Month: July 2022

  • NEWS

    പുനലൂർ-മൂവാറ്റുപുഴ റോഡ് വികസനം പൂർത്തിയാകുന്നു;ഉതിമൂട് കനാൽ പാലം പഴയപടി

    റാന്നി: മലയോര മേഖലയുടെ വികസനത്തിന് വലിയ പ്രതീക്ഷ നൽകുന്ന പുനലൂർ-മൂവാറ്റുപുഴ പാതയുടെ നിർമ്മാണം ഏകദേശം പൂർത്തിയാകുമ്പോഴും വലിയ വാഹനങ്ങൾക്ക് വിലങ്ങുതടിയായി റാന്നി ഉതിമൂട് കനാൽപ്പാലം.പുനലൂർ മുതൽ പൊൻകുന്നം വരെ 82.11 കിലോമീറ്റർ ദൂരത്തിൽ റോഡ് വീതികൂട്ടി വളവുകൾ നിവർത്തി ഡിബിഎം ആൻഡ് ബിസി ടാറിംഗ് നടത്തിയായിരുന്നു റോഡ് വികസനം.എന്നാൽ ഉതിമൂട് പാലത്തിന് കീഴിൽ റോഡ് താക്കുകയോ മേൽപ്പാലം നിർമ്മിക്കുകയോ ചെയ്യാത്തത് റോഡിന്റെ വികസനത്തിലും യാതൊരു പ്രയോജനവും ഇല്ലാത്ത സ്ഥിതിയാണ് ഉണ്ടാക്കിയിരിക്കുന്നത്. 2019 ആഗസ്​റ്റ്​ 26ന്​ മുഖ്യമന്ത്രി പിണറായി വിജയനാണ് കോന്നിയിൽ റോഡി​ൻെറ നിർമ്മാണോദ്ഘാടനം നടത്തിയത്.738 കോടി രൂപ ചെലവഴിച്ച് മൂന്ന് റീച്ചുകളായിട്ടായിരുന്നു പണി.ടൗണുകളിൽ നടപ്പാതയും കൈവരികളും, ബസ് ഷെൽട്ടർ ഉൾപ്പെടുന്ന ബസ്ബസ്ബേകൾ, സംരക്ഷണഭിത്തി, കോൺക്രീറ്റ് ഓട, ക്രാഷ് ബാരിയർ, സൂചന ബോർഡുകൾ, റോഡ് മാർക്കിങ്​, സൗരോർജ വിളക്കുകൾ, സിഗ്​നൽ സംവിധാനം എന്നിവ ഉൾപ്പെടെയായിരുന്നു റോഡ് നിർമാണം.നിലവിലുള്ള വളവുകളും കയറ്റങ്ങളും ലഘൂകരിച്ചിട്ടുമുണ്ട്. കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ കൂടി കടന്നുപോകുന്നതാണ് പുനലൂർ മൂവാറ്റുപുഴ സംസ്ഥാന…

    Read More »
  • NEWS

    ഷാപ്പിലെ കള്ളും കുടിയന്റെ നേരും

    കുടിയൻമാർക്ക് കുടിച്ചതിന്റെ കെട്ട് വിട്ട ശേഷം മാത്രമേ ബോധം വീഴാറുള്ളൂ.അത് സ്വാഭാവികം. അതുവരെ ബാധ കയറിയപോലെയാണ് അവരുടെ രീതികൾ.ചിലർ കുടിച്ചതിനു ശേഷം വീട്ടിലേക്കുള്ള വഴി മറന്ന് റോഡുവക്കിലും കടത്തിണ്ണയിലും കിടന്നുറങ്ങും.സകലമാന പരിചയക്കാരെയും കെട്ട്യോളെയും എന്തിനേറെ സ്വന്തം മക്കളെ പോലും ആ സമയത്ത് അവർ തന്തയ്ക്ക് വിളിക്കും.ചിലരാകട്ടെ കത്തിക്കുത്ത് നടത്തി ലോക്കപ്പിന്റെ തണുത്ത സിമന്റ് തറയിൽ പോലീസുകാർക്ക് കൂട്ടെന്നപോലെ കിടക്കും.മറ്റു ചിലരാകട്ടെ നാലുകാലിൽ വീട്ടിലെത്തി ഏകാംഗ നാടകം കളിക്കും.അതുവരെ കരഞ്ഞുകൊണ്ടിരുന്ന പെണ്ണുമ്പിള്ള ഇരുട്ടത്ത് ആരും കാണാതെ അടിവയറ്റിൽ മുട്ടുകാൽ കയറ്റുന്നതൊടെ അതിനും തിരശ്ശീല വീഴും.പിറ്റേന്ന് ഇതൊന്നും ഇവർക്ക് ഓർമ്മ കാണുകയുമില്ല-അന്നും കള്ള് കുടിക്കുന്നത് ഒഴിച്ച്. എന്നാൽ ഇതിൽനിന്നെല്ലാം വിത്യസ്തനാമൊരു കുടിയനെയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.നല്ല ഓർമ്മശക്തി കിട്ടാൻ ചെത്തിയിറക്കുന്ന സമയത്തുതന്നെ അന്തിക്കള്ള് മോന്തണമെന്നാണ് അയാളുടെ പക്ഷം.അതേ സുഹൃത്തുക്കളെ അയാളിപ്പോൾ ആരാണ്ടെങ്ങാനത്തെ ഷാപ്പിലിരുന്ന് അന്തിക്കള്ള് മോന്തിക്കൊണ്ടിരിക്കയാണ്.ഇപ്പോൾ അയാളുടെ മനോമുകിരത്തിൽ എഴുത്താശാന്റെ മുന്നിലിരുന്ന് കൊച്ചിലെ തറയും പറയും പഠിച്ച ഓർമ്മകൾ വരെയുണ്ട്.ആദ്യം പഠിച്ചത് തറ, പിന്നെങ്ങനെ നന്നാവും…

    Read More »
  • NEWS

    കരളിനെ സംരക്ഷിക്കാം; ശരീരം നൽകുന്ന ഈ മുന്നറിയിപ്പുകൾ അവഗണിക്കരുത്

     ശരീരത്തിലെ ഏറ്റവും വലിയ ആന്തരാവയവമാണ് കരള്‍. കരളിന്റെ ആരോഗ്യത്തെ അവഗണിച്ചാല്‍ അത് ശരീരത്തെ മൊത്തത്തില്‍ പ്രതിസന്ധിയിലാക്കും എന്നതാണ് സത്യം. അമിത മദ്യപാനവും ഭക്ഷണത്തിലെ അശ്രദ്ധയുമാണ് പലപ്പോഴും കരളിനെ പ്രതിസന്ധിയിലാക്കുന്നത്.കരളിന് പൂര്‍ണ നാശം സംഭവിച്ചാല്‍ പിന്നീട് ജീവന്‍നിലനിര്‍ത്തുക എന്നത് വളരെ പ്രയാസകരമായ ഒരു കാര്യമാണ്. കരള്‍ കൃത്യമായ രീതിയില്‍ പ്രവര്‍ത്തിക്കുന്നില്ല എന്നുണ്ടെങ്കില്‍ അതിന് ചില ലക്ഷണങ്ങള്‍ ശരീരം കാണിക്കും. എന്തൊക്കെയാണവ എന്ന് നോക്കാം. അസാധാരണമായ തൂക്കക്കുറവ് വയറു വീര്‍ക്കല്‍ മൂത്രത്തിന്റെ ഇരുണ്ട നിറം വിശപ്പില്ലായ്മ രോഗപ്രതിരോധ ശേഷി കുറയല്‍ ഡിപ്രഷന്‍ അമിത ക്ഷീണം അമിത വിയര്‍പ്പ് ഉയര്‍ന്ന ടെന്‍ഷന്‍ ശരീരത്തില്‍ പതിവില്ലാത്ത ചൊറിച്ചിൽ, പാടുകൾ മഞ്ഞ നിറമുള്ള കണ്ണും ചര്‍മ്മവും ഇതില്‍ മുകളില്‍ പറഞ്ഞ ഏതെങ്കിലും ലക്ഷണം തുടര്‍ച്ചയായി നില്‍ക്കുന്നുണ്ടെങ്കില്‍ ഉടന്‍ തന്നെ കൃത്യമായ ചികിത് തേടേണ്ടത് അത്യാവശ്യമാണ്. നമ്മിൽ ആരും രോഗം വരാൻ ആഗ്രഹിക്കുന്നില്ല. കാരണം, രോഗം നമുക്ക് പലവിധത്തിലുള്ള അസൗകര്യങ്ങൾ ഉളവാക്കുന്നെന്നു മാത്രമല്ല അത്‌ ഭാരിച്ച ചെലവും വരുത്തിവെക്കുന്നു. “പ്രതിരോധമാണ്‌…

    Read More »
  • NEWS

    സംസ്ഥാനത്ത് സ്വര്‍ണ വില ഇടിഞ്ഞു

    തിരുവനന്തപുരം : സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു.രണ്ടു ദിവസം കൊണ്ട് 640 രൂപയുടെ കുറവാണ് ഉണ്ടായത്.ഇതോടെ രണ്ട് മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് സ്വര്‍ണ വ്യാപാരം നടക്കുന്നത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 36,960 രൂപയാണ്.ഇന്നലെ (ജൂലൈ 16) ഉച്ചവരെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വിപണി വില – 37,280 രൂപ ആയിരുന്നു.ഉച്ചയ്ക്കു ശേഷമാണ് വില ഇടിഞ്ഞത്.കർക്കടക മാസം പിറന്നതോടെ സ്വർണവില വീണ്ടും താഴാനാണ് സാധ്യത.

    Read More »
  • NEWS

    തടപ്പുഴുവിനെ നശിപ്പിക്കാം

    വാഴയെ ഏറ്റവുമധികം ആക്രമിക്കുന്ന ഒരു കീടമാണ് തടപ്പുഴു.തടതുരപ്പൻ, പിണ്ടിതുരപ്പൻ ചെള്ള്/ചെല്ലി എന്നീ പേരിലെല്ലാം അറിയപ്പെടുന്നു. (ശാസ്ത്രീയനാമം: ഒഡോയ്പോറസ് ലോൻജികോളിസ്)[1] . ഇതിന്റെ വണ്ടുകൾക്ക് മാണവണ്ടുമായി സാദൃശ്യമുണ്ട്. ഇതിന്റെ ആക്രമണം അടുത്തകാലങ്ങളിൽ കേരളത്തിൽ വ്യാപകമായിട്ടുണ്ട്. വണ്ടുകൾക്ക് കറുപ്പോ ചുവപ്പുകലർന്ന തവിട്ടുനിറമായിരിക്കും. ആൺ വണ്ടുകൾ പെൺവണ്ടിനേക്കാൾ വലിപ്പം കുറവാണ്.പൂർണ്ണ വളർച്ചയെത്തിയ പെൺവണ്ടുകൾ വാഴത്തടയിൽ/പിണ്ടിയിൽ ചെറു സുഷിരങ്ങളുണ്ടാക്കി, പോളകൾക്കുള്ളിലെ വായു അറകളിൽ മുട്ടകൾ നിക്ഷേപിക്കുന്നു. ഈ മുട്ട വിരിഞ്ഞു പുറത്തു വരുന്ന പുഴുക്കൾ തട വ്യാപകമായി തിന്നു തീർക്കുകയും അതുവഴി വാഴ ഒടിഞ്ഞ് വീണ് നശിക്കുകയും ചെയ്യുന്നു. കേരളത്തിൽ വ്യാപകമായി കൃഷി ചെയ്തുവരുന്ന നേന്ത്രൻ, പാളയൻകോടൻ, പൂവൻ, ചെങ്കദളി എന്നീ ഇനങ്ങളിലെല്ലാം പിണ്ടിതുരപ്പൻ രൂക്ഷമായി ബാധിക്കുന്നുണ്ട്. റൊബസ്റ്റ, ഞാലിപ്പൂവൻ തുടങ്ങിയ ഇനങ്ങളിൽ ഇതിന്റെ ആക്രമണം താരതമ്യേന കുറവാണ്. വാഴത്തടയിൽ കാണുന്ന കറുപ്പോ ചുവപ്പോ ആയ കുത്തുകളും അവയിൽ നിന്നും ഒലിക്കുന്ന കൊഴുപ്പുള്ള ദ്രാവകവുമാണ് ആക്രമണത്തിന്റെ ആദ്യ ലക്ഷണങ്ങൾ. കൃഷിയിടം വൃത്തിയായി സൂക്ഷിക്കുക ആക്രമണത്തിനിരയായ വാഴകൾ പിണ്ടിയുൾപ്പെടെ…

    Read More »
  • NEWS

    ബ്രിട്ടനിലും ഫ്രാന്‍സിലും ഉൾപ്പടെ പല രാജ്യങ്ങളിലും വളർത്താൻ നിരോധനമുള്ള നായ

    ഉടമകളെ പോലും കടിച്ചു കീറാൻ മടിക്കാത്ത നായ; ഒടുവിലത്തെ ഇര ലഖ്‌നൗവില്‍  ഉത്തര്‍പ്രദേശില്‍ വളര്‍ത്തുനായയുടെ കടിയേറ്റ് വയോധിക മരിച്ചു. അധ്യാപികയായിരുന്ന സാവിത്രിയാണ് പിറ്റ്ബുള്‍ ഇനത്തില്‍പ്പെട്ട നായയുടെ ആക്രമണത്തിനിരയായത്. സംഭവസമയത്ത് സാവിത്രിമാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഫിറ്റ്‌നസ് ട്രെയ്‌നറായ മകന്റെ ഒപ്പം കൈസര്‍ബാഗിലാണ് സാവിത്രി താമസിച്ചിരുന്നത്. സാവിത്രിയുടെ നിലവിളി കേട്ട് സമീപവാസികള്‍ ഓടിയെത്തിയെങ്കിലും വീട് ഉള്ളില്‍ നിന്ന് പൂട്ടിയ കാരണം അകത്ത് കയറാന്‍ സാധിച്ചില്ല. തുടര്‍ന്ന് സാവിത്രിയുടെ മകനെ വിവരമറിയിക്കുകയായിരുന്നു. മകന്‍ എത്തി സാവിത്രിയെ കെജിഎംയു ട്രോമ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അമിത രക്തസ്രാവമാണ് മരണത്തിന് ഇടയാക്കിയത്. സാവിത്രിയുടെ കഴുത്തിലും വയറിലും പിറ്റ്ബള്ളിന്റെ പല്ല് ആഴത്തിലിറങ്ങിയിട്ടുണ്ടെന്ന് ഡോക്ടര്‍ പറഞ്ഞു. പിറ്റ്ബുള്ളിനെ കൂടാതെ ലാബ്രഡോര്‍ ഇനത്തില്‍പ്പെട്ട നായയെയും ഇവര്‍ വളര്‍ത്തുണ്ട്. മൂന്ന് വര്‍ഷമായി ഇവര്‍ക്കൊപ്പമുള്ള നായ ആദ്യമായാണ് ആക്രമണം നടത്തുന്നതെന്ന് സമീപവാസികള്‍ പറഞ്ഞു. യുഎസ് സിഡിസി കണക്കുകള്‍ പ്രകാരം വളര്‍ത്തുനായയുടെ ആക്രമണത്തില്‍ 2000 പേര്‍ക്ക് ജീവൻ നഷ്ടമായിട്ടുണ്ട്. പിറ്റ് ബുള്‍ നായകൾ സ്വതവേ ആക്രമണകാരികളാണ്. ഇവയുടെ…

    Read More »
  • NEWS

    ഓണ്‍ലൈന്‍ റമ്മി ഗെയിമിന് അടിമപ്പെട്ട പൊലീസുകാരന്‍ സ്വയം വെടിവച്ച്‌ മരിച്ചു

    കോയമ്ബത്തൂര്‍:ഓണ്‍ലൈന്‍ റമ്മി ഗെയിമിന് അടിമപ്പെട്ട പൊലീസുകാരന്‍ സ്വയം വെടിവച്ച്‌ മരിച്ചു. കോയമ്ബത്തൂര്‍ സ്വദേശിയായ കാളിമുത്തു(29)ആണ് മരിച്ചത്. കോയമ്ബത്തൂരിലെ ഗാന്ധിപുരത്ത് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ നടത്തിയ പ്രദര്‍ശന മേളയ്ക്കിടെയായിരുന്നു സംഭവം. പ്രദര്‍ശനത്തില്‍ ആയുധങ്ങള്‍ വച്ചിരുന്ന സ്റ്റാളിലായിരുന്നു കാളിമുത്തുവിന്റെ ഡ്യൂട്ടി. മറ്റ് ഉദ്യോഗസ്ഥര്‍ സ്ഥലത്തില്ലാതിരുന്ന സമയം നോക്കി കാളിമുത്തു പ്രദര്‍ശനത്തിനു വച്ചിരുന്ന തോക്കെടുത്ത് സ്വയം വെടിവയ്ക്കുകയായിരുന്നു. ഓണ്‍ലൈന്‍ റമ്മി ഗെയിമിന് അടിമപ്പെട്ടതാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് കാളിമുത്തുവിന്റെ ബന്ധുക്കളും സുഹൃത്തുക്കളും ആരോപിച്ചു. ഗെയിമിനായി ബന്ധുക്കളില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും 20 ലക്ഷത്തിലധികം രൂപ ഇയാള്‍ കടം വാങ്ങിയിരുന്നു. കടം വാങ്ങിയ പണം തിരികെ നല്‍കാന്‍ കഴിയാതെ വന്നതോടെയായിരുന്നു ആത്മഹത്യ.

    Read More »
  • NEWS

    ഭാര്യയുമായുള്ള കിടപ്പറ സീൻ പകർത്തി സുഹൃത്തുക്കൾക്ക് നൽകി; മലപ്പുറം സ്വദേശി പത്തനംതിട്ടയിൽ അറസ്റ്റിൽ

    മല്ലപ്പള്ളി:  ഭാര്യയുമായുള്ള ലൈംഗികബന്ധത്തിന്റെ ചിത്രങ്ങള്‍ എടുത്ത് സുഹൃത്തുക്കള്‍ക്ക് അയച്ചുകൊടുത്ത് കാശുവാങ്ങിയ കേസില്‍ മലപ്പുറം സ്വദേശിയെ കീഴ്‌വയ്പ്പൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം പുളിക്കല്‍ ഒളവട്ടൂര്‍ ചോലക്കരമ്മന്‍ വീട്ടില്‍ സുനില്‍ കുമാര്‍ (42) ആണ് പിടിയിലായത്.ഏഴുമറ്റൂര്‍ സ്വദേശിനിയായ 40കാരിയുടെ പരാതിയിലാണ് അറസ്റ്റ്. ഏഴുമറ്റൂര്‍ സ്വദേശിനിയെ അമ്ബലപ്പുഴ ക്ഷേത്രത്തില്‍ വച്ച്‌ 2020 ഫെബ്രുവരി 24 നാണ് ഇയാൾ വിവാഹം കഴിച്ചത്.ശേഷം, പലയിടങ്ങളില്‍ കൂട്ടിക്കൊണ്ടു പോയി ബലാത്സംഗം ചെയ്യുകയും ചിത്രങ്ങള്‍ പകര്‍ത്തി പ്രചരിപ്പിക്കുകയും ചെയ്തുവെന്നാണ് പരാതി. അമ്ബലപ്പുഴയിലെ ലോഡ്ജിലും യുവതിയുടെ വീട്ടില്‍ വച്ചും പ്രതിയുടെ മലപ്പുറം കൊണ്ടോട്ടിയിലെ വീട്ടില്‍ താമസിപ്പിച്ച്‌ പൂട്ടിയിട്ടും ബലം പ്രയോഗിച്ച്‌ പീഡിപ്പിക്കുകയും ചിത്രങ്ങള്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്തു. ഇയാളുടെ സുഹൃത്തുക്കളായ മറ്റ് ആറ് പ്രതികള്‍ക്ക് ചിത്രങ്ങള്‍ കൈമാറുകയും അവര്‍ അത് സോഷ്യൽ മീഡിയയിലും മറ്റും പ്രചരിപ്പിക്കുകയും ചെയ്തു. ജില്ലാ പോലീസ് മേധാവി സ്വപ്‌നില്‍ മധുകര്‍ മഹാജന്റെ നിര്‍ദേശപ്രകാരം ജില്ലാ സൈബര്‍ സെല്ലിന്റെ സഹായത്തോടെ പ്രതിയുടെ ഫോണിന്റെ ലൊക്കേഷന്‍ കണ്ടെത്തി മലപ്പുറത്തെ വീട്ടില്‍…

    Read More »
  • NEWS

    പള്ളിയിൽ ചാണകം കൊണ്ടിട്ട സംഭവം;ഒരാൾ അറസ്റ്റിൽ

    കണ്ണൂര്‍: ടൗണിലെ മുഹ് യദ്ദീന്‍ ജുമാ മസ്ജിദില്‍ ചാണകം കൊണ്ടിട്ട സംഭവത്തില്‍ ഒരാളെ പോലിസ് അറസ്റ്റ് ചെയ്തു.പാപ്പിനിശ്ശേരി സ്വദേശി ദസ്തകീറാണ് അറസ്റ്റിലായത്. സിസിടിവിയില്‍ നിന്നു ലഭിച്ച സൂചനയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. കല്ല്, മണ്ണുകടത്ത് തുടങ്ങിയ ജോലി ചെയ്യുന്ന ഇയാള്‍ക്ക് മാനസികാസ്വാസ്ഥ്യം ഉള്ളതായി നാട്ടുകാരും പോലിസും പറയുന്നു. പ്രതിയെ പള്ളിയിലെത്തിച്ച്‌ പോലിസ് തെളിവെടുപ്പ് നടത്തി.       വെള്ളിയാഴ്ച ഉച്ചയ്ക്ക് മൂന്നോടെയാണ് മാര്‍ക്കറ്റിലെ മുഹ് യദ്ദീന്‍ ജുമാ മസ്ജിദില്‍ അതിക്രമം നടത്തിയത്. ഇമാം പ്രസംഗിക്കുന്ന പീഠത്തിനടുത്തായി കാര്‍പറ്റിലാണ് ചാണകം കൊണ്ടിട്ടത്. ഹൗള് മലിനമാക്കുകയും ചെയ്തിരുന്നു.

    Read More »
  • NEWS

    വരുന്നു;ഒരു ഫെയ്‌സ്‌ബുക്ക്‌ അക്കൗണ്ടില്‍ അഞ്ച് പ്രൊഫൈലുകള്‍ വരെ ചേര്‍ക്കാവുന്ന ഫീച്ചർ 

    ഫെയ്‌സ്‌ബുക്ക്‌ ഉപയോക്താക്കള്‍ക്കായി പുതിയ ഫീച്ചര്‍ അവതരിപ്പിക്കാന്‍ മെറ്റ. ഒരു ഫെയ്‌സ്‌ബുക്ക്‌ അക്കൗണ്ടില്‍ അഞ്ച് പ്രൊഫൈലുകള്‍ വരെ ചേര്‍ക്കാവുന്ന ഫീച്ചറാണ് കമ്ബനി അവതരിപ്പിക്കുന്നത്. വ്യാഴാഴ്ചയാണ് മെറ്റ ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. ഓരോ വ്യക്തികളുടെയും താല്‍പ്പര്യങ്ങളും അടുപ്പങ്ങളും ബന്ധങ്ങളും അടിസ്ഥാനമാക്കി പ്രൊഫെലുകള്‍ ക്രമീകരിക്കാന്‍ കഴിയുമെന്ന് മെറ്റ പ്രസ്താവനയില്‍ പറഞ്ഞു. അതേസമയം, ഒരു ഉപയോക്താവിന് യഥാര്‍ത്ഥ പേരില്‍ ഒരു അക്കൗണ്ട് മാത്രമേ പാടുള്ളൂ എന്ന നിയമം തുടരുമെന്ന് കമ്ബനി വ്യക്തമാക്കിയിട്ടുണ്ട്. ആ അക്കൗണ്ടിലേക്ക് ലോഗിന്‍ ചെയ്ത ശേഷമാകും അതുവഴി എടുത്തിട്ടുള്ള മറ്റു പ്രൊഫൈലുകളില്‍ കേറാന്‍ സാധിക്കുക. ഈ മാറ്റം ഉപയോക്താക്കള്‍ക്ക് അവരുടെ ഐഡന്റിറ്റി അജ്ഞാതമാക്കാന്‍ അവസരം നല്‍കുന്നതാണ്, ടിക്‌ടോക്ക്, ട്വിറ്റര്‍ എന്നിവയും മെറ്റയുടെ സ്വന്തം ഫോട്ടോ, വീഡിയോ ആപ്ലിക്കേഷനായ ഇന്‍സ്റ്റാഗ്രാമും നല്‍കുന്ന ഓപ്‌ഷനുകള്‍ക്ക് സമാനമാണ് ഇത്.     അതേസമയം, ആള്‍മാറാട്ടത്തിനും തെറ്റിദ്ധരിപ്പിക്കുന്ന ഐഡന്റിറ്റി ഉണ്ടാകുന്നതിനും എതിരായ തങ്ങളുടെ നിയമങ്ങള്‍ എല്ലാ പ്രൊഫൈലുകള്‍ക്കും ബാധകമായി തുടരുമെന്ന് മെറ്റ അവരുടെ പ്രസ്താവനയില്‍ പറയുന്നു.

    Read More »
Back to top button
error: