നിക്ഷേപകർക്കും ഇടപാടുകാർക്കും കൂടുതൽ ആനുകൂല്യങ്ങളും ഇളവുകളും നൽകിക്കൊണ്ട് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഏറെ ജനസൗഹാർദ്ദ സമീപനങ്ങളിലേയ്ക്കു മാറുന്നു. രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്.ബി.ഐ ഈ മാസം രണ്ടുതവണ ചില നിശ്ചിത കാലാവധിക്കുള്ള നിക്ഷേപ പലിശ നിരക്കുകൾ ഉയർത്തി. എൻ.ആർ.ഐ നിക്ഷേപങ്ങളുടെ പലിശ നിരക്കുകൾ 5.30 മുതൽ 6.75 ശതമാനം വരെയാണ് ബാങ്ക് വർദ്ധിപ്പിച്ചത്.
ജൂലൈ 10 മുതൽ വിവിധ കാലയളവുകളിൽ പ്രതിവർഷം മൂന്ന് മുതൽ 3.75 ശതമാനം വരെയുള്ള യു.എസ് ഡോളറിന്റെ എഫ്.സി.എൻ.ആർ നിരക്കുകൾ എസ്.ബി.ഐ പരിഷ്കരിച്ചിട്ടുണ്ട്, കൂടാതെ തുകയും കാലയളവും അനുസരിച്ച് എഫ് സി എൻ ബി പ്രീമിയം രൂപ നിക്ഷേപങ്ങൾക്ക് 9 ശതമാനം വരെ ആകർഷകമായ വരുമാനം വാഗ്ദാനം ചെയ്യുന്നു. എസ് ബി ഐ തങ്ങളുടെ എൻ ആർ ഐ ഇടപാടുകാർക്കായി മെച്ചപ്പെട്ട സേവനമാണൊരുക്കിയിരിക്കുന്നത്.