NEWS

കോവിഡ് തകർത്ത ജനത്തിനെ ജിഎസ്ടിയുടെ മറവിൽ വീണ്ടും കൊല്ലാക്കൊല ചെയ്യുന്ന ബിജെപി സർക്കാർ

പത്തനംതിട്ട: കോവിഡ് മഹാമാരി വിതച്ച ദുരന്തം സര്‍വ്വത്രമേഘലയെയും തകര്‍ത്തിരിക്കുന്ന ഒരു സാഹചര്യത്തില്‍ ദൈന്യംദിന ജീവിതം മുന്നോട്ട് കൊണ്ടുപോകാന്‍ ഒരോ മനുഷ്യരും ഒട്ടേറെ ദുരിതങ്ങളും കഷ്ടപ്പാടുകളും സഹിച്ച്‌ മുന്നോട്ട് നീങ്ങാന്‍ ശ്രമിക്കുകയും ചിലരെങ്കില്ലും
ആത്മഹത്യയില്‍ ഒടുങ്ങുകയും ചെയ്ത ഈ കാലത്ത് ഇന്ത്യയിലേതുപോലെ  ഇത്രയും ജനദ്രോഹ നയം സ്വീകരിച്ച മറ്റൊരു സർക്കാർ ഈ ഭൂലോകത്ത് ഉണ്ടാകാൻ വഴിയില്ല.

ജി.എസ്.ടി കൗണ്‍സിലിന്റെ നികുതി പരിഷ്ക്കരണം ഇന്നലെ മുതൽ നിലവില്‍ വന്നതോടെ നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയർന്നിരിക്കുകയാണ്. അരിയും പയറും കടലയുമുള്‍പ്പെടെയുള്ള പലവ്യജ്ഞനങ്ങള്‍ക്കും പാലൊഴികെയുള്ള പാലുല്‍പന്നങ്ങള്‍ക്കും അഞ്ച് ശതമാനവും ,മറ്റ് ചില ഉല്‍പന്നങ്ങള്‍ക്ക് ആറ് ശതമാനവുമാണ് വര്‍ദ്ധന.
ഇതുവരെ ഭക്ഷ്യസാധനങ്ങള്‍ക്ക് നികുതിയുണ്ടായിരുന്നില്ല.സംസ്ഥാനങ്ങൾക്ക് കിട്ടേണ്ട നികുതിയാണ് ജിഎസ്ടി ഏർപ്പെടുത്തിയത് വഴി കേന്ദ്രം ഇങ്ങനെ തട്ടിയെടുക്കുന്നത്.ജിഎസ്ടി ആരംഭിക്കുമ്പോൾ സംസ്ഥാനങ്ങൾക്കുണ്ടാകുന്ന നികുതി നഷ്ടത്തിന് നഷ്ടപരിഹാരം നൽകുമെന്ന് കേന്ദ്രം ഉറപ്പ് നൽകിയതാണ്.താമസിയാതെ ഇത് നിർത്തി.1800 കോടിയിലേറെയാണ് കേരളത്തിന് ഈ വകയിൽ കേന്ദ്രം നൽകാനുള്ളത്. ജി.എസ്.ടി.നഷ്ടപരിഹാരം നിറുത്തിയതിലൂടെ  സംസ്ഥാനങ്ങള്‍ക്കുണ്ടായ ധനകമ്മി പരിഹരിക്കാനാണ് ഇപ്പോൾ പുതിയ നികുതി ഏര്‍പ്പെടുത്തിയിരിക്കുന്നത്.നേരത്തെ ബ്രാന്‍ഡഡ് ഉല്‍പന്നങ്ങള്‍ക്ക് മാത്രമായിരുന്നു നികുതി.ഇപ്പോള്‍ പായ്ക്ക് ചെയ്തവയ്ക്കും നികുതിയാക്കി.
പാചകവാതകം നിറച്ച ഒരു സിലിണ്ടറിന് 1070 രൂപ ആണ് ഇപ്പോഴത്തെ വില. രണ്ടു മാസത്തിനിടെ മൂന്ന് തവണകളായി 103 രൂപയാണ് വീട്ടാവശ്യങ്ങള്‍ക്കുള്ള പാചകവാതകത്തിന് വിലവര്‍ധിപ്പിച്ചത്.രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വില ഇടിയുമ്പോഴും രാജ്യത്ത് പെട്രോൾ, ഡീസൽ വില വര്‍ധന തുടരുന്നുണ്ടെന്നതും ശ്രദ്ധേയമാണ്.പോരാത്തതിന് റഷ്യയിൽ നിന്നും വൻ വിലക്കുറവിലാണ് ഇന്ത്യ ഇപ്പോൾ ഇന്ധനം വാങ്ങുന്നത്.
ഇത്രയും ജനദ്രോഹ നയം സ്വീകരിച്ച മറ്റൊരു സർക്കാരും ഇന്ത്യയിലുണ്ടായിട്ടില്ല.
ഒരു ജനാതിപത്യ സര്‍ക്കാരിനും ഇത് ഭൂഷണമല്ലെന്ന് മാത്രമെ പറയാനുള്ളൂ.

Back to top button
error: