IndiaNEWS

വ്യോമസേന വിമാനം തകർന്നു വീണു, വിമാനത്തിലുണ്ടായിരുന്ന 2 പൈലറ്റുമാരും കൊല്ലപ്പെട്ടു

രാജസ്ഥാനിലെ ബാർമറിൽ ഇന്ത്യൻ വ്യോമസേന വിമാനം തകർന്നുവീണ് രണ്ടു പൈലറ്റുമാർ കൊല്ലപ്പെട്ടു. വ്യാഴാഴ്ച രാത്രി 9.10നാണ് സംഭവം. തകർന്നത് മിഗ് – 21 യുദ്ധവിമാനമാണ്. പരിശീലന പറക്കൽ നടത്തുന്നതിനിടെ ബൈതു മേഖലയിലേക്കുള്ള യാത്രയിക്കിടെയാണ് വിമാനം തകർന്നുവീണത്.

ബാർമർ ജില്ലയിലെ ഭീംദ ഗ്രാമത്തിൽ അരകിലോമീറ്റർ ചുറ്റളവിലാണ് വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്.

വിവരമറിഞ്ഞ് പ്രദേശത്തെ ജില്ലാ കളക്ടറും പൊലീസ് സൂപ്രണ്ടും വ്യോമസേനാ ഉദ്യോഗസ്ഥരും സംഭവസ്ഥലത്ത് എത്തി.
വിമാനം തകര്‍ന്നതിന്‍റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. അപകടത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചുവെന്ന് അധികൃതർ അറിയിച്ചു. വിമാനം തകർന്നുവീണ സ്ഥലത്ത് തീ ആളിപ്പടർന്നു. സംഭവത്തെത്തുടർന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് വ്യോമസേനാ മേധാവി വി.ആർ.ചൗധരിയുമായി സംസാരിച്ചു.

Back to top button
error: