Month: July 2022
-
NEWS
യുവതികളെ വിവാഹം വാഗ്ദാനം നല്‍കി പീഡിപ്പിച്ച സ്വകാര്യ ബസ് ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു
തിരുവനന്തപുരം: യുവതികളെ വിവാഹം വാഗ്ദാനം നല്‍കി പീഡിപ്പിക്കുകയും പണവും സ്വര്‍ണവും തട്ടിയെടുക്കുകയും ചെയ്ത കേസിൽ സ്വകാര്യ ബസ് ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. ചിറയിന്‍കീഴ് ആല്‍ത്തറമൂട് കൈനിക്കര വീട്ടില്‍ അപ്പി രാജേഷ് എന്ന് വിളിക്കുന്ന രാജേഷ് (35) നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. സ്വകാര്യ ബസിലെ ഡ്രൈവറായ ഇയാള്‍ ബസില്‍ യാത്ര ചെയ്യുന്നവരുമായി സൗഹൃദം സ്ഥാപിക്കുകയും ലൈംഗികമായി പീഡിപ്പിക്കുകയും തുടര്‍ന്ന് പണവും, സ്വര്‍ണവും തട്ടിയെടുക്കുയുമായിരുന്നു. ഇത്തരത്തില്‍ എട്ടോളം യുവതികളെ ഇയാള്‍ ചൂഷണം ചെയ്തുവെന്ന് പൊലീസ് പറയുന്നു. ഇയാളുടെ അക്കൗണ്ടില്‍ 22 ലക്ഷം രൂപയുള്ളത് പൊലീസ് മരവിപ്പിച്ചിട്ടുണ്ട്. കൊല്ലം, തിരുവനന്തപുരം ജില്ലകളിലുള്ള വിവാഹിതരും, വിദേശത്ത് ഭര്‍ത്താക്കന്‍മാരുള്ള സ്ത്രീകളുമാണ് ഇയാളുടെ പ്രധാന ഇരകള്‍.
Read More » -
NEWS
പൊട്ടിവീണ വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് വയോധികന്‍ മരിച്ചു
ആലപ്പുഴ: പൊട്ടി വീണ വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് വയോധികന്‍ മരിച്ചു. നെടുമുടി ഗ്രാമപഞ്ചായത്ത് പതിനഞ്ചാം വാര്‍ഡില്‍ ചെമ്ബുംപുറം തുരുത്തില്‍ചിറ വീട്ടില്‍ ടി.ജോസഫ് (70) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ വീടിനു മുന്‍വശത്തേക്ക് ഇറങ്ങിയപ്പോള്‍ വീടിന് സമീപം പൊട്ടിക്കിടന്ന വൈദ്യുതി ലൈനില്‍ ചവിട്ടുക ആയിരുന്നു. ശബ്ദം കേട്ട് ബന്ധുക്കളും അയല്‍വാസികളും ഇറങ്ങി വന്നപ്പോള്‍ ജോസഫ് ഷോക്കേറ്റ് കിടക്കുന്നതാണ് കണ്ടത്. ഉടന്‍ വൈദ്യുത ബന്ധം വിച്ഛേദിച്ച ശേഷം ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
Read More » -
Kerala
മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലേക്കു യൂത്ത് കോൺഗ്രസ് പ്രവർത്തകർ ചാടിവീണു, മുഖ്യമന്ത്രിയുടെ ഇരുന്ന ഭാഗത്തെ ചില്ലില്‍ ഇടിച്ച് പ്രതിഷേധം
കൊച്ചിയിലെ കാക്കനാട്ടും കളമശേരിയിലും ആലുവയിലും മുഖ്യമന്ത്രിക്കു യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കരിങ്കൊടി പ്രതിഷേധം. കാക്കനാട്ട് ഓടുന്ന കാറിനു മുന്നിലേക്കു കരിങ്കൊടി കാട്ടി യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ചാടി വീണതോടെ കാർ നിർത്തേണ്ടിവന്നു. കാറിൽ മുഖ്യമന്ത്രി ഇരുന്ന ഭാഗത്തെ ചില്ലിൽ നിരന്തരം ഇടിച്ച പ്രവർത്തകനെ പൊലീസെത്തി പിടിച്ചുമാറ്റി. രാവിലെ ഇവിടെ കരിങ്കൊടിയുമായി വന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് നീക്കം ചെയ്തിരുന്നു. പൊലീസിനു പിടികൊടുക്കാതെ ഒളിച്ചുനിന്ന പ്രവർത്തകനാണ് മുഖ്യമന്ത്രിയുടെ കാർ തടഞ്ഞു പ്രതിഷേധിച്ചത്. കളമശേരിയിലും മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് അറസ്റ്റു ചെയ്തു നീക്കി. ആലുവ കമ്പനിപ്പടിയിലും യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിക്കുനേരെ വഴിയിൽനിന്നു കരിങ്കൊടി വീശി. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ലിന്‍റോ പി. ആന്‍റു, എറണാകുളം ജില്ല സെക്രട്ടറി രാജേഷ് പുത്തനങ്ങാടി എന്നിവരുടെ നേതൃത്വത്തിലായിരുന്നു ആലുവയിലെ പ്രതിഷേധം. പൊലീസിന്‍റെ കണ്ണുവെട്ടിച്ചു മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലേക്കു ചാടിവീണ പ്രവർത്തകരെ ബലപ്രയോഗത്തിലൂടെ പൊലീസ് സ്റ്റേഷനിലേക്കു മാറ്റി. മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞു…
Read More » -
India
വിദേശങ്ങളിൽ ജോലി ചെയ്യുന്നവർക്ക് നേട്ടം, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എൻ.ആർ.ഐ, വിദേശ കറൻസി നിക്ഷേപ പലിശ നിരക്കുകൾ ഉയർത്തി
നിക്ഷേപകർക്കും ഇടപാടുകാർക്കും കൂടുതൽ ആനുകൂല്യങ്ങളും ഇളവുകളും നൽകിക്കൊണ്ട് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഏറെ ജനസൗഹാർദ്ദ സമീപനങ്ങളിലേയ്ക്കു മാറുന്നു. രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്.ബി.ഐ ഈ മാസം രണ്ടുതവണ ചില നിശ്ചിത കാലാവധിക്കുള്ള നിക്ഷേപ പലിശ നിരക്കുകൾ ഉയർത്തി. എൻ.ആർ.ഐ നിക്ഷേപങ്ങളുടെ പലിശ നിരക്കുകൾ 5.30 മുതൽ 6.75 ശതമാനം വരെയാണ് ബാങ്ക് വർദ്ധിപ്പിച്ചത്. ജൂലൈ 10 മുതൽ വിവിധ കാലയളവുകളിൽ പ്രതിവർഷം മൂന്ന് മുതൽ 3.75 ശതമാനം വരെയുള്ള യു.എസ് ഡോളറിന്റെ എഫ്.സി.എൻ.ആർ നിരക്കുകൾ എസ്.ബി.ഐ പരിഷ്‌കരിച്ചിട്ടുണ്ട്, കൂടാതെ തുകയും കാലയളവും അനുസരിച്ച് എഫ് സി എൻ ബി പ്രീമിയം രൂപ നിക്ഷേപങ്ങൾക്ക് 9 ശതമാനം വരെ ആകർഷകമായ വരുമാനം വാഗ്ദാനം ചെയ്യുന്നു. എസ് ബി ഐ തങ്ങളുടെ എൻ ആർ ഐ ഇടപാടുകാർക്കായി മെച്ചപ്പെട്ട സേവനമാണൊരുക്കിയിരിക്കുന്നത്.
Read More » -
കറി പൗഡറുകളിലെ മായം പരിശോധിക്കുമെന്ന് മന്ത്രി; ഭക്ഷ്യയോഗ്യമല്ലാത്ത സാമ്പിളുകള്‍ കണ്ടെത്തിയാല്‍ കര്‍ശന നടപടിയെന്ന് പ്രഖ്യാപനം
തിരുവനന്തപുരം: കറി പൗഡറുകളിലെ മായം പരിശോധിക്കാന്‍ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പ്രത്യേക സ്‌ക്വാഡുകള്‍ ജില്ലകളില്‍ പരിശോധന നടത്തുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ‘നല്ല ഭക്ഷണം നാടിന്റെ അവകാശം’ എന്ന കാമ്പയിന്റെ ഭാഗമായി കറി പൗഡറുകളില്‍ മായമുണ്ടോ എന്നറിയാനുള്ള പരിശോധന വ്യാപകമാക്കും. കറി പൗഡറുകള്‍ പരിശോധന നടത്താന്‍ മൊബൈല്‍ ലാബുകളും ഉപയോഗിക്കും. എഫ്.എസ്.എസ്.എ.ഐ. പറയുന്ന സ്റ്റാന്‍ഡേര്‍ഡില്‍ വ്യത്യാസം കണ്ടെത്തിയാല്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ഭക്ഷ്യയോഗ്യമല്ലാത്ത സാമ്പിളുകള്‍ ഏതെങ്കിലും ബാച്ചില്‍ കണ്ടെത്തിയാല്‍ ലഭ്യമായ ആ ബാച്ചിലെ കറിപൗഡറുകള്‍ പൂര്‍ണമായും വിപണിയില്‍നിന്നു പിന്‍വലിക്കാന്‍ കര്‍ശന നടപടിയെടുക്കും. വില്‍പ്പനക്കാരനും കമ്പനിക്കും നോട്ടീസ് നല്‍കും. മായം കലര്‍ത്തുന്നവര്‍ക്കെതിരെ നിയമാനുസൃതമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാന വ്യാപകമായി ഇന്നലെവരെ 9,005 ഭക്ഷ്യസുരക്ഷാ പരിശോധനകളാണ് നടത്തിയത്. 382 കടകള്‍ക്കെതിരെ നടപടി സ്വീകരിച്ചു. 1,230 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. ഓപ്പറേഷന്‍ മത്സ്യയുടെ ഭാഗമായി 6,278 പരിശോധനകള്‍ നടത്തി. 28,692 കിലോഗ്രാം കേടായ മത്സ്യം നശിപ്പിച്ചു. 181 പേര്‍ക്ക് നോട്ടീസ് നല്‍കി. ഓപ്പറേഷന്‍…
Read More » -
India
ഭർത്താവിനൊപ്പം വിവാഹവാർഷികം ആഘോഷിക്കാൻ ബീച്ചിൽ എത്തിയ യുവതിയെ കാണാതായി, ഒരു കോടിയോളം രൂപ ചെലവിട്ട് തിരച്ചിൽ നടത്തി; ഒടുവിൽ യുവതിയെ കണ്ടെത്തിയത് കാമുകനൊപ്പം
വിവാഹവാർഷികം ആഘോഷിക്കാൻ ഭർത്താവിനൊപ്പം ബീച്ചിൽ എത്തി കാണാതായ യുവതിക്കായി തിരച്ചിൽ നടത്തിയത് ഒരു കോടിയോളം രൂപ ചെലവിട്ട്. ഹെലികോപ്ടർ ഉപയോഗിച്ച് കടലിലും കരയിലും തിരച്ചിൽ നടത്തിയിട്ടും യുവതിയെ കണ്ടെത്താൻ സാധിച്ചില്ല. യുവതി എവിടെ പോയെന്നറിയാതെ വട്ടം ചുറ്റിയ പൊലീസിനെയും കോസ്റ്റ്ഗാർഡിനെയും തേടി എത്തിയതാവട്ടെ യുവതി കാമുകനൊപ്പം സുഖമായി കഴിയുന്നു എന്ന വാർത്ത. ജൂലൈ 25നാണ് വിശാഖപട്ടണം സഞ്ജീവയ്യ നഗർ സ്വദേശിനി സായ് പ്രിയയെ ആർ.കെ ബീച്ചിൽ നിന്ന് കാണാതായത്. ഭർത്താവിന്റെ പരാതിയിൽ സായ് പ്രിയക്ക് വേണ്ടി ഒരു കോടിയോളം രൂപ ചെലവിട്ട് അധികൃതർ രണ്ട് ദിവസമായി വ്യാപക തെരച്ചിൽ നടത്തി. പൊലീസും കോസ്റ്റ്ഗാർഡും സംയുക്തമായി ബീച്ച് പരിസരത്തും കടലിലും ചേതക് ഹെലിക് കോപ്ടർ ഉപയോഗിച്ചായിരുന്നു തെരച്ചിൽ. എന്നാൽ രണ്ടു ദിവസമായിട്ടും സായ്പ്രിയയെ കണ്ടെത്താനായില്ല. പിന്നീട് നെല്ലൂർ ജില്ലയിലെ കാവാലിയിൽ കാമുകനോടപ്പം യുവതിയെ കണ്ടത്തുകയായിരുന്നു. ഇവർ സുരക്ഷിതയാണെന്നും അധികൃതർ അറിയിച്ചു. ഭർത്താവ് ശ്രീനിവാസ റാവുവിനൊപ്പം തങ്ങളുടെ രണ്ടാം വിവാഹവാർഷികം ആഘോഷിക്കാനായി സിംഹാചലം ക്ഷേത്രത്തിൽ…
Read More » -
LIFE
സ്വപ്‌ന സാഫല്യമെന്ന് സണ്ണി ലിയോണ്‍; അനുരാഗ് കശ്യപിന്റെ അടുത്ത ചിത്രത്തില്‍ മുഖ്യ കഥാപാത്രമായി അവസരം!
മുംബൈ: സംവിധായകന്‍ അനുരാഗ് കശ്യപിന്റെ അടുത്ത ചിത്രത്തില്‍ നടി സണ്ണി ലിയോണ്‍ മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സ്വപ്നസാഫല്യം എന്ന് വിശേഷിപ്പിച്ച് തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെ സണ്ണി ലിയോണ്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. അനുരാഗ് കശ്യപിനൊപ്പം നില്‍ക്കുന്ന ചിത്രവും അവര്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. നടന്‍, നിര്‍മാതാവ്, സംവിധായകന്‍ എന്നീ നിലകളിലെല്ലാം കഴിവ് തെളിയിച്ച അനുരാഗ് കശ്യപ് ബോളിവുഡ് താരങ്ങള്‍ക്കും പ്രേക്ഷകര്‍ക്കും ഏറെ പ്രിയപ്പെട്ടയാളാണ്. അനുരാഗിന്റെ ചിത്രങ്ങള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒരു പ്രത്യേക വിഭാഗം തന്നെയുണ്ട് ആരാധകര്‍ക്കിടയില്‍. അനുരാഗിനൊപ്പം സണ്ണി ലിയോണ്‍ കൂടി എത്തുന്ന ചിത്രം ഇരുവരുടെയും ആരാധകര്‍ക്ക് ഏറെ പ്രതീക്ഷയാണ് നല്‍കുന്നത്. സ്വപ്നസാഫല്യം എന്നാണ് സണ്ണി ഈ അവസരത്തെ വിശേഷിപ്പിച്ചത്. സ്വപ്നം സത്യമാകുന്നതുകൊണ്ടാണ് തന്റെ ഈ ചിരി എന്നും ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത ചിത്രത്തിനൊപ്പം അവര്‍ കുറിച്ചു. View this post on Instagram A post shared by Sunny Leone (@sunnyleone) അനുരാഗ് കശ്യപിനേപ്പോലൊരാളുടെ ചിത്രത്തില്‍…
Read More » -
India
കുഴല്‍ കിണറില്‍ വീണ 12കാരിയെ മണിക്കൂറുകൾ നീണ്ട രക്ഷാദൗത്യത്തിനൊടുവില്‍ രക്ഷിച്ചു
അഞ്ചുമണിക്കൂര്‍ നീണ്ട രക്ഷാദൗത്യത്തിനൊടുവില്‍ കുഴല്‍ കിണറില്‍ വീണ 12കാരിയെ രക്ഷിച്ചു. നാട്ടുകാരുടെയും പൊലീസ് അടക്കമുള്ള അധികൃതരുടെയും സഹകരണത്തോടെ കരസേനയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. പെണ്‍കുട്ടി കുഴല്‍ കിണറില്‍ 60 അടി താഴ്ചയില്‍ കുടുങ്ങി കിടക്കുകയായിരുന്നു. ഗുജറാത്ത് സുരേന്ദ്രനഗര്‍ ജില്ലയിലെ ഗജന്‍വാവ് ഗ്രാമത്തില്‍ വെള്ളിയാഴ്ച രാവിലെ എട്ടു മണിയോടെയാണ് സംഭവം. കളിച്ചു കൊണ്ടിരിക്കുന്നതിനിടെ 12കാരി മനീഷ അബദ്ധത്തില്‍ കുഴല്‍ കിണറില്‍ വീഴുകയായിരുന്നു. കുഴല്‍ കിണര്‍ മൂടി കൊണ്ട് അടച്ചിരുന്നില്ല. 700 അടി താഴ്ചയുള്ള കിണറില്‍ 60 അടി താഴ്ചയിലാണ് മനീഷ കുടുങ്ങി കിടന്നത്. വിവരം അറിഞ്ഞ് പൊലീസ് അടക്കം സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. അതിനിടെ കുട്ടിക്ക് ഓക്സിജന്‍ ലഭ്യതയും ഉറപ്പുവരുത്തി. കുഴല്‍ കിണറിലേക്ക് കാമറ ഇറക്കി കുട്ടിയുടെ ആരോഗ്യനിലയും പൊലീസ് നിരീക്ഷിച്ചു കൊണ്ടിരുന്നു. കുഴല്‍ കിണറില്‍ നിന്ന് പുറത്തേയ്ക്ക് എടുത്ത കുട്ടിയെ ഉടന്‍ തന്നെ സിവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതര്‍ അറിയിച്ചു. ഇക്കഴിഞ്ഞ ജൂണ്‍ രണ്ടിന് ധ്രംഗധ്രയിലെ ഒരു ഫാമിലെ…
Read More » -
Pravasi
നേരിട്ടിറങ്ങി തൊഴില്‍മന്ത്രി; ഉച്ചവിശ്രമനിയമം ലംഘിച്ച് തൊഴിലാളികളെ പണിയെടുപ്പിക്കുന്നവരെ പിടികൂടാന്‍ കര്‍ശന നടപടികളുമായി ബഹ്‌റൈന്‍
മനാമ: ബഹ്‌റൈനില്‍ ഉച്ചവിശ്രമനിയമ ലംഘകര്‍ക്കെതിരേ നടപടികള്‍ കര്‍ശനമാക്കി തൊഴില്‍ മന്ത്രാലയം. ഉച്ചവിശ്രമ നിയമം ലംഘിച്ച 16 കമ്പനികളെ കണ്ടെത്തിയതായി തൊഴില്‍ മന്ത്രാലയം അറിയിച്ചു. നിയമലംഘകരെ കണ്ടെത്താന്‍ തൊഴില്‍ മന്ത്രി ജമീല്‍ ഹുമൈദാന്‍ നേരിട്ട് രാജ്യത്തെ വിവിധ പ്രദേശങ്ങളിലുള്ള തൊഴില്‍ സ്ഥലങ്ങളില്‍ അപ്രതീക്ഷിത പരിശോധനകള്‍ നടത്തി. രാജ്യത്തെ സ്വകാര്യ മേഖലയില്‍ ഉച്ചവിശ്രമ നിബന്ധനകള്‍ പൂര്‍ണമായും പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ ലക്ഷ്യമിട്ടായിരുന്നു തൊഴില്‍ മന്ത്രിയുടെ നേരിട്ടുള്ള പരിശോധനകള്‍. ബഹ്‌റൈനില്‍ ജൂലൈ ഒന്നിന് ആംരഭിച്ച ഉച്ചവിശ്രമ നിയമം ഓഗസ്റ്റ് അവസാനം വരെ നിലനില്‍ക്കും. ഉച്ചയ്ക്ക് 12 മുതല്‍ വൈകുന്നേരം നാല് മണി വരെ തുറസായ സ്ഥലങ്ങളില്‍ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്ന തരത്തിലുള്ള ജോലികള്‍ക്കാണ് നിയമപ്രകാരം വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. വേനല്‍ചൂട് ശക്തമാവുന്ന സാഹചര്യത്തില്‍ തൊഴിലാളികള്‍ക്ക് ഉഷ്ണ സംബന്ധമായ ശാരീരിക പ്രയാസങ്ങള്‍ ഉണ്ടാവാതിരിക്കാനും അവരുടെ സുരക്ഷ കണക്കിലെടുത്തുമാണ് ഈ നിയമം എല്ലാ ഗള്‍ഫ് രാജ്യങ്ങളും നടപ്പാക്കുന്നത്. ഉച്ചവിശ്രമ നിയമലംഘകരെ കണ്ടെത്താന്‍ ഇതുവരെ 6,608 പരിശോധനകള്‍ ബഹ്‌റൈന്‍ തൊഴില്‍ മന്ത്രാലയം നടത്തിക്കഴിഞ്ഞു. നിയമം…
Read More » -
Crime
മഞ്ചേശ്വരത്ത് ബസില്‍ കടത്തിയ 36 ലക്ഷത്തിന്റെ കുഴല്‍പ്പണം പിടിച്ചു; ഒരാള്‍ അറസ്റ്റില്‍
കാസര്‍ഗോഡ്: ബസില്‍കടത്തുകയായിരുന്ന 36 ലക്ഷം രൂപയുടെ കുഴല്‍പ്പണം മഞ്ചേശ്വരത്ത് പിടികൂടി. കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട് ബസില്‍ ആണ് പണം കടത്തിയത്. പണം കടത്തി കൊണ്ടു വന്ന മഹാരാഷ്ട്രയിലെ സാംഗ്ലി സ്വദേശിയായ അഭിജിത്ത് ഗോപാല്‍ ചോപഡെയെ അറസ്റ്റ് ചെയ്തു. മുംബൈയില്‍ നിന്നാണ് പണം കൊണ്ടുവന്നതെന്നാണ് ഇയാള്‍ നല്‍കിയിരിക്കുന്ന മൊഴി. മംഗലാപുരത്ത് നിന്നും കാസര്‍ഗോഡേക്ക് പോകുകയായിരുന്ന കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട് ബസില്‍ നിന്നും 36,47,000 രൂപയാണ് പിടികൂടിയത്. നേരത്തേയും രേഖകളില്ലാതെ പണം കടത്തിയതായി പിടിയിലായ അഭിജിത്ത് ഗോപാല്‍ ചോപഡെ മൊഴി നല്‍കിയിട്ടുണ്ട്. ഇത് നാലാം തവണയാണ് ഇത്തരത്തില്‍ കാസര്‍ഗോഡേക്ക് പണം കടത്തിയതെന്നാണ് ഇയാള്‍ പറയുന്നത്. മഞ്ചേശ്വരം എക്‌സൈസ് ചെക്ക് പോസ്റ്റിലെ പതിവ് വാഹന പരിശോധനയ്ക്കിടെയാണ് കുഴല്‍പ്പണം കണ്ടെത്തിയത്.
Read More »