NEWS

വാഹനത്തെ മറികടന്നു;സൈനികനെ ഹരിദ്വാർ തീര്‍ഥാടകരുടെ സംഘം കൊലപ്പെടുത്തി

ഹരിദ്വാര്‍:  വാഹനത്തെ മറികടന്നു എന്നാരോപിച്ച്‌ ഉത്തര്‍പ്രദേശില്‍ നിന്നുള്ള കന്‍വാര്‍ യാത്രികനായ സൈനികനെ ഹരിയാനയില്‍ നിന്നുള്ള ഹരിദ്വാർ തീര്‍ഥാടകരുടെ സംഘം കൊലപ്പെടുത്തി.
ജാട്ട് റെജിമെന്‍റിലെ കാര്‍ത്തിക് (25) എന്ന സൈനികനാണ് മരിച്ചതെന്ന് പൊലീസ് അറിയിച്ചു. സംഭവത്തില്‍ ആറുപേരെ അറസ്റ്റുചെയ്തിട്ടുണ്ട്.
ഹരിയാനയിലെ പാനിപ്പത്ത് ജില്ലയിലെ ചുല്‍ക്കാന സ്വദേശികളായ സുന്ദര്‍, രാഹുല്‍,സച്ചിന്‍, ആകാശ്, പങ്കജ് , റിങ്കു എന്നിവരാണ് പ്രതികളെന്ന് പൊലീസ് അറിയിച്ചു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്നും പൊലീസ് വ്യക്തമാക്കി.

Back to top button
error: