NEWS

ആശുപത്രി ലിഫ്‌റ്റ്‌ ഉദ്‌ഘാടനത്തിനിടെ സഹോദരങ്ങളായ കോൺഗ്രസ് നേതാക്കൾ തമ്മിൽ കൂട്ടത്തല്ല്

നെടുമങ്ങാട്: വെള്ളനാട്‌ ഗവ. കമ്യൂണിറ്റി ഹെല്‍ത്ത്‌ സെന്ററിലെ ലിഫ്റ്റ് ഉദ്ഘാടനത്തിനിടെ സഹോദരങ്ങളായ കോൺഗ്രസ് നേതാക്കൾ തമ്മിൽ കൂട്ടത്തല്ല്.ഇതിനിടയിൽ ചടങ്ങ് ഉത്ഘാടനത്തിനെത്തിയ അടൂർ പ്രകാശ് എംപി കാറിൽ കയറി സ്ഥലം വിട്ടു.

വെള്ളിയാഴ്ച പകല്‍ 11 ഓടെ വെള്ളനാട്‌ ഗവ. കമ്യൂണിറ്റി ഹെല്‍ത്ത്‌ സെന്റര്‍ മുറ്റത്താണ്‌ സംഭവം. വെള്ളനാട്‌ പഞ്ചായത്തും ബ്ലോക്ക്‌ പഞ്ചായത്തും ജില്ലാ പഞ്ചായത്ത്‌ ഡിവിഷനും കോണ്‍ഗ്രസിനാണ്‌. സര്‍ക്കാര്‍ ആശുപത്രിക്ക്‌ അനുവദിച്ച ലിഫ്‌റ്റിന്റെ ഉദ്‌ഘാടനം അടൂര്‍ പ്രകാശ്‌ എംപിയായായിരുന്നു ഉത്ഘാടനം ചെയ്യേണ്ടത്.ഉദ്‌ഘാടനശേഷം ജില്ലാ പഞ്ചായത്ത്‌ അംഗമായ വെള്ളനാട്‌ ശശിയാണ്‌ സംസാരിച്ചത്‌. എന്നാല്‍, ശശി സംസാരിച്ചതാകട്ടെ പഞ്ചായത്തിലെ അഴിമതിയെക്കുറിച്ചും. പ്രസിഡന്റും വൈസ്‌ പ്രസിഡന്റും അഴിമതിക്ക്‌ നേതൃത്വം നല്‍കുകയാണെന്ന്‌ എംപിയുടെ സാന്നിധ്യത്തില്‍ ശശി പറഞ്ഞു. ഇതോടെ പഞ്ചായത്ത്‌ പ്രസിഡന്റ് കെ എസ് രാജലക്ഷ്‌മിയുടെ പ്രസംഗം ശശിയുടെ അഴിമതിയെക്കുറിച്ചായി. ഇതിനിടയില്‍ ശശി മൈക്ക്‌ പിടിച്ചു വാങ്ങി. ‘ നീയൊന്നും ഒന്നും പറയേണ്ട. എല്ലാം എനിക്കറിയാം. നീയൊക്കെ ഈ സ്ഥാനത്ത്‌ എത്തിയത്‌ എങ്ങനെയാണെന്ന്‌ നാട്ടുകാര്‍ക്കെല്ലാം അറിയാം’ എന്ന്‌ പറഞ്ഞു. ഇതോടെ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റും ശശിയുടെ അനുജനുമായ ശ്രീകണ്‌ഠനും ശശിയും തമ്മില്‍ തല്ലായി.

 

 

 

ഇരുവരും പരസ്‌പരം ഷര്‍ട്ട്‌ വലിച്ച്‌ കീറി. ശശി ശ്രീകണ്‌ഠനെ മര്‍ദിച്ചു. ബഹളങ്ങള്‍ക്കിടയില്‍ അടൂര്‍ പ്രകാശ്‌ എംപി കാറില്‍ സ്ഥലംവിട്ടു. മറ്റൊരു പഞ്ചായത്ത്‌ അംഗമായ റോബര്‍ട്ട്‌ ഇരുവരെയും പിടിച്ചുമാറ്റാന്‍ ശ്രമിക്കുന്നതിനിടെ റോബര്‍ട്ടിനും ശശിയുടെ അടി കിട്ടി. ഇതോടെ റോബര്‍ട്ട്‌ ശശിയെ മര്‍ദിച്ചു. നിലത്തുവീണ ശശിയെ ആശുപത്രി ജീവനക്കാരാണ്‌ രക്ഷിച്ചത്‌.

Back to top button
error: