Month: July 2022
-
Crime
തട്ടിക്കൊണ്ടു പോകലിനൊടുവില്‍ 6 മാസം മുമ്പ് വിവാഹം; ഗര്‍ഭിണിയായ പത്തൊന്‍പതുകാരി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍
കോഴിക്കോട്: ആറുമാസം മുമ്പ് വിവാഹിതയായ യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കോഴിക്കോട് എലത്തൂര്‍ ചെട്ടികുളം വെളുത്തനാം വീട്ടില്‍ അനന്തുവിന്റെ ഭാര്യയും ഗര്‍ഭിണിയുമായ ഗര്‍ഭിണിയുമായ ഭാഗ്യ (19)യാണ് മരിച്ചത്. പ്രണയത്തിലായിരുന്ന ഭാഗ്യയും അനന്തുവും ആറ് മാസം മുമ്പാണ് വിവാഹിതരായത്. രണ്ട് വര്‍ഷം മുന്‍പ് ഭാഗ്യയെ തട്ടിക്കൊണ്ടുപോയെന്ന പരാതിയില്‍ അനന്തുവിനെ പ്രതിയാക്കി പോലീസ് കേസെടുത്തിരുന്നു. പിന്നീട് ഭാഗ്യക്ക് പ്രായപൂര്‍ത്തിയായ ദിവസം വിവാഹം കഴിച്ച് കേസ് ഒത്ത് തീര്‍പ്പിലെത്തുകയായിരുന്നു. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കാണിച്ച് ഭാഗ്യയുടെ അമ്മ പൊലീസില്‍ പരാതി നല്‍കി. അനന്തുവിന്റെ അമ്മ ഭാഗ്യയെ ഉപദ്രവിക്കാറുണ്ടായിരുന്നുവെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. സംഭവത്തില്‍ എലത്തൂര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
Read More » -
India
മിഗ്-21 തകര്‍ന്ന് മരിച്ച പൈലറ്റുമാരുടെ വിവരങ്ങള്‍ പുറത്തുവിട്ട് വ്യോമസേന
ജയ്പൂര്‍: രാജസ്ഥാനിലെ ബാര്‍മറില്‍ മിഗ്-21 ട്രെയിനര്‍ വിമാനം തകര്‍ന്നുണ്ടായ അപകടത്തില്‍ മരിച്ച പൈലറ്റുമാരുടെ വിവരങ്ങള്‍ പുറത്തുവിട്ട് വ്യോമസേന. വിങ് കമാന്‍ഡര്‍ എം റാണ, ഫ്‌ലൈറ്റ് ലെഫ്റ്റനന്റ് അദ്വിതീയ ബാല്‍ എന്നിവരാണ് മരിച്ചതെന്ന് ഇന്ന് പുറത്തിറക്കിയ ഔദ്യോഗിക അറിയിപ്പില്‍ വ്യോമസേന വ്യക്തമാക്കി. ഇന്നലെ രാത്രിയാണ് ഇന്ത്യന്‍ വ്യോമസേനയുടെ മിഗ്-21 ട്രെയിനര്‍ വിമാനം തകര്‍ന്ന് പൈലറ്റുമാര്‍ മരിച്ചത്. ഭീംദ ഗ്രാമത്തില്‍ അരകിലോമീറ്റര്‍ ചുറ്റളവിലാണ് വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. ഇന്നലെ രാത്രി 9.10 ന് നടന്ന അപകടത്തില്‍ വിമാനം പൂര്‍ണ്ണമായി കത്തിയമര്‍ന്നു. രാജസ്ഥാനിലെ ഉതര്‍ലായ് വ്യോമതാവളത്തില്‍ നിന്ന് പരിശീലനത്തിനായി പറന്നുയര്‍ന്ന വ്യോമസേനയുടെ ഇരട്ട സീറ്റുള്ള മിഗ്-21 ട്രെയിനര്‍ വിമാനമാണ് തകര്‍ന്ന് വീണതെന്നും ഐഎഎഫ് പ്രസ്താവനയില്‍ പറഞ്ഞു. സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് വ്യോമസേന അറിയിച്ചു. സംഭവത്തില്‍ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് വ്യോമസേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ വിആര്‍ ചൗധരിയോട് വിവരങ്ങള്‍ തേടി.
Read More » -
Kerala
എങ്ങനെ കടിക്കാതിരിക്കും? കൊല്ലം കോര്‍പ്പറേഷന്‍ വന്ധ്യംകരിച്ച തെരുവുനായയ്ക്ക് ഒറ്റ പ്രസവത്തില്‍ ആറ് കുട്ടികള്‍!
കൊല്ലം: പേവിഷ ബാധയേറ്റുള്ള മരണങ്ങളും പേപ്പട്ടി ആക്രമണങ്ങളും വര്‍ധിക്കുന്നതിനിടയ്ക്ക് കൊല്ലത്ത് ഒരു നായ പ്രസവിച്ച വാര്‍ത്തയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. നായ പ്രസവിക്കുന്നതില്‍ എന്തു വാര്‍ത്ത എന്നാണെങ്കില്‍ ഇതൊരു സാധാരണ പ്രസവല്ല എന്നതാണ് അതിനുത്തരം. കോര്‍പ്പറേഷന്റെ വന്ധ്യംകരണ പദ്ധതിക്ക് വിധേയയായെന്ന് പറയപ്പെടുന്ന നായയാണ് പ്രസവിച്ചിരിക്കുന്നത്. അതും ഒറ്റ പ്രസവത്തില്‍ ആറു കുട്ടികള്‍!. വന്ധ്യം കരണ പദ്ധതികള്‍ തദ്ദേശ സ്ഥാപനങ്ങള്‍ ഊര്‍ജിതമാക്കിയിട്ടും നായ്ക്കളുടെ കടി കുറയുന്നില്ലെന്നു മാത്രമല്ല ദിവസവും കേസുകള്‍ കൂടിവരികയുമാണ്. ഈ സാഹചര്യത്തില്‍ തദ്ദേശ സ്ഥാപനങ്ങളുടെ വന്ധ്യംകരണ പദ്ധതികളുടെ കാര്യക്ഷമത സംശയത്തിലാക്കുന്ന ചോദ്യചിഹ്നമാകുകയാണ് കൊല്ലത്തെ നായയും ആറു കുട്ടികളും. മാര്‍ച്ചില്‍ ഊര്‍ജ്ജിതമാക്കിയ തെരുവ് നായ വന്ധ്യം കരണ പദ്ധതി പ്രകാരം നഗരത്തില്‍ അലഞ്ഞ് തിരിയുന്ന നായകളെ പിടികൂടി വന്ധ്യം കരിച്ചിരുന്നു. പ്രത്യേക സംഘത്തെ നിയോഗിച്ച് അഞ്ചാലുംമൂട് മൃഗാശുപത്രിയില്‍ വച്ചായിരുന്നു വന്ധ്യംകരണം നടത്തിയത്. വന്ധ്യംകരിക്കപ്പെട്ട നായകളുടെ ചെവിയില്‍ തിരിച്ചറിയാന്‍ അടയാളവു നല്‍കിയിരുന്നു. ഇക്കൂട്ടത്തില്‍ ഈ നായയും ഉള്‍പ്പെട്ടിരുന്നു എന്നാണ് പറയുന്നത്. വന്ധ്യംകരണ ശേഷം തിരിച്ചുകൊണ്ടുവിട്ട…
Read More » -
Kerala
തൃപ്പൂണിത്തുറയില്‍ 160 താറാവുകള്‍ ചത്ത നിലയില്‍; തെരുവുനായ്ക്കളുടെ ആക്രമണമെന്ന് സംശയം
എറണാകുളം: തൃപ്പൂണിത്തുറയില്‍ വ്യക്തി വളര്‍ത്തിയിരുന്ന 160 താറാവുകള്‍ ചത്ത നിലയില്‍. തൃപ്പുണിത്തുറ തെക്കുംഭാഗം കളരിക്കതറയില്‍ വിശ്വംഭരന്‍ വളര്‍ത്തിയിരുന്ന താറാവുകളെയാണ് ചത്തനിലയില്‍ കണ്ട്. തെരുവ് നായ്ക്കള്‍ കടിച്ചുകൊന്നതെന്നാണ് കരുതുന്നത്. വീട്ടില്‍ നിന്ന് അകലെയല്ലാതെ പ്രത്യേക ഷെഡുണ്ടാക്കിയാണ് 320 താറാവുകളെ വിശ്വംഭരന്‍ വളര്‍ത്തിയിരുന്നത്. മുട്ട വില്‍പ്പനയ്ക്കായിട്ടായിരുന്നു താറാവുകളെ വളര്‍ത്തിയിരുന്നത്. തെരുവ് നായ്ക്കള്‍ അകത്തുകയറി താറുവകളെ കടിച്ചുകൊന്നെന്നാണ് പ്രാഥമിക നിരീക്ഷണത്തില്‍ മനസിലാകുന്നത്. കഴിഞ്ഞ വര്‍ഷം തൃപ്പൂണിത്തുറ നഗരസഭയിലെ മികച്ച കര്‍ഷകനുളള പുരസ്‌കാരവും വിശ്വംഭരനായിരുന്നു. നിത്യവരുമാനത്തിനുളള വഴി എന്ന നിലയിലാണ് ആലപ്പുഴയില്‍ നിന്ന് താറാവുകളെ വാങ്ങി വളര്‍ത്തിയത്. ഇതിന്റെ പണം പോലും ഇതുവരെ കൊടുത്തുതീര്‍ത്തിട്ടില്ലെന്നും എന്തു ചെയ്യനമെന്ന് അറിയാത്ത അവസ്ഥയിലാണെന്നും ഈ താറാവു കര്‍ഷകന്‍ പറയുന്നു.
Read More » -
Kerala
യുവ മലയാളിനടന്‍ ശരത് ചന്ദ്രന്‍ മരിച്ചനിലയില്‍
കൊച്ചി: യുവ മലയാളിനടനെ മരിച്ചനിലയില്‍ കണ്ടെത്തി. അങ്കമാലി ഡയറീസ് എന്ന സിനിമയിലൂടെ ശ്രദ്ധ നേടിയ നടന്‍ ശരത് ചന്ദ്രനെ (37)യാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പിറവം കക്കാട്ട് ഊട്ടോളില്‍ ചന്ദ്രന്റെയും ലീലയുടെയും മകനാണ്. സഹോദരന്‍ ശ്യാം ചന്ദ്രന്‍. ആന്റണി വര്‍ഗീസ് ഉള്‍പ്പെടെ പുതുമുഖങ്ങളുടെ ഒരു നിരയെ ഉള്‍പ്പെടുത്തി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചിത്രമായിരുന്നു അങ്കമാലി ഡയറീസ്. ചിത്രത്തില്‍ ആന്റണി അവതരിപ്പിച്ച നായക കഥാപാത്രവുമായുള്ള ഒരു ശ്രദ്ധേയ സംഘട്ടന രംഗത്തില്‍ ശരത് ചന്ദ്രന്‍ ഉണ്ടായിരുന്നു. ഒരു മെക്‌സിക്കന്‍ അപാരത, സിഐഎ കൊമ്രേഡ് ഇന്‍ അമേരിക്ക, കൂടെ എന്നിവയാണ് അഭിനയിച്ച മറ്റു ചിത്രങ്ങള്‍. ശരത്തിന്റെ അപ്രതീക്ഷിത വേര്‍പാടിന്റെ ഞെട്ടലിലാണ് ബന്ധുക്കളും സുഹൃത്തുക്കളും. ആന്റണി വര്‍ഗീസ് അടക്കമുള്ളവര്‍ സോഷ്യല്‍ മീഡിയയിലൂടെ ശരത് ചന്ദ്രന് ആദരാഞ്ജലികള്‍ നേര്‍ന്നിട്ടുണ്ട്.
Read More » -
Kerala
സൗദിയില്‍ തര്‍ക്കത്തിനിടെ കൊല്ലപ്പെട്ട കോട്ടയം സ്വദേശിയുടെ കുടുംബത്തിന്റെ കരുണ തുണച്ചു; വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി നാടണഞ്ഞു
റിയാദ്: തര്‍ക്കത്തിനിടെ സുഹൃത്തിനെ കൊന്ന കേസില്‍ സൗദി കോടതി വിധിച്ച വധശിക്ഷയില്‍നിന്ന് മലയാളി യുവാവിന് മോചനം. വധശിക്ഷകാത്തു കഴിഞ്ഞിരുന്ന കൊല്ലം, പള്ളിത്തോട്ടം, ഗാന്ധിനഗര്‍ സ്വദേശി എച്ച്.ആന്‍.സി കോമ്പൗണ്ടില്‍ സക്കീര്‍ ഹുസൈന്‍ (32) ആണ് ഒടുവില്‍ നാടണഞ്ഞത്. കൊല്ലപ്പെട്ട കോട്ടയം കോട്ടമുറിക്കല്‍, ചാലയില്‍ വീട്ടില്‍ തോമസ് മാത്യു(27)വിന്റെ കുടുംബം കരുണകാട്ടി മാപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് മുപ്പത്തിരണ്ടുകാരനായ സക്കീര്‍ ഹുസൈന്‍ മോചിതനായത്. 2009ലെ ഒരു ഓണനാളിലാണ് കേസിന് ആധാരമായ കൊലപാതകം നടന്നത്. ഒരു ലോന്‍ട്രിയിലെ ജീനക്കാരായിരുന്നു പ്രതിയായ സക്കീര്‍ ഹുസൈനും കൊല്ലപ്പെട്ട തോമസ് മാത്യുവും. ഓണദിവസം കൂട്ടുകാരെല്ലാം കൂടി സദ്യയുണ്ടാക്കി ഒപ്പമിരുന്ന് കഴിച്ചിരുന്നു. ശേഷം വൈകുന്നേരം ഒന്നിച്ച് കൂടിയിരുന്ന് സംസാരിക്കുന്നതിനിടയിലുണ്ടായ തര്‍ക്കത്തിനിടെ സക്കീര്‍ ഹുസൈന്‍ അടുക്കളയില്‍ നിന്ന് കത്തിയെടുത്ത് തോമസ് മാത്യുവിനെ കുത്തുകയായിരുന്നു. ആഴത്തില്‍ മുറിവേറ്റ തോമസ് മാത്യു സംഭവ സ്ഥലത്തുവെച്ച് തന്നെ മരിച്ചു. പിന്നാലെ സക്കീര്‍ ഹുസൈനെ പൊലീസ് അറസ്റ്റ് ചെയ്തു. വിചാരണ കോടതി എട്ടു വര്‍ഷത്തെ തടവും അതിനുശേഷം തലവെട്ടി വധിശിക്ഷ…
Read More » -
India
സ്മൃതി മാപ്പ് പറയണമെന്ന് കോണ്‍ഗ്രസ്, രാഷ്ട്രപത്‌നി പരാമര്‍ശം വിടാതെ ബിജെപി; ബഹളത്താല്‍ സ്തംഭിച്ച് പാര്‍ലമെന്റ്
ദില്ലി: സോണിയ ഗാന്ധിക്കെതിരേ മോശമായി സംസാരിച്ച സ്മൃതിക്കെതിരേ കോണ്‍ഗ്രസും അധീര്‍ രഞ്ജന്‍ ചൗധരിയുടെ രാഷ്ട്രപത്‌നി പരാമര്‍ശം ബിജെപിയും പ്രതിഷേധവുമായി രംഗത്തെത്തിയതോടെ പാര്‍ലമെന്റ് ഇന്നും സ്തംഭിച്ചു. രണ്ട് തവണ ചേര്‍ന്നപ്പോഴും ഭരണപക്ഷവും പ്രതിപക്ഷവും ബഹളം തുടര്‍ന്നതോടെ ഇരു സഭകളും തിങ്കളാഴ്ചത്തേക്ക് പിരിഞ്ഞു. രാഷ്ട്രപത്‌നി വിവാദത്തിനിടെ സോണിയഗാന്ധിയോട് കയര്‍ത്ത കേന്ദ്രമന്ത്രി സ്മൃതി ഇറാനി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടായിരുന്നു സഭയിലെ കോണ്‍ഗ്രസ് പ്രതിഷേധം. ലോക്സഭ തുടങ്ങിയപ്പോള്‍ത്തന്നെ കോണ്‍ഗ്രസിലെ ചില അംഗങ്ങള്‍ എഴുന്നേറ്റുനിന്ന് സോണിയാ ഗാന്ധിയുമായി ബന്ധപ്പെട്ട ആരോപണം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അത് അംഗീകരിക്കാന്‍ സ്പീക്കര്‍ തയ്യാറായില്ല. ബഹളം അവസാനിപ്പിച്ച് അംഗങ്ങള്‍ ഇരിപ്പിടങ്ങളിലേക്ക് മടങ്ങിപ്പോവണമെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു. എന്നാല്‍ ബഹളം നിലയ്ക്കാത്തതിനെ തുടര്‍ന്ന് സഭാ നടപടികള്‍ അദ്ദേഹം നിര്‍ത്തി. രാജ്യസഭയിലും സമാനമായ രീതിയാണ് ഉണ്ടായത്. തുടര്‍ന്ന് പാര്‍ലമെന്റിന് പുറത്തെ ഗാന്ധി പ്രതിമക്ക് മുന്‍പിലും എംപിമാര്‍ പ്രതിഷേധിച്ചു. സസ്പെന്‍ഷനിലായ അംഗങ്ങള്‍ തുടരുന്ന റിലേ സത്യാഗ്രഹം 50 മണിക്കൂര്‍ പിന്നിട്ട് ഇന്ന് അവസാനിക്കും. രാജ്യസഭയില്‍നിന്ന് സസ്പെന്‍ഡ് ചെയ്യപ്പെട്ടവരുടെ…
Read More » -
India
സ്മൃതി ഇറാനിക്കെതിരായ പോസ്റ്റുകള്‍ 24 മണിക്കൂറിനകം പിന്‍വലിക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഹൈക്കോടതി നിര്‍ദേശം
ന്യൂഡല്‍ഹി: കേന്ദ്ര മന്ത്രി സ്മൃതി ഇറാനിക്കെതിരേയുള്ള സാമൂഹിക മാധ്യമങ്ങളിലെ പോസ്‌റുകള്‍ 24 മണിക്കൂറിനകം പിന്‍വലിക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് നിര്‍ദേശം. ഡല്‍ഹി ഹൈക്കോടതിയുടേതാണ് നടപടി. സ്മൃതിയുടെ മകള്‍ ഗോവയില്‍ വ്യാജ രേഖകള്‍ ഉപയോഗിച്ച് ബാര്‍ ലൈസന്‍സ് നേടിയെന്ന വിവാദവുമായി ബന്ധപ്പെട്ട പോസ്റ്റുകള്‍ ഡിലീറ്റ് ചെയ്യാനാണ് കോണ്‍ഗ്രസ് നേതാക്കളോട് കോടതി ഉത്തരവിട്ടത്. സ്മൃതി ഇറാനി സമര്‍പ്പിച്ച സിവില്‍ മാനനഷ്ടക്കേസിലാണ് കോടതിയുടെ നടപടി. കേസില്‍ നേരിട്ട് ഹാജരാകാനും കോണ്‍ഗ്രസ് നേതാക്കളായ ജയ്റാം രമേശ്, പവന്‍ ഖേര, നെറ്റ ഡിസൂസ എന്നിവരോട് കോടതി ആവശ്യപ്പെട്ടു. യഥാര്‍ത്ഥ വസ്തുതകള്‍ പരിശോധിക്കാതെയാണ് ഇറാനിക്കെതിരെ അപകീര്‍ത്തികരവും വ്യാജവുമായ ആരോപണങ്ങള്‍ ഉന്നയിക്കപ്പെട്ടതെന്ന് കോടതി പ്രഥമദൃഷ്ട്യാ വിലയിരുത്തി. നേതാക്കള്‍ പോസ്റ്റുകള്‍ നീക്കം ചെയ്തില്ലെങ്കില്‍ ട്വിറ്ററും ഫെയ്സ്ബുക്കും അടക്കമുള്ള സാമൂഹിക മാധ്യമ കമ്പനികള്‍ ഇത് കളയണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. പ്രഥമ ദൃഷ്ട്യാ സ്മൃതി ഇറാനി നല്‍കിയ കേസ് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരാണെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് മിനി പുഷ്ഖര്‍ണയുടെ നടപടി. ഹര്‍ജി ഇനി ഓഗസ്റ്റ് 18-ന് പരിഗണിക്കും. ഈ…
Read More » -
Kerala
ബഫര്‍ സോണ്‍ സംബന്ധിച്ച മന്ത്രിസഭാ തീരുമാനം അവ്യക്തവും ആശങ്ക വര്‍ദ്ധിപ്പിക്കുന്നതുമെന്ന് കേരള കാത്തലിക് ബിഷപ്പ് കോൺഫ്രൻസ്
ബഫർസോൺ വിഷയത്തിൽ ബുധനാഴ്ച എടുത്ത മന്ത്രിസഭായോഗ തീരുമാനം അഡ്വക്കറ്റ് ജനറലുമായുള്ള കൂടിയാലോചനകൾക്കു ശേഷമേ ഉത്തരവായി പുറത്തിറങ്ങൂ. മാത്രമല്ല നിയമവകുപ്പിന്റെ അംഗീകാരവും ലഭിക്കണം. സുപ്രീം കോടതിയിൽ ഭേദഗതി ഹർജി നൽകുന്നതും നീളും. സംസ്ഥാന സർക്കാർ സ്വീകരിച്ച നടപടികളിൽ വ്യക്തത വരുത്തണമെന്ന് വനം വകുപ്പിനു നിയമോപദേശം ലഭിച്ചിട്ടുണ്ട്. സംരക്ഷിത വനമേഖലയ്ക്കു ചുറ്റുമുള്ള ജനവാസകേന്ദ്രങ്ങൾ അടക്കം ഒരു കിലോമീറ്റർ, പരിസ്ഥിതിലോല മേഖലയായി പ്രഖ്യാപിക്കാൻ 2019 ഒക്ടോബർ 23ന് എടുത്ത മന്ത്രിസഭാ തീരുമാനത്തിൽ ഭേദഗതി വരുത്തിയ ശേഷമാകും ബുധനാഴ്ചത്തെ തീരുമാനം ഉത്തരവായി പുറത്തിറക്കുക. ജനവാസമേഖലകൾ, കൃഷിയിടങ്ങൾ തുടങ്ങിയവ ബഫർ സോണിൽനിന്നു പൂർണമായി ഒഴിവാക്കുന്നത് ഉത്തരവിൽ ഉൾപ്പെടുത്തും. ഈ വസ്തുതകൾ പരിഗണിച്ച് ജനങ്ങളുടെ ആശങ്ക പരിഹരിക്കപ്പെടും വിധമല്ല ജൂലൈ 27-ലെ മന്ത്രിസഭാ തീരുമാനമെന്ന് കേരള കാത്തലിക് ബിഷപ്പ് കോൺഫ്രൻസ് അഭിപ്രായപ്പെട്ടു. 2019-ലെ മന്ത്രിസഭാ തീരുമാനം മുഖവിലക്കെടുത്താണ് സുപ്രീം കോടതി ബഫര്‍ സോണ്‍ സംബന്ധിച്ച് വിധി പ്രസ്താവിച്ചത്. അതുകൊണ്ടുതന്നെ ബഫര്‍ സോണ്‍ സംബന്ധിച്ച 2019-ലെ മന്ത്രിസഭാ തീരുമാനം പൂര്‍ണ്ണമായും പിന്‍വലിച്ചുകൊണ്ട്…
Read More » -
Kerala
അങ്കണവാടിയിലെ കുരുന്നുകൾക്ക് ആഴ്ചയിൽ 2 നാൾ പാലും മുട്ടയും, പദ്ധതി ഉദ്ഘാടനം ആഗസ്റ്റ് ഒന്ന് തിങ്കളാഴ്ച
അങ്കണവാടിയിലെ കുഞ്ഞുങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നത് ലക്ഷ്യംവെച്ച് ഭക്ഷണമെനുവില്‍ മാറ്റം. ആഴ്‌ചയില്‍ രണ്ട് ദിവസം അങ്കണവാടിയില്‍ പാലും മുട്ടയും ലഭ്യമാകും. കുട്ടികളിലെ വളർച്ചമുരടിക്കൽ, ഭാരക്കുറവ് എന്നിവ പരിഹരിക്കുന്നതിനും വിശപ്പ് രഹിത കേരളമെന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതിനുമാണിത്. ഇതുവരെ ധാന്യങ്ങളും പച്ചക്കറിയുമായിരുന്നു പ്രധാനമെനു. പദ്ധതിക്ക് 61.5 കോടി രൂപ ബഡ്ജറ്റിൽ വകയിരുത്തിയിട്ടുണ്ട്. ലിറ്ററിന് 50 രൂപാ നിരക്കിൽ ഒരു കുട്ടിക്ക് 125 മില്ലി ലിറ്റർ മിൽമ പാൽ നൽകും. പ്രാദേശിക ക്ഷീരസൊസൈറ്റി, കുടുംബശ്രീ, ക്ഷീരകർഷകർ എന്നിവരിൽ നിന്നുള്ള പാലും ഉപയോഗിക്കാം. ആഗസ്റ്റ് ഒന്നിന് ഉച്ചയ്ക്ക് 12ന് മുഖ്യമന്ത്രി പിണറായി വിജയൻ പദ്ധതി ഉദ്ഘാടനം ചെയ്യും. ഒപ്പം ജനപ്രതിനിധികളുടെ സാന്നിദ്ധ്യത്തിൽ അങ്കണവാടികളിലും ഉദ്ഘാടനം നടക്കും. നടപ്പുവർഷം 31.50 കോടി രൂപയാണ് പദ്ധതി നടപ്പാക്കാൻ വേണ്ടത്. അഞ്ചുമാസത്തേക്കുള്ള 8.90 കോടി വനിതാ ശിശുവികസനവകുപ്പ് ജില്ലാ വനിതാ ശിശുക്ഷേമ ഓഫീസർമാർക്ക് കൈമാറും. സംസ്ഥാനത്തെ 33,115 അങ്കണവാടികളിൽ മൂന്നുമുതൽ ആറുവയസുവരെയുള്ള അഞ്ചുലക്ഷത്തോളം കുട്ടികളുണ്ട്. കൊവിഡ് മൂലം മാതാപിതാക്കളില്‍ ഒരാളെയോ ഇരുവരേയോ…
Read More »