LocalNEWS

പുതുപളളി ഇരവിനെല്ലൂര്‍ കലുങ്കില്‍ മിനി ഹൈമാസ്റ്റ് ലൈറ്റു സ്ഥാപിച്ചു

പുതുപളളി: ജില്ലാ പഞ്ചായത്ത് കുറിച്ചി ഡിവിഷന്‍ അംഗം പി.കെ. വൈശാഖ് തുടക്കം കുറിച്ച പൗര്‍ണ്ണമി പദ്ധതിയില്‍ ഉള്‍പെടുത്തി പുതുപളളി ഇരവിനെല്ലൂര്‍ കലുങ്കില്‍ മിനി ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചു. പദ്ധതിയുടെ ഉദ്ഘാടനം മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിര്‍വഹിച്ചു.

യോഗത്തില ജില്ലാ പഞ്ചായത്തംഗം പി.കെ. വൈശാഖ് അധ്യക്ഷത വഹിച്ചു. ബോക്ക് പഞ്ചായത്തംഗം സിബി ജോണ്‍, പുതുപളളി പഞ്ചായത്തംഗങ്ങളായ വല്‍സമ്മ മാണി, ജിനു കെ. പോള്‍, ജോബി കൊട്ടംപറമ്പില്‍, പുതുപള്ളി മണ്ഡലം പ്രസിഡന്റ് സാം കെ. വര്‍ക്കി, അജിന്‍ മാത്യൂ ഐപ്പ്, രഞ്ജു ചെറിയാന്‍, സീമ ജോസഫ്, ഗീവര്‍ഗീസ് സി.ആര്‍. തുടങ്ങിയവര്‍ പങ്കെടുത്തു.

Signature-ad

 

Back to top button
error: