Breaking NewsKeralaLead NewsNEWS

ഭീഷണിയുണ്ട്, ദയവായി ഓഫീസ് പൊളിച്ച് നീക്കിതരണം, സ്ഥലഉടമയുടെ അഭ്യർഥന, വി കുഞ്ഞികൃഷ്ണന്റെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് പൊളിച്ചു… ഭീഷണിക്കു പിന്നിൽ സിപിഎം- വിമതൻ!! മറ്റൊൾക്ക് ബുദ്ധിമുട്ടുണ്ടാകരുത്, ജനാധിപത്യത്തെ പൂർണമായും അട്ടിമറിക്കുന്ന രീതിയിലേക്കാണ് കാര്യങ്ങൾ പോകുന്നത്- വി കുഞ്ഞികൃഷ്ണൻ

കണ്ണൂർ: പയ്യന്നൂരിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്ന മുൻ സിപിഎം നേതാവ് വി കുഞ്ഞികൃഷ്ണന്റെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഭീഷണിയെ തുടർന്ന്പൊളിച്ചു. സ്ഥലം ഉടമയെ സിപിഎമ്മുകാർ ഭീഷണിപ്പെടുത്തിയതിനെതുടർന്നാണ് പൊളിച്ചതെന്നാണ് പരാതി. പൊളിച്ചില്ലെങ്കിൽ ഭവിഷത്ത് നേരിടേണ്ടിവരുമെന്ന് ഭീഷണിപ്പെടുത്തിയതായും വി കുഞ്ഞികൃഷ്ണനൊപ്പമുള്ള സിപിഎം വിമതർ ആരോപിച്ചു. അതുപോലെ ഓഫീസിന് സ്ഥലം കൊടുക്കരുതെന്ന് ചിലർ പറഞ്ഞതായി സ്ഥലം ഉടമയും പറഞ്ഞു. തങ്ങൾ കാരണം മറ്റൊരാൾക്ക് ബുദ്ധിമുട്ടുണ്ടാകരുതെന്ന് കരുതിയാണ് പൊളിച്ച് നീക്കിയതെന്നും ജനാധിപത്യത്തെ പൂർണമായും അട്ടിമറിക്കുന്ന രീതിയിലേക്കാണ് കാര്യങ്ങൾ പോകുന്നതെന്നും വി കുഞ്ഞികൃഷ്ണൻ ആരോപിച്ചു.

അതേസമയം പയ്യന്നൂർ കോത്തായി മുക്കിലായിരുന്നു ഓഫീസ് ഒരുക്കിയിരുന്നത്. ഭീഷണിയെതുടർന്ന് പിന്നീട് പൊളിക്കുകയായിരുന്നു. ഭീഷണിയുണ്ടെന്നും ഓഫീസ് പൊളിച്ച് നീക്കിതരണമെന്നും ഉടമ ആവശ്യപ്പെട്ടതിനെതുടർന്നാണ് നീക്കം ചെയ്തതെന്ന് വി കുഞ്ഞികൃഷ്ണൻ പറഞ്ഞു. താൻ തുറന്ന് സംസാരിക്കാൻ തീരുമാനിച്ചത് മുതൽ വലിയ കള്ളപ്രചാരണമാണ് ആരംഭിച്ചത്. അതൊന്നും ജനങ്ങൾക്കിടയിൽ ഏശിയില്ലെന്നും താൻ കോൺഗ്രസിലേക്കും ബിജെപിയിലേക്കും പോകുന്നുവെന്ന തരത്തിലുള്ള പ്രചാരണമടക്കം നടത്തിയെങ്കിലും ജനങ്ങൾ അതൊന്നും മുഖവിലക്കെടുത്തില്ലെന്നും വി കുഞ്ഞികൃഷ്ണൻ പറഞ്ഞു. സ്ഥലം കണ്ടെത്തി ഉടമയുമായി സംസാരിച്ച് താത്കാലിക ഓഫീസ് നിർമിക്കുകയായിരുന്നു. ഇന്ന് ഉച്ചയോടെയാണ് സ്ഥലം ഉടമ വിളിച്ചു ഭീഷണി നേരിടുന്നതായി പറഞ്ഞത്. ഓഫീസ് ഒന്ന് പൊളിച്ച് മാറ്റിത്തരണമെന്ന് അഭ്യർത്ഥിക്കുകയായിരുന്നുവെന്നും വി കുഞ്ഞികൃഷ്ണൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: