കിഷൻഗഞ്ച്: ബീഹാറിലെ മുസ്ലീം ജനസംഖ്യ കൂടുതലുള്ള ജില്ലയിലെ 37 സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഞായറാഴ്ചയ്ക്ക് പകരം വെള്ളിയാഴ്ച അവധി നല്‍കുന്നത് സംബന്ധിച്ച് ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷന്‍ (NCPCR) സര്‍ക്കാരിനോട് വിശദീകരണം തേടി.
കിഷന്‍ഗഞ്ച് ജില്ലയിലെ അഞ്ച് ബ്ലോക്കിലെ 37 സര്‍ക്കാര്‍ സ്‌കൂളുകളിലാണ് ഞായറാഴ്ചയ്ക്ക് പകരം വെള്ളിയാഴ്ചയാണ് അവധി നല്‍കിയിരിക്കുന്നത്.
അതേസമയം, ഞായറാഴ്ചയ്ക്ക് പകരം വെള്ളിയാഴ്ച അവധി പ്രഖ്യാപിക്കാന്‍ തീരുമാനിച്ചത് ആരുടെ നിര്‍ദേശപ്രകാരമാണെന്ന് ബാലാവകാശ കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ പ്രിയങ്ക് കനൂംഗോ ബീഹാര്‍ ചീഫ് സെക്രട്ടറി അമീര്‍ സുബ്ഹാനിക്ക് അയച്ച കത്തില്‍ ചോദിച്ചു. ഈ വിഷയത്തില്‍ ബീഹാര്‍ സര്‍ക്കാരിനോട് 10 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാന്‍ എന്‍സിപിസിആര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ഹിന്ദു ജനജാഗ്രതി സമിതിയാണ് ആരോപണവുമായി രംഗത്ത് എത്തിയത്.വിദ്യാഭ്യാസ നിയമങ്ങളുടെ ലംഘനമാണ് സ്‌കൂള്‍ അധികൃതരുടെ ഭാഗത്തു നിന്നുണ്ടാകുന്നതെന്ന് സംഘടന ആരോപിച്ചു.