Month: July 2022

  • Kerala

    വിമാനത്തില്‍ മുഖ്യമന്ത്രിയെ വധിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ കെ എസ് ശബരിനാഥന്‍ അറസ്റ്റില്‍

    തിരുവനന്തപുരം: വിമാനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കാന്‍ ശ്രമിച്ചെന്നകേസില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റും മുന്‍ എംഎല്‍എയുമായ കെ എസ് ശബരിനാഥന്‍ അറസ്റ്റില്‍. ശബരീനാഥന്റെ അറസ്റ്റ് രേഖപ്പെടുത്തിയെന്ന് ഗവണ്‍മെന്റ് പ്ലീഡര്‍ കോടതിയില്‍ അറിയിച്ചു. തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയില്‍ ശബരിനാഥ് നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് അറസ്റ്റ് വിവരം അന്വേഷണം സംഘം അറിയിച്ചത്. മുഖ്യമന്ത്രിക്കെതിരായ വിമാനത്തിലെ പ്രതിഷേധവുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസുമായി ബന്ധപ്പെട്ട് ശബരീനാഥനെ ചോദ്യം ചെയ്യാന്‍ പോലീസ് ഇന്ന് വിളിപ്പിച്ചിരുന്നു. ശംഖുമുഖം അസിസ്റ്റര്‍ കമ്മീഷണര്‍ക്ക് മുമ്പില്‍ ഹാജരാകുന്നതിന് പിന്നാലെ കോടതിയില്‍ ശബരീനാഥന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയും എത്തിയിരുന്നു. ഇത് പരിഗണിച്ച തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതി ജാമ്യാപേക്ഷയില്‍ തീരുമാനമാകുന്നതുവരെ അറസ്റ്റ് രേഖപ്പെടുത്തരുതെന്ന് സര്‍ക്കാര്‍ അഭിഭാഷകനോട് വാക്കാന്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍, ശബരിനാഥന്റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി കഴിഞ്ഞു എന്നാണ് അഭിഭാഷകന്‍ കോടതിയെ അറിയിച്ചത്. തുടര്‍ന്ന് എപ്പോഴാണ് അറസ്റ്റ് രേഖപ്പെടുത്തിയത്‌ എന്നാണ് കോടതി അഭിഭാഷകനോട് ചോദിച്ചത്. അറസ്റ്റ് തല്‍ക്കാലം വേണ്ടെന്ന് പറഞ്ഞിരുന്നതാണല്ലോയെന്നും കോടതി ചോദിച്ചു.…

    Read More »
  • NEWS

    സാമൂഹമാധ്യമങ്ങളിലുടെ ഹിന്ദു ദൈവങ്ങളെ അവഹേളിച്ച ഹിന്ദു യുവാവ്‌ അറസ്‌റ്റിൽ; പൊളിഞ്ഞത് സംഘർഷമുണ്ടാക്കാനുള്ള സംഘപരിവാർ നീക്കം

    മംഗളൂരു:മുസ്ലീം പേരിൽ സാമൂഹമാധ്യമങ്ങളിലുടെ ഹിന്ദു ദൈവങ്ങളെ അവഹേളിച്ച ഹിന്ദു യുവാവ്‌ അറസ്‌റ്റിലായതോടെ കര്‍ണാടകത്തില്‍ വര്‍​ഗീയ സംഘർഷമുണ്ടാക്കാനുള്ള സംഘപരിവാർ നീക്കം പൊളിഞ്ഞു. കൊടവ സമുദായത്തിൽപ്പെട്ടവർ ആരാധിക്കുന്ന കാവേരി ദേവിയേയും സമുദായത്തില്‍പെട്ട സ്‌ത്രീകളെയും അധിക്ഷേപിച്ചായിരുന്നു പോസ്റ്റ്‌. കർണാടക കുടക്‌ ജില്ലയിലെ വിരാജ്‌പേട്ടയിലുള്ള ബിജെപി പ്രാദേശിക നേതാവ് പൊന്നപ്പയുടെ മകൻ ദിവിൻ ദേവയ്യയാണ് സംഭവത്തിൽ അറസ്റ്റിലായത്.  മുംബൈ പൊലീസിന്റെ സഹായത്തോടെയാണ് ലോക്കൽ പൊലീസ്‌ ഇയാളെ കണ്ടെത്തിയത്‌.ഈ പോസ്റ്റിന്റെ പേരിൽ വിവധയിടങ്ങളിൽ സംഘർഷമുണ്ടാക്കാൻ സംഘപരിവാറുകാർ ശ്രമിച്ചിരുന്നു. ബന്ദും പ്രഖ്യാപിച്ചു. അറസ്റ്റുണ്ടായതോടെ വിശ്വഹിന്ദു പരിഷത്‌ ഉൾപ്പെടെയുള്ള സംഘപരിവാർ സംഘടനകൾ പ്രഖ്യാപിച്ച ബന്ദിൽനിന്ന്‌ പിന്മാറിയിട്ടുണ്ട്.

    Read More »
  • NEWS

    കോവിഡ് തകർത്ത ജനത്തിനെ ജിഎസ്ടിയുടെ മറവിൽ വീണ്ടും കൊല്ലാക്കൊല ചെയ്യുന്ന ബിജെപി സർക്കാർ

    പത്തനംതിട്ട: കോവിഡ് മഹാമാരി വിതച്ച ദുരന്തം സര്‍വ്വത്രമേഘലയെയും തകര്‍ത്തിരിക്കുന്ന ഒരു സാഹചര്യത്തില്‍ ദൈന്യംദിന ജീവിതം മുന്നോട്ട് കൊണ്ടുപോകാന്‍ ഒരോ മനുഷ്യരും ഒട്ടേറെ ദുരിതങ്ങളും കഷ്ടപ്പാടുകളും സഹിച്ച്‌ മുന്നോട്ട് നീങ്ങാന്‍ ശ്രമിക്കുകയും ചിലരെങ്കില്ലും ആത്മഹത്യയില്‍ ഒടുങ്ങുകയും ചെയ്ത ഈ കാലത്ത് ഇന്ത്യയിലേതുപോലെ  ഇത്രയും ജനദ്രോഹ നയം സ്വീകരിച്ച മറ്റൊരു സർക്കാർ ഈ ഭൂലോകത്ത് ഉണ്ടാകാൻ വഴിയില്ല. ജി.എസ്.ടി കൗണ്‍സിലിന്റെ നികുതി പരിഷ്ക്കരണം ഇന്നലെ മുതൽ നിലവില്‍ വന്നതോടെ നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയർന്നിരിക്കുകയാണ്. അരിയും പയറും കടലയുമുള്‍പ്പെടെയുള്ള പലവ്യജ്ഞനങ്ങള്‍ക്കും പാലൊഴികെയുള്ള പാലുല്‍പന്നങ്ങള്‍ക്കും അഞ്ച് ശതമാനവും ,മറ്റ് ചില ഉല്‍പന്നങ്ങള്‍ക്ക് ആറ് ശതമാനവുമാണ് വര്‍ദ്ധന. ഇതുവരെ ഭക്ഷ്യസാധനങ്ങള്‍ക്ക് നികുതിയുണ്ടായിരുന്നില്ല.സംസ്ഥാനങ്ങൾക്ക് കിട്ടേണ്ട നികുതിയാണ് ജിഎസ്ടി ഏർപ്പെടുത്തിയത് വഴി കേന്ദ്രം ഇങ്ങനെ തട്ടിയെടുക്കുന്നത്.ജിഎസ്ടി ആരംഭിക്കുമ്പോൾ സംസ്ഥാനങ്ങൾക്കുണ്ടാകുന്ന നികുതി നഷ്ടത്തിന് നഷ്ടപരിഹാരം നൽകുമെന്ന് കേന്ദ്രം ഉറപ്പ് നൽകിയതാണ്.താമസിയാതെ ഇത് നിർത്തി.1800 കോടിയിലേറെയാണ് കേരളത്തിന് ഈ വകയിൽ കേന്ദ്രം നൽകാനുള്ളത്. ജി.എസ്.ടി.നഷ്ടപരിഹാരം നിറുത്തിയതിലൂടെ  സംസ്ഥാനങ്ങള്‍ക്കുണ്ടായ ധനകമ്മി പരിഹരിക്കാനാണ് ഇപ്പോൾ പുതിയ നികുതി…

    Read More »
  • Careers

    കരസേന റിക്രൂട്ട്‌മെന്റ് റാലി ഒക്ടോബര്‍ ഒന്ന് മുതല്‍ കോഴിക്കോട്ട്

    കോഴിക്കോട്: കരസേനയിലേക്കുള്ള അഗ്‌നിപഥ് റിക്രൂട്ട്‌മെന്റ് റാലി ഒക്ടോബര്‍ ഒന്ന് മുതല്‍ 20 വരെ കോഴിക്കോട്ട് നടക്കും. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, വയനാട്, മലപ്പുറം, പാലക്കാട്, തൃശൂര്‍ ജില്ലകളില്‍നിന്നുള്ളവര്‍ക്ക് പങ്കെടുക്കാം. കോഴിക്കോട് ഈസ്റ്റ് ഹില്‍ ഗവ. ഫിസിക്കല്‍ എജുക്കേഷന്‍ കോളജിലാണ് റാലി നടക്കുക. അഗ്‌നിവീര്‍ ജനറല്‍ ഡ്യൂട്ടി (പത്താം ക്ലാസ് യോഗ്യത), അഗ്‌നിവീര്‍ ടെക്‌നിക്കല്‍ (പ്ലസ്ടു യോഗ്യത), പത്താം തരം പാസായവര്‍ക്കുള്ള അഗ്‌നിവീര്‍ ട്രേഡ്‌സ്മാന്‍, എട്ടാം ക്ലാസ് പാസായവര്‍ക്കുള്ള അഗ്‌നിവീര്‍ ട്രേഡ്‌സ്മാന്‍, അഗ്‌നിവീര്‍ ക്ലാര്‍ക്ക്/സ്റ്റോര്‍ കീപ്പര്‍/ടെക്‌നിക്കല്‍ (പ്ലസ്ടു യോഗ്യത) എന്നീ വിഭാഗങ്ങളിലേക്കാണ് പ്രവേശനം. പ്രായപരിധി: പതിനേഴര മുതല്‍ 21 വരെ. 2022-23 വര്‍ഷം ഒറ്റത്തവണത്തേക്ക് ഉയര്‍ന്ന പ്രായപരിധി 23 ആക്കിയിട്ടുണ്ട്. നാലു വര്‍ഷമാണ് സേവന കാലാവധി. ഇതിന് ശേഷം 25 ശതമാനം പേര്‍ക്ക് സേനയില്‍ സ്ഥിര നിയമനത്തിന് അവസരമുണ്ട്. ആകര്‍ഷകമായ വേതനം, അലവന്‍സ്, നഷ്ടപരിഹാര വ്യവസ്ഥകള്‍.വിശദവിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും വെബ്‌സൈറ്റ് കാണുക. വെബ്‌സൈറ്റ് വിലാസം: https://joinindianarmy.nic.in ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആഗസ്ത് ഒന്ന് മുതല്‍ 23…

    Read More »
  • Kerala

    മാന്യന്മാരാണെന്ന് പറഞ്ഞ് നടക്കുന്നവരോട് ഓണ്‍ലൈന്‍ റമ്മി പോലുള്ള നാണംകെട്ട രാജ്യദ്രോഹ പരസ്യങ്ങളില്‍നിന്ന് പിന്‍മാറാന്‍ അഭ്യര്‍ത്ഥിക്കണം: ഗണേഷ് കുമാര്‍

    തിരുവനന്തപുരം: ഓണ്‍ലൈന്‍ റമ്മിയുടെ പരസ്യത്തില്‍ അഭിനയിക്കുന്നവര്‍ക്കെതിരേ നിയമസഭയില്‍ ആഞ്ഞടിച്ച് കെ.ബി. ഗണേഷ് കുമാര്‍ എം.എല്‍.എ. ഇത്തരം പരസ്യങ്ങളില്‍ അഭിനയിക്കുന്ന കലാകാരന്‍മാരോട് അതില്‍ നിന്ന് പിന്‍മാറാന്‍ സര്‍ക്കാര്‍ അഭ്യര്‍ത്ഥിക്കണമെന്ന് ഗണേഷ് കുമാര്‍ നിയമസഭയില്‍ ആവശ്യപ്പെട്ടു. സാംസ്‌കാരിക മന്ത്രി വി.എന്‍.വാസവനോടാണ് ഗണേഷ് കുമാര്‍ ഇക്കാര്യം ആവശ്യപ്പെട്ടത്. ഓണ്‍ലൈന്‍ റമ്മിക്ക് അടിമപ്പെട്ട് നിരവധി ആളുകളുടെ ജീവിതമാണ് വഴിയാധാരമാകുന്നതെന്നും ഗണേഷ് പറഞ്ഞു. ‘ഓണ്‍ലൈന്‍ റമ്മി പോലുള്ള സാമൂഹ്യ വിരുദ്ധ പരസ്യങ്ങളില്‍ ആദരണീയരായ കലാകാരന്‍മാരും കലാകാരികളും പങ്കെടുക്കുന്നു. ഷാരൂഖ് ഖാന്‍, വിരാട് കോലി, യേശുദാസിന്റെ മകന്‍ വിജയ് യേശുദാസ്, ഗായിക റിമി ടോമി, ലാല്‍ തുടങ്ങിയ ആളുകളെ ഇത്തരം പരസ്യങ്ങളില്‍ സ്ഥിരമായി കാണാം. ഇത്തരം നാണം കെട്ട രാജ്യദ്രോഹ പരസ്യങ്ങളില്‍ നിന്നും ഈ മാന്യന്മാര്‍ പിന്‍മാറാന്‍ സഭയുടെ പേരില്‍ സംസ്‌കാരിക മന്ത്രി അഭ്യര്‍ത്ഥിക്കണം. സാംസ്‌കാരികമായി വലിയ മാന്യമാരാണെന്ന് പറഞ്ഞ് നടക്കുന്നവരാണിവര്‍’ഗണേഷ് കുമാര്‍ പറഞ്ഞു. അവരുടെ എല്ലാം മനസ്സുകളിലാണ് ആദ്യം സാംസ്‌കാരിക വിപ്ലവം ഉണ്ടാകേണ്ടതെന്ന് മന്ത്രി വി.എന്‍.വാസവന്‍ പറഞ്ഞു. നിയമംമൂലം…

    Read More »
  • Kerala

    എൻ.എസ്.എസ് മുൻ പ്രസിഡൻ്റ് അഡ്വ. പി.എൻ നരേന്ദ്രനാഥൻ നായർ അന്തരിച്ചു

    എൻ.എസ്.എസ് മുൻ പ്രസിഡൻ്റ് അഡ്വ: പി.എൻ നരേന്ദ്രനാഥൻ നായർ (92 ) അന്തരിച്ചു.രാവിലെ ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 2012 മുതൽ നാല് തവണ എൻ എസ് എസ് പ്രസിഡൻ്റ് ആയിരുന്നു.കഴിഞ്ഞ മാസമാണ് പ്രസിഡൻ്റ് പദവി ഒഴിഞ്ഞത്. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു.സംസ്ക്കാരം നാളെ പത്തനംതിട്ടയിൽ. മുൻ ജില്ലാ ജഡ്ജി ആയിരുന്ന പി.എൻ നരേന്ദ്രനാഥൻ നായർ എൻ.എസ്. എസ്  യൂണിയൻ പ്രസിഡന്‍റ്, എൻ.എസ്എസ്  ബോർഡ് ഓഫ് ഡയറക്ടേഴ്സ് അംഗം ,ട്രഷറർ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.

    Read More »
  • Crime

    തലയണ ഉപയോഗിച്ച്‌ ഗര്‍ഭിണി ചമഞ്ഞ് ഒരു കോടി രൂപയുടെ മയക്കുമരുന്നുമായി മോഡലും കൂട്ടുകാരിയും അറസ്റ്റിൽ

    ഒരു കോടി രൂപയുടെ മയക്കുമരുന്നുമായി മോഡലിനെയും കൂട്ടുകാരിയെയും ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തു. 25കാരനായ ശുഭം മല്‍ഹോത്രയെയും കൂട്ടുകാരി കീര്‍ത്തിയെയുമാണ് പോലീസ് പിടികൂടിയത്. ഡല്‍ഹി യൂണിവേഴ്‌സിറ്റി കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കുകയായിരുന്നു ഇരുവരും. ഹിമാചല്‍ പ്രദേശില്‍ നിന്ന് കൊണ്ടുവരുന്ന മയക്കുമരുന്ന് ഡല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ ചിലര്‍ വിതരണം ചെയ്യുന്നതായി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്. ശുഭമും കീര്‍ത്തിയും ഹിമാചലില്‍ നിന്ന് കാറില്‍ കഞ്ചാവ് കടത്തുന്നത് പതിവാണെന്ന് പോലീസ് അറിയിച്ചു. സുരക്ഷാ പരിശോധനകള്‍ മറികടക്കാന്‍ കീര്‍ത്തി തലയണ ഉപയോഗിച്ച്‌ ഗര്‍ഭിണിയാണെന്ന് അഭിനയിക്കുകയാണ് പതിവ്.

    Read More »
  • Kerala

    ഗാനഗന്ധര്‍വ്വന്‍ കെ. ജെ. യേശുദാസിനെപ്പോലെ ഗുരുവായൂര്‍ ക്ഷേത്രദര്‍ശനം ആഗ്രഹിക്കുന്നവര്‍ക്ക് അതിനുള്ള സാഹചര്യം സൃഷ്ടിക്കണം, ശിവഗിരി മഠം ഗുരുധര്‍മ്മ പ്രചരണ സഭാ

        ഗുരുധര്‍മ്മ പ്രചരണ സഭാ വാര്‍ഷിക സമ്മേളനം ശിവഗിരിയിൽ നടന്നു. ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്‍റ് സ്വാമി സച്ചിദാനന്ദ സമ്മേളനത്തില്‍ അദ്ധ്യക്ഷത വഹിച്ചു. ജാതിമത വര്‍ഗഭേദം നോക്കാതെ ക്ഷേത്ര ദര്‍ശനം ആഗ്രഹിക്കുന്ന ഏതൊരാള്‍ക്കും അതിനുള്ള അവസരം നല്‍കണമെന്നും ഗാനഗന്ധര്‍വ്വന്‍ കെ. ജെ. യേശുദാസിനെപ്പോലെ ഗുരുവായൂര്‍ ക്ഷേത്രദര്‍ശനം പ്രതീക്ഷിക്കുന്നവര്‍ക്ക് അതിനുള്ള സാഹചര്യം സൃഷ്ടിക്കണമെന്നും  ശിവഗിരി മഠം ഗുരുധര്‍മ്മ പ്രചരണ സഭാ വാര്‍ഷിക സമ്മേളനം ദേവസ്വം ബോര്‍ഡ്കളോടും കേന്ദ്രസംസ്ഥാന സര്‍ക്കാരുകളോടും അഭ്യര്‍ത്ഥിച്ചു. സംസ്ഥാനത്ത് ഘട്ടം ഘട്ടമായി മദ്യവിപണനം ഒഴിവാക്കുമെന്ന പ്രഖ്യാപനം നിലനില്‍ക്കെ മദ്യ വിതരണം വര്‍ദ്ധിപ്പിക്കുന്ന രീതിയില്‍ പ്രവര്‍ത്തനം നടക്കുന്നതില്‍ സമ്മേളനം ഉത്ക്കണ്ഠ രേഖപ്പെടുത്തി. ഈ നീക്കം അവസാനിപ്പിക്കണമെന്നും ഒപ്പം തെരുവോരങ്ങളില്‍ മദ്യ, മത്സ്യ മാംസ വിതരണം ഒഴിവാക്കണമെന്നും എം.ജി യൂണിവേഴ്സിറ്റി ഉള്‍പ്പെടെ എല്ലാ യൂണിവേഴ്സിറ്റികളിലേയും ശ്രീനാരായണ ചെയറുകള്‍ കാര്യക്ഷമമായി പ്രവര്‍ത്തിപ്പിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. സെക്രട്ടറി സ്വാമി ഗുരുപ്രസാദ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ധര്‍മ്മസംഘം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ, ട്രസ്റ്റ് ബോര്‍ഡംഗം സ്വാമി…

    Read More »
  • Kerala

    കരൾ പകുത്തു നൽകാൻ ഭാര്യയുണ്ട്, സുമനസ്സുകളുടെ കാരുണ്യം തേടി സനിലും കുടുംബവും

       പ്രിയഭർത്താവിന് കരൾ പകുത്തു നൽകാൻ ഭാര്യ വൃന്ദ റാണി തയ്യാറാണ്. എന്നാൽ ചികിത്സക്കായി വേണ്ടി വരുന്നത് ലക്ഷങ്ങൾ. എന്ത് ചെയ്യണമെന്നറിയാതെ ജീവിതത്തിന് മുന്നിൽ പകച്ചു നിൽക്കുകയാണ് ഒരു സാധു കുടുംബം. തിരുവനന്തപുരം പെരുന്താന്നി സ്വദേശി സനിൽ കുമാറിന്റെ ചികിത്സക്കായാണ് ഈ കുടുംബം സുമനസ്സുകളുടെ കാരുണ്യം തേടുന്നത്. ഭാര്യയും നാലാം ക്ലാസുകാരിയായ മകളും അമ്മയുമടങ്ങുന്ന മൂന്നംഗ കുടുംബത്തിന്റെ ഏക ആശ്രയമാണ് സനിൽ കുമാർ. ഇലക്ട്രിക്കൽ വർക്കുകൾ ചെയ്തു കൊണ്ടിരുന്ന സനിലിന് വാഹനാപകടത്തിൽ കാലിന് പരിക്കേറ്റതോടെ ജോലിയ്ക്ക് പോവാൻ കഴിയാത്ത അവസ്ഥയിലായി. പിന്നീടൊരിക്കൽ അതി കഠിനമായ വയറു വേദനയെ തുടർന്ന് പരിശോധിച്ചപ്പോളാണ് കരൾ രോഗം ഗുരുതരാവസ്ഥയിലാണെന്ന് ബോധ്യമായത്. ആഴ്ച തോറും മെഡിക്കൽ കോളജിലെത്തി ചികിത്സ നേടാൻ പതിനായിരത്തിലധികമാണ് ചെലവ്. രോഗം അതീവ ഗുരുതരമായതിനാൽ കരൾ മാറ്റ ശസ്ത്രക്രിയ അടിയന്തരമായി നടത്തണമെന്നാണ് ഡോക്ടർമാരുടെ നിർദ്ദേശം. കരൾ പകുത്തു നൽകാൻ ഭാര്യ തയ്യാറാണെങ്കിലും ശസ്ത്രക്രിയ നടത്താൻ ലക്ഷങ്ങളുടെ ചെലവ് വരും. മുപ്പത്തിയഞ്ച് ലക്ഷത്തിലധികം രൂപ ചെലവ്…

    Read More »
  • India

    മറക്കരുതേ… ആദായനികുതി റിട്ടേൺ ഫയൽ ചെയ്യാനുള്ള അവസാന ദിവസം അടുത്തു

    ആദായനികുതി റിട്ടേൺ ഫയൽ ചെയ്യാനുള്ള അവസാന തീയതി അടുക്കാറായി. ഈ മാസം 31 നാണ് അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തിയതി. തിയതി നീട്ടുമെന്ന് അഭ്യൂഹമുണ്ടെങ്കിലും വൈകിപ്പിക്കാതെ കൃത്യ സമയത്ത് നികുതി ലഭിക്കാനുള്ള വഴികൾ നോക്കുന്നതാണ് ഉചിതം. 2022 മാർച്ച് 31നോ അതിനുമുമ്പോ നിക്ഷേപിച്ച നികുതി റിട്ടേണിനുള്ള അപേക്ഷയാണ് നൽകേണ്ടത്. രണ്ടര ലക്ഷം രൂപയിൽ കൂടുതൽ മൊത്ത വരുമാനമുള്ള അറുപത് വയസ്സിൽ താഴെയുള്ള വ്യക്തികൾ ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യണം. അറുപത് വയസിനും എൺപത് വയസിനും ഇടയിൽ പ്രായമുള്ള മൂന്ന് ലക്ഷത്തിനു മുകളിൽ മൊത്ത വരുമാനമുള്ള വ്യക്തികൾ, അഞ്ച് ലക്ഷം രൂപയിൽ കൂടുതൽ മൊത്ത വരുമാനമുള്ള 80 വയസ്സിന് മുകളിലുള്ളവർ എന്നിവർ തീർച്ചയായും ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യണം. ആദായനികുതി വകുപ്പിന്റെ പോർട്ടൽ വഴി ഓൺലൈനായി ആദായനികുതി റിട്ടേൺ ഫയൽ ചെയ്യാം. https://www.incometax.gov.in/iec/foportal എന്ന ലിങ്കിൽ കയറി ഫോം ഡൗൺലോഡ് ചെയ്യാം. ഒരു വ്യക്തിയുടെ വരുമാനം, ശമ്പളം, ബിസിനസിലെ ലാഭം…

    Read More »
Back to top button
error: