CrimeNEWS

വിമാനത്തിലെ സ്വര്‍ണ്ണക്കടത്തില്‍ ജീവനക്കാരും സജീവം; ഒരു കോടിയുടെ സ്വര്‍ണവുമായി കരിപ്പൂരില്‍ ഗ്രൗണ്ട് സ്റ്റാഫ് പിടിയില്‍

കോഴിക്കോട്: കരിപ്പൂര്‍ കേന്ദ്രമാക്കി സ്വര്‍ണ്ണക്കടത്ത് നിര്‍ബാധം തുടരുന്നതിനിടെ, വിമാനക്കമ്പനി ജീവനക്കാരന്‍ സ്വര്‍ണവുമായി കുടുങ്ങി. ഒരു കോടിയോളം രൂപയുടെ സ്വര്‍ണം കടത്താന്‍ ശ്രമിച്ച വിമാനകമ്പനി ഗ്രൗണ്ട് സ്റ്റാഫ് മുഹമ്മദ് ഷമീമാണ് കരിപ്പൂരില്‍ പിടിയിലായത്.

2.64 കിലോ സ്വര്‍ണ മിശ്രിതമാണ് ഇയാളില്‍ നിന്നും പിടിച്ചെടുത്തത്. മുഹമ്മദ് ഷമീം സ്വര്‍ണ്ണം ഒളിപ്പിച്ചു കടത്തുമ്പോള്‍ വിമാനത്താവളത്തില്‍ പരിശോധന നടത്തുന്ന സിഐഎസ്എഫിന്റെ പിടിയിലാകുകയായിരുന്നു.
വിമാനത്തില്‍ സ്വര്‍ണ്ണവുമായി എത്തിയ യാത്രക്കാരന്‍ പരിശോധന ഒഴിവാക്കുന്നതിന് വേണ്ടി സ്വര്‍ണ്ണം, വിമാനക്കമ്പനി ജീവനക്കാരനായ മുഹമ്മദ് ഷമീമിന് കൈമാറുകയായിരുന്നു.

Signature-ad

ഇയാള്‍ മറ്റൊരു ഗേറ്റ് വഴി സ്വര്‍ണ്ണം പുറത്തെത്തിച്ച് പുറത്ത് കാത്തുനില്‍ക്കുന്നവര്‍ക്ക് കൈമാറാനായിരുന്നു പ്ലാന്‍. സംശയം തോന്നിയ സിഐഎസ്എഫ് ജീവനക്കാരനെ പരിശോധിച്ചപ്പോഴാണ് സ്വര്‍ണ്ണക്കടത്ത് തിരിച്ചറിഞ്ഞത്. കഴിഞ്ഞ രണ്ട് മാസത്തിനിടെ രണ്ടാമത്തെ വിമാനക്കമ്പനി ജീവനക്കാരനാണ് സ്വര്‍ണ്ണക്കടത്തിന് പിടിയിലായത്.

 

Back to top button
error: