എൻ.എസ്.എസ് മുൻ പ്രസിഡൻ്റ് അഡ്വ: പി.എൻ നരേന്ദ്രനാഥൻ നായർ (92 ) അന്തരിച്ചു.രാവിലെ ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 2012 മുതൽ നാല് തവണ എൻ എസ് എസ് പ്രസിഡൻ്റ് ആയിരുന്നു.കഴിഞ്ഞ മാസമാണ് പ്രസിഡൻ്റ് പദവി ഒഴിഞ്ഞത്.
വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു.സംസ്ക്കാരം നാളെ പത്തനംതിട്ടയിൽ.
മുൻ ജില്ലാ ജഡ്ജി ആയിരുന്ന പി.എൻ നരേന്ദ്രനാഥൻ നായർ എൻ.എസ്. എസ് യൂണിയൻ പ്രസിഡന്‍റ്, എൻ.എസ്എസ് ബോർഡ് ഓഫ് ഡയറക്ടേഴ്സ് അംഗം ,ട്രഷറർ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.