LIFEMovie

സ്വപ്‌ന സാഫല്യമെന്ന് സണ്ണി ലിയോണ്‍; അനുരാഗ് കശ്യപിന്റെ അടുത്ത ചിത്രത്തില്‍ മുഖ്യ കഥാപാത്രമായി അവസരം!

മുംബൈ: സംവിധായകന്‍ അനുരാഗ് കശ്യപിന്റെ അടുത്ത ചിത്രത്തില്‍ നടി സണ്ണി ലിയോണ്‍ മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സ്വപ്നസാഫല്യം എന്ന് വിശേഷിപ്പിച്ച് തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെ സണ്ണി ലിയോണ്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. അനുരാഗ് കശ്യപിനൊപ്പം നില്‍ക്കുന്ന ചിത്രവും അവര്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

നടന്‍, നിര്‍മാതാവ്, സംവിധായകന്‍ എന്നീ നിലകളിലെല്ലാം കഴിവ് തെളിയിച്ച അനുരാഗ് കശ്യപ് ബോളിവുഡ് താരങ്ങള്‍ക്കും പ്രേക്ഷകര്‍ക്കും ഏറെ പ്രിയപ്പെട്ടയാളാണ്. അനുരാഗിന്റെ ചിത്രങ്ങള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒരു പ്രത്യേക വിഭാഗം തന്നെയുണ്ട് ആരാധകര്‍ക്കിടയില്‍. അനുരാഗിനൊപ്പം സണ്ണി ലിയോണ്‍ കൂടി എത്തുന്ന ചിത്രം ഇരുവരുടെയും ആരാധകര്‍ക്ക് ഏറെ പ്രതീക്ഷയാണ് നല്‍കുന്നത്.

സ്വപ്നസാഫല്യം എന്നാണ് സണ്ണി ഈ അവസരത്തെ വിശേഷിപ്പിച്ചത്. സ്വപ്നം സത്യമാകുന്നതുകൊണ്ടാണ് തന്റെ ഈ ചിരി എന്നും ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത ചിത്രത്തിനൊപ്പം അവര്‍ കുറിച്ചു.

 

View this post on Instagram

 

A post shared by Sunny Leone (@sunnyleone)

അനുരാഗ് കശ്യപിനേപ്പോലൊരാളുടെ ചിത്രത്തില്‍ അവസരം ലഭിക്കുമെന്ന് കരുതിയിരുന്നില്ല. ജീവിതത്തിലെ എല്ലാം മാറിമറിയുന്ന ഒരു നിമിഷമുണ്ടാകും. എന്നെ സംബന്ധിച്ചിടത്തോളം അനുരാഗിന്റെ സിനിമയുടെ ഓഡിഷന് ചെല്ലാമോ എന്ന് ചോദിച്ചുകൊണ്ടുള്ള വിളിയാണ് ആ നിമിഷം. എന്നെ നിങ്ങളുടെ സിനിമയുടെ ഭാഗമാക്കിയതിന് നന്ദി എന്നും അവര്‍ ചിത്രത്തിനൊപ്പം എഴുതി. അനുരാഗ് കശ്യപും ഇതേ ചിത്രം സോഷ്യല്‍ മീഡിയ വഴി പങ്കുവെച്ചിട്ടുണ്ട്.

ദ ബാറ്റില്‍ ഓഫ് ഭീമ കോറേഗാവ് ആണ് സണ്ണി ലിയോണിന്റേതായി റിലീസിന് തയ്യാറെടുക്കുന്ന ചിത്രം. അര്‍ജുന്‍ രാംപാല്‍ നായകനാവുന്ന ചിത്രം 2023-ലായിരിക്കും പുറത്തിറങ്ങുക.

 

Back to top button
error: