CrimeNEWS

മലപ്പുറത്ത് ഹെല്‍മെറ്റ് ധരിക്കാതെത്തിയ യുവാവിനെ തടഞ്ഞ പോലീസുകാരന് താടിക്ക് കടിയേറ്റു

താനൂര്‍: മലപ്പുറത്ത് വാഹന പരിശോധനക്കിടെ പോലീസുകാര്‍ക്കുനേരേ യുവാവിന്റെ ആക്രമണം. താടിയില്‍ കടിയേറ്റ പോലീസുകാരന് പ്ലാസ്റ്റിക് സര്‍ജറി നടത്തി. മാനസിക അസ്വാസ്ഥ്യം നേരിടുന്ന യുവാവാണ് പൊലീസിനെ ആക്രമിച്ചത്.

താനൂര്‍ ഒഴൂര്‍ വെട്ടുകുളത്താണ് സംഭവം. വാഹന പരിശോധനക്കിടെ ഹെല്‍മെറ്റ് ധരിക്കാതെത്തിയ യുവാവിനെ പോലീസുകാര്‍ തടയുകയായിരുന്നു. പോലീസുകാരും യുവാവുമായി റോഡരികില്‍ ആരംഭിച്ച വാക്ക് തര്‍ക്കം അടുത്തുള്ള വീട്ടുമുറ്റത്തേക്ക് നീങ്ങി.

തുടര്‍ന്ന അക്രമാസക്തനായ യുവാവ് വീട്ടുമുറ്റത്തുണ്ടായിരുന്ന ചെടിച്ചട്ടി എസ്‌ഐ ക്ക് നേരെ വലിച്ചെറിഞ്ഞു. ഭാഗ്യം കൊണ്ടാണ് എസ്‌ഐ രക്ഷപ്പെട്ടത്. ഇതിനിടയില്‍ താനൂര്‍ സ്റ്റേഷനിലെ സിപിഒ പ്രശോഭിനെ യുവാവ് കടിക്കുകയായിരുന്നു. ഏറെ നേരത്തെ പരിശ്രമത്തിന് ഒടുവിലാണ് യുവാവിനെ കീഴടക്കാന്‍ സാധിച്ചത്.

താടിയില്‍ കടിയേറ്റ പോലീസുകാരനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിയില്‍ പ്രവേശിപ്പിക്കുകയും തുടര്‍ന്ന് പ്ലാസ്റ്റിക് സര്‍ജറിക്ക് വിധേയനാക്കുകയും ചെയ്തു. വര്‍ഷങ്ങളായി ചികിത്സ തേടുന്ന ആളാണ് പരാക്രമം കാട്ടിയതെന്ന് പൊലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: