Month: July 2022

  • NEWS

    പോപ് സ്ഥാനമൊഴിയാന്‍ വാതില്‍ തുറന്നുകിടക്കുകയാണ്, ഇതുവരെ അതില്‍ മുട്ടിയിട്ടില്ല എന്നുമാത്രം: ഫ്രാന്‍സീസ് മാര്‍പാപ്പ

    വത്തിക്കാന്‍: ഭാവിയില്‍ പോപ്പ് പദവി ഒഴിയാനുള്ള സാധ്യത തള്ളിക്കളയാന്‍ കഴിയില്ലെന്നും എന്നാല്‍ ഇപ്പോള്‍ പോപ്പ് പദവി ഒഴിയാന്‍ തീരുമാനമെടുത്തിട്ടില്ലെന്നും ഫ്രാന്‍സീസ് മാര്‍പാപ്പ. ആരോഗ്യ കാരണങ്ങളാല്‍ മാര്‍പാപ്പ സ്ഥാനം ഒഴിഞ്ഞേക്കും എന്ന വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ‘സ്ഥാനമൊഴിയുന്നതിനെപ്പറ്റി ആലോചിക്കേണ്ട സാഹചര്യം വന്നേക്കാം. പോപ്പിന് മാറേണ്ടി വരുന്നതില്‍ മോശമായി ഒന്നുമില്ല. വാതില്‍ തുറന്നുകിടക്കുകയാണ്. ഇതുവരെ ഞാന്‍ ആ വാതിലില്‍ മുട്ടിയിട്ടില്ല എന്നുമാത്രം’ -മാര്‍പാപ്പ പറഞ്ഞു. തനിക്ക് സഭയെ സേവിക്കണമെങ്കില്‍ തന്നെ കൂടുതല്‍ ശ്രദ്ധിക്കേണ്ട സാഹചര്യമാണ്. അല്ലെങ്കില്‍ മാറി നില്‍ക്കേണ്ടി വരുമെന്നും കാനഡ സന്ദര്‍ശനത്തിന് ഒടുവില്‍ മാധ്യമങ്ങളോട് സംസാരിക്കവെ ഫ്രാന്‍സീസ് മാര്‍പാപ്പ വ്യക്തമാക്കി. നേരത്തേയും ക്രൈസ്തവ സമൂഹത്തിന്റെ പരമാധ്യക്ഷ സ്ഥാനം ഒഴിയുമെന്ന അഭ്യൂഹങ്ങളോട് ഫ്രാന്‍സിസ് മാര്‍പാപ്പ പ്രതികരിച്ചിരുന്നു. കാല്‍മുട്ട് വേദന കാരണം മാര്‍പാപ്പ അടുത്തിടെ വീല്‍ചെയറില്‍ പൊതുവേദികളില്‍ എത്തിയിരുന്നു. ചില വിദേശയാത്രകള്‍ അദ്ദേഹം അവസാന നിമിഷം റദ്ദാക്കുകയും ചെയ്തിരുന്നു. ഇതോടെ മാര്‍പാപ്പ അനാരോഗ്യം കാരണം പദവി ഒഴിയുമെന്ന് വാര്‍ത്തകള്‍ പ്രചരിച്ചത്. ഇതിന് പിന്നാലെയാണ് സ്ഥാനം ഒഴിയില്ലെന്ന്…

    Read More »
  • India

    തോക്ക് കൊണ്ടാണ് വിഘടനവാദ പ്രസ്ഥാനങ്ങളെ നേരിടേണ്ടത്: തമിഴ്‌നാട് ഗവര്‍ണര്‍

    കൊച്ചി: വിഘടനവാദ പ്രസ്ഥാനങ്ങളെ തോക്ക് കൊണ്ട് തന്നെയാണ് നേരിടേണ്ടതെന്ന് തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍.എന്‍. രവി. ആയുധം താഴെവച്ച് വരുന്നവരുമായി മാത്രമാകണം ചര്‍ച്ച, സ്വതന്ത്ര അധികാരം വേണമെന്ന് ആവശ്യപ്പെടുന്ന ആയുധധാരികളുമായി ചര്‍ച്ചപോലും ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ അടക്കം പ്രശ്‌നബാധിത പ്രദേശങ്ങള്‍ മുന്‍പത്തേതിനെക്കാള്‍ ശാന്തമാണെന്നും പ്രധാനമന്ത്രിയുടെ മുന്‍ ഡെപ്യുട്ടി സുരക്ഷാ ഉപദേശകന്‍ കൂടിയായ ആര്‍.എന്‍. രവി പറഞ്ഞു. സമകാലിക ഇന്ത്യ നേരിടുന്ന ആഭ്യന്തര സുരക്ഷാ പ്രശ്‌നങ്ങള്‍ എന്ന വിഷയത്തില്‍ എറണാകുളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വിജില്‍ എന്ന സംഘടന നടത്തിയ സംവാദത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണഘടനയ്ക്കും മേലെയാണ് മതവിശ്വാസമെന്നും അതിന് അനുസരിച്ചെ ഇന്ത്യയില്‍ ജീവിക്കു എന്നും വാദിക്കുന്നവരെ അംഗീകരിക്കാന്‍ ആകില്ലെന്ന് സംവാദത്തില്‍ പങ്കെടുത്ത് ഗോവ ഗവര്‍ണ്ണര്‍ പി.എസ്. ശ്രീധരന്‍ പിള്ള പറഞ്ഞു.

    Read More »
  • India

    ഐഎസിന്റെ രാജ്യത്തെ സഹായിക്കായി തിരുവനന്തപുരത്ത് എന്‍.ഐ.എ. റെയ്ഡ്

    തിരുവനന്തപുരം: ഐഎസിന്റെ രാജ്യത്തെ സഹായിക്കായി തിരുവനന്തപുരത്ത് എന്‍.ഐ.എ. റെയ്ഡ്. ഐ.എസ്.ഐ. എസിനെ സഹായിക്കാന്‍ പ്രവര്‍ത്തിക്കുന്നു എന്ന് എന്‍ഐഎ കണ്ടെത്തിയ സാത്തിക് ബാച്ചക്ക് വേണ്ടിയാണ് തിരുവനന്തപുരത്തും വ്യാപക തെരച്ചില്‍ നടത്തിയത്. തിരുവനന്തപുരത്തെ പരിശോധനയില്‍ ചില ഇലക്ട്രോണിക്ക് ഉപകരണങ്ങളും രേഖകളും കണ്ടെടുത്തതായി എന്‍ഐഎ വ്യക്തമാക്കി. തമിഴ്‌നാട് സ്വദേശിയായ സാത്തിക്കിന് വേണ്ടി കഴിഞ്ഞ നാല് മാസമായി എന്‍ഐഎ തെരച്ചില്‍ തുടരുകയാണ്. ഐ.എസ്.ഐ.എസിന് വേണ്ടി ഫണ്ട് സ്വരൂപിക്കുന്നു, വിഘടനവാദ സംഘടനങ്ങള്‍ രൂപീകരിച്ച് ഐഎസ് റിക്രൂട്ടിംഗില്‍ പങ്കാളിയാകുന്നു തുടങ്ങിയ കണ്ടെത്തലാണ് സാത്തിക്ക് ബാച്ചക്ക് എതിരെയുള്ളത്. കഴിഞ്ഞ ഫെബ്രുവരിയില്‍ മയിലാടുംതുറൈയില്‍ വച്ച് പൊലീസുകാരെ അപകടപ്പെടുത്തി സാത്തിക്കും സംഘവും രക്ഷപ്പെട്ടിരുന്നു. ഇയാളെ പിടികൂടാന്‍ ഊര്‍ജിത അന്വേഷണമാണ് എന്‍.ഐ.എ. നടത്തുന്നത്. അതിന്റെ ഭാഗമായാണ് കേരളത്തിലും തിരച്ചില്‍ നടത്തിയത്.    

    Read More »
  • India

    പ്രൊഫൈല്‍ ചിത്രം ത്രിവര്‍ണ്ണമാക്കൂ… ആഹ്വാനവുമായി നരേന്ദ്ര മോദി

    ന്യൂഡല്‍ഹി: സാമൂഹിക മാധ്യമ അക്കൗണ്ടുകളുടെ പ്രൊഫൈല്‍ ചിത്രം ത്രിവര്‍ണ്ണമാക്കാന്‍ ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഓഗസ്റ്റ് രണ്ട് മുതല്‍ 15 വരെയുള്ള ദിവസങ്ങളില്‍ എല്ലാവരും സാമൂഹിക മാധ്യമ അക്കൗണ്ടുകളുടെ പ്രൊഫൈല്‍ ചിത്രം ത്രിവര്‍ണ്ണമാക്കാനാണ് പ്രധാനമന്ത്രിയുടെ നിര്‍ദേശം. 75-ാം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചുള്ള ‘ഹര്‍ ഖര്‍ തിരംഗ’ ക്യാംമ്പെയിന്റെ ഭാഗമായാണ് മോദിയുടെ ആഹ്വാനം. ‘ഓഗസ്റ്റ് രണ്ടിന് ത്രിവര്‍ണ്ണവുമായി പ്രത്യേക ബന്ധമുണ്ട്. നമ്മുടെ ദേശീയ പതാക രൂപകല്‍പ്പന ചെയ്ത പിംഗളി വെങ്കയ്യയുടെ ജന്‍മദിനമാണ് അന്ന്. അദ്ദേഹത്തിന് ആദരമര്‍പ്പിക്കുന്നു. വലിയ വിപ്ലവകാരിയായ മാഡം കാമയേയും ഈ അവസരത്തില്‍ ഓര്‍ക്കുന്നു’,- മോദി പറഞ്ഞു. പ്രധാനമന്ത്രിയുടെ പ്രതിമാസ റോഡിയോ പരിപാടിയായ മന്‍കീ ബാത്തിലൂടെയാണ് അദ്ദേഹം ആഭ്യര്‍ഥന നടത്തിയത്. സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് ഓഗസ്റ്റ് 13 മുതല്‍ 15 വരെ എല്ലാവരും വീടുകളില്‍ ത്രിവര്‍ണ്ണ പതാക ഉയര്‍ത്താനും നേരത്തെ പ്രധാനമന്ത്രി നിര്‍ദേശിച്ചിരുന്നു. ഇതിനുപിന്നാലെയാണ് സാമൂഹിക മാധ്യമങ്ങളിലെ പ്രൊഫൈല്‍ ചിത്രം മാറ്റാനുള്ള നിര്‍ദേശവും മോദി മുന്നോട്ടുവച്ചത്.

    Read More »
  • Kerala

    ഓഫീസുകളില്‍ ഈ വര്‍ഷം 25 ക്രഷുകള്‍: മന്ത്രി വീണാ ജോര്‍ജ്

      തിരുവനന്തപുരം: ‘തൊഴിലിടങ്ങളില്‍ ശിശു പരിപാലന കേന്ദ്രം’ എന്ന പദ്ധതിയുടെ ആദ്യഘട്ടമായി സര്‍ക്കാര്‍, പൊതുമേഖല ഓഫീസുകളില്‍ വനിത ശിശുവികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഈ വര്‍ഷം 25 ക്രഷുകള്‍ ആരംഭിക്കുമെന്ന് ആരോഗ്യ വനിത ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇതിലേയ്ക്കായി ക്രഷ് ഒന്നിന് 2 ലക്ഷം രൂപ വിതം ആകെ 50 ലക്ഷം രൂപ നടപ്പ് സാമ്പത്തിക വര്‍ഷം അനുവദിച്ചു കഴിഞ്ഞു. സര്‍ക്കാരിന്റെ കീഴിലുള്ള വിവിധ വകുപ്പുകള്‍ പ്രവര്‍ത്തിക്കുന്നതും 50ല്‍ അധികം ജീവനക്കാര്‍ ജോലിചെയ്യുന്നതുമായ ഓഫീസ് സമുച്ചയങ്ങളിലാണ് ക്രഷ് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന് നടപടികള്‍ സ്വീകരിച്ചത്. എല്ലാ ജില്ലകളിലും ഈ പദ്ധതി വ്യപിപ്പിക്കുന്നതാണെന്ന് മന്ത്രി വ്യക്തമാക്കി. ഇത്തരത്തില്‍ ആരംഭിക്കുന്ന ക്രഷില്‍ ആവശ്യമായ ഫ്രിഡ്ജ്, വാഷിംഗ് മെഷീന്‍, ഗ്യാസ് സ്റ്റൗ, ഗ്യാസ് കണക്ഷന്‍, ശിശു സൗഹൃദ ഫര്‍ണിച്ചറുകള്‍, പാചകത്തിനുള്ള പാത്രങ്ങള്‍, ബ്രെസ്റ്റ് ഫീഡിംഗ് സ്‌പേസുകള്‍, ക്രാഡില്‍സ്, ബേബി മോണിറ്ററിംഗ് ഉപകരണങ്ങള്‍, മെത്ത, കളിപ്പാട്ടങ്ങള്‍, ബെഡ്ഷീറ്റ്, പായ, ബക്കറ്റ്, മോപ്പുകള്‍, മറ്റ് ക്ലീനിംഗ് ഉപകരണങ്ങള്‍,…

    Read More »
  • Kerala

    കരുവന്നുർ സർവീസ് സഹകരണ ബാങ്ക് തട്ടിപ്പ് :കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് സിപിഐഎം

      കരുവന്നുർ സർവീസ് സഹകരണ ബാങ്ക് തട്ടിപ്പിൽ കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി എം എം വർഗീസ്. നടപടിയെടുക്കുന്ന കാര്യത്തിൽ പാർട്ടിക്ക് വീഴ്ച പറ്റിയിട്ടില്ല. ഭരണസമിതിയിലെ എല്ലാവരും നേരിട്ട് തട്ടിപ്പിൽ പങ്കെടുത്തവരായിരുന്നില്ല. എന്നാൽ അവരുടെ ഭാഗത്തു നിന്നും ജാഗ്രതക്കുറവുണ്ടായെന്നും വർ​ഗീസ് പറഞ്ഞു. മുഴുവൻ ഭരണ സമിതി അംഗങ്ങൾക്കെതിരെയും നടപടിയെടുത്തിരുന്നു. തൃശൂർ ജില്ലാ കമ്മിറ്റിക്ക് വിഷയം നേരത്തെ അറിയാമായിരുന്നു എന്ന പ്രചരണം തെറ്റാണെന്നും എം എം വർഗീസ് വ്യക്തമാക്കി. യഥാർത്ഥത്തിൽ സഹകരണ മേഖലയെ തകര്‍ക്കലാണ് ഇപ്പോൾ നടക്കുന്ന പ്രചരണങ്ങളുടെ ലക്ഷ്യം. തട്ടിപ്പ് തന്നെയാണ്കരുവന്നൂരില്‍ നടന്നത്. അന്വേഷണ കമ്മീഷനെ പാര്‍ട്ടി നിയോഗിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ നടപടിയെടുത്തു. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി കൊണ്ടുള്ള കര്‍ശനമായ നടപടിയാണ് സ്വീകരിച്ചത്. അഴിമതിയെ പ്രോത്സാഹിപ്പിക്കല്ല പാര്‍ട്ടി ചെയ്തത്. സര്‍ക്കാരും അത് തന്നെയാണ് ചെയ്തത്. ഒറ്റപ്പട്ട സംഭവങ്ങളെ പെരുപ്പിച്ച് സഹകരണ മേഖലയെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ നിയമം പാസാക്കി കേരളത്തിലെ സഹകരണ മേഖലയെ തകര്‍ക്കാന്‍ നോക്കുന്നു.”…

    Read More »
  • Kerala

    ഓണം അടിച്ചുപൊളിക്കാന്‍ സര്‍ക്കാര്‍; അനുവദിച്ചത് 7.47 കോടി രൂപ

    തിരുവനന്തപുരം: സംസ്ഥാനത്ത് ഇത്തവണ ഓണം അതിഗംഭീരമായി ആഘോഷിക്കാന്‍ സര്‍ക്കാര്‍. ഓണാഘോഷങ്ങള്‍ക്കായി ഇത്തവണ 7.47 രൂപയാണ് അനുവദിച്ചിരിക്കുന്നത്. സംസ്ഥാനതല ഓണം വാരാഘോഷം സെപ്റ്റംബര്‍ ആറ് മുതല്‍ 12 വരെ സംഘടിപ്പിക്കാനാണ് തീരുമാനം. ഇതിനായാണ് 7.47 കോടി അനുവദിച്ചിരിക്കുന്നത്. സംസ്ഥാനതല ഓണാഘോഷത്തിന് അഞ്ച് കോടിയാണ് അനുവദിച്ചിരിക്കുന്നത്. ഡിറ്റിപിസി മുഖേന നടക്കുന്ന ജില്ലാ തല ഓണാഘോഷത്തിന് 2.47 കോടിയും അനുവദിച്ചിട്ടുണ്ട്. എട്ട് ലക്ഷം മുതല്‍ 36 ലക്ഷം വരെയാണ് വിവിധ ജില്ലകള്‍ക്ക് ഓണാഘോഷത്തിനായി അനുവദിച്ചിരിക്കുന്നത്. ജില്ലകള്‍ക്ക് ഓണാഘോഷം സംഘടിപ്പിക്കാന്‍ അനുവദിച്ചിരിക്കുന്ന തുക ( ലക്ഷത്തില്‍ ): തിരുവനന്തപുരം – 27, കൊല്ലം – 27, കണ്ണൂര്‍ – 27, എറണാകുളം – 36, കോഴിക്കോട് – 36, തൃശൂര്‍ – 30, ആലപ്പുഴ – 8, പത്തനംതിട്ട – 8, കോട്ടയം – 8, ഇടുക്കി – 8, പാലക്കാട് – 8, മലപ്പുറം – 8, വയനാട് – 8, കാസര്‍ഗോഡ് – 8.…

    Read More »
  • Kerala

    പ്രത്യേക കടലാക്രമണ ജാഗ്രത നിർദ്ദേശം

      2022 ജൂലൈ 31 മുതൽ ആഗസ്റ്റ് 4 വരെ അറബിക്കടലും സമീപ പ്രദേശങ്ങളിലും കടൽ പ്രക്ഷുബ്ധമാവാനും ഉയർന്ന തിരമാലക്കും സാധ്യത ഉണ്ടെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പും ദേശീയ സമുദ്ര ഗവേഷണ കേന്ദ്രവും മുന്നറിപ്പ് നൽകിയിരിക്കുന്നു. തിങ്കൾ (01/08/2022) രാവിലെ മുതൽ അറബിക്കടലിൽ 1 മീറ്ററിൽ അധികം ഉയരത്തിൽ തിരമാലക്ക് സാധ്യത ഉണ്ട്. ഇന്ന് അർധരാത്രി മുതൽ ട്രോളിങ് നിരോധനം അവസാനിക്കുന്നതിനാലും മത്സ്യത്തൊഴിലാളികൾ കടലിൽ പോവാൻ കൂടുതൽ സാധ്യത ഉള്ളതിനാലും ഫിഷറീസ് വകുപ്പും കോസ്റ്റ് ഗാർഡും പ്രത്യേകം ശ്രദ്ധിക്കണം. അറബിക്കടലിൽ അടുത്ത 5 ദിവസങ്ങളിൽ യാതൊരു കാരണവശാലും മൽസ്യബന്ധനം നടത്താൻ പാടുള്ളതല്ല. *ആഗസ്ത് 4 വരെയുള്ള വേലിയേറ്റ-വേലിയിറക്ക സമയവും ഉയരവും (INCOIS- based on Cochin station)* HIGH : 31-07-2022 14:30 0.88 m LOW : 31-07-2022 20:32 0.43 m HIGH : 01-08-2022 01:41 0.66 m LOW : 01-08-2022 07:50 0.21 m…

    Read More »
  • Kerala

    അതിഥി തൊഴിലാളികളുടെ പറുദീസയായി കേരളം, ജന്മനാട്ടിൽ നിന്ന് തിരിച്ചെത്തിയത് അഞ്ചുലക്ഷത്തിലധികം പേർ

    പ്രതീക്ഷയുടെ തുരുത്തായ കേരളത്തിലേക്ക് കൊവിഡിന്റെ നിയന്ത്രണങ്ങള്‍ അവസാനിച്ചതോടെ മടങ്ങിയെത്തിയത് 5,16,319 അതിഥി തൊഴിലാളികള്‍. കൊവിഡ് കാലത്ത് പിറന്ന നാട്ടിലെത്താന്‍ വഴിയില്ലാതെ ലോകമെങ്ങും പ്രവാസിത്തൊഴിലാളികള്‍ പരിഭ്രമിച്ചും കരഞ്ഞും നിന്നപ്പോള്‍ കേരളം മാത്രമാണ് തൊഴിലാളികളെ അതിഥികളായി കണ്ട് സഹായഹസ്തവുമായി എത്തിയത്. സര്‍ക്കാരിന്റെ ആവാസ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്താണ് കൊവിഡിനുശേഷം ഇത്രയും തൊഴിലാളികള്‍ സംസ്ഥാനത്തെത്തിയത്. ആദ്യഘട്ട കൊവിഡ് കാലത്ത് നാട്ടിലേക്ക് മടങ്ങുന്ന തൊഴിലാളികള്‍ക്ക് പുതപ്പും ഭക്ഷണവും വഴിച്ചെലവിനുള്ള പണവും നല്‍കി ട്രെയിനില്‍ കയറ്റി വിട്ടപ്പോള്‍ നല്‍കിയ യാത്രയയപ്പ് ലോകത്തിനുതന്നെ മാതൃകയായിരുന്നു. മടങ്ങിയെത്തിയ ഇതരസംസ്ഥാന തൊഴിലാളികളില്‍ കൂടുതലും പശ്ചിമബംഗാളില്‍ നിന്നുള്ളവരാണ്. ബംഗാളില്‍ നിന്ന് 2,10,982 പേരാണ് രജിസ്റ്റര്‍ ചെയ്ത് എത്തിയത്. അസമില്‍നിന്ന് 87,087, ഒഡീഷ 56,245, ബീഹാര്‍ 51,325, തമിഴ്‌നാട് 36,122, ജാര്‍ഖണ്ഡ് 27,071, ഉത്തര്‍ പ്രദേശ് 19,413 പേര്‍ എന്നിങ്ങനെയാണ് ആവാസ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തത്. ഇവരെല്ലാം വിവിധ തൊഴിലുകളില്‍ ഏര്‍പ്പെട്ട് നാട്ടിലേക്ക് പണം അയക്കാനും തുടങ്ങിയിട്ടുണ്ട്. മിനിമം കൂലിപോലും ലഭ്യമല്ലാത്ത ഇതരസംസ്ഥാനങ്ങളില്‍നിന്ന് വേറിട്ട് കൃത്യമായി…

    Read More »
  • Kerala

    ബിജെപി ഭരിക്കുന്ന കാസര്‍ഗോട്ടെ സഹകരണ ബാങ്കിനെതിരെ ഗുരുതര സാമ്പത്തിക ക്രമക്കേട് ആരോപണം

    ബിജെപി ഭരിക്കുന്ന കാസര്‍ഗോട്ടെ സഹകരണ ബാങ്കിനെതിരെയും ഗുരുതര സാമ്പത്തിക ക്രമക്കേട് ആരോപണം. പുത്തിഗൈ മുഗു സഹകരണ ബാങ്കിനെതിരെയാണ് ആരോപണമുയര്‍ന്നിരിക്കുന്നത്. 35 വര്‍ഷമായി ബാങ്ക് ഭരിക്കുന്നത് ബിജെപിയാണ്. ബാങ്ക് ഇടപാടുകാരുടെ രേഖകള്‍ അനധികൃതമായി ഉപയോഗിച്ച് വായ്പ തട്ടിയെടുത്തെന്നാണ് ആരോപണം. സംഭവത്തില്‍ വിജിലന്‍സ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 5.6 കോടി രൂപയോളം ക്രമരഹിതമായി വായ്പ നല്‍കി തട്ടിപ്പ് നടത്തിയെന്നാണ് ആരോപണം. വായ്പയായി ലഭിച്ച തുകയേക്കാള്‍ ഇരുപതിരട്ടിയോളം തിരിച്ചടക്കേണ്ട അവസ്ഥയിലാണ് പലരും. മുഗു സ്വദേശിയായ അഷ്‌റഫിന്റെ പിതാവ് 2006ല്‍ വീടിന്റെ ആധാരം പണയം വെച്ച് ഒന്നരലക്ഷം രൂപ വായ്പയെടുത്തിരുന്നു. 2014ല്‍ പിതാവ് മരിച്ച ശേഷം വായ്പ തിരിച്ചടക്കാനെത്തിയ അഷ്‌റഫിനോട് ബാങ്ക് അധികൃതര്‍ ആവശ്യപ്പെട്ടത് 24 ലക്ഷം രൂപയായിരുന്നു. അവസാനം 13 ലക്ഷം രൂപ അടച്ചാല്‍ ആധാരം തിരികെ തരാമെന്ന വ്യവസ്ഥയില്‍ അഷ്‌റഫ് പണമടച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ആറ് ലക്ഷം രൂപ കൂടി തന്നാലേ ആധാരം തിരികെ തരൂ എന്ന നിലപാടിലാണ് ബാങ്കെന്ന് അഷ്‌റഫ് പറയുന്നു.ഇത്തരത്തിൽ നിരവധിപേർ കബളിപ്പിക്കപ്പെട്ടിട്ടുണ്ട്…

    Read More »
Back to top button
error: