Month: July 2022
-
NEWS
കെ ല്‍ രാഹുലിന് പകരം സഞ്ചു സാംസണ്‍ ടി20 ടീമിൽ
മുംബൈ: വെസ്റ്റ് ഇന്‍ഡീസിനെതിരെയുള്ള ടി20 പരമ്ബരക്കുള്ള ടീമില്‍ മലയാളി താരം സഞ്ചു സാംസണിനെയും ഉള്‍പ്പെടുത്തി. കെ ല്‍ രാഹുലിനു പകരമായാണ് സഞ്ചു സാംസണ്‍ ഇടം നേടിയത്. ഇക്കഴിഞ്ഞ ഏകദിന പരമ്പരയിലെ മികച്ച പ്രകടനമാണ് സഞ്ചുവിന് ടീമിൽ സ്ഥാനം ഉറപ്പിച്ചത്. വെസ്റ്റ് ഇന്‍ഡീസ് പരമ്ബരയില്‍ അഞ്ച് ടി20 മത്സരങ്ങളാണ് നടക്കുന്നത്. അതില്‍ 3 എണ്ണം വിന്‍ഡീസില്‍ നടക്കുമ്ബോള്‍ അവസാന രണ്ട് മത്സരം അമേരിക്കയില്‍ നടക്കും.
Read More » -
Crime
നടിയെ ആക്രമിച്ച കേസ്: പൂര്‍ത്തിയാക്കാന്‍ നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് സുപ്രീംകോടതിയില്‍; അതിജീവിതയ്ക്കും മുന്‍ ഭാര്യക്കുമെതിരേ ഗുരുതര ആരോപണങ്ങള്‍
ദില്ലി: നടിയെ ആക്രമിച്ച കേസില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ട് നടന്‍ ദിലീപ് സുപ്രീംകോടതിയെ സമീപിച്ചു. സമയബന്ധിതമായി വിചാരണ പൂർത്തിയാക്കാൻ നിര്‍ദേശിക്കണമെന്നാണ് ദിലീപിന്‍റെ ആവശ്യം. തുടർ അന്വേഷണ റിപ്പോർട്ട് പുതിയ അന്വേഷണത്തിനായി ഉപയോഗിക്കുന്നത് തടയണമെന്നും കേസിൽ ഒരിക്കൽ വിസ്തരിച്ചവരെ വീണ്ടും വിസ്തരിക്കാൻ അനുവദിക്കരുതെന്നും ദിലീപ് ആവശ്യപ്പെടുന്നു. അപേക്ഷയിൽ അതിജീവിതയ്ക്കും മുൻ ഭാര്യക്കുമെതിരെ ദിലീപ് ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. കേസിൽ തുടരന്വേഷണ സാധ്യത തുറന്നിട്ടുകൊണ്ടായിരുന്നു ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച അനുബന്ധ കുറ്റപത്രം. തെളിവ് നശിപ്പിച്ച സംഭവത്തിൽ ദിലീപിന്‍റെ അഭിഭാഷകർക്കെതിരായ അന്വേഷണം തുടരുകയാണെന്ന് കുറ്റപത്രത്തിൽ ക്രൈംബ്രാഞ്ച് വ്യക്തമാക്കുന്നുണ്ട്. കോടതിയിൽ നിന്ന് ദൃശ്യങ്ങൾ ചോർന്ന സംഭവത്തിലും അന്വേഷണം തുടരുമെന്നും കുറ്റപത്രത്തില്‍ പറയുന്നു. ദിലീപിന്‍റെ ഫോണുകളിലെ തെളിവ് നശിപ്പിച്ച സംഭവത്തിൽ അഭിഭാഷകരെ ചോദ്യം ചെയ്യാതെ അന്വേഷണം പൂർത്തിയാകില്ലെനായിരുന്നു ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ അറിയിച്ചത്. അങ്കമാലി മജിസ്ടേറ്റ് കോടതിയിൽ അനുബന്ധ കുറ്റപത്രം നൽകിയപ്പോൾ അഭിഭാഷകർ പ്രതിപട്ടികയിലോ സാക്ഷിപട്ടികയിലോ ഉണ്ടായിരുന്നില്ല. എന്നാൽ, അഭിഭാഷകർക്ക് ക്ലീൻചിറ്റ് നൽകിയല്ലെന്നാണ് അനുബന്ധ കുറ്റപത്രത്തില്‍ പറയുന്നത്. ദിലീപിന്‍റെ ഫോണിലെ…
Read More » -
Crime
നാഗ്പൂരില്‍ പതിനൊന്നുകാരിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ ഒന്‍പത് പേര്‍ അറസ്റ്റില്‍; എട്ടാം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയെ ഒരു മാസമായി പീഡിപ്പിച്ച വിവരം പുറത്തറിഞ്ഞത് കൊലക്കേസ് പ്രതിയെ ചോദ്യം ചെയ്തപ്പോള്‍
നാഗ്പൂര്‍: നാഗ്പൂരിൽ പതിനൊന്നുകാരിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിൽ ഒൻപത് പേർ അറസ്റ്റിൽ. ദരിദ്ര കുടുംബത്തിൽ അംഗമായ എട്ടാം ക്ലാസ്സുകാരിയെയാണ് പ്രതികൾ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്. വിവരം പുറത്ത് പറയാതിരിക്കാൻ കുട്ടിയെ ഭീഷണിപ്പെടുത്തുകയും 300 രൂപ കൈയിൽ വച്ച് കൊടുക്കുകയും ചെയ്തു. ഒരു കൊലപാതക കേസിൽ നാഗ്പൂര്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൂട്ട ബലാത്സംഗത്തെക്കുറിച്ചുള്ള വിവരങ്ങൾ പുറത്ത് വന്നത്. സ്വർണമോതിരവുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് ശുഭം ധാമു എന്നയാളെ സുഹൃത്തുക്കൾ കൊലപ്പെടുത്തിയിരുന്നു. ഈ കേസിൽ അറസ്റ്റിലായ പ്രതി രോഷൻ കർഗവാറിനെ ചോദ്യം ചെയ്തപ്പോൾ ആണ് താൻ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തിട്ടുണ്ടെന്ന വിവരം ഇയാൾ പൊലീസിനോട് പറഞ്ഞത്. ബലാത്സംഗത്തിന് ഇരയായ പെൺകുട്ടിയെ തിരിച്ചറിഞ്ഞ പൊലീസ് കുട്ടിയെ കൗൺസിലിംഗിന് വിധേയയാക്കി. തുടർന്നാണ് ഒരുമാസം നീണ്ട് നിന്ന് പീഡന പരമ്പരയെപ്പറ്റി കുട്ടി തുറന്ന് പറഞ്ഞത്. പാവപ്പെട്ട തൊഴിലാളികളുടെ മകളാണ് പീഡനത്തിന് ഇരയായ ഈ എട്ടാംക്ലാസുകാരി. പ്രതിയായ റോഷനെ ഈ കുട്ടിയ്ക്ക് നേരത്തെ അറിയാം. രക്ഷിതാക്കളില്ലാത്ത സമയത്താണ് റോഷനും ഒരു…
Read More » -
NEWS
തീകൊണ്ടു കളിക്കരുത്, അതില്‍ എരിഞ്ഞുപോകും; ബൈഡന് മുന്നറിയിപ്പ് നല്‍കി ഷി ജിന്‍പിംഗ്
വാഷിങ്ടണ്‍: തായ്‌വാന്‍ കടലിടുക്കുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ അമേരിക്കയ്ക്ക് മുന്നറിയിപ്പ് നല്‍കി ചൈന. തീകൊണ്ട് കളിക്കരുത്, അങ്ങനെ കളിച്ചാല്‍ അതില്‍ തന്നെ എരിഞ്ഞുപോകും എന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗ് യുഎസ് പ്രസിഡന്റ് ജോ ബൈഡന് മുന്നറിയിപ്പ് നല്‍കിയെന്നാണ് വിവരം. ഇരു നേതാക്കളും നടത്തിയ ടെലിഫോണ്‍ ചര്‍ച്ചയിലാണ് ചൈനീസ് നേതാവ് ഇത് പറഞ്ഞത്. തായ്‌വാന്‍ വിഷയത്തില്‍ പ്രതികരിക്കും മുന്‍പ് ചരിത്രപരമായ കാര്യങ്ങള്‍ പരിശോധിക്കണമെന്നും ബൈഡനോട് ഷി എടുത്തുപറഞ്ഞു. ‘തായ്വാന്‍ കടലിടുക്കിന്റെ ഇരുവശങ്ങളും ഒരേ ചൈനയുടെ ഭാഗമാണെങ്കിലും, അതിന്റെ നിലവിലെ അവസ്ഥ എന്താണെന്ന് മനസിലാക്കണം’. ‘തായ്വാന്‍ സ്വാതന്ത്ര്യസേന’ എന്ന പേരില്‍ ഒരു അന്താരാഷ്ട്ര ഇടപെടലിനും ഇവിടെ സാധ്യതയില്ല. നീക്കങ്ങളെ ചൈന ശക്തമായി എതിര്‍ക്കുന്നു എന്ന് ബൈഡനോട് ഷി വ്യക്തമാക്കി. എന്നാല്‍ തായ്‌വാന്‍ സംബന്ധിച്ച യുഎസ് നിലപാട് മാറിയിട്ടില്ലെന്നും തായ്വാന്‍ കടലിടുക്കില്‍ ഉടനീളമുള്ള സമാധാനവും സ്ഥിരതയും തകര്‍ക്കുന്നതിനോ നിലവിലെ സ്ഥിതി മാറ്റുന്നതിനോ ഉള്ള ഏകപക്ഷീയമായ ശ്രമങ്ങള്‍ അമേരിക്ക ശക്തമായി എതിര്‍ക്കുന്നുവെന്ന് പ്രസിഡന്റ് ബൈഡന്‍ ചൈനീസ് പ്രസിഡന്റിനെ…
Read More » -
NEWS
കയർ തൊഴിലാളികളുടെ വേതനം വർധിപ്പിച്ചു
ആലപ്പുഴ : കയര്‍ ഫാക്ടറികളിലെ തൊഴിലാളികളുടെ ദിവസ വേതനം വര്‍ധിപ്പിക്കുവാന്‍ തീരുമാനം. തൊഴിലാളികളായ പുരുഷന്മാരുടെ വേതനം 815 രൂപയും സ്ത്രീകളുടെ വേതനം 681 രൂപയുമായി വര്‍ധിപ്പിക്കുവാനാണ് തീരുമാനം. ഇപ്പോഴിത് 748 രൂപയും 625 രൂപയുമാണ്. വേതനത്തില്‍ ഒന്‍പത് ശതമാനം വര്‍ധനവ് വരുത്തുവാനാണ് തീരുമാനിച്ചത്. മന്ത്രി പി.രാജീവിന്റെ അധ്യക്ഷതയില്‍ കയറ്റുമതി പ്രതിനിധികളും ട്രേഡ് യൂണിയന്‍ നേതാക്കളും നേതാക്കളുമായി നടത്തിയ ചര്‍ച്ചയിലായിരുന്നു തീരുമാനമായത്.
Read More » -
NEWS
അവിടെയും കേന്ദ്രം കാലുവാരി;സ്‌കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതി പ്രതിസന്ധിയിലേക്ക്
തിരുവനന്തപുരം : സംസ്ഥാനത്തെ സ്‌കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതി പ്രതിസന്ധിയിലേക്ക്.കേന്ദ്ര വിഹിതം ലഭിക്കാത്തതിനാലാണ് പദ്ധതി പ്രതിസന്ധിയിലായത്. ജൂണ്‍, ജൂലായ് മാസങ്ങളില്‍ ചെലവാക്കിയ തുക പോലും ഇതുവരെ ലഭിച്ചിട്ടില്ല. പ്രതിസന്ധി മറികടക്കാന്‍ 126 കോടി രൂപ കൂടി സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചു. 279 കോടി രൂപയാണ് കേന്ദ്ര വിഹിതം. ഇത് ലഭിച്ചില്ലെങ്കില്‍ ഉച്ചഭക്ഷണ വിതരണം അടുത്ത മാസം മുതല്‍ പ്രതിസന്ധിയിലാവും. സംസ്ഥാനത്തിന്റെയും കേന്ദ്രത്തിന്റെയും വിഹിതം ഉപയോഗിച്ചാണ് ഉച്ചഭക്ഷണ പദ്ധതി നടപ്പിലാക്കുന്നത്. വര്‍ക്ക് പ്ലാനും പദ്ധതിയുമൊക്കെ കേന്ദ്രം അംഗീകരിച്ചെങ്കിലും ഈ തുക ഇതുവരെ നല്‍കിയിട്ടില്ല. ജിഎസ്ടി നഷ്ടപരിഹാരമായി കേരളത്തിന് ലഭിക്കേണ്ട 1800 കോടിയിലേറെ രൂപ കേന്ദ്രം ഇനിയും നൽകിയിട്ടില്ല.അതിനിടയ്ക്ക് ജിഎസ്ടി നഷ്ടപരിഹാരം നിർത്തുകയും ചെയ്തു.
Read More » -
Crime
ആറുവയസുകാരിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവര്‍ക്ക് 81 വര്‍ഷം തടവ് വിധിച്ച് ഇടുക്കി അതിവേഗ പോക്സോ കോടതി
തൊടുപുഴ: ആറുവയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ ഓട്ടോ ഡ്രൈവര്‍ക്ക് 81 വര്‍ഷം തടവുശിക്ഷ വിധിച്ച് ഇടുക്കി അതിവേഗ പോക്സോ കോടതി. 2019 നവംബര്‍ മുതല്‍ 2020 മാര്‍ച്ച് വരെ കുട്ടിയെ പീഡിപ്പിച്ച വിമലിനെയാണ് കോടതി ശിക്ഷിച്ചത്. 12 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്കു നേരെയുള്ള ലൈംഗിക അതിക്രമം, തുടര്‍ച്ചയായ ലൈംഗിക അതിക്രമം, അശ്ലീലച്ചുവയുള്ള പദപ്രയോഗം തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് വിമലിനെ ദീര്‍ഘകാല തടവിന് വിധിച്ചത്. എന്നാല്‍ ശിക്ഷകള്‍ ഒരുമിച്ച് അനുഭവിക്കുന്നതിനാല്‍ ഏറ്റവും ഉയര്‍ന്ന ശിക്ഷയായ 20 വര്‍ഷം തടവ് അനുഭവിച്ചാല്‍ മതിയാകും. ഇടുക്കി പോലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. 2019-ല്‍ രാജാക്കാട് പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത മറ്റൊരു പോക്സോ കേസിലും ഇടുക്കി പോക്സോ അതിവേഗ കോടതി ശിക്ഷ വിധിച്ചു. പത്തുവയസ്സുള്ള ആണ്‍കുട്ടിയെ ലൈംഗികചൂഷണത്തിന് വിധേയനാക്കിയ കേസില്‍ അയല്‍വാസി കൂടിയായ പ്രതിക്ക് 40 വര്‍ഷം തടവാണ് ശിക്ഷ വിധിച്ചത്. ശിക്ഷ ഒരുമിച്ച് അനുഭവിക്കുന്നതിനാല്‍ ഇയാളും 20 വര്‍ഷം ജയിലില്‍ കഴിഞ്ഞാല്‍ മതിയാകും.…
Read More » -
NEWS
റാന്നി ഒരു പാഠമായിരിക്കണം:കെ.മുരളീധരൻ
പത്തനംതിട്ട: യു ഡി എഫില്‍ നിന്നും വിട്ടുപോയ കക്ഷികളേയല്ല, യു ഡി എഫില്‍ നിന്നും അകന്ന് പോയ വിഭാഗങ്ങളെയാണ് ആദ്യം തിരികെ എത്തിക്കേണ്ടതെന്ന് കെ മുരളീധരന്‍. മുസ്ലിം, ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ കാലാകാലങ്ങളിലായി യു ഡി എഫിനെ പിന്തുണയ്ക്കുന്നവരായിരുന്നു. ഒരു കാലത്ത് മുന്നാക്ക വിഭാഗങ്ങളുടെ പൂര്‍ണ പിന്തുണയും യു ഡി എഫിനായിരുന്നുവെന്നും മുരളീധരൻ പറഞ്ഞു. പാര്‍ട്ടിയില്‍ നിന്നും വിട്ടുപോയവരുമായി ആശയ വിനിമയം നടത്തണം. തെറ്റിദ്ധാരണകള്‍ മാറ്റി അവരുടെ കൂടെ പിന്തുണ ഉറപ്പാക്കാന്‍ സാധിച്ചാല്‍ പിന്നെ യു ഡി എഫ് വിപുലീകരണം കുറേക്കൂടി എളുപ്പമായിരിക്കും. ആ വോട്ടുകള്‍ തിരിച്ചുവരുമ്ബോള്‍ തന്നെ സ്വാഭാവികമായും കൂടുതല്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ യു ഡി എഫിലെത്തുമെന്നും അദ്ദേഹം പറഞ്ഞു. യു ഡി എഫിലുണ്ടായിരുന്ന ഏത് കക്ഷി തിരിച്ച് വന്നാലും അവരെ സ്വാഗതം ചെയ്യണം. കാരണം അവര്‍ ചില തെറ്റിദ്ധാരണകളുടെ പേരില്‍ പോയവരാണ്. അങ്ങനെയുള്ളവര്‍ തിരികെ വരുമ്ബോള്‍ അവരുടെ മുന്നില്‍ നോ എന്‍ട്രി ബോര്‍ഡ് വെക്കരുത്. പത്തനംതിട്ടയിലെ റാന്നി എന്ന് പറയുന്നത്…
Read More » -
Local
മൂന്നു വിദ്യാർത്ഥികളെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ വയനാട്ടിലെ അധ്യാപകനെതിരെ പോക്സോ കേസ്
വയനാട്ടിലെ മൂപ്പൈനാട് ഗവ. സ്‌കൂള്‍ അധ്യാപകൻ ആണ്‍കുട്ടികളെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്ന പരാതിയില്‍ അറസ്റ്റില്‍. മൂപ്പൈനാട് പഞ്ചായത്ത് പരിധിയിലെ ഗവ. സ്‌കൂള്‍ അധ്യാപകനായ 48കാരൻ എസ്.ആർ ജെന്നിഫറാണ് അറസ്റ്റിലായത്. തിരുവനന്തപുരം സ്വദേശിയായ ജെന്നിഫറെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കഴിഞ്ഞദിവസം കൗണ്‍സലിംഗിനിടെയാണ് മൂന്നു കുട്ടികള്‍ പീഡന വിവരം വെളിപ്പെടുത്തിയത് മൂപ്പൈനാട് ഹൈസ്കൂൾ അധ്യാപകനും അധ്യാപക സംഘടനാ നേതാവുമായ ജെന്നിഫർ വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ വിഷയത്തിൽ അധ്യാപകനെ സർവീസിൽ നിന്നും പിരിച്ചു വിട്ട് മാതൃക പരമായി ശിക്ഷിക്കണം എന്ന് കെ എസ് യു ആവശ്യപ്പെട്ടു. അധ്യാപക സമൂഹത്തിന് തന്നെ അപമാനമായ അധ്യാപകനെ സംരക്ഷിക്കുന്ന നിലപാട് സിപിഎം അവസാനിപ്പിക്കണം. അല്ലാത്തപക്ഷം ശക്തമായ പ്രത്യക്ഷ സമര പരിപാടികൾക് കെ എസ് യു നേതൃത്വം നൽകും. ലൈഗിക അതിക്രമം നടത്തിയ അധ്യാപകൻ എസ്. ആർ ജെന്നിഫറെ സർവീസിൽ നിന്നും പിരിച്ചുവിടണമെന്നും മാതൃകാപരമായി ശിക്ഷിക്കണമെന്നും എം.എസ്.എഫും ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് നിവേദനം ബന്ധപ്പെട്ടവർക്ക് നൽകുകയും ചെയ്തു.
Read More » -
Kerala
ബിജെപിയിലേക്കില്ലെന്ന് മാണി സി കാപ്പന്‍; ”തോറ്റ എം.എല്‍.എ. തോറ്റസ്ഥാനത്ത് ഇരുന്നാല്‍പ്പോരേ, ജോസ് വിഷയത്തില്‍ അഭിപ്രായം യു.ഡി.എഫില്‍ വ്യക്തമാക്കു”മെന്നും കാപ്പന്‍
കോട്ടയം: താന്‍ ബിജെപിയില്‍ ചേരുമെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് പാലാ എംഎല്‍എ മാണി സി കാപ്പന്‍. ഒരു കാരണവശാലും ബിജെപിയിലേക്ക് പോകില്ല. താന്‍ ബിജെപിയില്‍ ചേരുകയാണെന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ വന്ന വാര്‍ത്ത ചിലര്‍ ആഘോഷിക്കുകയാണ്. പാലായുടെ വികസനത്തിനു തടസം നില്‍ക്കുന്നവരാണ് വാര്‍ത്ത പ്രചരിപ്പിച്ചത്. വാര്‍ത്തകള്‍ക്ക് പിന്നില്‍ തോറ്റ എംഎല്‍എയാണെന്നും കാപ്പന്‍ ആരോപിച്ചു. കെപിസിസി പ്രസിഡന്റ് കെ. സുധാകരനെതിരെ താന്‍ സംസാരിച്ചിട്ടില്ല എന്നും അദ്ദേഹം വ്യക്തമാക്കി. ഏറെ വര്‍ഷത്തെ ആത്മബന്ധമാണ് സുധാകരനുമായിട്ടുള്ളത്. ഒരു ഘട്ടത്തില്‍ യു.ഡി.എഫുമായി ചെറിയ അസ്വാരസ്യം ഉണ്ടായെങ്കിലും അതെല്ലാം പരിഹരിച്ചിരുന്നു. രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയ്ക്ക് വോട്ട് ചെയ്തുവെന്നതും അടിസ്ഥാന രഹിതമാണെന്ന് അദ്ദേഹം പറഞ്ഞു. അങ്ങനെ വോട്ട് ചെയ്തുവെങ്കില്‍ നട്ടെല്ലോടെ അത് തുറന്ന് പറയും. ”ഒരു സ്ഥലത്തേക്ക് ഇറങ്ങാന്‍ തിരക്കിട്ടുനിന്നപ്പോഴാണ് ഏതോ ഒരു ചാനല്‍ പ്രവര്‍ത്തകന്‍ ഇങ്ങനെയൊരു ചോദ്യം ചോദിച്ചത്. അതിനുള്ള മറുപടിയിലാണ് ആര്‍ക്കും എവിടെയും പോവാമല്ലോ എന്ന് താന്‍ പറഞ്ഞത്. ആ ഒരു തെറ്റേ ഞാന്‍ ചെയ്തിട്ടുള്ളൂ.”…
Read More »