NEWS

മി​ന്ന​ലി​ല്‍ മൂ​ന്നു വീ​ടു​ക​ൾ തകർന്നു

കോഴിക്കോട്: ചാ​ലി​ക്ക​രയില്‍ മി​ന്ന​ലി​ല്‍ മൂ​ന്നു വീ​ടു​ക​ള്‍​ക്ക് നാശം സം​ഭ​വി​ച്ചു. കഴിഞ്ഞ ദിവസം വൈ​കി​ട്ട് നാ​ലോ​ടെ​യു​ണ്ടാ​യ മി​ന്ന​ലി​ലാ​ണ് വീ​ടു​ക​ൾക്ക് കേടുപാടുകൾ സംഭവിച്ചത്.
കേ​ളോ​ത്ത് ആ​യി​ഷ, കേ​ളോ​ത്ത് കു​ഞ്ഞി​ക്ക​ല​ന്ത​ന്‍, കേ​ളോ​ത്ത് ഫൗ​സി​യ എ​ന്നി​വ​രു​ടെ വീ​ടു​ക​ളി​ലാ​ണ് മി​ന്ന​ല്‍ നാ​ശം വി​ത​ച്ച​ത്.

വീടി​ന്റെ മു​റ്റ​ത്ത് പാ​കി​യ ഇ​ന്റ​ര്‍ലോ​ക്ക് ക​ട്ട​ക​ള്‍ അടക്കം മി​ന്ന​ലി​ല്‍ ചി​ത​റി. ചു​മ​ര്‍ പൊ​ട്ടി​ക്കീ​റു​ക​യും ടൈ​ലു​ക​ള്‍ ഇ​ള​കി ദൂ​രെ തെ​റി​ച്ചു​വീ​ഴു​ക​യും ചെ​യ്തു. വീ​ട്ടി​ലേ​ക്കു​ള്ള വ​ഴി​യു​ടെ ഇ​രു​വ​ശ​വും സ്ഥാ​പി​ച്ച ലൈ​റ്റു​ക​ള്‍ പി​ഴു​തു​മാ​റ്റ​പ്പെ​ട്ട നി​ല​യി​ലാ​ണ്.കൂടാതെ വീട്ടിലെ വൈ​ദ്യു​തി ഉ​പ​ക​ര​ണ​ങ്ങ​ളും ന​ശി​ച്ചു.

 

 

ഈ ​സ​മ​യം വീ​ടുകളിൽ ആ​ളി​ല്ലാ​ത്ത​തി​നാ​ല്‍ വ​ന്‍ ദു​ര​ന്തമാണ് ഒ​ഴി​വാ​യത്. ല​ക്ഷ​ങ്ങ​ളു​ടെ ന​ഷ്ടമാണ് ഓരോ വീട്ടിലും ഉണ്ടായിരിക്കുന്നത്.

Back to top button
error: