കോഴിക്കോട്: സംസ്ഥാനത്ത് മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം നാലായി.കോഴിക്കോട് രണ്ടും കാസര്‍കോടും വയനാട്ടിലും ഒരാള്‍ വീതവുമാണ് മരിച്ചത്.
കോഴിക്കോട് ചെറുവണ്ണൂര്‍ കൊളത്തറ അറക്കല്‍ പാടം അമ്മോത്ത് വീട്ടില്‍ മുസാഫിറിന്റെ മകന് മുഹമ്മദ് മിര്‍ഷാദ് (13) കുളത്തില്‍ വീണ് മരിച്ചു. മദ്റസയില്‍നിന്ന് വീട്ടിലേക്ക് പോകുമ്ബോള്‍ സൈക്കിള്‍ നിയന്ത്രണം വിട്ട് വലിയ പറമ്ബ് കുളത്തില്‍ വീഴുകയായിരുന്നു. എടച്ചേരി ആലിശ്ശേരി അമ്ബലക്കുളത്തില്‍ വീണ് മീത്തലെ മാമ്ബയില് അഭിലാഷ് (40) മരിച്ചു. പായലും ചളിയും നിറഞ്ഞ കുളത്തില്‍ രാവിലെ 10 മണിയോടെ കാണാതാവുകയായിരുന്നു. മലയോര മേഖലയില്‍ കനത്ത മഴ തുടരുന്ന കാസര്‍കോട് ജില്ലയില്‍ മഞ്ചേശ്വരത്ത് ശക്തമായ കാറ്റില്‍ തെങ്ങ് വീണ് വിദ്യാര്‍ഥി മരിച്ചു. ‘ഡൈജിവേള്‍ഡ്’ കന്നട ഓണ്‍ലൈന്‍ റിപ്പോര്‍ട്ടര്‍ ചേവാര്‍ കൊന്തളക്കാട്ടെ സ്റ്റീഫന്‍ ക്രാസ്റ്റയുടെ മകന് ഷോണ്‍ ആറോണ്‍ ക്രാസ്റ്റ(13)യാണ് മരിച്ചത്. ശനിയാഴ്ച ഉച്ച രണ്ടു മണിയോടെ വീട്ടുപറമ്ബിലാണ് അപകടം.
വയനാട്ടില്‍ കാലവര്‍ഷം ശക്തമായി തുടരുന്നതിനിടെ അമ്ബലവയല്‍ പഞ്ചായത്തിലെ തോമാട്ടുചാല്‍ നെടുമുള്ളിയില്‍ വീടിന്റെ സംരക്ഷണഭിത്തി നിര്‍മാണത്തിനിടെ മണ്‍തിട്ടയിടിഞ്ഞ് തൊഴിലാളി മരിച്ചു. സുല്‍ത്താന്‍ ബത്തേരി കോളിയാടി നായ്ക്കംപാടി കോളനിയിലെ ബാബു (37) ആണ് മരിച്ചത്. ഉച്ചക്ക് ഒരു മണിയോടെയാണ് സംഭവം.