KeralaNEWS

യുട്യൂബ് ചാനല്‍ അവതാരകന്‍ സൂരജ് പാലാക്കാരൻ പൊലീസിൽ കീഴടങ്ങി.

ആക്രോശങ്ങളും അട്ടഹാസങ്ങളുമായി സമൂഹമാധ്യമത്തിലൂടെ പലർക്കും തലവേദനയായി മാറിയ സൂരജ് പാലാക്കാരന്‍ ഒടുവിൽ നിയമത്തിനു മുമ്പിൽ കീഴടങ്ങി. സ്ത്രീത്വത്തെ അപമാനിക്കുക, പട്ടികജാതിപട്ടികവര്‍ഗ അതിക്രമ നിരോധന നിയമം എന്നീ വകുപ്പുകൾ പ്രകാരമുള്ള കേസില്‍ യുട്യൂബ് ചാനല്‍ അവതാരകന്‍ സൂരജ് പാലാക്കാരൻ സമർപ്പിച്ച (സൂരജ് വി സുകുമാര്‍) മുന്‍കൂര്‍ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം ഹൈക്കോടതി തള്ളിയിരുന്നു. അതേ തുടർന്നാണ് ഇന്നു രാവിലെ എറണാകുളം സൗത്ത് സ്റ്റേഷനിൽ സൂരജ് കീഴടങ്ങിയത്.

യുട്യൂബ് ചാനലിലൂടെ യുവതിയെ മോശമായി ചിത്രീകരിച്ചതിന് ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് എറണാകുളം സൗത്ത് പൊലീസ് സൂരജിനെ കേസ് രജിസ്റ്റര്‍ ചെയ്തത്. ഇതിനു പിന്നാലെ ഇയാള്‍ ഒളിവില്‍ പോവുകയായിരുന്നു.

Signature-ad

ക്രൈം നന്ദകുമാറിനെതിരേ പരാതി നല്‍കിയ അടിമാലി സ്വദേശിനിക്കെതിരെ യൂട്യൂബ് ചാനലിലൂുടെ മോശം പരാമര്‍ശം നടത്തിയെന്നാണ് കേസ്. യുവതി തന്നെയാണ് സൂരജിനെതിരെ പരാതി നല്‍കിയത്. സ്ത്രീത്വത്തെ അപമാനിച്ചതിനു പുറമേ പട്ടികജാതിപട്ടികവര്‍ഗ അതിക്രമ നിരോധന നിയമത്തിലെ വകുപ്പുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Back to top button
error: