CrimeNEWS

മഞ്ചേശ്വരത്ത് ബസില്‍ കടത്തിയ 36 ലക്ഷത്തിന്റെ കുഴല്‍പ്പണം പിടിച്ചു; ഒരാള്‍ അറസ്റ്റില്‍

കാസര്‍ഗോഡ്: ബസില്‍കടത്തുകയായിരുന്ന 36 ലക്ഷം രൂപയുടെ കുഴല്‍പ്പണം മഞ്ചേശ്വരത്ത് പിടികൂടി. കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട് ബസില്‍ ആണ് പണം കടത്തിയത്. പണം കടത്തി കൊണ്ടു വന്ന മഹാരാഷ്ട്രയിലെ സാംഗ്ലി സ്വദേശിയായ അഭിജിത്ത് ഗോപാല്‍ ചോപഡെയെ അറസ്റ്റ് ചെയ്തു. മുംബൈയില്‍ നിന്നാണ് പണം കൊണ്ടുവന്നതെന്നാണ് ഇയാള്‍ നല്‍കിയിരിക്കുന്ന മൊഴി.

മംഗലാപുരത്ത് നിന്നും കാസര്‍ഗോഡേക്ക് പോകുകയായിരുന്ന കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട് ബസില്‍ നിന്നും 36,47,000 രൂപയാണ് പിടികൂടിയത്. നേരത്തേയും രേഖകളില്ലാതെ പണം കടത്തിയതായി പിടിയിലായ അഭിജിത്ത് ഗോപാല്‍ ചോപഡെ മൊഴി നല്‍കിയിട്ടുണ്ട്.

Signature-ad

ഇത് നാലാം തവണയാണ് ഇത്തരത്തില്‍ കാസര്‍ഗോഡേക്ക് പണം കടത്തിയതെന്നാണ് ഇയാള്‍ പറയുന്നത്. മഞ്ചേശ്വരം എക്‌സൈസ് ചെക്ക് പോസ്റ്റിലെ പതിവ് വാഹന പരിശോധനയ്ക്കിടെയാണ് കുഴല്‍പ്പണം കണ്ടെത്തിയത്.

Back to top button
error: