KeralaNEWS

കരൾ പകുത്തു നൽകാൻ ഭാര്യയുണ്ട്, സുമനസ്സുകളുടെ കാരുണ്യം തേടി സനിലും കുടുംബവും

   പ്രിയഭർത്താവിന് കരൾ പകുത്തു നൽകാൻ ഭാര്യ വൃന്ദ റാണി തയ്യാറാണ്. എന്നാൽ ചികിത്സക്കായി വേണ്ടി വരുന്നത് ലക്ഷങ്ങൾ. എന്ത് ചെയ്യണമെന്നറിയാതെ ജീവിതത്തിന് മുന്നിൽ പകച്ചു നിൽക്കുകയാണ് ഒരു സാധു കുടുംബം. തിരുവനന്തപുരം പെരുന്താന്നി സ്വദേശി സനിൽ കുമാറിന്റെ ചികിത്സക്കായാണ് ഈ കുടുംബം സുമനസ്സുകളുടെ കാരുണ്യം തേടുന്നത്.

ഭാര്യയും നാലാം ക്ലാസുകാരിയായ മകളും അമ്മയുമടങ്ങുന്ന മൂന്നംഗ കുടുംബത്തിന്റെ ഏക ആശ്രയമാണ് സനിൽ കുമാർ. ഇലക്ട്രിക്കൽ വർക്കുകൾ ചെയ്തു കൊണ്ടിരുന്ന സനിലിന് വാഹനാപകടത്തിൽ കാലിന് പരിക്കേറ്റതോടെ ജോലിയ്ക്ക് പോവാൻ കഴിയാത്ത അവസ്ഥയിലായി. പിന്നീടൊരിക്കൽ അതി കഠിനമായ വയറു വേദനയെ തുടർന്ന് പരിശോധിച്ചപ്പോളാണ് കരൾ രോഗം ഗുരുതരാവസ്ഥയിലാണെന്ന് ബോധ്യമായത്.

ആഴ്ച തോറും മെഡിക്കൽ കോളജിലെത്തി ചികിത്സ നേടാൻ പതിനായിരത്തിലധികമാണ് ചെലവ്. രോഗം അതീവ ഗുരുതരമായതിനാൽ കരൾ മാറ്റ ശസ്ത്രക്രിയ അടിയന്തരമായി നടത്തണമെന്നാണ് ഡോക്ടർമാരുടെ നിർദ്ദേശം. കരൾ പകുത്തു നൽകാൻ ഭാര്യ തയ്യാറാണെങ്കിലും ശസ്ത്രക്രിയ നടത്താൻ ലക്ഷങ്ങളുടെ ചെലവ് വരും. മുപ്പത്തിയഞ്ച് ലക്ഷത്തിലധികം രൂപ ചെലവ് വരുന്ന ഈ അടിയന്തര ശസ്ത്രക്രിയ നടത്താന്‍ പണം കണ്ടെത്താന്‍ സുമനസ്സുകളുടെ സഹായം തേടുകയാണ് ഈ കുടുംബം. സഹായിക്കാൻ മറ്റാരുമില്ലാതെ നിസ്സഹായാവസ്ഥയിലായ ഇവർ മുട്ടാത്ത വാതിലുകൾ ഇല്ല.

വിധിയെ ഓർത്ത് കരയാറുണ്ട് സുനിൽ. അതിനപ്പുറം ഒന്നും ചെയ്യാനില്ല സുനിലിന്. അച്ഛന്റെ കരച്ചിൽ കാണുമ്പോൾ കൂടെ പൊട്ടിക്കരയാറുണ്ട് മക്കളും. അടിയന്തര
ശസ്ത്രക്രിയ നടത്താൻ പണ കണ്ടെത്താൻ സുമനസ്സുകളുടെ സഹായം തേടുകയാണ് ഈ കുടുംബം.
നിങ്ങൾ നൽകുന്ന ഓരോ ചെറിയ സഹായത്തിലുമാണ് ഈ കുടുംബത്തിന്റെ പ്രതീക്ഷ.

Back to top button
error: