Month: July 2022

  • NEWS

    ഇത്തണവ ഓണം സൗജന്യ ഭക്ഷ്യക്കിറ്റില്‍ ലഭിക്കുന്നവ

    പഞ്ചസാര- ഒരു കിലോ ചെറുപയര്‍- 500 ഗ്രാം തുവര പരിപ്പ്- 250 ഗ്രാം ഉണക്കലരി- അര കിലോ വെളിച്ചെണ്ണ- 500 മില്ലിലീറ്റര്‍ തേയില- 100 ഗ്രാം മുളകുപൊടി- 100 ഗ്രാം മഞ്ഞള്‍പ്പൊടി- 100 ഗ്രാം സേമിയ/പാലട ഉപ്പ്- ഒരു കിലോ ശര്‍ക്കരവരട്ടി- 100 ഗ്രാം ഏലയ്ക്ക/കശുവണ്ടി- 50 ഗ്രാം നെയ്യ്- 50 മില്ലിലിറ്റര്‍ 90 ലക്ഷത്തോളം വരുന്ന റേഷന്‍ കാര്‍ഡ് ഉടമകള്‍‍ക്കാവും സൗജന്യ കിറ്റ് ലഭ്യമാക്കുക.ഒരു കിറ്റിന് 700 രൂപയാണ് ചെല‍വാകുന്നത്.സൗജന്യ കിറ്റിനു പുറമേ ഓണത്തോടനുബന്ധിച്ച്‌ 1000 രൂപ വില വരുന്ന ഭക്ഷ്യക്കിറ്റും സപ്ലൈകോ വിതരണം ചെയ്യുന്നതിന്റെ ചര്‍ച്ചകള്‍ നടന്നു വരുന്നു. സാധനങ്ങളുടെ ലഭ്യത അനുസരിച്ച്‌ കിറ്റില്‍ ഉള്‍പ്പെടുത്തുന്ന സാധനങ്ങളില്‍ മാറ്റം വരുത്തിയേക്കാം.

    Read More »
  • India

    വിദ്യാര്‍ത്ഥിനികളുടെ അടിവസ്ത്രമഴിപ്പിച്ച് പരിശോധന നടത്തിയ സംഭവം:കേന്ദ്ര വിദ്യാഭ്യാസ മന്ത്രി റിപ്പോര്‍ട്ട് തേടി

    കൊല്ലം ആയൂരില്‍ നീറ്റ് പരീക്ഷയ്‌ക്കെത്തിയ വിദ്യാര്‍ത്ഥിനികളുടെ അടിവസ്ത്രമഴിപ്പിച്ച് പരിശോധന നടത്തിയ സംഭവത്തില്‍ അടിയന്തര അന്വേഷണത്തിന് നിര്‍ദേശം നല്‍കി കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ വിദ്യാഭ്യാസ അഡീഷണല്‍ സെക്രട്ടറിയോട് റിപ്പോര്‍ട്ട് തേടി. കേരളത്തില്‍ നിന്നുള്ള ലോക്‌സഭാംഗങ്ങള്‍ നല്‍കിയ അടിയന്തിരപ്രമേയ നോട്ടീസിനെ തുടര്‍ന്നാണ് മന്ത്രിയുടെ ഇടപെടല്‍. ഹൈബി ഈഡനും കെ മുരളീധരനുമാണ് നോട്ടീസ് നല്‍കിയത്. അടിവസ്ത്രം അഴിപ്പിച്ച് പരിശോധിച്ചെന്ന് രേഖാമൂലം പരാതി ലഭിച്ചില്ലെന്നാണ് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയുടെ വിശദീകരണം. പരീക്ഷാസമയത്തോ പിന്നീടോ പരാതി ലഭിച്ചില്ലെന്നും അവര്‍ പറഞ്ഞു. അടിവസ്ത്രം അഴിപ്പിച്ചുള്ള പരിശോധന അനുവദനീയമല്ല. എന്‍ടിഎ ഡ്രസ് കോഡില്‍ ഇത്തരം നടപടികള്‍ നിര്‍ദേശിച്ചിട്ടില്ലെന്നും അധികൃതര്‍ അറിയിച്ചു.അതേസമയം,അടിവസ്ത്രം അഴിപ്പിച്ചതുമായി ബന്ധപ്പെട്ട വിദ്യാര്‍ത്ഥിനികൾ നല്‍കിയ പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.    

    Read More »
  • Local

    പട്ടാമ്പി പാലത്തിൽ നിന്ന് താഴേക്ക് ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി, പാലക്കാട് കൊപ്പം ആമയൂ‍ർ സ്വദേശി രേഷ്മയാണ് ജീവനൊടുക്കിയത്

    ഇന്നലെ രാത്രി ഒമ്പത് മണിയോടെ പട്ടാമ്പി പാലത്തിന് മുകളിൽ നിന്നും ഭാരതപ്പുഴയിലേക്ക് ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി. പാലക്കാട് കൊപ്പം ആമയൂ‍ർ സ്വദേശി രേഷ്മയാണ് മരിച്ചത്. ബാഗും ചെരുപ്പും ഷാളും പാലത്തിന് സമീപം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിരുന്നു. എന്നാൽ ആരും യുവതി പുഴയിലേക്ക് ചാടുന്നത് കണ്ടിരുന്നില്ല. റോഡരികിൽ ബാഗും ചെരിപ്പും ഷോളും കണ്ട് ഇതുവഴി പോയവർ പൊലീസിലും ഫയർ ഫോഴ്സിലും വിവരം അറിയിച്ചു. ഇന്നലെ രാത്രി തന്നെ ഫയർഫോഴ്സും പൊലീസും നാട്ടുകാരും സ്ഥലത്ത് പരിശോധന നടത്തി. വെളിച്ചക്കുറവ് മൂലം രാത്രി വൈകി തിരച്ചിൽ നിർത്തി. ഇന്ന് രാവിലെ തെരച്ചിൽ വീണ്ടും തുടങ്ങിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെ രാത്രി എട്ട് മണിയോടെ രേഷ്മയെ കാണാനില്ലെന്ന്  അമ്മ കൊപ്പം പൊലീസിൽ പരാതി നൽകിയിരുന്നു. രേഷ്മയുടെ ബാഗിൽ നിന്ന് കിട്ടിയ ഫോൺ പൊലീസ് കസ്റ്റഡിയിലെടുത്ത് പരിശോധിക്കുകയാണ്.

    Read More »
  • Kerala

    എന്നെ ആക്രമിക്കാനാണ് ശ്രമം നടന്നത്, ആസൂത്രണം യൂത്ത് കോണ്‍ഗ്രസ്, പിന്നില്‍ മുന്‍ എം.എല്‍.എ; ഇന്‍ഡിഗോ റിപ്പോര്‍ട്ട് ബന്ധപ്പെട്ടവരെ കേള്‍ക്കാതെ: മുഖ്യമന്ത്രി

    തിരുവനന്തപുരം: വിമാനത്തിനുള്ളിലെ പ്രതിഷേധവുമായി ബന്ധപ്പെട്ട ഇന്‍ഡിഗോ റിപ്പോര്‍ട്ട് സംഭവത്തില്‍ ഉള്‍പ്പെട്ടവരെ കേള്‍ക്കാതെയാണെന്ന് മുഖ്യമന്ത്രി. പ്രതികളെ സഹായിക്കുന്ന നിലപാടാണ് ഇന്‍ഡിഗോ സ്വീകരിച്ചത് എന്ന ആക്ഷേപം ഉണ്ട്. യാത്രക്കാരുടെ സുരക്ഷ കമ്പനി പരിഗണിച്ചില്ല. ഇപിയും ഗണ്‍മാനും തടഞ്ഞത് കൊണ്ടാണ് അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകാതിരുന്നത്. മുഖ്യമന്ത്രിയെ ലക്ഷ്യം വെച്ചു ഗൂഢാലോചന ഉണ്ടായി. യൂത്ത് കോണ്‍ഗ്രസ് ആസൂത്രണം ചെയ്തു. അതിനെ കോണ്‍ഗ്രസ് ന്യായീകരിക്കുന്നുവെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. വിമാനത്തിലെ അക്രമവുമായി ബന്ധപ്പെട്ട് ഇ.പി ജയരാജനെതിരെ കേസെടുക്കാത്ത സാഹചര്യം പ്രതിപക്ഷ നേതാവ് സബ്മിഷനായി സഭയില്‍ ഉന്നയിച്ചിരുന്നു. മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഇ പി ജയരാജന്‍ മര്‍ദിച്ചു. പരാതി നല്‍കിയിട്ടും കേസ് എടുത്തില്ല. മൂന്ന് ആഴ്ച്ചകാലത്തേക്ക് ഇപിയെ വിലക്കി. ഇ പി ചെയ്ത കുറ്റം യൂത്ത് കോണ്‍ഗ്രസുകാര്‍ ചെയ്തതിനേക്കാള്‍ വലുതെന്നാണ് ഇന്‍ഡിഗോയുടെ കണ്ടെത്തല്‍. ഈ സാഹചര്യത്തില്‍ ഇപിക്ക് എതിരെ കേസ് എടുക്കണമെന്നും വിഡി സതീശന്‍ ആവശ്യപ്പെട്ടു. ഇതിനുള്ള മറുപടിയിലാണ് മുഖ്യമന്ത്രിയുടെ വിശദീകരണം. ‘ഞാന്‍ ഇറങ്ങിയതിനു ശേഷം അല്ല…

    Read More »
  • NEWS

    ഭാര്യയെ പണം കിട്ടുന്നതിനുള്ള യന്ത്രം ആയി കാണരുത്: കർണാടക ഹൈക്കോടതി

    ബംഗളൂരു : ഭാര്യയെ പണം കിട്ടുന്നതിനുള്ള യന്ത്രം ആയി കാണുന്നത് മാനസിക പീഡനം തന്നെയാണെന്ന് കര്‍ണാടക ഹൈക്കോടതി. യുവതിയുടെ വിവാഹ മോചന ഹര്‍ജി അനുവദിച്ചുകൊണ്ടാണ് ജസ്റ്റിസ് അലോക് ആരാധെയുടെ നേതൃത്വത്തിലുള്ള ബെഞ്ചിന്റെ വിധി. വിവാഹ മോചനം നിരസിച്ച കീഴ്‌ക്കോടതി വിധിക്കെതിരെയാണ് യുവതി ഹൈക്കോടതിയെ സമീപിച്ചത്. തന്റെ പക്കല്‍ നിന്നു നിരന്തരം പണം വാങ്ങുന്ന ഭര്‍ത്താവ് യാതൊരു പ്രതിബദ്ധതയും കാണിക്കുന്നില്ലെന്നു ചൂണ്ടിക്കാട്ടിയാണ് യുവതി വിവാഹ മോചനത്തിന് അപേക്ഷ നല്‍കിയത്. ബിസിനസ് നടത്താന്‍ എന്നു പറഞ്ഞ് ഭര്‍ത്താവ് യുവതിയില്‍നിന്ന് 60 ലക്ഷം രൂപ കൈപ്പറ്റിയതായി കോടതി ചൂണ്ടിക്കാട്ടി. പണം കിട്ടുന്ന ഒരു യന്ത്രമായി മാത്രമാണ് ഇയാള്‍ ഭാര്യയെ കണ്ടത്. ഭര്‍ത്താവിന് യുവതിയോടു യാതൊരു വൈകാരിക അടുപ്പവും ഇല്ല, യാന്ത്രികമായ ബന്ധം മാത്രമാണ് അയാള്‍ക്കുള്ളത്. ഭര്‍ത്താവിന്റെ പെരുമാറ്റത്തില്‍ യുവതി മാനസിക പീഡനം അനുഭവിച്ചതായി വ്യക്തമാണെന്ന് കോടതി പറഞ്ഞു.       1991ലാണ് ഇവരുടെ വിവാഹം നടക്കുന്നത്.നേരത്തെ ബിസിനസ് നടത്തുകയായിരുന്ന ഭര്‍ത്താവ് നഷ്ടം നേരിട്ടതോടെ വീട്ടിൽ ഇരിപ്പായി.തുടർന്ന് 2008…

    Read More »
  • NEWS

    വാഹനാപകടങ്ങൾ കേസ് എങ്ങനെ?

    1. വണ്ടിയുടെ ഇൻഷുറൻസ്‌ OK ആണെങ്കിൽ ഒരു സെറ്റിൽമെന്റിനും ശ്രമിക്കേണ്ടതില്ല, പരിക്കേറ്റ ആളെ ആശുപത്രിയിൽ എത്തിക്കുക, പോലീസ്‌ സ്റ്റേഷനിൽ (ഫോൺ വിളിച്ചോ മറ്റോ) അറിയിക്കുക. 2.  നാട്ടുകാരും, പരിക്കേറ്റ ആൾക്ക്‌ പരിചയക്കാരുണ്ടെങ്കിൽ അവരും നിങ്ങളെ സമ്മർദ്ധത്തിലാക്കാൻ നോക്കും. ഒരു കാരണവശാലും പണം നൽകിയുള്ള ഒത്തുതീർപ്പിനു വഴങ്ങേണ്ടതില്ല. 3.  പരാതിയില്ല എന്ന് എഴുതി വാങ്ങിയാലും പരാതിക്കാരനു കേസിനു പോകാൻ പറ്റും.   ഫ്രാക്ചർ ഉണ്ടായാൽ അയാളെ ഏതെങ്കിലും വക്കീൽ ക്യാൻവാസ്‌ ചെയ്യും. ഫ്രാക്ചർ ഉണ്ടാകുമ്പോൾ ഗ്രീവിയസ്‌ ഹർട്ട്‌ ആയി പരിഗണിക്കും, നഷ്ടപരിഹാരത്തുക കിട്ടുകയും ചെയ്യും. 4. ഡ്രെസ്സിംഗ്‌ മാത്രം വേണ്ട മുറിവും, ചെറിയ സ്റ്റിച്ച്‌ ഇടാനും ഒക്കെ ഉള്ള പരിക്കേ ഉള്ളെങ്കിൽ മാനുഷിക പരിഗണന വെച്ചും, നിങ്ങളുടെ സാമ്പത്തിക ശേഷി അനുസരിച്ചും വേണമെങ്കിൽ ചെറിയ തുക ആശുപത്രി ബിൽ അടയ്ക്കാം. (1000, 2000, 3000 ഒക്കെ ആണെങ്കിൽ). 5. അപകടം പറ്റിയ ആൾ കേസിനു പോയാൽ വക്കീൽ ഫീസ്‌ കൊടുക്കേണ്ടതില്ല  ഇപ്പോളത്തെ ഒരു നടപ്പ്‌…

    Read More »
  • NEWS

    വൈറൽ പനി തടയാം, വീട്ടിൽ തന്നെ

    മുതിർന്നവരിലും കുട്ടികളിലും പ്രായഭേദമന്യേ ഉണ്ടാകുന്ന ഒന്നാണ് വൈറൽ പനി. കാലാവസ്ഥാ വ്യതിയാനങ്ങുളും ശരീര താപനിലയിൽ ഉണ്ടാവുന്ന വിത്യാസവുമെല്ലാം വൈറൽ പനിക്ക് കാരണങ്ങളാണ്. തൊണ്ടവേദന, ചുമ, മൂക്കൊലിപ്പ്, ശരീരവേദന എന്നിവയെല്ലാം വൈറൽ പനിയുടെ ഭാഗമായി കാണപ്പെടുന്നു. വൈറൽ പനി തടയാൻ വീട്ടിൽ തന്നെ ധാരാളം മാർഗങ്ങളുണ്ട്.വൈറൽ പനിയെ ചികിത്സിക്കുന്നതിനുള്ള പ്രകൃതിദത്ത പോംവഴികൾ: തേൻ – ഇഞ്ചി ചായ ഇഞ്ചിയിൽ അടങ്ങിയിരിക്കുന്ന ആൻറി-ഇൻഫ്ലമേറ്ററി, ആൻറി ഓക്സിഡന്റുകൾക്ക്  വൈറൽ പനി കുറയ്ക്കുന്നതിനുള്ള കഴിവുണ്ട്. ശക്തമായ ആന്റിമൈക്രോബയൽ ഗുണങ്ങളുള്ള തേൻ അണുബാധ കുറയ്ക്കുന്നതിനും ചുമയെ ചികിത്സിക്കുന്നതിനും സഹായിക്കുന്നു. ഒരു കപ്പ് വെള്ളത്തിൽ ഒരു ടീസ്പൂൺ ഇഞ്ചി ചതച്ച് ചേർത്ത് 2-5 വരെ മിനുട്ട് തിളപ്പിക്കുക, ഈ മിശ്രിതം നന്നായി അരിച്ചെടുത്ത് ഇതിലേക്ക് ഒരു ടീസ്പൂൺ തേൻ ചേർക്കുക, വൈറൽ പനിയിൽ നിന്ന് വേഗത്തിൽ ആശ്വാസം ലഭിക്കുന്നതിന് ദിവസേന രണ്ടുതവണ ഈ ചായ കുടിക്കുക. കൊത്തമല്ലി കൊത്തമല്ലിയിൽ അടങ്ങിയിരിക്കുന്ന അവശ്യ സസ്യ ഫൈറ്റോ ന്യൂട്രിയന്റുകൾക്ക് രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുവാനുള്ള…

    Read More »
  • NEWS

    ഈ ശീലം നിങ്ങൾക്കുണ്ടോ? കാരണം ഇതാണ്

    നമ്മളിൽ പലര്‍ക്കുമുള്ള ഒരു പ്രശ്‌നമാണ്, ഇടയ്ക്കിടെ ടോയ്‌ലറ്റില്‍ പോകണമെന്നുള്ളത്.പലര്‍ക്കും ഇതൊരു ശീലം പോലെയാകും.എവിടെയെങ്കിലും പോകാന്‍ നില്‍ക്കുമ്പോള്‍ ടോയ്‌ലറ്റില്‍ പോകാനുള്ള തോന്നല്‍,ഭക്ഷണം കഴിച്ചാല്‍ ഇത്തരം തോന്നല്‍, യാത്ര ചെയ്തുകൊണ്ടിരിക്കുമ്പോൾ അടിക്കടി ടോയ്‌ലറ്റിൽ പോകാൻ തോന്നുക.പലരും ഇത് ശീലവും ശീലക്കേടും എന്ന വാക്കു കൊണ്ടാണ് വിവരിയ്ക്കാറ്.എന്നാല്‍ മെഡിക്കല്‍ രംഗം ഇതിനെ ഇറിറ്റബില്‍ ബവല്‍ സിന്‍ഡ്രോം എന്നാണ് വിളിക്കുന്നത്.പ്രധാനമായും ദഹന പ്രശ്നങ്ങള്‍ കൊണ്ടാണ് ഇത് ഉണ്ടാകുന്നതെങ്കിലും അമിതമായ ഉത്ക്കണ്ഠയും ഇതിനൊരു കാരണമാണ്.   നമ്മുടെ ശരീരത്തിലെ കുടലിന്റെ താളാത്മകമായ ചലനത്തിലൂടെയാണ് നമ്മുടെ ഭക്ഷണത്തിലെ ആവശ്യമുള്ള വസ്തുക്കള്‍ ശരീരത്തിലേക്ക് വലിച്ചെടുത്ത് ബാക്കിയുള്ളത് മലമായി പുറന്തള്ളുന്നത്.എന്നാല്‍ ഇറിറ്റബില്‍ ബവല്‍ സിന്‍ഡ്രോമെങ്കില്‍ ഈ താളാത്മക ചലനം നടക്കുന്നില്ല. ഒന്നുകില്‍ ഈ ചലനം വളരെ വേഗത്തിലാകും, അല്ലെങ്കില്‍ തീരെ മെല്ലെയാകും.ഇത് രണ്ടും സാധാരണ ശോധനയെ ബാധിയ്ക്കും.വേഗത്തില്‍ ആണെങ്കില്‍ ഇളകിയ രൂപത്തിലും വളരെ മെല്ലെയെങ്കില്‍ ഉറച്ച രൂപത്തിലും പോകും.ഇതു രണ്ടും ആരോഗ്യത്തിന് നല്ലതല്ല.കുടലിന്റെ ചലനത്തിലും ദഹന രസത്തിന്റെ ഉല്‍പാദനത്തിലും വരുന്ന പ്രശ്‌നങ്ങളാണ് ഇതിന് കാരണമാകുന്നത്.…

    Read More »
  • NEWS

    കൊച്ചി – സേലം – ബംഗളൂരു യാത്ര

    കൊച്ചിയിൽ നിന്നും ബാംഗ്ലൂരിലേക്ക് വ്യത്യസ്തമായ വഴികൾ ആരും അധികം പരീക്ഷിക്കാറില്ല. എത്താനുള്ള തിടുക്കവും കുറഞ്ഞ യാത്ര സമയവും നോക്കുമ്പോൾ മിക്കപ്പോഴും തിരഞ്ഞെടുക്കുന്നത് കൊച്ചി- പാലക്കാട്–അവിനാശി-കൃഷ്ണഗിരി-ഹൊസൂർ വഴി ബാംഗ്ലൂരിലെത്തുന്നതാണ്.വെറും 10 മണിക്കൂർ കൊണ്ട് 558 കിലോമീറ്റർ ദൂരം പിന്നിടാം എന്നതാണ് ഇതിന്റെ പ്രത്യേകത പരമാവധി സ്ഥലങ്ങൾ ഈ യാത്രയിൽ കാണുകയാണ് ഉദ്ദേശമെന്നതിനാൽ സേലത്ത് നിന്ന് വണ്ടി തിരിക്കേണ്ടിവരും.നാലു വശവും മലകളാൽ ചുറ്റപ്പെട്ടു കിടക്കുന്ന ഇവിടം മാംഗോ സിറ്റി എന്നാണ് അറിയപ്പെടുന്നത്.യേർക്കാട്, കിളിയൂർ വെള്ളച്ചാട്ടം, മേട്ടൂർ അണക്കെട്ട്, കോട്ടൈ മാരിയമ്മന്‍ ക്ഷേത്രം, താരമംഗലം ക്ഷേത്രം, സേലം സുഗവനേശ്വര്‍ ക്ഷേത്രം, അരുള്‍മിഗി അളഗിരിനാഥര്‍ ക്ഷേത്രം, എള്ളൈ പെടാരി അമ്മന്‍ ക്ഷേത്രം, തുടങ്ങിയവയാണ് ഇവിടുത്തെ ആകർഷണങ്ങൾ. അവിനാശിയിൽ നിന്നും സേലത്തേയ്ക്ക് 125 കിലോമീറ്ററാണ് ദൂരം. തമിഴ്നാടിന്റെ കവാടം എന്നറിയപ്പെടുന്ന സ്ഥലമാണ് കൃഷ്ണഗിരി.സേലത്തു നിന്നും കൃഷ്ണഗിരിയിലേക്ക് ധർമ്മപുരി വഴി 113 കിലോമീറ്ററാണ് ദൂരം. കൃഷ്ണഗിരി കോട്ട, കൃഷ്ണഗിരി അണക്കെട്ട്, താലി തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന ഇടങ്ങൾ.  കൃഷ്ണഗിരിയിൽ നിന്നും…

    Read More »
  • NEWS

    കോവിഡിനെ തോൽപ്പിച്ച വൃദ്ധ ദമ്പതികളിൽ അവസാനത്തെ ആളും മരിച്ചു

    റാന്നി: ജീവിതത്തിലേക്കുള്ള അവരുടെ തിരിച്ചുവരവ് കണ്ട് മഹാമാരി നോക്കിനിന്നു.എല്ലാവരെയും അതിശയിപ്പിച്ച് വീണ്ടും ആ വയോധിക ദമ്പതിമാർ ഒൻപത് മാസംകൂടി ഒരുമിച്ചുജീവിച്ചു. പിന്നീട് ആദ്യം ഭർത്താവ് പോയി. ഒന്നരവർഷത്തിനുശേഷം കോവിഡിനെ തോൽപ്പിക്കാൻ ഒപ്പമുണ്ടായിരുന്ന പ്രിയഭർത്താവിനരികിലേക്ക് ഭാര്യയും പോയി. ഞായറാഴ്ച രാത്രിയിലാണ് 91 കാരിയായ റാന്നി ഐത്തല പട്ടയിൽ മറിയാമ്മ തോമസ് മരിച്ചത്. ഒന്നര വർഷം മുമ്പാണ് മറിയാമ്മയുടെ ഭർത്താവ് ഏബ്രഹാം തോമസ് വിടപറഞ്ഞത്. ഇറ്റലിയിൽനിന്നെത്തിയ മൂന്നുപേരടക്കം അഞ്ച് കുടുംബാംഗങ്ങൾക്ക് കോവിഡ് സ്ഥിരീകരിക്കുമ്പോൾ ഏബ്രഹാമും മറിയാമ്മയും വീട്ടിൽ പനിച്ചുവിറച്ചുകഴിയുകയായിരുന്നു. നാടാകെ ഈ കുടുംബത്തെ ഭീതിയോടും രോഷത്തോടും കണ്ട ദിവസം. ഏറെ വിമർശനങ്ങളും ഉയർന്നിരിക്കുന്ന സമയം. അന്നത്തെ എം.എൽ.എ. രാജു ഏബ്രഹാമും ഗ്രാമപ്പഞ്ചായത്തംഗമായിരുന്ന ബോബി ഏബ്രാഹമും ഇടപെട്ടെത്തിച്ച ആംബുലൻസിലാണ് ഇവരെ പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നത്. പിന്നീട് കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി. മൂന്നാഴ്ചക്കാലം പി.പി.ഇ.കിറ്റണിഞ്ഞ് ഇരുവരും രോഗത്തോട് പൊരുതി കഴിഞ്ഞു. നില അതീവ ഗുരുതരമെന്നാണ് പലപ്പോഴും റിപ്പോർട്ടുകൾ വന്നത്. എന്നാൽ, ഏപ്രിൽ മൂന്നിന് എല്ലാവരെയും…

    Read More »
Back to top button
error: