Month: July 2022
-
Local
പുതുപളളി ഇരവിനെല്ലൂര്‍ കലുങ്കില്‍ മിനി ഹൈമാസ്റ്റ് ലൈറ്റു സ്ഥാപിച്ചു
പുതുപളളി: ജില്ലാ പഞ്ചായത്ത് കുറിച്ചി ഡിവിഷന്‍ അംഗം പി.കെ. വൈശാഖ് തുടക്കം കുറിച്ച പൗര്‍ണ്ണമി പദ്ധതിയില്‍ ഉള്‍പെടുത്തി പുതുപളളി ഇരവിനെല്ലൂര്‍ കലുങ്കില്‍ മിനി ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചു. പദ്ധതിയുടെ ഉദ്ഘാടനം മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിര്‍വഹിച്ചു. യോഗത്തില ജില്ലാ പഞ്ചായത്തംഗം പി.കെ. വൈശാഖ് അധ്യക്ഷത വഹിച്ചു. ബോക്ക് പഞ്ചായത്തംഗം സിബി ജോണ്‍, പുതുപളളി പഞ്ചായത്തംഗങ്ങളായ വല്‍സമ്മ മാണി, ജിനു കെ. പോള്‍, ജോബി കൊട്ടംപറമ്പില്‍, പുതുപള്ളി മണ്ഡലം പ്രസിഡന്റ് സാം കെ. വര്‍ക്കി, അജിന്‍ മാത്യൂ ഐപ്പ്, രഞ്ജു ചെറിയാന്‍, സീമ ജോസഫ്, ഗീവര്‍ഗീസ് സി.ആര്‍. തുടങ്ങിയവര്‍ പങ്കെടുത്തു.
Read More » -
Kerala
കോട്ടയത്ത് അടച്ചുപൂട്ടിയ ആറ് ബിവറേജസ് ഷോപ്പുകള്‍ സൂപ്പര്‍മാര്‍ക്കറ്റുകളായി പുനര്‍ജനിക്കുന്നു
കോട്ടയം: ജില്ലയില്‍ ആറിടത്ത് പുതിയ ബിവറേജസ് ഷോപ്പുകള്‍ ആരംഭിക്കാന്‍ സര്‍ക്കാര്‍ അനുവാദം. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് അടച്ചു പൂട്ടിയ ബിവറേജസ് കോര്‍പ്പറേഷന്‍ ചില്ലറ വില്‍പ്പന ശാലകളാണ് ഇപ്പോള്‍ സൂപ്പര്‍മാര്‍ക്കറ്റുകളായി പുനര്‍ജനിക്കുന്നത്. ഇത് കൂടാതെ ജില്ലയിലെ എല്ലാ നഗരസഭ പരിധികളിലും ബിവറേജസ് ഷോപ്പ് ആരംഭിക്കുന്നതിനും അനുമതി നല്‍കിയിട്ടുണ്ട്. നഗരസഭ പരിധിയില്‍ സാധ്യതാ പഠനം നടത്തിയ ശേഷം സൂപ്പര്‍ മാര്‍ക്കറ്റുകള്‍ ആരംഭിക്കുന്നതിനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. കഴിഞ്ഞ ദിവസമാണ് ജില്ലയിലെ ബിവറേജസ് കോര്‍പ്പറേഷന്റെ കീഴിലുള്ള പഴയ 175 ഷോപ്പുകള്‍ക്കും, പുതുതായി 68 ഷോപ്പുകള്‍ക്കും അനുവാദം നല്‍കിയത്. നേരത്തെ കോട്ടയത്ത് അടച്ചു പൂട്ടിയ വാകത്താനം, കുമരകം, കിടങ്ങൂര്‍ , കൊല്ലപ്പള്ളി, വാഴൂര്‍ പതിനാലാംമൈല്‍ എന്നീ ബിവറേജസ് കോര്‍പ്പറേഷന്‍ ചില്ലറ വില്‍പ്പനശാലകളാണ് വീണ്ടും തുറക്കുന്നത്. ഈ ഷോപ്പുകള്‍ എല്ലാം തന്നെ സൂപ്പര്‍ മാര്‍ക്കറ്റുകളായി തുറക്കുന്നതിനുള്ള സാധ്യതയാണ് ബിവറേജസ് കോര്‍പ്പറേഷന്‍ തേടുന്നത്. ഇത് കൂടാതെ ഈ ഷോപ്പുകള്‍ക്ക് അനുയോജ്യമായ സ്ഥലവും, പാര്‍ക്കിംങ് ക്രമീകരണവും അടക്കം പരിശോധിച്ച ശേഷം സൂപ്പര്‍ മാര്‍ക്കറ്റുകളാക്കുന്നതിനാണ്…
Read More » -
NEWS
ഇന്ത്യയിലെ ഇംഗ്ലീഷ് ചാനൽ; അറിയാം കണ്ണൂർ ജില്ലയിലെ നദികളെ
15 കിലോമീറ്ററിൽ കൂടുതൽ പ്രവാഹ ദൈർഘ്യമുള്ള പുഴകളെ ആണ് കേരളത്തിൽ നദികളുടെ പട്ടികയിൽ പെടുത്തിയിരിക്കുന്നത്. ആ രീതിയിൽ നോക്കുമ്പോൾ കണ്ണൂർ ജില്ലയിലാകെ ഏഴ് നദികളാണ് ഉള്ളത്.. രാമപുരം നദി. തലശ്ശേരി പുഴ അഞ്ചരക്കണ്ടി പുഴ പെരുമ്പ നദി മയ്യഴിപ്പുഴ കുപ്പം പുഴ. വളപട്ടണം പുഴ 1) രാമപുരം നദി. നീളം 19 K M കണ്ണൂർ ജില്ലയിലെ ഏഴു നദികളിൽ ഒന്നാണ് രാമപുരം നദി .കണ്ണൂർ ജില്ലയിലെ ഏറ്റവും ചെറിയ നദിയും ഇതാണ്. 19 കിലോമീറ്റർ മാത്രമാണ് നീളം. ജില്ലയുടെ കിഴക്ക് ഇരിങ്ങൽ മലനിരകളിൽ നിന്ന് ഉത്ഭവിച്ച് പരിയാരം, ചെറുതാഴം, മാടായി എന്നീ സ്ഥലങ്ങളിലൂടെ ഒഴുകി കവ്വായി കായലിൽ അവസാനിക്കുന്നു. പഴയങ്ങാടിയ്ക്ക് സമീപം രാമപുരത്തു കൂടി ഒഴുകുന്നതിനാലാണ് ഈ പേരു വന്നത്. ഏഴിമലയോടടുത്തു രണ്ടായി പിരിഞ്ഞ് ഒരു ഭാഗം പാലക്കോടു പുഴയായി കടലിൽ ചേരുന്നു. 2) തലശ്ശേരി പുഴ .നീളം 28 KM കണ്ണൂർ ജില്ലയിൽ ,തലശ്ശേരിയ്ക്ക് കിഴക്ക് പാട്യത്തിന് സമീപം കുന്നോത്ത്…
Read More » -
NEWS
ഒപ്പം കിടക്കാന്‍ വിസമ്മതിച്ചു; ഭാര്യയെ ഭര്‍ത്താവ് തലയ്ക്കടിച്ച് കൊന്നു
മുംബൈ : ഒപ്പം കിടക്കാന്‍ വിസമ്മതിച്ച ഭാര്യയെ ഭര്‍ത്താവ് തലയ്ക്കടിച്ച് കൊന്നു. മുംബയിലെ മലാഡിലാണ് സംഭവം. മാല്‍വാനി സ്വദേശിയായ വിജയമാല(48)യാണ് കൊല്ലപ്പെട്ടത്. കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ഗ്യാനോപ പൊലീസില്‍ കീഴടങ്ങുകയായിരുന്നു. ഒപ്പം കിടക്കാന്‍ വിസമ്മതിച്ചതോടെ താന്‍ ഭാര്യയുമായി വഴക്കിട്ടെന്നും തുടര്‍ന്നുണ്ടായ ദേഷ്യത്തില്‍ കൊന്നുകളഞ്ഞെന്നുമാണ് ഗ്യാനോപ പൊലീസിനോട് പറഞ്ഞത്. തര്‍ക്കം രൂക്ഷമായതോടെ പ്രകോപിതനായ ഇയാള്‍ ഭാര്യയെ കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊല്ലുകയായിരുന്നു. സംഭവസ്ഥലത്തുവച്ച് തന്നെ വിജയമാല മരിച്ചു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം സംസ്കരിച്ചു.
Read More » -
NEWS
സുഹൃത്ത് മലദ്വാരത്തിൽ എയർ കംപ്രസർ കയറ്റി; യുവാവിന് ദാരുണാന്ത്യം
അഹമ്മദാബാദ്: മലദ്വാരത്തിലേക്ക് സുഹൃത്ത് തമാശയ്ക്കായി എയര്‍ കംപ്രസര്‍ പൈപ് കയറ്റിയതിനെ തുടര്‍ന്ന് 16 വയസുകാരന് ദാരുണാന്ത്യം.ഗുജറാത്തിലെ മെഹ്സാനയിലാണ് സംഭവം. ഉത്തര്‍പ്രദേശിലെ ബരാബങ്കി ജില്ലക്കാരനാണ് മരിച്ചത്. കാഡി താലൂക്കിലെ അലോക് ഇന്‍ഡസ്ട്രീസിന്റെ വളപ്പിലാണ് സംഭവം നടന്നത്. ഇവിടെ ആശാരിപ്പണി ചെയ്യുകയായിരുന്നു രണ്ട് പേരും. സംഭവത്തില്‍ സുഹൃത്ത് കുല്‍ദീപ് വിജയ്ഭായിക്കെതിരെ മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്ക് പോലീസ് കേസെടുത്തു. കൗമാരക്കാരന്റെ മലദ്വാരത്തിലെ അറയില്‍ വായുകയറിയതിനെ തുടര്‍ന്ന് പെട്ടെന്ന് പൊട്ടിത്തെറിക്കുകയും ആന്തരിക പരിക്കുകള്‍ ഉണ്ടാവുകയും ചെയ്തതാണ് മരണകാരണമെന്ന് പൊലീസ് പറഞ്ഞു.
Read More » -
NEWS
കാസർകോട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മിലുള്ള സംഘര്‍ഷത്തില്‍ ഒരാള്‍ക്ക് വെട്ടേറ്റു
കാഞ്ഞങ്ങാട്: പെരിയ കല്യോട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മിലുള്ള സംഘര്‍ഷത്തില്‍ ഒരാള്‍ക്ക് തലക്ക് വെട്ടേറ്റു. ശ്രീകുമാര്‍ എന്ന ബാവയ്ക്കാണ്(36) മാരകമായി വെട്ടേറ്റത്.പരപ്പക്കെട്ടിലെ മഹേഷ്(32) ആണ് വെട്ടിയതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള സഹകരണ സ്ഥാപനത്തിലെ ജീവനക്കാരാണ് ഇരുവരും. ശനിയാഴ്ച രാത്രിയോടെയാണ് സംഭവം. സഹകരണ സ്ഥാപനത്തിലെ പണയമിടപാടിനെ ചൊല്ലിയുള്ള തര്‍ക്കമാണ് സംഘര്‍ഷത്തിലെത്തിയത്. കല്യോട്ടെ സിപിഐ എം പ്രവര്‍ത്തകന്‍ പീതാംബരനെ വധിക്കാന്‍ ശ്രമിച്ച കേസിലെ പ്രതികളാണ് ശ്രീകുമാറും മഹേഷും.
Read More » -
NEWS
ആശുപത്രി ലിഫ്‌റ്റ് ഉദ്ഘാടനത്തിനിടെ സഹോദരങ്ങളായ കോൺഗ്രസ് നേതാക്കൾ തമ്മിൽ കൂട്ടത്തല്ല്
നെടുമങ്ങാട്: വെള്ളനാട് ഗവ. കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലെ ലിഫ്റ്റ് ഉദ്ഘാടനത്തിനിടെ സഹോദരങ്ങളായ കോൺഗ്രസ് നേതാക്കൾ തമ്മിൽ കൂട്ടത്തല്ല്.ഇതിനിടയിൽ ചടങ്ങ് ഉത്ഘാടനത്തിനെത്തിയ അടൂർ പ്രകാശ് എംപി കാറിൽ കയറി സ്ഥലം വിട്ടു. വെള്ളിയാഴ്ച പകല്‍ 11 ഓടെ വെള്ളനാട് ഗവ. കമ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ മുറ്റത്താണ് സംഭവം. വെള്ളനാട് പഞ്ചായത്തും ബ്ലോക്ക് പഞ്ചായത്തും ജില്ലാ പഞ്ചായത്ത് ഡിവിഷനും കോണ്‍ഗ്രസിനാണ്. സര്‍ക്കാര്‍ ആശുപത്രിക്ക് അനുവദിച്ച ലിഫ്‌റ്റിന്റെ ഉദ്‌ഘാടനം അടൂര്‍ പ്രകാശ് എംപിയായായിരുന്നു ഉത്ഘാടനം ചെയ്യേണ്ടത്.ഉദ്‌ഘാടനശേഷം ജില്ലാ പഞ്ചായത്ത് അംഗമായ വെള്ളനാട് ശശിയാണ് സംസാരിച്ചത്. എന്നാല്‍, ശശി സംസാരിച്ചതാകട്ടെ പഞ്ചായത്തിലെ അഴിമതിയെക്കുറിച്ചും. പ്രസിഡന്റും വൈസ് പ്രസിഡന്റും അഴിമതിക്ക് നേതൃത്വം നല്‍കുകയാണെന്ന് എംപിയുടെ സാന്നിധ്യത്തില്‍ ശശി പറഞ്ഞു. ഇതോടെ പഞ്ചായത്ത് പ്രസിഡന്റ് കെ എസ് രാജലക്ഷ്‌മിയുടെ പ്രസംഗം ശശിയുടെ അഴിമതിയെക്കുറിച്ചായി. ഇതിനിടയില്‍ ശശി മൈക്ക് പിടിച്ചു വാങ്ങി. ‘ നീയൊന്നും ഒന്നും പറയേണ്ട. എല്ലാം എനിക്കറിയാം. നീയൊക്കെ ഈ സ്ഥാനത്ത് എത്തിയത് എങ്ങനെയാണെന്ന് നാട്ടുകാര്‍ക്കെല്ലാം അറിയാം’ എന്ന് പറഞ്ഞു.…
Read More » -
NEWS
സംസ്ഥാനത്ത് മഴക്കെടുതി തുടരുന്നു;4 മരണം
കോഴിക്കോട്: സംസ്ഥാനത്ത് മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം നാലായി.കോഴിക്കോട് രണ്ടും കാസര്‍കോടും വയനാട്ടിലും ഒരാള്‍ വീതവുമാണ് മരിച്ചത്. കോഴിക്കോട് ചെറുവണ്ണൂര്‍ കൊളത്തറ അറക്കല്‍ പാടം അമ്മോത്ത് വീട്ടില്‍ മുസാഫിറിന്റെ മകന് മുഹമ്മദ് മിര്‍ഷാദ് (13) കുളത്തില്‍ വീണ് മരിച്ചു. മദ്റസയില്‍നിന്ന് വീട്ടിലേക്ക് പോകുമ്ബോള്‍ സൈക്കിള്‍ നിയന്ത്രണം വിട്ട് വലിയ പറമ്ബ് കുളത്തില്‍ വീഴുകയായിരുന്നു. എടച്ചേരി ആലിശ്ശേരി അമ്ബലക്കുളത്തില്‍ വീണ് മീത്തലെ മാമ്ബയില് അഭിലാഷ് (40) മരിച്ചു. പായലും ചളിയും നിറഞ്ഞ കുളത്തില്‍ രാവിലെ 10 മണിയോടെ കാണാതാവുകയായിരുന്നു. മലയോര മേഖലയില്‍ കനത്ത മഴ തുടരുന്ന കാസര്‍കോട് ജില്ലയില്‍ മഞ്ചേശ്വരത്ത് ശക്തമായ കാറ്റില്‍ തെങ്ങ് വീണ് വിദ്യാര്‍ഥി മരിച്ചു. ‘ഡൈജിവേള്‍ഡ്’ കന്നട ഓണ്‍ലൈന്‍ റിപ്പോര്‍ട്ടര്‍ ചേവാര്‍ കൊന്തളക്കാട്ടെ സ്റ്റീഫന്‍ ക്രാസ്റ്റയുടെ മകന് ഷോണ്‍ ആറോണ്‍ ക്രാസ്റ്റ(13)യാണ് മരിച്ചത്. ശനിയാഴ്ച ഉച്ച രണ്ടു മണിയോടെ വീട്ടുപറമ്ബിലാണ് അപകടം. വയനാട്ടില്‍ കാലവര്‍ഷം ശക്തമായി തുടരുന്നതിനിടെ അമ്ബലവയല്‍ പഞ്ചായത്തിലെ തോമാട്ടുചാല്‍ നെടുമുള്ളിയില്‍ വീടിന്റെ സംരക്ഷണഭിത്തി നിര്‍മാണത്തിനിടെ മണ്‍തിട്ടയിടിഞ്ഞ് തൊഴിലാളി…
Read More » -
NEWS
ഏഴ് പതിറ്റാണ്ടായി തുടരുന്ന ഇന്ത്യ-റഷ്യ ബന്ധം
1971-ലെ ഇന്ത്യ–പാകിസ്ഥാൻ യുദ്ധത്തിൽ ഇന്ത്യയെ സമ്മർദത്തിലാക്കാൻ വിന്യസിച്ച അമേരിക്കൻ ഏഴാംനാവികപ്പടയുടെ ഭീഷണിയെ നേരിടാൻ ഇന്ത്യയെ സഹായിച്ചത് സോവിയറ്റ് യൂണിയന്റെ ദ്രുതഗതിയിലുള്ള നാവികസേനാ വിന്യാസമായിരുന്നു ലോകം ഇന്ത്യയെ കൂടുതൽ ഗൗരവത്തോടെ കാണാൻ തുടങ്ങിയതിൽ ബംഗ്ലാദേശ് യുദ്ധവിജയത്തിന് ചെറുതല്ലാത്ത പങ്കാണുള്ളത്.ആ യുദ്ധത്തെ ആത്മവിശ്വാസത്തോടെ നേരിടാൻ റഷ്യയുടെ മുൻഗാമിയായിരുന്ന സോവിയറ്റ് യൂണിയൻ, ഇന്ത്യക്ക് നൽകിയ പിന്തുണയും അവിസ്മരണീയമാണ്. സ്വാതന്ത്ര്യലബ്ധിക്കുശേഷം ഇന്ത്യ ഏർപ്പെട്ടിട്ടുള്ള ബന്ധങ്ങളിൽവച്ച് സ്ഥിരതയാർന്നതും ദൃഢതയാർന്നതുമായ ബന്ധം ഇപ്പോഴും നിലനിൽക്കുന്നത് ഇന്ത്യ–റഷ്യ ബന്ധങ്ങളിലാണ്. പരസ്പരവിശ്വാസവും പരസ്പരസഹായവും ഇത്രമേൽ പ്രകടമായ ഒരു വിദേശബന്ധം ഇന്ത്യക്ക് വേറെയില്ല. ഇന്ത്യൻ വിദേശനയമായി നെഹ്റു സ്വീകരിച്ച ചേരിചേരാ നയത്തെ അമേരിക്ക സംശയത്തോടെ വീക്ഷിക്കുകയും പാകിസ്ഥാനെ തങ്ങളുടെ പക്ഷത്താക്കുകയും ചെയ്തപ്പോൾ, ഇന്ത്യൻവിദേശനയത്തോട് അനുഭാവപൂർണമായ സമീപനമാണ് സോവിയറ്റ് യൂണിയൻ സ്വീകരിച്ചത്. 1950കളിലും 1960കളിലും ഐക്യരാഷ്ട്രസംഘടനയിൽ കശ്മീർപ്രശ്നം ഉന്നയിക്കപ്പെട്ടപ്പോൾ ഇന്ത്യക്കനുകൂലമായി സോവിയറ്റ് യൂണിയൻ വീറ്റോ പ്രയോഗിച്ചത് ഇന്ത്യക്ക് ഒരിക്കലും മറക്കാനാകില്ല. 1961ൽ പോർച്ചുഗലിന്റെ അധീനതയിൽനിന്ന് ഗോവയെ ഇന്ത്യ സ്വതന്ത്രമാക്കിയപ്പോഴും ഐക്യരാഷ്ട്ര സംഘടനയിൽ ഇന്ത്യയോടൊപ്പം…
Read More » -
NEWS
കുളിര്‍മയുള്ള യാത്രാനുഭവങ്ങൾ പങ്കു വച്ച് ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ
അറബ്‌നാടുകളിലെ ഹ്രസ്വസന്ദര്‍ശനത്തിന് ശേഷം നാട്ടില്‍ തിരിച്ചെത്തി. പ്രവാസികള്‍ക്കിടയിലെ ദിവസങ്ങള്‍ അവിസ്മരണീയമായ അനുഭവങ്ങളാണ് സമ്മാനിച്ചത്. കടലിനക്കരെയുള്ള കേരളമായിരുന്നു ഓരോ ഇടവും. നമ്മുടെ നാട്ടിലെ അതേ കാഴ്ചകള്‍, വാക്കുകള്‍, സ്‌നേഹപ്രകടനങ്ങള്‍…. ലോകത്തെവിടെയും മലയാളികള്‍ അവരുടെ ജന്മദേശത്തെ ഓര്‍മിപ്പിക്കുന്നു. 1994-ല്‍ ആണ് ആദ്യമായി ഗള്‍ഫ് നാടുകളിലെത്തിയത്. പിന്നീട് പലതവണ അവിടം സന്ദര്‍ശിച്ചു. നഗരങ്ങളുടെ ഛായ മാറിയതല്ലാതെ അവിടെ പാര്‍ക്കുന്ന മലയാളികളുടെ ആതിഥ്യമര്യാദയ്ക്കും സ്‌നേഹവായ്പിനുമൊന്നും ഒട്ടും മാറ്റമില്ല. എല്ലാം ആദ്യതവണത്തേതുപോലെ തന്നെ. ദുബായ് സെന്റ് തോമസ് കത്രീഡ്രല്‍ ഇടവകപെരുന്നാളായിരുന്നു ഇത്തവണത്തെ പ്രധാനപ്പെട്ട പരിപാടികളിലൊന്ന്. ദൂരദേശത്തുപോലും വിശ്വാസികളുടെ അനുഷ്ഠാനതീവ്രത എത്രത്തോളമുണ്ടെന്ന് കണ്ടറിഞ്ഞു. നാട്ടില്‍ നിന്ന് അകന്നുനിൽക്കുമ്പോള്‍ പോലും നാട്ടില്‍ എങ്ങനെ പള്ളിപ്പെരുന്നാളുകൂടുന്നുവോ, അതേ ഉത്സാഹത്തോടെയും ആവേശത്തോടെയും ദുബൈലുള്ളവര്‍ ഇടവകപ്പെരുന്നാള്‍ കര്‍മങ്ങളില്‍ പങ്കെടുത്തു. ഇടവക വികാരിയും സഹവികാരിയും ട്രസ്റ്റിമാരും സെക്രട്ടറിമാരും ഭരണസമിതി അംഗങ്ങളുമെല്ലാം ചേര്‍ന്ന് അത് ആഘോഷമാക്കി. എല്ലാവരെയും അഭിനന്ദിക്കാന്‍ ഈ അവസരം വിനിയോഗിക്കുന്നു. യു.എ.ഇ ഭരണാധികാരികളെ സന്ദര്‍ശിക്കാനും ഇക്കുറി അവസരമുണ്ടായി. സഹിഷ്ണുതാ മന്ത്രി ഷെയ്ഖ് നഹ്യാന്‍ ബിന്‍…
Read More »