്കുന്ന അധ്യാപിക വിദ്യാര്‍ഥിയെക്കൊണ്ട് മസാജ് ചെയ്യിക്കുന്നത് വീഡിയോയില്‍ കാണാം. മറ്റ് വിദ്യാര്‍ഥികളുടെ മുന്നില്‍വെച്ചാണ് വിദ്യാര്‍ഥിയെക്കൊണ്ട് മസാജ് ചെയ്യിച്ചത്. മസാജിങ്ങിനിടെ അധ്യാപിക വെള്ളം കുടിക്കുന്നതും വീഡിയോയില്‍ കാണാം.
ട്വിറ്ററിലും മറ്റ് സോഷ്യല്‍മീഡിയാ പ്ലാറ്റ്‌ഫോമുകളിലും വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ അധികൃതര്‍ നടപടിയുമായി രംഗത്തെത്തുകയായിരുന്നു. പ്രഥമദൃഷ്ട്യാ അധ്യാപിക കുറ്റക്കാരിയാണെന്ന് കണ്ടെത്തിയതോടെ ബേസിക് ശിക്ഷാ അധികാരി (ബിഎസ്എ) ആണ് സസ്‌പെന്‍ഷന്‍ ഉത്തരവ് നല്‍കിയത്.
അതിനിടെ യു.പിയിലെ തന്നെ മറ്റൊരു സര്‍ക്കാര്‍ സ്‌കൂളിലെ വീഡിയോയും വൈറലാകുന്നുണ്ട്. ഉന്നാവോ ജില്ലയിലെ ഒരു സര്‍ക്കാര്‍ സ്‌കൂളില്‍ ഇംഗ്ലീഷ് അധ്യാപകന്‍ പാഠപുസ്തകത്തിലെ ഏതാനും വരികള്‍ പോലും വായിക്കുന്നതില്‍ പരാജയപ്പെടുന്ന വീഡിയോയാണ് പ്രചരിക്കുന്നത്.