Month: July 2022
-
India
16 ദിവസത്തിനിടെ 15 സാങ്കേതിക തകരാര്‍; ഭയപ്പെടേണ്ട, ഇന്ത്യന്‍ വ്യോമയാന മേഖല സുരക്ഷിതം: ഡിജിസിഎ
ഇന്ത്യൻ വ്യോമയാന മേഖലയിൽ അടുത്തിടെയുണ്ടായ സാങ്കേതിക തകരാറിന്‍റെ കണക്ക് പുറത്തുവിട്ട് ഡി ജി സി എ തലവൻ അരുൺ കുമാർ. കഴിഞ്ഞ 16 ദിവസത്തിനിടെ വിദേശത്ത് നിന്ന് ഇന്ത്യയിലെത്തിയ വിമാനങ്ങളിൽ സാങ്കേതിക തകരാറുണ്ടായ 15 സംഭവങ്ങൾ ഉണ്ടായെന്ന് ഡി ജി സി എ തലവൻ വ്യക്തമാക്കി. ആഭ്യന്തര വിമാന സർവീസുകളിൽ തുടർച്ചയായി റിപ്പോർട്ട് ചെയ്യുന്ന സാങ്കേതിക പ്രശ്നങ്ങളിൽ ഭയപ്പെടാൻ ഒന്നുമില്ലെന്ന് വിവരിച്ച ഡി ജി സി എ തലവൻ, ഇന്ത്യൻ വ്യോമയാന മേഖല തീർത്തും സുരക്ഷിതമാണെന്നും കൂട്ടിച്ചേർത്തു. ഇന്ത്യൻ വ്യോമയാന മേഖലയ്ക്ക് യാതൊരു കുഴപ്പവുമില്ലെന്നാണ് ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ അരുൺ കുമാർ പറഞ്ഞുവച്ചത്. ആഭ്യന്തര വിമാന കമ്പനികൾക്ക് കഴിഞ്ഞ ആഴ്ചകളിൽ ഉണ്ടായ സാങ്കേതിക തകരാറുകളും തുടർന്നുണ്ടായ പ്രശ്നങ്ങളും മേഖലയ്ക്ക് യാതൊരു കുഴപ്പവും സൃഷ്ടിക്കുന്നില്ലെന്ന് ഡി ജി സി എ തലവൻ വിവരിച്ചു. രാജ്യത്തെ വ്യോമയാന രംഗം തീർത്തും സുരക്ഷിതമാണെന്നും ഇന്റർനാഷണൽ സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ നിർദ്ദേശിക്കുന്ന എല്ലാ നിബന്ധനകളും…
Read More » -
India
എംഎൽഎമാർക്ക് 10കോടിയും മന്ത്രിസ്ഥാനവും! ബിജെപിക്കെതിരെ കോൺഗ്രസ്
റാഞ്ചി: എംഎൽഎയ്ക്കും 10 കോടി രൂപയും മന്ത്രിസ്ഥാനവും വാഗ്ദാനം ചെയ്ത് ജാർഖണ്ഡിലെ ജെഎംഎം-കോൺഗ്രസ് സർക്കാരിനെ താഴെയിറക്കാൻ ബിജെപി ശ്രമിക്കുന്നതായി കോൺഗ്രസ്. പശ്ചിമ ബംഗാളിൽ വൻതുകയുമായി അറസ്റ്റിലായ മൂന്ന് എംഎൽഎമാർക്കെതിരെ പൊലീസിൽ പരാതി നൽകിയതായും കോൺഗ്രസ് അറിയിച്ചു. ജാർഖണ്ഡിൽ സർക്കാർ രൂപീകരിച്ചാൽ മന്ത്രിസ്ഥാനവും 10 കോടി രൂപയും നൽകാമെന്ന് പറഞ്ഞാണ് എംഎൽഎമാരെ പ്രലോഭിപ്പിക്കുന്നത്. മൂന്ന് എംഎൽഎമാർക്കെതിരെ പാർട്ടിയുടെ ബെർമോ എംഎൽഎ കുമാർ ജയമംഗൾ പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്ന് റാഞ്ചിയിൽ വാർത്താ സമ്മേളനത്തിൽ കോൺഗ്രസ് മന്ത്രി ആലംഗീർ ആലം പറഞ്ഞു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പശ്ചിമ ബംഗാൾ പൊലീസ് ശനിയാഴ്ച കോൺഗ്രസ് എംഎൽഎമാരായ ഇർഫാൻ അൻസാരി, രാജേഷ് കച്ചാപ്പ്, നമാൻ ബിക്സൽ കൊങ്കാരി എന്നിവരെ അറസ്റ്റ് ചെയ്തത്. വാഹനത്തിൽ നിന്ന് വൻതുക കണ്ടെടുത്തു. ചോദ്യം ചെയ്യലിന് ശേഷം ഞായറാഴ്ച ഉച്ചയോടെയാണ് ഇവരെ അറസ്റ്റ് ചെയ്തത്. രാജേഷ് കച്ചപ്പും നമൻ ബിക്സൽ കൊങ്കാരിയും എന്നോട് കൊൽക്കത്തയിലേക്ക് വരാൻ ആവശ്യപ്പെടുകയും 10 കോടി രൂപ വാഗ്ദാനം ചെയ്യുകയും…
Read More » -
Kerala
‘സഹകരണ മേഖലയിൽ സിപിഎം കൊള്ള, കോൺഗ്രസ് ഇടപെടും’: കെസി വേണുഗോപാൽ
ആലപ്പുഴ : സഹകരണ മേഖലയിലെ നിക്ഷേപ തട്ടിപ്പ് സിപിഎമ്മിന് വലിയ തിരിച്ചടിയാകുകയാണ്. തൃശൂർ കരിവന്നൂർ ബാങ്ക് തട്ടിപ്പും നിക്ഷേപകരുടെ പ്രയാസങ്ങളും ഉയർത്തി ബാങ്ക് ഭരിച്ച സിപിഎമ്മിനെതിരെ കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ രൂക്ഷ വിമർശനമാണ് ഉയർത്തുന്നത്. ഇതോടൊപ്പം മറ്റ് ബാങ്കുകളിലെ തട്ടിപ്പ് വിവരങ്ങളും പുറത്ത് വന്ന് തുടങ്ങി. സഹകരണ മേഖലയിലാകെയുണ്ടായ തട്ടിപ്പിൽ കോൺഗ്രസ് പഴിക്കുന്നത് സിപിഎമ്മിനെയാണ്. സഹകരണ മേഖലയിൽ നടക്കുന്നത് സിപിഎം കൊള്ളയാണെന്നാണ് കെ സി വേണുഗോപാൽ എംപി ഉയർത്തുന്ന വിമർശനം. സഹകരണ മേഖലയിലെ വിശ്വാസ്യത തകർക്കാൻ ശ്രമിക്കുന്ന സർക്കാരാണ് കേരളത്തിലേതെന്നും പ്രതിസന്ധികൾ പരിഹരിക്കാൻ കോൺഗ്രസ് ഇടപെടുമെന്നും വേണുഗോപാൽ കൂട്ടിച്ചേർത്തു. കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്കെതിരായ ഇഡി അന്വേഷണം ഒരു വിഭാഗത്തെ മാത്രം വേട്ടയാടാനുദ്ദേശിച്ചാണെന്നും കെസി വേണുഗോപാൽ കുറ്റപ്പെടുത്തി. നിയമത്തിന്റെ വഴിയിൽ തന്നെയാണെങ്കിൽ അന്വേഷണത്തോട് സഹകരിക്കാൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. വിലകയറ്റം, തൊഴില്ലായ്മ തുടങ്ങിയ വിഷയങ്ങൾ ഉന്നയിച്ച് ഓഗസ്റ്റ് 5 കോൺഗ്രസ് രാജ്യവ്യാപക പ്രക്ഷോഭം നടത്തും. ചിന്തൻ ശിബിരിൽ പ്രഖ്യാപിച്ചപോലെ തന്നെ കെപിസിസി…
Read More » -
NEWS
സൗദിയില്‍ നിയമലംഘകരെ കണ്ടെത്താനുള്ള പരിശോധന തുടരുന്നു; 12,632 പേര്‍ പിടിയില്‍
റിയാദ്: സൗദി അറേബ്യയില്‍ തൊഴില്‍, താമസ നിയമലംഘനങ്ങള്‍ കണ്ടെത്താനുള്ള പരിശോധനകള്‍ ശക്തമായി തുടരുന്നു. രാജ്യത്തിന്റെ വിവിധ മേഖലകളില്‍ നിന്ന് ഒരാഴ്ചയ്ക്കിടെ 12,632 നിയമലംഘകരെ പിടികൂടി. സുരക്ഷാ സേനയുടെ വിവിധ യൂണിറ്റുകളുടെയും ജവാസത്തിന്റെയും സഹകരണത്തോടെ ജൂലൈ 21 മുതല്‍ ജൂലൈ 27 വരെ നടത്തിയ ഫീല്‍ഡ് പരിശോധനയിലാണ് ആഭ്യന്തര മന്ത്രാലയ അധികൃതര്‍ ഇത്രയും പേരെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായവരില്‍ 7,401 പേര്‍ രാജ്യത്തെ താമസ നിയമങ്ങള്‍ ലംഘിച്ചവരാണ്. അതിര്‍ത്തി നിയമങ്ങള്‍ ലംഘിച്ചതിനാണ് 3,412 പേരെ പിടികൂടിയത്. 1,819 പേര്‍ തൊഴില്‍ നിയമ ലംഘനങ്ങള്‍ക്കും അറസ്റ്റിലായി. അനധികൃതമായി സൗദി അറേബ്യയിലേക്ക് പ്രവേശിക്കാന്‍ ശ്രമിക്കുന്നതിനിടെ പിടിയിലായവരാണ് 233 പേര്‍. ഇവരില്‍ 40 ശതമാനം പേര്‍ യെമന്‍ സ്വദേശികളാണ്. 49 ശതമാനം പേര്‍ എത്യോപ്യക്കാരും 11 ശതമാനത്തോളം മറ്റ് വിവിധ രാജ്യക്കാരുമാണ് പിടിയിലായവരിലുള്ളത്. സൗദി അറേബ്യയില്‍ നിന്ന് നിയമം ലംഘിച്ച് മറ്റ് അയല്‍ രാജ്യങ്ങളിലേക്ക് കടക്കാന്‍ ശ്രമിച്ച 35 പേരെയും അറസ്റ്റ് ചെയ്തു. നിയമലംഘകര്‍ക്ക് താമസിക്കാനും യാത്ര…
Read More » -
Crime
‘ഐഎസുമായി ബന്ധം, ഭീകരാക്രമണത്തിന് പദ്ധതിയിട്ടു’; എന്‍ജിനീയറിങ് വിദ്യാര്‍ഥി അറസ്റ്റില്‍
ചെന്നൈ: ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുണ്ടെന്നാരോപിച്ച് തമിഴ്നാട്ടിൽ എൻജിനീയറിങ് വിദ്യാർഥിയെ ഇന്റലിജന്റ്സ് ബ്യൂറോ അറസ്റ്റ് ചെയ്തു. തമിഴ്നാട്ടിലെ തിരുപ്പത്തൂർ അമ്പൂരിൽ നിന്നുള്ള വിദ്യാർതി മീർ അനസ് അലി എന്ന 22കാരനെയാണ് അറസ്റ്റ് ചെയ്തത്. വിദ്യാർഥി ഐഎസുമായി ഓൺലൈൻ മുഖേന ബന്ധപ്പെടുന്നുണ്ടെന്ന് വ്യക്തമായതിനെ തുടർന്നാണ് അറസ്റ്റെന്നും ഐബി അറിയിച്ചു. ദ ന്യൂ ഇന്ത്യൻ എക്സ്പ്രസാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. റാണിപ്പേട്ടയിലെ മേൽവിഷാരത്തെ സ്വകാര്യ കോളേജിൽ എൻജിനീയറിങ് (മെക്കാനിക്കൽ) മൂന്നാം വർഷ വിദ്യാർത്ഥിയാണ് മീർ അനസ് അലി. അനസിന്റെ ഓൺലൈൻ ഇടപെടലുകൾ സംശയം ജനിപ്പിച്ചതിനെ തുടർന്നാണ് ഇന്റലിജൻസ് ബ്യൂറോ നിരീക്ഷിക്കാൻ തുടങ്ങിയതെന്ന് പൊലീസ് പറഞ്ഞു. ശനിയാഴ്ച പുലർച്ചെ നാലിനാണ് വിദ്യാർഥിയെ വീട്ടിൽ നിന്ന് കസ്റ്റഡിയിൽ എടുത്തത്. 35 കിലോമീറ്റർ അകലെ വെല്ലൂരിലെ ആനക്കട്ട് പൊലീസ് സ്റ്റേഷനിലേക്കാണ് ഇയാളെ കൊണ്ടുവന്നത്. രാവിലെ തുടങ്ങിയ ചോദ്യം ചെയ്യൽ മണിക്കൂറുകളോളം നീണ്ടു. അനസിന് ഐഎസുമായി ബന്ധമുണ്ടെന്നും ടെലിഗ്രാം, ഇൻസ്റ്റാഗ്രാം തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ ഉപയോഗിച്ച് സംഘടനയുമായി ആശയവിനിമയം…
Read More » -
Pravasi
യുഎഇയില്‍ കെട്ടിടത്തില്‍ നിന്ന് വീണ് പ്രവാസി മലയാളി യുവാവ് മരിച്ചു
അബുദാബി: അബുദാബിയില്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് പ്രവാസി മലയാളി യുവാവ് മരിച്ചു. കാസര്‍കോട് പാണത്തൂര്‍ പനത്തടി സ്വദേശിയായ മുഹമ്മദ് ശമീം (24) ആണ് മരിച്ചത്. അബുദാബി സിറ്റി വിമാനത്താവളത്തിനടുത്ത് പലചരക്ക് കടയില്‍ ജോലി ചെയ്ത് വരികയായിരുന്നു. ഞായറാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം. ജോലി കഴിഞ്ഞ ശേഷം താമസസ്ഥലത്ത് എത്തിയപ്പോഴാണ് അപകടം സംഭവിച്ചതെന്നാണ് വിവരം. അവധിക്ക് നാട്ടില്‍ പോയ ശേഷം ഒരു വര്‍ഷം മുമ്പാണ് അബുദാബിയില്‍ തിരിച്ചെത്തിയത്. പിതാവ്: നസീര്‍, മാതാവ്: സുലൈഖ, സഹോദരി: ഫാത്വിമത് ശംന.
Read More » -
India
ഉദ്ധവ് താക്കറെയുടെ വലം കയ്യും ശിവസേന എം.പിയുമായ സഞ്ജയ് റാവുത്തിനെ കള്ളപ്പണക്കേസില്‍ അറസ്റ്റ് ചെയ്ത് ഇഡി
മുംബൈ: മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ വിശ്വസ്തനും ശിവസേനയുടെ പ്രധാന നേതാവും രാജ്യസഭാ എം.പിയുമായ സഞ്ജയ് റാവുത്തിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) കസ്റ്റഡിയിലെടുത്തു. റാവുത്തിന്റെ വസതിയില്‍ ഇ.ഡി. നടത്തിയ മണിക്കൂറുകള്‍ നീണ്ട റെയ്ഡിനു പിന്നാലെയാണ് അറസ്റ്റ്. കസ്റ്റഡിയിലെടുത്ത റാവുത്തിനെ ഇഡി ഓഫീസിലേക്ക് കൊണ്ടുപോകും. ഗൊരേഗാവിലെ പത്രാചാല്‍ ഭവന നിര്‍മ്മാണ പദ്ധതിയുമായി ബന്ധപ്പെട്ട് ആയിരം കോടിയിലേറെ രൂപയുടെ കള്ളപ്പണം വെളുപ്പിക്കല്‍ നടന്നെന്നാണ് ഇഡി കേസ്. കേസില്‍ പ്രതിയായ പ്രവീണ്‍ റാവത്ത് എന്നയാളുടെ ഭാര്യ സഞ്ജയ് റാവത്തിന്റെ ഭാര്യയുടെ അക്കൗണ്ടിലേക്ക് 80 ലക്ഷം രൂപ കൈമാറി. ഇത് തട്ടിപ്പിലൂടെ നേടിയ പണമാണെന്നാണ് ഇഡി പറയുന്നത്. ഞായറാഴ്ച രാവിലെ ഏഴുമണിക്കാണ് ഇ.ഡി. ഉദ്യോഗസ്ഥരും സി.ഐ.എസ്.എഫ്. ഉദ്യോഗസ്ഥരും റാവുത്തിന്റെ മുംബൈ, ഭാണ്ടുപിലെ മൈത്രി എന്ന വസതിയിലെത്തിയത്. സഞ്ജയ് റാവത്തും കുടുംബവും വീട്ടിലുണ്ടായിരുന്നു. നേരിട്ട് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞ ഇഡി സംഘം വീട്ടില്‍ നിന്ന് ചില രേഖകളും കസ്റ്റഡിയിലെടുത്തു. പിന്നാലെയാണ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട…
Read More » -
Kerala
മെട്രോ വാര്‍ത്ത ചീഫ് എഡിറ്റര്‍ ആര്‍. ഗോപീകൃഷ്ണന്‍ അന്തരിച്ചു
കോട്ടയം: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും മെട്രോ വാര്‍ത്ത ചീഫ് എഡിറ്ററുമായ കോടിമത ഒതേമംഗലത്ത് ആര്‍. ഗോപീകൃഷ്ണന്‍(65) അന്തരിച്ചു. ഉച്ചയ്ക്ക് ഒന്നേ മുക്കാലോടെ കോട്ടയത്തെ വീട്ടില്‍ വച്ചായിരുന്നു മരണം. ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് ഏറെനാളായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മൂവാറ്റുപുഴ വെള്ളൂര്‍ ഭവനില്‍ വി.പി രാഘവന്‍ നായരുടെയും പങ്കജാക്ഷിയമ്മയുടെയും മകനാണ് ഗോപികൃഷ്ണന്‍. മൂവാറ്റുപുഴ നിര്‍മല കോളെജ്, പെരുന്ന എന്‍.എസ്.എസ് കോളെജ്, ബള്‍ഗേറിയയിലെ ജോര്‍ജ് ദിമിത്രോവ് ജേണലിസം ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. ദീപികയില്‍ പത്രപ്രവര്‍ത്തനം ആരംഭിച്ച ഗോപികൃഷ്ണന്‍ മംഗളം, കേരളകൗമുദി എന്നീ മാധ്യമങ്ങളിലും ഉയര്‍ന്ന തസ്തികകളില്‍ ജോലി ചെയ്തിട്ടുണ്ട്. ശ്രീലങ്കന്‍ ആഭ്യന്തര കലാപകാലത്ത് എല്‍.ടി.ടി.ഇ നേതാവ് വേലുപ്പിള്ള പ്രഭാകരനുമായി നടത്തിയ അഭിമുഖം അടക്കം ഒട്ടേറെ ശ്രദ്ധേയമായ റിപ്പോര്‍ട്ടുകള്‍ ഗോപികൃഷ്ണന്‍ തയ്യാറാക്കിയിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ മികച്ച മാധ്യമ പ്രവര്‍ത്തകനുള്ള പുരസ്‌കാരം രണ്ട് തവണ ലഭിച്ചിട്ടുണ്ട് (1985, 88). 1989ലെ എം ശിവറാം അവാര്‍ഡ്, രാഷ്ട്രീയ റിപ്പോര്‍ട്ടിങില്‍ വി കരുണാകരന്‍ നമ്പ്യാര്‍ പുരസ്‌കാരം, കെ.സി സെബാസ്റ്റ്യന്‍ പുരസ്‌കാരം, സി…
Read More » -
India
പ്രവീണ്‍ നെട്ടാരു വധത്തില്‍ കര്‍ണാടക ബി.ജെ.പി പുകയുന്നു; ആഭ്യന്തര മന്ത്രിയുടെ വസതിയിലേക്ക് ഇരച്ചെത്തി എബിവിപി
ബംഗളൂരു: യുവമോര്‍ച്ച പ്രവര്‍ത്തകന്‍ പ്രവീണ്‍ നെട്ടാരുവിന്റെ കൊലപാതകത്തില്‍ കര്‍ണാടക ബിജെപിക്കുള്ളില്‍ അമര്‍ഷം ശക്തം. സര്‍ക്കാരിനെതിരേയുള്ള അമര്‍ഷം ശക്തമാക്കി മന്ത്രിമാരുടെ വീടുകളിലേക്കുള്‍പ്പെടെ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തുകയാണ്. പോപ്പുലര്‍ ഫ്രണ്ട്, എസ്ഡിപിഐ സംഘടനകളെ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ണാടക ആഭ്യന്തര മന്ത്രിയുടെ വസതിയിലേക്ക് എബിവിപി മാര്‍ച്ച് നടത്തി. ഗേറ്റ് ചാടിക്കടന്ന് ആഭ്യന്തര മന്ത്രിയുടെ വീട്ടുമുറ്റത്ത് വനിതകള്‍ ഉള്‍പ്പെടെ കുത്തിയിരുന്ന് പ്രതിഷേധിച്ചു. നാല്‍പ്പതോളം എബിവിപി പ്രവര്‍ത്തകരാണ് കര്‍ണാടക ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്രയുടെ വീട്ടിലേക്ക് ഇരച്ചെത്തിയത്. പിന്നീട് പൊലീസ് ഇവരെ അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു. ഈ സമയം മന്ത്രി ശിവമോഗയില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു മന്ത്രി. സ്റ്റാഫുകള്‍ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. മുപ്പത് എബിവിപി പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. യുവമോര്‍ച്ചയും കര്‍ണാടകയില്‍ വിവിധയിടങ്ങളില്‍ പ്രതിഷേധവുമായി തെരുവിലിറങ്ങി. കൊലപാതകത്തിനു പിന്നാലെ ബിജെപി നേതൃത്വം നല്‍കുന്ന സര്‍ക്കാരിനും മുഖന്ത്രിക്കും മന്ത്രിമാര്‍ക്കും ബി.ജെ.പി നേതാക്കള്‍ക്കുമെല്ലാം എതിരേ ശക്തമായ അമര്‍ഷമാണ് അണികള്‍ പ്രകടിപ്പിക്കുന്നത്. കൊലപാതകത്തിനു പിന്നാലെ മന്ത്രിയുടെ കാര്‍തല്ലിത്തകര്‍ക്കുന്നത് ഉള്‍പ്പെടെയുള്ള പ്രതിഷേധങ്ങള്‍ നടന്നിരുന്നു. യുവമോര്‍ച്ച…
Read More » -
Crime
വിമാനത്തിലെ സ്വര്‍ണ്ണക്കടത്തില്‍ ജീവനക്കാരും സജീവം; ഒരു കോടിയുടെ സ്വര്‍ണവുമായി കരിപ്പൂരില്‍ ഗ്രൗണ്ട് സ്റ്റാഫ് പിടിയില്‍
കോഴിക്കോട്: കരിപ്പൂര്‍ കേന്ദ്രമാക്കി സ്വര്‍ണ്ണക്കടത്ത് നിര്‍ബാധം തുടരുന്നതിനിടെ, വിമാനക്കമ്പനി ജീവനക്കാരന്‍ സ്വര്‍ണവുമായി കുടുങ്ങി. ഒരു കോടിയോളം രൂപയുടെ സ്വര്‍ണം കടത്താന്‍ ശ്രമിച്ച വിമാനകമ്പനി ഗ്രൗണ്ട് സ്റ്റാഫ് മുഹമ്മദ് ഷമീമാണ് കരിപ്പൂരില്‍ പിടിയിലായത്. 2.64 കിലോ സ്വര്‍ണ മിശ്രിതമാണ് ഇയാളില്‍ നിന്നും പിടിച്ചെടുത്തത്. മുഹമ്മദ് ഷമീം സ്വര്‍ണ്ണം ഒളിപ്പിച്ചു കടത്തുമ്പോള്‍ വിമാനത്താവളത്തില്‍ പരിശോധന നടത്തുന്ന സിഐഎസ്എഫിന്റെ പിടിയിലാകുകയായിരുന്നു. വിമാനത്തില്‍ സ്വര്‍ണ്ണവുമായി എത്തിയ യാത്രക്കാരന്‍ പരിശോധന ഒഴിവാക്കുന്നതിന് വേണ്ടി സ്വര്‍ണ്ണം, വിമാനക്കമ്പനി ജീവനക്കാരനായ മുഹമ്മദ് ഷമീമിന് കൈമാറുകയായിരുന്നു. ഇയാള്‍ മറ്റൊരു ഗേറ്റ് വഴി സ്വര്‍ണ്ണം പുറത്തെത്തിച്ച് പുറത്ത് കാത്തുനില്‍ക്കുന്നവര്‍ക്ക് കൈമാറാനായിരുന്നു പ്ലാന്‍. സംശയം തോന്നിയ സിഐഎസ്എഫ് ജീവനക്കാരനെ പരിശോധിച്ചപ്പോഴാണ് സ്വര്‍ണ്ണക്കടത്ത് തിരിച്ചറിഞ്ഞത്. കഴിഞ്ഞ രണ്ട് മാസത്തിനിടെ രണ്ടാമത്തെ വിമാനക്കമ്പനി ജീവനക്കാരനാണ് സ്വര്‍ണ്ണക്കടത്തിന് പിടിയിലായത്.
Read More »