ആദായനികുതി റിട്ടേൺ ഫയൽ ചെയ്യാനുള്ള അവസാന തീയതി അടുക്കാറായി. ഈ മാസം 31 നാണ് അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തിയതി. തിയതി നീട്ടുമെന്ന് അഭ്യൂഹമുണ്ടെങ്കിലും വൈകിപ്പിക്കാതെ കൃത്യ സമയത്ത് നികുതി ലഭിക്കാനുള്ള വഴികൾ നോക്കുന്നതാണ് ഉചിതം. 2022 മാർച്ച് 31നോ അതിനുമുമ്പോ നിക്ഷേപിച്ച നികുതി റിട്ടേണിനുള്ള അപേക്ഷയാണ് നൽകേണ്ടത്.
രണ്ടര ലക്ഷം രൂപയിൽ കൂടുതൽ മൊത്ത വരുമാനമുള്ള അറുപത് വയസ്സിൽ താഴെയുള്ള വ്യക്തികൾ ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യണം. അറുപത് വയസിനും എൺപത് വയസിനും ഇടയിൽ പ്രായമുള്ള മൂന്ന് ലക്ഷത്തിനു മുകളിൽ മൊത്ത വരുമാനമുള്ള വ്യക്തികൾ, അഞ്ച് ലക്ഷം രൂപയിൽ കൂടുതൽ മൊത്ത വരുമാനമുള്ള 80 വയസ്സിന് മുകളിലുള്ളവർ എന്നിവർ തീർച്ചയായും ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യണം.
ആദായനികുതി വകുപ്പിന്റെ പോർട്ടൽ വഴി ഓൺലൈനായി ആദായനികുതി റിട്ടേൺ ഫയൽ ചെയ്യാം. https://www.incometax.gov.in/iec/foportal എന്ന ലിങ്കിൽ കയറി ഫോം ഡൗൺലോഡ് ചെയ്യാം. ഒരു വ്യക്തിയുടെ വരുമാനം, ശമ്പളം, ബിസിനസിലെ ലാഭം തുടങ്ങി ഈ വര്ഷം നടത്തിയ എല്ലാ സാമ്പത്തിക ഇടപാടുകളും രേഖപ്പെടുത്തണം.
ആദായനികുതി റിട്ടേൺ ഫയൽ ചെയ്യാൻ ആവശ്യമായ രേഖകൾ
ആധാർ നമ്പർ അല്ലെങ്കിൽ എൻറോൾമെന്റ് ഐഡി
പാൻ കാർഡ് / പാൻ നമ്പർ
തൊഴിലുടമയിൽ നിന്നുള്ള ഫോം-16
വീട് വാടക രസീതുകൾ
ഭവന വായ്പ സംബന്ധിച്ച വിവരങ്ങൾ
ബാങ്ക് പാസ്ബുക്ക്, സ്ഥിര നിക്ഷേപം
പോസ്റ്റ് ഓഫീസ് സേവിംഗ്സ് പാസ്ബുക്ക്
ലോട്ടറി വരുമാനം
ക്ലബ്ബ് വരുമാനത്തിന്റെ വിശദാംശങ്ങൾ.