NEWS

കാസർകോട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മിലുള്ള സംഘര്‍ഷത്തില്‍ ഒരാള്‍ക്ക് വെട്ടേറ്റു

കാഞ്ഞങ്ങാട്: പെരിയ കല്യോട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മിലുള്ള സംഘര്‍ഷത്തില്‍ ഒരാള്‍ക്ക് തലക്ക് വെട്ടേറ്റു.
ശ്രീകുമാര്‍ എന്ന ബാവയ്ക്കാണ്(36) മാരകമായി വെട്ടേറ്റത്.പരപ്പക്കെട്ടിലെ മഹേഷ്(32) ആണ് വെട്ടിയതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള സഹകരണ സ്ഥാപനത്തിലെ ജീവനക്കാരാണ് ഇരുവരും. ശനിയാഴ്ച രാത്രിയോടെയാണ് സംഭവം. സഹകരണ സ്ഥാപനത്തിലെ പണയമിടപാടിനെ ചൊല്ലിയുള്ള തര്‍ക്കമാണ് സംഘര്‍ഷത്തിലെത്തിയത്.
കല്യോട്ടെ സിപിഐ എം പ്രവര്‍ത്തകന്‍ പീതാംബരനെ വധിക്കാന്‍ ശ്രമിച്ച കേസിലെ പ്രതികളാണ് ശ്രീകുമാറും മഹേഷും.

Back to top button
error: