മുംബൈ : ഒപ്പം കിടക്കാന്‍ വിസമ്മതിച്ച ഭാര്യയെ ഭര്‍ത്താവ് തലയ്ക്കടിച്ച് കൊന്നു. മുംബയിലെ മലാഡിലാണ് സംഭവം.
മാല്‍വാനി സ്വദേശിയായ വിജയമാല(48)യാണ് കൊല്ലപ്പെട്ടത്. കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ഗ്യാനോപ പൊലീസില്‍ കീഴടങ്ങുകയായിരുന്നു.
ഒപ്പം കിടക്കാന്‍ വിസമ്മതിച്ചതോടെ താന്‍ ഭാര്യയുമായി വഴക്കിട്ടെന്നും തുടര്‍ന്നുണ്ടായ ദേഷ്യത്തില്‍ കൊന്നുകളഞ്ഞെന്നുമാണ് ഗ്യാനോപ പൊലീസിനോട് പറഞ്ഞത്. തര്‍ക്കം രൂക്ഷമായതോടെ പ്രകോപിതനായ ഇയാള്‍ ഭാര്യയെ കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊല്ലുകയായിരുന്നു. സംഭവസ്ഥലത്തുവച്ച് തന്നെ വിജയമാല മരിച്ചു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം സംസ്കരിച്ചു.