Month: July 2022

  • India

    യാത്രാവിമാനങ്ങളുടെ അടിയന്തര ലാൻഡിംഗ്: റിപ്പോര്‍ട്ട് തേടി വ്യോമയാന മന്ത്രി

    ദില്ലി: യാത്രാവിമാനങ്ങൾക്ക് തുടര്‍ച്ചയായി യന്ത്രതകരാർ ഉണ്ടാവുന്നതിൽ റിപ്പോര്‍ട്ട് തേടി കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. രണ്ട് ദിവസത്തിനിടെ രാജ്യത്ത് നാല് വിമാനങ്ങൾ അടിയന്തര ലാൻഡിംഗ് നടത്തേണ്ടി വന്ന സാഹചര്യത്തിലാണ് വ്യോമയാനമന്ത്രി റിപ്പോര്‍ട്ട് തേടിയത്. സാഹചര്യം വിലയിരുത്താൻ ജ്യോതിരാദിത്യ സിന്ധ്യയുടെ നേതൃത്വത്തിൽ ഉന്നതതലയോഗം ചേര്‍ന്നു. വ്യോമയാന മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരും, സാങ്കേതിക വിദഗ്ധരും യോഗത്തിൽ പങ്കെടുത്തു. യാത്രക്കാരുടെ സുരക്ഷയിൽ വിട്ടുവീഴ്ച പാടില്ലെന്ന് മന്ത്രി യോഗത്തിൽ നിര്‍ദേശിച്ചു. 48 മണിക്കൂറിനിടെ നാല് വിമാനങ്ങൾ അടിയന്തര ലാൻഡിങ്ങ് നടത്തിയതായി ഡിജിസിഎ. രാജ്യത്തെ വിവിധ വിമാനത്താവളങ്ങളിൽ നിന്ന് പുറപ്പെട്ടതും, വന്നതുമായ വിമാനങ്ങളാണ് അടിയന്തര ലാൻഡിങ്ങ് നടത്തിയത്. ഷാർജയിൽ നിന്ന് കൊച്ചിയിലേക്കുള്ള ജി9-426 എയർ അറേബ്യ വിമാനം ഹൈഡ്രോളിക് തകരാറിലായത് മൂലം കൊച്ചിയിൽ അടിയന്തര ലാൻഡിംഗ് നടത്തി. ഇന്നലെ ബാങ്കോക്കിലേക്കുള്ള എത്യോപ്യൻ എയർലൈൻസിന്റെ വിമാനം സമ്മർദ്ദപ്രശ്നത്തെത്തുടർന്ന് കൊൽക്കത്ത വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി. ഫോര്‍വേഡ് ഗ്യാലിയില്‍ നിന്ന് കത്തിയ ഗന്ധം വന്നതിനെ തുടർന്നാണ് കരിപ്പൂരിൽ നിന്ന് ദുബായിലേക്ക് പുറപ്പെട്ട എയര്‍…

    Read More »
  • NEWS

    വെള്ളത്തില്‍ മുങ്ങിയ പാലത്തിലൂടെ ബസ് ഓടിച്ച ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കി

    പാലക്കാട് :കനത്ത മഴയിൽ ജലനിരപ്പ് ഉയർന്ന പാലത്തിലൂടെ ബസ് ഓടിച്ച ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കി.കൂടാതെ ഉടമയ്ക്ക് പിഴയും ചുമത്തിയിട്ടുണ്ട്. പാലക്കാട് ഞെട്ടരക്കടവ്-പൊമ്ബ്ര പാലത്തിലായിരുന്നു സംഭവം.സ്വകാര്യ ബസ് പാലത്തിന് മുകളിലൂടെ സഞ്ചരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍ ആയതിന് പിന്നാലെയാണ് മോട്ടോർ വാഹന വകുപ്പിന്റെ നടപടി. പുറത്തു വന്ന വൈറല്‍ വീഡിയോയില്‍ ബസിന്റെ പകുതിയോളം ഭാഗവും മുങ്ങിയിട്ടുള്ളതായി കാണാന്‍ കഴിയും. 35 ഓളം യാത്രക്കാരെയും കൊണ്ട് ജീവന് ഭീഷണിയാകുന്ന തരത്തിലുള്ള സാഹസിക യാത്രയാണ് ഡ്രൈവര്‍ നടത്തിയതെന്ന് മോട്ടോർ വാഹനവകുപ്പ് അധികൃതർ അറിയിച്ചു.

    Read More »
  • NEWS

    ശരീരഭാരം നിയന്ത്രിക്കാൻ പപ്പായയുടെ അരി 

    പ്രത്യേക പരിചരണം കൂടാതെ വീട്ടുവളപ്പിൽ തന്നെ വളരുന്ന ഒരു സസ്യമാണ് പപ്പായ അഥവാ ഓമ.തെങ്ങ് പോലെ തന്നെ കേരളത്തിൻ്റെ മുക്കിലും മൂലയിലും ഇത് കാണപ്പെടുന്നു.പപ്പായയുടെ(ഓമയ്ക്ക) പല ആരോഗ്യഗുണങ്ങളെ പറ്റിയും നമുക്ക് അറിയാവുന്ന കാര്യമാണ്.വിറ്റമിനുകൾ, ധാതുക്കൾ, നാരുകൾ, എന്നിവയുടെ ഒക്കെ കലവറയാണ് ഇത്. പപ്പായപ്പഴം മാത്രമല്ല, ഇലയും കുരുവും എല്ലാം തന്നെ ഉപയോഗപ്രദമാണ്. വർഷം മുഴുവനും ലഭ്യമായ ഈ പഴം നമ്മുടെ മൊത്തത്തിലുള്ള ആരോഗ്യത്തിന് വളരെയധികം പ്രയോജനപ്പെടുന്ന ഒന്നാണ്.മറ്റ് പല പഴങ്ങളെയും പോലെ, പപ്പായയുടെ മാംസത്തിൽ ധാരാളം വിത്തുകൾ അടങ്ങിയിരിക്കുന്നു. ഈ വിത്തുകൾ ഭക്ഷ്യ യോഗ്യമല്ലെന്ന് കരുതി നമ്മൾ വലിച്ചെറിയുന്നു. അതിന് കാരണം അതിൻ്റെ കയ്പ്പാണ്. എന്നാൽ കേട്ടോളൂ, പപ്പായ വിത്തുകൾ കഴിക്കുന്നത് ആരോഗ്യത്തിന് ഏറെ നല്ലതാണ്. പപ്പായ വിത്തുകൾ കഴിക്കുന്നതിൻ്റെ ആരോഗ്യ ഗുണങ്ങൾ എന്തൊക്കെയാണെന്ന് നിങ്ങൾക്കറിയാമോ? പപ്പായ വിത്തുകൾ ഫ്രീ റാഡിക്കലുകളെ ചെറുക്കുന്നു.പപ്പായ വിത്തിലെ ആന്റിഓക്‌സിഡന്റുകൾ – പോളിഫെനോൾസ്, ഫ്ലേവനോയ്ഡുകൾ – ജലദോഷം, ചുമ തുടങ്ങിയ അണുബാധകളിൽ നിന്നും നമ്മെ സംരക്ഷിക്കുന്നു.…

    Read More »
  • NEWS

    ഗര്‍ഭിണിയെ നടുറോഡില്‍ ചവിട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച പിതാവ് അറസ്റ്റിൽ

    തിരുവനന്തപുരം: ഗര്‍ഭിണിയെ നടുറോഡില്‍ ചവിട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച പിതാവ് അറസ്റ്റില്‍. കിളിമാനൂര്‍ കൊപ്പം സ്വദേശി സതീശനാണ് അറസ്റ്റിലായത്. സ്‌കൂട്ടറില്‍ കശുവണ്ടി ഫാക്ടറിയിലേക്ക് ജോലിക്ക് പോയ നാല് മാസം ഗര്‍ഭിണിയായ മകളെയാണ് പ്രതി കൊല്ലാന്‍ ശ്രമിച്ചത്. നാട്ടുകാര്‍ ഇയാളെ തടഞ്ഞുവച്ച്‌, പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.രണ്ട് കൊലപാതക കേസുകളില്‍ ശിക്ഷ കഴിഞ്ഞുപുറത്തിറങ്ങിയ ആളാണ് സതീശന്‍. പ്രതിയുടെ ഉപദ്രവം സഹിക്കാനാകാതെ ഭാര്യ മുന്‍പ് വീടുവിട്ടിറങ്ങിയിരുന്നു.

    Read More »
  • NEWS

    മണ്‍സൂണ്‍ ബംപര്‍  MA 235610 എന്ന നമ്പറിന് 10 കോടി

    തിരുവനന്തപുരം: കേരള ഭാഗ്യക്കുറി വകുപ്പിന്റെ മണ്‍സൂണ്‍ ബംപര്‍ ലോട്ടറി നറുക്കെടുത്തു. MA 235610 എന്ന നമ്ബരിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ പത്ത് കോടി രൂപ. രണ്ടാം സമ്മനമായ അഞ്ചു ലക്ഷം രൂപക്ക് MG 456064 എന്ന നമ്ബര്‍ അര്‍ഹമായി. ഒന്നും രണ്ടും സമ്മാനങ്ങള്‍ക്ക് പുറമെ മൂന്നാം സമ്മാനമായി 12 പേര്‍ക്ക് അഞ്ച് ലക്ഷം വീതവും നാലാം സമ്മാനമായി ഒരു ലക്ഷം രൂപയും നല്‍കും. MA 372281 MB 459462 MC 442856 MD 234387 ME 487449 MG 469415 MA 374928 MB 310072 MC 480022 MD 485585 ME 246216 MG 373685 എന്നീ നമ്ബറുകളിലുള്ള ടിക്കറ്റുകള്‍ക്കാണ് മൂന്നാം സമ്മാനം.     250 രൂപ വിലയുണ്ടായിരുന്ന മണ്‍സൂണ്‍ ബംപര്‍ 2445740 ടിക്കറ്റുകളാണ് വിറ്റഴിഞ്ഞത്.വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കുകയും വേണം.ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ…

    Read More »
  • NEWS

    മലയാളികളായ നഴ്സുമാര്‍ക്ക് യുഎഇയിൽ വൻ അവസരം;പ്രവൃത്തി പരിചയം ആവശ്യമില്ല

    ദുബായ്: മലയാളികളായ നഴ്സുമാര്‍ക്ക് അവസരങ്ങളുടെ വാതായനങ്ങള്‍ തുറന്ന് യുഎഇ. നഴ്സിം​ഗ് ജോലിയില്‍ പ്രവൃത്തി പരിചയമില്ലാതെ തന്നെ നഴ്സുമാര്‍ക്ക് യുഎഇയില്‍ ജോലിയില്‍ പ്രവേശിക്കാം. ഇന്ത്യയിലെ ഏതെങ്കിലും അംഗീകൃത യൂണിവേഴ്സിറ്റിയുടെ ബിരുദ സര്‍ട്ടിഫിക്കറ്റും നഴ്സിങ് കൗണ്‍സിലിന്റെ റജിസ്ട്രേഷനും ഗുഡ് സ്റ്റാന്‍ഡിങ്ങും ഉള്ളവര്‍ക്ക് ഇനിമുതല്‍ യുഎഇ ആരോഗ്യ വകുപ്പിന്റെ പരീക്ഷ എഴുതാവുന്നതാണ്. ഇതില്‍ വിജയിക്കുന്നവര്‍ക്ക് യുഎഇയിലെ വിവിധ ആശുപത്രികളില്‍ ഒഴിവനുസരിച്ച്‌ ജോലിയും നേടാം.കൂടാതെ മികച്ച നഴ്സുമാരായി തിരഞ്ഞെടുക്കുന്നവർക്ക് ഗോൾഡൺ വിസയും അനുവദിക്കും.  നേരത്തേ, യുഎഇയില്‍ ജോലി ലഭിക്കാന്‍ രണ്ടു വര്‍ഷത്തെ പ്രവൃത്തിപരിചയം ആവശ്യമായിരുന്നു.

    Read More »
  • Kerala

    സാരി തരൂ സഞ്ചി തരാം…

    കോഴിക്കോട്: ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങൾ സർക്കാർ നിരോധിച്ചതിന്റെ ഭാഗമായി തുണിസഞ്ചികൾ പ്രോത്സാഹിപ്പിക്കുന്നതിന് ‘സാരി തരൂ സഞ്ചി തരാം’ പദ്ധതിക്ക് തുടക്കം കുറിച്ച് വടകര നഗരസഭ. നഗരസഭക്ക് കീഴിൽ പ്രവർത്തിക്കുന്ന ഹരിയാലി ഹരിതകർമ്മസേന മുഖേനയാണ് പദ്ധതി നടപ്പിലാക്കുന്നത്. വീടുകളിൽ ഉപയോഗം കഴിഞ്ഞ സാരികൾ വടകരയിലെ ജൂബിലി ടാങ്കിന് അടുത്തുള്ള ഗ്രീൻ ടെക്നോളജി സെന്ററിലോ പഴയ സ്റ്റാൻഡിലെ ദ്വാരക ബിൽഡിംഗിലുള്ള ഗ്രീൻ ഷോപ്പിലോ നൽകിയാൽ പകരം അവിടെനിന്ന് തുണിസഞ്ചികൾ കൊണ്ടുപോകാം. ഇതുകൂടാതെ വാർഡ് തലങ്ങളിൽ ചുമതലയുള്ള ഹരിതകർമ്മസേന അംഗങ്ങളുടെ കയ്യിലും സാരി നൽകി തുണി സഞ്ചികൾ കൈപ്പറ്റാം. ജൂലൈ ഒന്നുമുതൽ പ്ലാസ്റ്റിക് സഞ്ചികൾ ഉൾപ്പെടെയുള്ള ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങൾക്ക് സർക്കാർ നിരോധനം ഏർപ്പെടുത്തിയതിന്റെ ഭാഗമായി ബദൽ ഉത്പന്നങ്ങൾ എന്നനിലക്കാണ് പുതിയ പദ്ധതിക്ക് നഗരസഭ തുടക്കം കുറിച്ചത്. പദ്ധതിയുടെ ഗുണം ഓരോ വീടുകളിലും എത്തിക്കാൻ പരമാവധി ശ്രമിക്കും. ഒറ്റത്തവണ ഉപയോഗിക്കാൻ കഴിയുന്ന പ്ലാസ്റ്റിക് സഞ്ചികളുടെയും മറ്റ് ഉത്പന്നങ്ങളുടെയും ഉപയോഗം പൊതുജനങ്ങൾ ഒഴിവാക്കണമെന്ന് നഗരസഭാ…

    Read More »
  • Kerala

    പാൽ ഒഴികെയുള്ള ക്ഷീര ഉത്പന്നങ്ങൾക്ക് വില കൂട്ടി മിൽമ

    കൊച്ചി: പാൽ ഒഴികെയുള്ള ക്ഷീര ഉത്പന്നങ്ങൾക്ക് വില കൂട്ടി മിൽമ. 5 ശതമാനം ജിഎസ്‍ടി പ്രാബല്യത്തിൽ വരുന്ന നാളെ മുതൽ തൈരിനും കട്ടി മോരിനും സംഭാരത്തിനും വില കൂടും. അര ലിറ്ററിന് 3 രൂപ വച്ചാണ്  കൂടുക. കുറഞ്ഞത് 5 ശതമാനം വില വർധിപ്പിക്കേണ്ടി വരുമെന്ന് മിൽമ ചെയർമാൻ കെ.എസ്.മണി നേരത്തെ പ്രഖ്യാപിച്ചിരുന്നു. വില കൂട്ടിയില്ലെങ്കിൽ പ്രതിദിനം 15 ലക്ഷം രൂപയുടെ നഷ്ടമുണ്ടാകുമെന്ന് മിൽമ എറണാകുളം മേഖല ചെയർമാൻ ജോൺ തെരുവത്ത് കൊച്ചിയിൽ പറഞ്ഞു. പാക്കറ്റിലുള്ള മോരിനും തൈരിനുമടക്കം 5 ശതമാനം നികുതി ഏർപ്പെടുത്തിയ ജിഎസ്‍ടി കൗൺസിൽ തീരുമാനമാണ് നാളെ നിലവിൽ വരുന്നത്.  (പ്രീ പാക്ക്ഡ്)  പാക്കറ്റിലാക്കിയ മാംസം, മീൻ, തേൻ, ശ‌ർക്കര, പപ്പടം എന്നിവയ്ക്കടക്കം 5 ശതമാനം നികുതി നാളെ പ്രാബല്യത്തിലാകും. ഭക്ഷ്യവസ്തുക്കൾക്കാണ്  ജിഎസ്ടി ബാധകം. പാലൊഴികെയുള്ള തൈര്, മോര്, ലെസ്സി, പനീർ തുടങ്ങിയ ക്ഷീരോത്പന്നങ്ങൾക്കും അഞ്ച് ശതമാനം ജിഎസ്‍ടി വരും. അരിക്ക് രണ്ട് മുതൽ മൂന്ന് രൂപ വരെ…

    Read More »
  • Kerala

    പ്ലസ് വൺ പ്രവേശനം; അപേക്ഷ തീയതി നീട്ടാൻ സാധ്യത, അന്തിമതീരുമാനം നാളെ

    തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വണ്‍ പ്രവേശനത്തിനുള്ള അപേക്ഷാ തീയതി നീട്ടാന്‍ സാധ്യത. സിബിഎസ്ഇ സിലബസില്‍ പഠിച്ച കുട്ടികൾക്ക് കൂടി അവസരമൊരുക്കാനാണ് തീരുമാനം. സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാഫലം ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ല. അപേക്ഷ തീയതി നീട്ടുന്ന കാര്യത്തിൽ അന്തിമ തീരുമാനം നാളെ ഉദ്യോഗസ്ഥല ചർച്ചയ്ക്കുശേഷമുണ്ടാകും. ഒരു അലോട്ട്മെന്റ് കൂടി നടത്തുന്ന കാര്യവും പരിഗണനയിലുണ്ട്. നിലവില്‍ ജൂലൈ 18 ആണ് സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശനത്തിനുള്ള അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി. സിബിഎസ്ഇ പരീക്ഷാ ഫലം സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പിന് ചെയ്യാനാകുന്നതെല്ലാം ചെയ്യുമെന്ന് മന്ത്രി വി ശിവൻ കുട്ടി പറഞ്ഞു. കേന്ദ്ര സിലബസിൽ പഠിക്കുന്ന കുട്ടികളെന്ന വേർതിരിവ് ഇല്ല. കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് കാണിക്കുന്നത് വലിയ ജാഗ്രതക്കുറവാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു. സിബിഎസ്ഇ പത്താം ക്ലാസ് ഫലം പ്രസിദ്ധീകരിക്കാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്ക് വി.ശിവൻകുട്ടി കത്തയച്ചിരുന്നു. കേരളത്തിലെ പ്ലസ് വൺ ആദ്യഘട്ട അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതിക്ക് മുമ്പ് ഫലം പ്രസിദ്ധീകരിക്കണമെന്നാണ് കത്തില്‍…

    Read More »
  • India

    തുടര്‍ച്ചയായി അപകടങ്ങൾ: സ്പൈസ് ജെറ്റിൻ്റെ പ്രവര്‍ത്തനം തടയണമെന്ന് ആവശ്യപ്പെട്ട് ദില്ലി ഹൈക്കോടതിയിൽ ഹര്‍ജി

    ദില്ലി: രാജ്യത്തെ സ്വകാര്യ എയര്‍ലൈൻസ് കമ്പനിയായ സ്പെസ്ജെറ്റുമായി ബന്ധപ്പെട്ട് ഉണ്ടായ വിമാനാപകടങ്ങൾ കണക്കിലെടുത്ത് വിമാന കമ്പനിയുടെ പ്രവർത്തനങ്ങൾ നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് ദില്ലി ഹൈക്കോടതിയിൽ ഹർജി. യാത്രക്കാരുടെ സുരക്ഷയ്ക്ക് ഫലപ്രദമായ സംവിധാനം ഒരുക്കുന്നതിൽ കമ്പനി പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ദില്ലിയിലെ ഒരു അഭിഭാഷകൻ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. ഹ‍ര്‍ജി ഫയലിൽ സ്വീകരിച്ച കോടതി നാളെ വാദം കേൾക്കും. സ്പൈസ് ജെറ്റ് വിമാനങ്ങളില്‍ തകരാറുകൾ ആവർത്തിക്കുന്ന പശ്ചാത്തലത്തില്‍ ഡിജിസിഎ നേരത്തെ കമ്പനിയോട് വിശദീകരണം തേടിയിരുന്നു. സ്പൈസ് ജെറ്റ് വിമാനങ്ങൾ മാനദണ്ഡങ്ങൾ പാലിക്കുന്നതിലും നിയമപ്രകാരം സുരക്ഷ ഒരുക്കുന്നതില്‍ വീഴ്ച വരുത്തിയെന്നും ഡിജിസിഎ സ്പൈസ് ജെറ്റിന് നല്‍കിയ നോട്ടീസില്‍ പറയുന്നു. 18 ദിവസത്തിനിടെ 8 സ്പൈസ് ജെറ്റ് വിമാനങ്ങളില്‍ തകരാറുകൾ കണ്ടെത്തിയ സാഹചര്യത്തിലാണ് ‍ഡിജിസിഎ നടപടി തുടങ്ങിയത്. യാത്രക്കാരുടെ സുരക്ഷയാണ് പരമ പ്രധാനമെന്നും, സുരക്ഷയെ ബാധിക്കുന്ന ചെറിയ സംഭവങ്ങളിലും കർശനമായ അന്വേഷണവും നടപടിയുമുണ്ടാകുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയും വ്യക്തമാക്കിയിരുന്നു. അതേസമയം 48 മണിക്കൂറിനിടെ നാല് വിമാനങ്ങൾ അടിയന്തര…

    Read More »
Back to top button
error: