Month: July 2022

  • Kerala

    മികച്ച ഡോക്ടറൽ ഗവേഷണ പ്രബന്ധത്തിനുള്ള ജവഹർലാൽ നെഹ്‌റു പുരസ്‌കാരം ഡോ. എം. അനുശ്രീക്ക്

    കണ്ണൂർ: ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിലിന്റെ (ഐ.സി.എ.ആർ) പുരസ്‌കാരം പെരളശേരി സ്വദേശിനിക്ക്‌. കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ കേന്ദ്രത്തിലെ (സി.എം.എഫ്‌.ആർ.ഐ) ഗവേഷക ഡോ. എം. അനുശ്രീയാണ്‌ മികച്ച ഡോക്ടറൽ ഗവേഷണ പ്രബന്ധത്തിനുള്ള ജവഹർലാൽ നെഹ്‌റു പുരസ്‌കാരം നേടിയത്‌. മികച്ച വാർഷിക റിപ്പോർട്ടിനുള്ള പുരസ്‌കാരവും സി.എം.എഫ്‌.ആർ.ഐ നേടി. കടൽ പായലിൽനിന്നും വേർതിരിച്ചെടുക്കുന്ന ജൈവ സംയുക്തങ്ങളുടെ ഔഷധമൂല്യങ്ങളുമായി ബന്ധപ്പെട്ട ഗവേഷണ പ്രബന്ധമാണ്‌ അനുശ്രീയെ പുരസ്‌കാരത്തിന്‌ അർഹമാക്കിയത്‌. അരലക്ഷം രൂപയും വെള്ളിമെഡലും പ്രശസ്‌തിപത്രവുമടങ്ങുന്നതാണ്‌ പുരസ്‌കാരം. പെരളശേരിയിലെ സി കെ വേണുഗോപാലിന്റെയും എം. ഗൗരിയുടെയും മകളാണ്‌. മർച്ചന്റ്‌ നേവിയിൽ എൻജിനിയറായ മനീഷ്‌ മനോഹരന്റെ ഭാര്യയാണ്‌. സി.എം.എഫ്‌.ആർ.ഐ.യിലെ പ്രിൻസിപ്പൽ സയന്റിസ്‌റ്റ്‌ ഡോ. കാജൽ ചക്രവർത്തിയുടെ കീഴിലായിരുന്നു ഗവേഷണം.

    Read More »
  • Crime

    ഇന്ധനം തീര്‍ന്ന ബൈക്കുകള്‍ പാതിവഴിയില്‍ ഉപേക്ഷിച്ച് മോഷ്ടാക്കള്‍; പെട്രോള്‍ വിലയ്ക്ക് നന്ദിപറഞ്ഞ് ഉടമകള്‍!

    മുണ്ടക്കയം: മോഷ്ടിച്ച വണ്ടികള്‍ ഒന്നിനുപുറകെ ഒന്നായി പെട്രോള്‍ തീര്‍ന്ന് വഴിയിലായപ്പോള്‍ യുവാക്കള്‍ ഒരു രാത്രി കവര്‍ന്നത് മൂന്ന് ബൈക്കുകള്‍. കൂട്ടിക്കലില്‍ ആണ് ഔരേ കള്ളന്മാര്‍ ഒരു രാത്രി മൂന്നുബൈക്കുകള്‍ മോഷ്ടിച്ചത്. ആദ്യ രണ്ടു െബെക്കുകളിലും പെട്രോള്‍ തീര്‍ന്നതിനെ തുടര്‍ന്ന് ഉപേക്ഷിച്ചു ഇവര്‍ മൂന്നാമത്തെ െബെക്കുമായാണ് ഒടുവില്‍ കടന്നത്. കൂട്ടിക്കലിലും പരിസരപ്രദേശങ്ങളില്‍നിന്നുമാണ് മൂന്നു െബെക്കുകള്‍ മോഷ്ടിച്ചത്. നാരകംപുഴ സഹകരണബാങ്കിനു എതിര്‍വശം താമസിക്കുന്ന കൊക്കയാര്‍ ഗ്രാമ പഞ്ചായത്ത് ജീവനക്കാരന്‍ ജിയാഷിന്റെ െബെക്കാണു രണ്ടംഗ സംഘം ആദ്യം മോഷ്ടിച്ചത്. ഇന്നലെ പുലര്‍ച്ചെ ഒന്നരയോടെയാണു സംഘം വീടിനു സമീപം പാതയോരത്തു പാര്‍ക്കു ചെയ്തിരുന്ന െബെക്ക് പൂട്ടുതകര്‍ത്ത് കൊണ്ടുപോയത്. സഹകരണബാങ്കിന്റെ സി.സി.ടി.വി.യില്‍ ദൃശ്യങ്ങള്‍ പതിഞ്ഞതിലൂടെയാണു മോഷണത്തെക്കുറിച്ച് അറിയാനായത്. ഇൗ െബെക്കുമായി പോകുന്നതിനിടയില്‍ കൂട്ടിക്കല്‍ ടൗണിനു സമീപത്തുവച്ച് പെട്രോള്‍ തീര്‍ന്നതോടെ അതുപേക്ഷിച്ചു. തുടര്‍ന്ന് സമീപത്തെ വര്‍ക്ക്‌ഷോപ്പില്‍ പാര്‍ക്കു ചെയ്ത െബെക്കു മോഷ്ടിച്ച ഇവര്‍ ചപ്പാത്തു ഭാഗത്ത് എത്തിയതോടെ അതിലെ പെട്രോളും തീര്‍ന്നു. പിന്നീട് സമീപത്തെ മനങ്ങാട്ട് അല്‍ത്താഫിന്റെ വീട്ടില്‍ കയറി…

    Read More »
  • Crime

    ബീച്ചിലെത്തിയ കമിതാക്കളുടെ ചിത്രവും വീഡിയോയുമെടുത്ത് ഭീഷണിപ്പെടുത്തി മാല കവര്‍ന്ന കേസില്‍ ഒരാള്‍ പിടിയില്‍

    ആലപ്പുഴ: കടപ്പുറത്ത് കമിതാക്കളെ ഭീഷണപ്പെടുത്തി സ്വര്‍ണമാലയും ഫോണും കവര്‍ന്ന മൂന്നംഗസഘത്തില്‍ ഒരാള്‍ പിടിയിള്‍. മറ്റ് രണ്ടുപേര്‍ ഒളിവില്‍. ആലപ്പുഴ റെയില്‍വേ സ്‌റ്റേഷന് പടിഞ്ഞാറ് െതെപ്പറമ്പില്‍ െമെക്കിളാ (28)ണ് പിടിയിലായത്. ഇയാളോടൊപ്പം ഉണ്ടായിരുന്ന മറ്റ് രണ്ടുപേരെക്കുറിച്ചുള്ള വിവരങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടോടെ ആലപ്പുഴ കടപ്പുറത്ത് അയ്യപ്പന്‍പൊഴി ഭാഗത്തായിരുന്നു സംഭവം. കമിതാക്കളുടെ ചിത്രവും വീഡിയോയുമെടുത്തശേഷം പ്രതി പണം ആവശ്യപ്പെട്ടു. എന്നാല്‍ പണം നല്‍കാന്‍ വിസമ്മതിച്ചതോടെ യുവാവിനെ മര്‍ദ്ദിച്ച് മാലയും ഫോണും പ്രതി െകെക്കലാക്കി. എന്നാല്‍ പ്രതിയെ യുവാവ് പിന്തുടര്‍ന്നതോടെ ഫോണ്‍ മടക്കിനല്‍കി. യുവതിയെ വീട്ടിലാക്കിയശേഷം യുവാവ് ടൂറിസം പോലീസില്‍ പരാതി നല്‍കി. ഇതേസമയം സമാനമായി വള തട്ടിയെടുത്തുവെന്ന് ആരോപിച്ച് മറ്റൊരു യുവതിയും പരാതി നല്‍കിയിരുന്നു. സ്‌റ്റേഷന്‍ പരിധിയില്‍ ക്രിമിനല്‍ സ്വഭാവമുള്ളവരുടെ ഫോട്ടോ പരാതിക്കാര്‍ തിരിച്ചറിഞ്ഞതാണ് പ്രതികളെ പിടികൂടാന്‍ സഹായകമായത്. കവര്‍ച്ച ചെയ്തുകിട്ടുന്ന പണം മദ്യത്തിനും മയക്കു മരുന്നിനുമാണ് പ്രതികള്‍ വിനിയോഗിച്ചിരുന്നത്. െമെക്കിളിനെതിരെ മുമ്പും പരാതികള്‍ ഉണ്ടായിട്ടുണ്ടെന്ന് സൗത്ത് പോലീസ് പറഞ്ഞു.  

    Read More »
  • Health

    ശരീരഭാരം കുറയ്ക്കുന്ന 5 ഭക്ഷണങ്ങള്‍, ആരോഗ്യം തകര്‍ക്കുന്ന 5 ശീലങ്ങള്‍

    ആരോഗ്യത്തോടെയുള്ള ജീവിതമാണ് ഏറ്റവും വലിയ ആനന്ദം. ആരോഗ്യം പരിപാലിക്കാൻ നിർബന്ധമായും ശ്രദ്ധിക്കേണ്ട അഞ്ച് ഭക്ഷണങ്ങളും കർശനമായും ഒഴിവാക്കേണ്ട 5 ശീലങ്ങളും ❖ പപ്പായ പപ്പായയില്‍ ധാരാളം നാരുകള്‍ അടങ്ങിയിട്ടുണ്ട്. പപ്പായ അമിതമായി ഭക്ഷണം കഴിക്കാനുള്ള സാധ്യത കുറയ്ക്കുന്നു. പപ്പായയില്‍ ജലാംശം കൂടുതലും കലോറി കുറവും ആയതിനാല്‍, കലോറി അധികമാകാതെ തന്നെ സംതൃപ്തി നല്‍കാനാകും. ശരീരഭാരം കുറയ്ക്കുകയും ചെയ്യും. ❖ നെല്ലിക്ക നെല്ലിക്ക ശരീരഭാരം കുറയ്ക്കുകയും വയറിലെ കൊഴുപ്പ് കുറയ്ക്കുകയും ചെയ്തതായി അടുത്തിടെ നടത്തിയ പഠനത്തില്‍ പറയുന്നു. വയറിലെ കൊഴുപ്പ് നിങ്ങളുടെ ആരോഗ്യത്തിന് ഏറ്റവും ദോഷകരമായ കൊഴുപ്പാണ്, കാരണം ഇത് പ്രമേഹം, ഹൃദ്രോഗം തുടങ്ങിയ നിരവധി രോഗങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. നെല്ലിക്കയിലെ നാരുകളുടെ സാന്നിധ്യം മലവിസര്‍ജ്ജനം എളുപ്പമാക്കുകയും മലബന്ധം, ദഹനം, കുടലിന്റെ ആരോഗ്യം എന്നിവ ഇല്ലാതാക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. ❖ ചിയ വിത്തുകള്‍ ചിയ വിത്തില്‍ നാരുകള്‍ കൂടുതലാണ്, ഇത് നിങ്ങളെ അമിതമായി ഭക്ഷണം കഴിക്കുന്നത് തടയാനും സഹായിക്കും. രണ്ട് ടേബിള്‍സ്പൂണ്‍ ചിയ വിത്തുകളില്‍…

    Read More »
  • India

    ഒരു ലിറ്ററിന് നാലു രൂപ നിരക്കില്‍ ഗോമൂത്രം വാങ്ങും, അതില്‍നിന്ന് കര്‍ഷകര്‍ക്ക് വരുമാനം ലഭിക്കണം: ഛത്തീസ്ഡഗ് സര്‍ക്കാര്‍

    ഛത്തീസ്ഗഡ്: നാല് രൂപയ്ക്ക് ഗോമൂത്രം വാങ്ങാനൊരുങ്ങി ഛത്തീസ്ഗഡ് സര്‍ക്കാര്‍. ജൂലൈ 28 മുതല്‍ നടക്കാനിരിക്കുന്ന പ്രാദേശിക ‘ഹരേലി’ ഉത്സവത്തില്‍ നിന്ന് ഗോമൂത്രം വാങ്ങാനാണ് സര്‍ക്കാരിന്റെ പദ്ധതി. ഗോധന്‍ ന്യായ് യോജന എന്ന പദ്ധതിയ്ക്ക് കീഴിലായിരിക്കും പദ്ധതി നടപ്പിലാക്കുക എന്ന് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. പശുക്കളെ വളര്‍ത്തുന്നവര്‍ക്കും ജൈവ കര്‍ഷകര്‍ക്കും വരുമാനം നല്‍കുക ഗ്രാമീണ സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുക തുടങ്ങിയ ആശയങ്ങളെ മുന്‍നിര്‍ത്തിയാണ് പദ്ധതി നടപ്പിലാക്കുന്നതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു. രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് പദ്ധതി പ്രഖ്യാപിച്ചത്. ആദ്യഘട്ടമെന്ന നിലയില്‍ ഓരോ ജില്ലയില്‍ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന കന്നുകാലി സംരക്ഷണ കേന്ദ്രങ്ങള്‍ ആയിരിക്കും ഗോമൂത്രം വാങ്ങുക. ലിറ്ററിന് കുറഞ്ഞത് നാലുരൂപയെങ്കിലും നല്‍കണമെന്നാണ് നിര്‍ദ്ദേശം. എല്ലാ കളക്ടര്‍മാരോടും ഗോമൂത്രം വാങ്ങുന്നതിന് ആവശ്യമായ തയ്യാറെടുപ്പുകള്‍ ഉറപ്പാക്കാന്‍ ഗോധന്‍ ന്യായ് മിഷന്‍ മാനേജിങ് ഡയറക്ടര്‍ ഡോ. അയാസ് താംബോലി ആവശ്യപ്പെട്ടിട്ടുണ്ട്. 2020 ജൂലൈയിലാണ് പദ്ധതി ആരംഭിക്കുന്നത്. അന്ന് ശേഖരിച്ച ചാണകത്തില്‍ നിന്നും മണ്ണിര കമ്പോസ്റ്റ് സര്‍ക്കാര്‍ ഉത്പാദിപ്പിച്ചിരുന്നുവെന്നും വനിതാ…

    Read More »
  • NEWS

    പാക്ക് ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ സ്ത്രീകള്‍ക്ക് വിലക്ക്

    പാക്കിസ്താനിലെ ബജോര്‍ ഗോത്രവര്‍ഗ ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ സ്ത്രീകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി ഗോത്രമുഖ്യരുടെ സമിതി. ഒരു ദിവസത്തിനുള്ളില്‍ ഇക്കാര്യം സര്‍ക്കാര്‍ പ്രഖ്യാപിച്ചില്ലെങ്കില്‍, ഗോത്രമുഖ്യര്‍ തന്നെ ഈ തീരുമാനം നടപ്പാക്കുമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കിയതായി പാക് പത്രം ഡോണ്‍ റിപ്പോര്‍ട്ട് ചെയ്തു. ഭര്‍ത്താവോ ബന്ധുക്കളോ ആയ പുരുഷന്‍മാര്‍ ഒപ്പമുണ്ടെങ്കിലും ഈ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ പ്രവേശിക്കാന്‍ സ്ത്രീകള്‍ക്ക് അനുവാദമുണ്ടാവില്ലെന്നും ഭരണമുന്നണിയിലെ പ്രമുഖ കക്ഷിയായ ജംഇയത്തുല്‍ ഉലമായെ ഇസ്‌ലാം ഫസ്ല്‍ (ജെ യു ഐ എഫ്) പ്രാദേശിക ഘടകം മുന്നറിയിപ്പ് നല്‍കി. അഫ്ഗാനിസ്താനിലെ കുനാര്‍ പ്രവിശ്യയോട് ചേര്‍ന്നു കിടക്കുന്ന ബജോര്‍ ഗോത്രവര്‍ഗ ജില്ല അതിമനോഹരമായ മലനിരകളാല്‍ പ്രശസ്തമാണ്. ഇവിടെ പ്രശസ്തമായ അനേകം വിനേണാദ സഞ്ചാര കേന്ദ്രങ്ങളുണ്ട്.  ഗബ്ബാര്‍ ചീന, ഭായി ചീന, മുണ്ട ഖില, രാഗഗന്‍ അണക്കെട്ട്, അമന്‍ പാര്‍ക്ക് എന്നീ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് പാക്കിസ്താന്റെ വിവിധ ഭാഗങ്ങളില്‍നിന്നും സ്ത്രീകളും കുട്ടികളും അടക്കം അനേകം വിനേണാദ സഞ്ചാരികള്‍ എത്താറുണ്ട്. അവധി കാലങ്ങളില്‍…

    Read More »
  • Crime

    നെടുമ്പാശേരിയിൽ വൻ സ്വർണവേട്ട, രണ്ട് കോടിയുടെ സ്വർണം പിടികൂടി

    കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. മൂന്ന് യാത്രക്കാരിൽ നിന്നായി നാല് കിലോ സ്വർണം പിടികൂടി. രണ്ട് കോടി രൂപ വില വരുന്ന സ്വർണമാണ് പിടികൂടിയത്. പാലക്കാട് സ്വദേശികളായ നൗഷാദ്, മുഹമ്മദ്‌ റാഫി,  മലപ്പുറം സ്വദേശി ഷറഫുദ്ദീൻ എന്നിവരാണ് പിടിയിലായത്. സ്വർണം മിശ്രിത രൂപത്തിലാക്കിയാണ് ഇവർ കടത്തികൊണ്ടുവന്നത്.

    Read More »
  • LIFE

    ബോളിവുഡിലെ സൂപ്പര്‍ഖാന്മാര്‍ വീണ്ടും ഒന്നിക്കുന്നു; താരരാജാക്കന്‍മാരെ ഒന്നിപ്പിക്കാനുള്ള ഈ നിയോഗം ആര്‍ക്ക് ?

    ആദിത്യ ചോപ്രയോ മുരുഗദോസോ? ബോളിവുഡിലെ താരരാജാക്കൻമാരെ വീണ്ടും സ്ക്രീനിൽ ഒന്നിപ്പിക്കുന്നത് ആരാണെന്ന ചോദ്യം ബോളിവുഡിലെ ചർച്ചകളിൽ നിറയുകയാണ്. നീണ്ട ഇടവേളക്ക് ശേഷം ഷാരൂഖ് ഖാനും സൽമാൻ ഖാനും കൈകോർക്കുന്പോൾ ആരാധകർ വലിയ ആകാംക്ഷയിലും പ്രതീക്ഷയിലും ആണ്. അടുത്തിടെ ആണ് ആദിത്യചോപ്രയുടെ യഷ് രാജ് ഫിലിംസ് സിനിമയെ കുറിച്ചുള്ള സൂചനകൾ പുറത്തുവിട്ടത്. ഉടൻ ഷൂട്ടിംഗ് തുടങ്ങാൻ പോകുന്ന ചിത്രത്തിനായി ഇരുവരും കുറെ ഡേറ്റുകൾ ആദിത്യക്ക് വേണ്ടി മാറ്റിവച്ചെന്നാണ് റിപ്പോ‍ർട്ട്. അതിനിടെ തമിഴകത്തെ സൂപ്പർഹിറ്റ് സംവിധായകൻ എ ആർ മുരുഗദോസും ഇരുവരെയും നായകൻമാരാക്കി പുതിയ ചിത്രം പ്ലാൻ ചെയ്യുന്നതായി വാർത്തകളുണ്ട് . ആമിർ ഖാനെ നായകനാക്കി ബോളിവുഡിൽ ‘ഗജിനി’ ഒരുക്കിയ മുരുഗദോസിനെ , ഷാരൂഖിനും സൽമാനും പരിചയപ്പെടുത്തികൊടുത്തതും ആമിർ ആണെന്നാണ് റിപ്പോർട്ടുകൾ. സൂപ്പർഖാനെ ഒന്നിപ്പിക്കാനുള്ള നിയോഗം ആർക്കാകും എന്ന ആകാംക്ഷയിലാണ് സിനിമാലോകം. ഒരിക്കൽ നല്ല സുഹൃത്തുക്കളും, പിന്നീട് ബദ്ധവൈരികളും ആയി മാറിയ ഖാൻമാർ, വീണ്ടും സൗഹൃദവഴിയിലെത്തിയത് ഒരു സിനിമാക്കഥ പോലെ ട്വിസ്റ്റുകൾ നിറഞ്ഞതാണ്. ഇരുപത്തിയഞ്ച്…

    Read More »
  • Kerala

    ആലപ്പുഴയില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് പരിക്കേറ്റ യുവാവ് മരിച്ചു

    ചാരുംമൂട്: കാറും ബൈക്കും കൂട്ടിയിടിച്ച് പരിക്കേറ്റ ബൈക്കു യാത്രികനായ യുവാവ് മരിച്ചു. വേടരപ്ലാവ് മുകളയ്യത്ത് വീട്ടില്‍ വിജയകുമാറിന്റെ മകന്‍ വിജിത്ത് കുമാറാണ് (20) മരിച്ചത്. ഇവര്‍ കരിമുളയ്ക്കലില്‍ വാടകക്ക് താമസിച്ചുവരികയാണ്. ശനിയാഴ്ച വൈകുന്നേരം ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരുമ്പോള്‍ കെ.പി.റോഡില്‍ നൂറനാട് എസ്.ബി.ഐക്കു സമീപമായിരുന്നു അപകടം. അപകടത്തില്‍ തലയ്ക്ക് മുറിവേറ്റ വിജിത്തിനെ നൂറനാട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രഥമശുശ്രൂഷ നല്‍കി. തുടര്‍ന്ന് വീട്ടിലേക്ക് മടങ്ങി. സ്‌കാനിംഗ് നടത്തുന്നതിനായി ഞായറാഴ്ച രാവിലെ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകാനിരിക്കെയായിരുന്നു മരണം. അമ്മ: സിന്ധു. സഹോദരന്‍: വിപിന്‍കുമാർ. സംഭവത്തില്‍ നൂറനാട് പൊലീസ് കേസെടുത്തു.

    Read More »
  • LIFE

    പ്രതിമാസം 80 രൂപയ്ക്ക് നൃത്തമടക്കം 21 കലകള്‍ പഠിപ്പിക്കാം; മൊബൈല്‍ ആപ്പുമായി ആശാ ശരത്ത്

    പ്രതിമാസം 80 രൂപയ്ക്ക് നൃത്തമടക്കം 21 കലകൾ പഠിപ്പിക്കാനുള്ള മൊബൈൽ ആപ്പുമായി നർത്തകിയും നടിയുമായ ആശ ശരത്ത്. പ്രാണ ആശ ശരത്ത് കൾച്ചറൽ സെന്‍റർ മൊബൈൽ ആപ്പ് ശനിയാഴ്ച അവതരിപ്പിക്കും. കലയെ ജനകീയമാക്കുക, കുറഞ്ഞ ചെലവിൽ താത്പര്യമുള്ളവർക്കെല്ലാം കലകൾ പഠിക്കാൻ അവസരമൊരുക്കുക. ഈ ലക്ഷ്യത്തോടെയാണ് ആശ ശരത്ത് പുതിയ മൊബൈൽ ആപ്പ് അവതരിപ്പിക്കുന്നത്. പഠനത്തിന് പ്രതിമാസം 80 രൂപ മാത്രം ഫീസ്. വർഷത്തിൽ ആയിരം രൂപയ്ക്ക് താഴെ. ഫീസ് കൊടുക്കാൻ സാധിക്കാത്തവരെ ആശ ശരത്ത് സൗജന്യമായി പഠിപ്പിക്കും. തുടക്കക്കാർക്കും പരിശീലനം നേടിയവർക്കും ഒരുപോലെ ആപ്പിൽ നിന്ന് ക്ലാസുകൾ കിട്ടും. ആദ്യഘട്ടത്തിലുള്ളത് റെക്കോഡ് ചെയ്ത ക്ലാസുകൾ. ആശ ശരത്ത് കൾച്ചറൽ സെന്‍റർ പ്രാണ ഇൻസൈറ്റുമായി സഹകരിച്ച് പുറത്തിറക്കുന്ന ആപ്പ് ആൻഡ്രോയിഡ്, ആപ്പിൾ പ്ലാറ്റ് ഫോമുകളിലെല്ലാം ലഭ്യമാകും. ശനിയാഴ്ച കൊച്ചിയിലാണ് ആപ്പിന്‍റെ അവതരണം.

    Read More »
Back to top button
error: