Month: June 2022
-
Kerala
ഒറ്റപ്രസവത്തിൽ പിറന്നമൂന്ന് സഹോദരങ്ങൾക്കും പ്ലസ് 2 പരീക്ഷയിൽ ഫുൾ എ പ്ലസ്, സുൽത്താൻ, സുൽത്താന, സുബ്ഹാന എന്നീ കുടപ്പിറപ്പുകൾക്കിത് വിജയത്തിൻ്റെ ത്രിമധുരം
കരുനാഗപ്പള്ളി: ഒറ്റ പ്രസവത്തിൽ പിറന്നവരാണ് സുൽത്താൻ, സുൽത്താന, സുബ്ഹാന എന്നിവർ. ഓച്ചിറ, വലിയ കുളങ്ങര വാഴുവേലി തെക്കതിൽ റഹീം സമീന ദമ്പതികളുടെ മക്കൾ. ആ വീട്ടില്‍ ഈ വർഷത്തെ പ്ളസ് ടു റിസള്‍ട്ട് വന്നപ്പോള്‍ ആഹ്ലാദത്തിൻ്റെ ത്രിമധുരം. കൂടപ്പിറപ്പുകളായ മൂവർക്കും ഫുൾഎ പ്ളസ്. കരുനാഗപ്പള്ളി ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ പഠിച്ച സുബ്ഹാന പ്ലസ് ടു ഹുമാനിറ്റീസും മോഡൽ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികളായ സുൽത്താനും സുൽത്താനയും പള്സ്ടു സയൻസ് വിദ്യാർഥികളും ആയിരുന്നു. മൂന്നു പേരുടെ റിസള്‍ട്ട് വരുമ്പോഴുള്ള ടെന്‍ഷന്‍ മാതാപിതാക്കള്‍ക്ക് താങ്ങാനാവുന്നതിനും അപ്പുറമായിരുന്നു. ഇനി ആര്‍ക്കെങ്കിലും ഒന്നു കുറഞ്ഞാലുണ്ടാവുന്ന വിഷമം ഓര്‍ത്താത്താണ് വീട് മുഴുവന്‍ ടെന്‍ഷനടിച്ചത്. ഒടുവില്‍ പ്ലസ് ടു റിസൾട്ട് വന്നപ്പോൾ മൂന്നുപേരും എല്ലാവിഷയങ്ങൾക്കും എ പ്ലസ് കരസ്ഥമാക്കി അഭിമാനമുയര്‍ത്തി. ആ അപൂര്‍വ സന്തോഷത്തിലാണ് കുടുംബവും ബന്ധുക്കളും കൂട്ടുകാരും. പത്താം ക്ലാസ് പരീക്ഷയിലും ഈ ‘സു’ത്രയങ്ങൾ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയിരുന്നു. മൂവരും ഇതുവരെയും ഒരുമിച്ച് ആണ്…
Read More » -
Kerala
അഞ്ചു രൂപ നാണയത്തിനു പകരം ബസിൽ കണ്ടക്ടർക്ക് കൊടുത്തത് സ്വർണ നാണയം, നഷ്ടപ്പെട്ടത് ഒരു പവൻ
കുറ്റ്യാടി: ചില്ലറ നാണയമെന്ന് കരുതി യാത്രക്കാരൻ ബസിൽ കൊടുത്തത് സ്വർണ നാണയം. കണ്ടക്ടർ അഞ്ച് രൂപ ചില്ലറ ചോദിച്ചപ്പോഴാണ് കുറ്റ്യാടിയിൽനിന്ന് തൊട്ടിൽപാലത്തേക്ക് യാത്രചെയ്ത കരിങ്ങാട് സ്വദേശിക്ക് അബദ്ധം പറ്റിയത്. വീട്ടിലെത്തി കീശ തപ്പിയപ്പോൾ സ്വർണനാണയം കാണാനില്ല. ഉടൻ കണ്ടക്ടറുടെ നമ്പർ സംഘടിപ്പിച്ച് ബന്ധപ്പെട്ടെങ്കിലും കണ്ടക്ടർ ചില്ലറയെന്ന് കരുതി കൈമാറിയതായി പറഞ്ഞു. കെ.സി.ആർ എന്നാണ് ബസിന്റെ പേരെന്ന് യാത്രക്കാരൻ പറയുന്നു. ഗൾഫിൽ ജോലിചെയ്തിരുന്ന സമയത്ത് മലബാർ ഗോൾഡിൽനിന്ന് വാങ്ങിയ സ്വർണനാണയം മകളുടെ കോളജ് ഫീസടക്കാനായി വിൽക്കാൻ വേണ്ടി കൊണ്ടുപോയതായിരുന്നു. എന്നാൽ, ഒരു കൂട്ടുകാരൻ പണം വായ്പനൽകിയതോടെ നാണയം വിൽക്കുന്നത് ഒഴിവാക്കി വീട്ടിലേക്കു തിരിക്കുമ്പോഴാണ് സംഭവം. തളീക്കരക്കും തൊട്ടിൽപാലത്തിനും ഇടയിൽ യാത്രചെയ്ത ആർക്കോ ബാക്കി കൊടുത്തപ്പോൾ സ്വർണനാണയം കൊടുത്തുപോയിരിക്കാം എന്നാണ് കണ്ടകട്ർ പറയുന്നത്. അല്ലെങ്കിൽ ബസ് തൊട്ടിൽപാലത്തുനിന്ന് തിരിച്ച് വടകരക്ക് പോകുമ്പോഴായിരിക്കും എന്നും പറയുന്നു. കുറ്റ്യാടി പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
Read More » -
Breaking News
യശ്വന്ത് സിന്‍ഹ രാഷ്ട്രപതി സ്ഥാനാര്‍ഥി; പ്രതിപക്ഷം പിന്തുണയ്ക്കും
ന്യൂഡല്‍ഹി: നീണ്ട അനിശ്ചിതത്വത്തിനൊടുവില്‍ രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള തങ്ങളുടെ സ്ഥാനാര്‍ഥിയായി മുന്‍ ധനമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷനുമായ യശ്വന്ത് സിന്‍ഹയെ നിശ്ചയിച്ച് പ്രതിപക്ഷം. പ്രതിപക്ഷത്തെ 17 പാര്‍ട്ടികള്‍ ചേര്‍ന്ന് ഏകകണ്‌ഠേനയാണ് രാഷ്ട്രപതി സ്ഥാനത്തേക്ക് യശ്വന്ത് സിന്‍ഹയെ തീരുമാനിച്ചതെന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് പറഞ്ഞു. ഡല്‍ഹിയില്‍ ചേര്‍ന്ന 17 പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തിലാണ് തീരുമാനം കൈക്കൊണ്ടത്. രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറാണ് യശ്വന്ത് സിന്‍ഹയുടെ പേര് നിര്‍ദ്ദേശിച്ചത്. സ്ഥാനാര്‍ത്ഥിയാകണമെങ്കില്‍ അദ്ദേഹം തൃണമൂല്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷ സ്ഥാനം രാജിവെക്കണമെന്ന് കോണ്‍ഗ്രസും ഇടത് പാര്‍ട്ടികളും ആവശ്യപ്പെട്ടു. ഈ ആവശ്യം സിന്‍ഹ അംഗീകരിച്ചതോടെ സ്ഥാനാര്‍ഥിത്വത്തിന് വഴിതെളിയുകയായിരുന്നു. 24 വര്‍ഷം സിവില്‍ സര്‍വീസ് മേഖലയില്‍ പ്രവര്‍ത്തിച്ച യശ്വന്ത് സിന്‍ഹ 1986 ലാണ് രാഷ്ട്രീയത്തിലേക്ക് എത്തുന്നത്. ജനതാദളിലൂടെയായിരുന്നു അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവേശനം. പിന്നീട് ബിജെപി മന്ത്രിസഭയിലടക്കം കേന്ദ്രമന്ത്രിയായി പ്രവര്‍ത്തിച്ചു. ചന്ദ്രശേഖര്‍, വാജ്‌പേയി മന്ത്രിസഭകളില്‍ അംഗമായിരുന്നു. ചന്ദ്രശേഖറിന്റെ കേന്ദ്ര മന്ത്രിസഭയില്‍ ധനമന്ത്രിയായി പ്രവര്‍ത്തിച്ചു. പിന്നീട് ബിജെപിയില്‍ ചേര്‍ന്ന…
Read More » -
Kerala
ശമ്പളത്തിന് പ്രഥമ പരിഗണന; 5 ന് മുമ്പ് കെ.എസ്.ആര്‍.ടി.സി. ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ ഇടക്കാല ഉത്തരവ്
കൊച്ചി: കെ.എസ്.ആര്‍.ടി.സി. ഈ മാസത്തെ വരുമാനം ശമ്പളം നല്‍കുന്നതിനായി മാറ്റണമെന്നും ജൂലൈ അഞ്ചിനകം ജീവനക്കാര്‍ക്ക് ശമ്പളം നല്‍കണമെന്നും ഹൈക്കോടതി. കെ.എസ്.ആര്‍.ടി.സിയിലെ ശമ്പളം അഞ്ചാം തീയതിക്ക് മുമ്പ് ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടു സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. ഹര്‍ജിയില്‍ വിശദമായ വാദമാണ് നടന്നത്. അഞ്ചാം തീയതിക്ക് മുമ്പ് കെ.എസ്.ആര്‍.ടി.സി. ജീവനക്കാര്‍ക്ക് ശമ്പളം നല്‍കണം എന്നുള്ള ഇടക്കാല ഉത്തരവിനൊപ്പം ജീവനക്കാരുടെ ശമ്പളം നല്‍കുന്നതിന് പ്രഥമ പരിഗണന നല്‍കണമെന്നും കോടതി വാക്കാല്‍ പറയുകയുണ്ടായി. കെ.എസ്.ആര്‍.ടി.സിയില്‍ ഉന്നതതല ഓഡിറ്റ് വേണമെന്നും കോടതി വ്യക്തമാക്കി. അതേസമയം എട്ട് കോടിയെങ്കിലും ഒരു ദിവസം വരുമാനം ലഭിച്ചാല്‍ കാര്യങ്ങള്‍ കുഴപ്പമില്ലാതെ മുമ്പോട്ട് പോകുമെന്നും കെ.എസ്.ആര്‍.ടി.സി. കോടതിയെ അറിയിച്ചു. നിലവില്‍ കെ.എസ്.ആര്‍.ടി.സിയുടെ നഷ്ടം 3500 കോടിക്ക് മുകളിലാണ്. ഈ ഒരു നഷ്ടം നികത്താതെ ലാഭകരമായി മുന്നോട്ട് കൊണ്ടു പോകാന്‍ സാധിക്കില്ല. അതോടൊപ്പം സര്‍ക്കാരില്‍ നിന്ന് എല്ലാ കാലത്തും പണം വാങ്ങിയത് കൊണ്ട് മാത്രം സ്വന്തം കാലില്‍ നില്‍ക്കാന്‍ കഴിയില്ല. കെ.എസ്.ആര്‍.ടി.സിയുടെ കാര്യത്തില്‍…
Read More » -
Kerala
‘സ്വപ്‌നമൊഴിയില്‍’ കുരുങ്ങി വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനം തെറിച്ച എം ആര്‍ അജിത് കുമാറിന് പുതിയ നിയമനം
തിരുവനന്തപുരം: മുന്‍ വിജിലന്‍സ് ഡയറക്ടര്‍ എം ആര്‍ അജിത് കുമാറിനെ സിവില്‍ റൈറ്റസ് പ്രൊട്ടക്ഷന്‍ എഡിജിപിയെന്ന തസ്തികയില്‍ നിയമിച്ച് സര്‍ക്കാര്‍. സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെ അനുനയിപ്പിക്കാന്‍ ഇടനിലക്കാരനെ അയച്ചെന്ന ആരോപണം ഉയര്‍ന്നതിന് പിന്നാലെയാണ് അജിത് കുമാറിനെ വിജിലന്‍സ് ഡയറക്ടര്‍ തസ്തികയില്‍നിന്നു നീക്കിയത്. വിജിലന്‍സില്‍ നിന്നും മാറ്റിയെങ്കിലും പുതിയ തസ്തിക ഇതേ വരെ നല്‍കിയിരുന്നില്ല. അപ്രധാന തസ്തികയിലേക്കാണ് ഇപ്പോള്‍ നിയമനം നല്‍കിയിരിക്കുന്നത്. പുതിയ വിജിലന്‍സ് ഡയറക്ടറെ ഇതേ വരെ നിയമിച്ചിട്ടില്ല. ഐജി എച്ച്. വെങ്കിടേഷിനാണ് പകരം ചുമതല. ഷാജ് കിരണുമായി അജിത് ഫോണില്‍ സംസാരിച്ചു എന്ന സ്വപ്ന സുരേഷിന്റെ ആരോപണത്തിന് പിന്നാലെയാണ് അജിത് കുമാറിനെ മാറ്റിയത്. പുതിയ തസ്തിക പോലും നല്‍കാതെ മുഖ്യമന്ത്രി ഇടപെട്ടായിരുന്നു വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തുനിന്ന് അജിത് കുമാറിനെ മാറ്റിയത്. അജിത് കുമാറും ഷാജ് കിരണും തമ്മില്‍ സംസാരിച്ചതായി സര്‍ക്കാറിന് തന്നെ ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. പക്ഷെ സ്ഥലംമാറ്റ ഉത്തരവില്‍ കാരണം പറഞ്ഞിരുന്നില്ല. വിജിലന്‍സ് മേധാവി എം…
Read More » -
LIFE
പേര് അറംപറ്റിയോ? ആഡംബരം അധികമായി; ഡ്രീമിന്റെ ആദ്യയാത്ര ആക്രിക്കടയിലേക്ക്…?
ആഡംബരം അധികമായതോടെ കമ്പനി പാപ്പരായി നിര്‍മാണം നിലച്ച ആഡംബരക്കപ്പല്‍ ഡ്രീം 2വിന്‍െ്‌റയും ഗ്ലോബല്‍ ഡ്രീമിന്‍െ്‌റയും ആദ്യയാത്ര -അവസാനയാത്ര- ആക്രിക്കടയിലേക്കോ എന്ന ആകാംക്ഷയില്‍ ലോകം. ആഡംബരത്തിന്റെ അവസാന വാക്കായിരുന്നു സ്വപ്‌നം അഥവാ ഡ്രീം, ക്രൂയിസ് കപ്പലുകളില്‍ ഭീമന്‍. ഒന്നല്ല രണ്ട് കപ്പലുകളാണ് കമ്പനി നിര്‍മിച്ചത്. ഗ്ലോബല്‍ ഡ്രീം 2, ഗ്ലോബല്‍ ഡ്രീം. 2500 കാബിനുകളിലായി 9000 പേര്‍ക്ക് യാത്ര ചെയ്യാവുന്ന 1122 അടി നീളമുള്ള (342 മീറ്റര്‍) കൂറ്റന്‍ ആഡംബര കപ്പലാണ് വിഭാവനം ചെയ്തത്. അന്തിമ ഘട്ടത്തിലെത്തുമ്പോള്‍ ഫണ്ടില്ലാതെ നിര്‍മ്മാണം നിലയ്ക്കുകയും ഉടമസ്ഥരും മാതൃകമ്പനിയും കിട്ടാക്കടം പെരുകി പാപ്പരാകുകയും ചെയ്തതോടെതാണ് ഡ്രീമിന്‍െ്‌റ പേര് അറം പറ്റുമെന്ന രീതിയില്‍ എല്ലാം ഒരു സ്വപ്‌നം മാത്രം ആകുമെന്ന നിലയിലേക്ക് കാര്യങ്ങളെത്തിയത്്. നിര്‍മാണം നിലച്ചതോടെ പലതവണ വാങ്ങാന്‍ ആളെ നോക്കി. ആരും അടുക്കുന്നില്ല. ഇനിയിപ്പോ ഈ വര്‍ഷം അവസാനത്തോടെ കപ്പല്‍ശാലയില്‍നിന്ന് മാറ്റിക്കൊടുത്തേ മതിയാകൂ. നില്‍ക്കക്കള്ളിയില്ലാതെ കപ്പലിനെ കൈയൊഴിയാന്‍ ഉടമകള്‍ നിര്‍ബന്ധിതരായി. വേറെ വഴിയില്ലാത്തതിനാല്‍ ആക്രി വിലയ്ക്ക് തൂക്കി…
Read More » -
Breaking News
ലോകപ്രശസ്തമായ ജംബോ കിങ്ഡം റസ്റ്ററന്റ് കടലില്‍ മുങ്ങി
ലോകപ്രശസ്തമായ ഹോങ്കോങ്ങിലെ ജംബോ കിങ്ഡം റസ്റ്ററന്റ് കടലില്‍ മുങ്ങി. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. ജംബോ കിങ്ഡം എന്നറിയപ്പെട്ടിരുന്ന മൂന്നുനിലകളുള്ള ഈ കപ്പല്‍ ലോകത്തിലെ തന്നെ ഏറ്റവും വലിയ ഒഴുകുന്ന റസ്റ്ററന്റ്റായിരുന്നു. ഒരു തുറമുഖത്തേക്ക് യാത്ര ചെയ്യുകയായിരുന്ന റസ്റ്ററന്റ് ചില പ്രതികൂല സാഹചര്യങ്ങളെത്തുടര്‍ന്ന് തെക്കന്‍ ചൈനാ കടലിലുള്ള ഷിന്‍ഷ ദ്വീപുകള്‍ക്കു സമീപം തലകീഴായി മറിയുകയായിരുന്നെന്ന് അബെര്‍ദീന്‍ റസ്റ്ററന്റ് എന്റര്‍പ്രൈസസ് ലിമിറ്റഡ് പത്രക്കുറിപ്പില്‍ അറിയിച്ചു. അതേസമയം, അപകടകാരണമെന്തെന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഹോങ്കോങ്ങിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായിരുന്ന ജംബോ ഏകദേശം 50 വര്‍ഷത്തോളമായി നീറ്റിലിങ്ങിയിട്ട്. ഏകദേശം 80 മീറ്ററാണ് ജംബോ കിങ്ഡത്തിന്റെ ഉയരം. മറ്റൊരു ചെറിയ റസ്റ്ററന്റ് ബോട്ട്, സീഫുഡ് ടാങ്കുകളുടെ പത്തേമാരി, അടുക്കള പ്രവര്‍ത്തിക്കുന്ന ബോട്ട്, സന്ദര്‍ശകരെ കയറ്റുകയും ഇറക്കുകയും ചെയ്യുന്ന എട്ട് ചെറിയ കടത്തുതോണികള്‍ എന്നിവ അടങ്ങുന്നതാണ് ജംബോ കിങ്ഡം. നിരവധി സിനിമകളുടെ ഭാഗമായിട്ടുള്ള ഈ റസ്റ്ററന്റ് എലിസബത്ത് രാജ്ഞി, ജിമ്മി കാര്‍ട്ടര്‍, ടോം ക്രൂയിസ് തുടങ്ങിയവര്‍ക്ക് ആതിഥ്യമരുളിയിട്ടുമുണ്ട്. അബെര്‍ദീന്‍ റസ്റ്ററന്റ് എന്റര്‍പ്രൈസസ്…
Read More » -
LIFE
വിക്രത്തിലെ നടനെതിരേ ശാരീരികാധിക്ഷേപം: യൂട്യൂബ് ചാനലിനെതിരേ ലോകേഷ്
ചെന്നൈ: വിക്രം ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച നടനെ ശാരീരികമായി അധിക്ഷേപിക്കുന്നതിനെതിരേ രൂക്ഷ വിമര്‍ശനവുമായി സംവിധായകന്‍ ലോകേഷ് കനകരാജ് രംഗത്ത്. കഥാപാത്രത്തിന് നേരേയുണ്ടായ അധിക്ഷേപങ്ങള്‍ വല്ലാതെ വേദനിപ്പിച്ചു. ഇത്തരം പ്രവണതകളെ ശക്തമായി തള്ളിപ്പറയണമെന്നും സംവിധായകന്‍ പറഞ്ഞു. ‘തമിഴ് സിനിമ റിവ്യൂ’ എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ആയിരുന്നു ലോകേഷിന്റെ പ്രതികരണം. ചിത്രത്തില്‍ ജാഫര്‍ സാദിഖ് എന്ന കൊറിയോഗ്രാഫര്‍ ഒരു പ്രധാന കഥാപാതത്തെ അവതരിപ്പിക്കുണ്ട്. വില്ലന്‍ സ്വഭാവമുള്ള ആ കഥാപാത്രത്തെ ജാഫര്‍ സാദിഖ് അതിമനോഹരമായാണ് അവതരിപ്പിച്ചത്. അദ്ദേഹത്തിന്റെ പ്രകടനം ഏറെ പ്രശംസകള്‍ ഏറ്റുവാങ്ങുകയും ചെയ്തിരുന്നു. എന്നാല്‍ റോസ്റ്റിങ് വീഡിയോകള്‍ ചെയ്യുന്ന ഒരു യൂട്യൂബ് ചാനലില്‍ ചിത്രത്തെയും ജാഫറിന്റെ കഥാപാത്രത്തെ കുറിച്ച് വളരെ മോശമായി സംസാരിക്കുകയും അദ്ദേഹത്തിന്റെ ശരീരത്തെക്കുറിച്ച് അധിക്ഷേപപരമായ പരാമര്‍ശങ്ങള്‍ നടത്തുകയും ചെയ്തു. നെഗറ്റീവ് പബ്ലിസിറ്റിയിലൂടെ റീച്ച് കൂട്ടുക എന്ന പുത്തന്‍കാലത്തെ രീതി പരീക്ഷണമാകാം റോസ്റ്റിങ് നടത്തിയ യൂട്യൂബര്‍ ലക്ഷ്യമിട്ടത്. ഈ കുരുട്ടുബുദ്ധി ഫലം കണ്ടു എന്നുവേണം കരുതാന്‍. എട്ട് ലക്ഷത്തില്‍…
Read More » -
Kerala
വിമാനത്തിലെ പ്രതിഷേധം: സിസിടിവി പരിശോധിക്കണമെന്ന് പ്രതികള്‍; സിസിടിവി ഇല്ലെന്ന് സര്‍ക്കാര്‍
കൊച്ചി: വിമാനത്തിനുള്ളില്‍ മുഖ്യമന്ത്രിയെ വധിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ സംഭവത്തിന്‍െ്‌റ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കണമെന്ന് പ്രതികള്‍. ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴാണ് പ്രതികളുടെ അഭിഭാഷകന്‍ ഈ വാദം ഉന്നയിച്ചത്. കേസ് നിലില്‍ക്കില്ലെന്നും മുഖ്യമന്ത്രിയെ ആക്രമിച്ചില്ലെന്നും പ്രതികള്‍ വാദിച്ചു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകും. വിമാനത്തിന് അകത്തെ ദൃശ്യം റെക്കോര്‍ഡ് ചെയ്യാന്‍ സംവിധാനം ഉണ്ടോ എന്ന് കോടതി ചോദിച്ചു, ദൃശ്യം ലഭിച്ചാല്‍ പരിശോധിക്കാം എന്നും കോടതി വ്യക്തമാക്കി, പ്രോസിക്യൂഷന്‍ ഈ ദൃശ്യം ആവശ്യപ്പെട്ടതായി റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ഉണ്ടല്ലോ എന്ന് കോടതി ചോദിച്ചു. ചെറുവിമാനം ആയതിനാല്‍ സിസി ടിവിയില്ല എന്ന് ഡിജിപി വ്യക്തമാക്കിയപ്പോള്‍, അത് ഇപ്പോള്‍ മാറ്റിയതായിരിക്കാം എന്ന് മൂന്നാം പ്രതി സുജിത്തിന്റെ അഭിഭാഷകന്‍ പറഞ്ഞു. ഗൂഢാലോചനയുടെ ഭാഗം ആണ് ഈ ആക്രമണമെന്നു ഡിജിപി വാദിച്ചു. മുഖ്യമന്ത്രിയെ ആക്രമിക്കാന്‍ മൂന്ന് പ്രതികളും നേരെത്തെ പദ്ധതി ഇട്ടിരുന്നു. വിമാനം ഇറങ്ങുന്നതിനു മുന്‍പ് മൂന്ന് പേരും നിരീക്ഷിക്കുന്നുണ്ടായിരുന്നു എന്ന് മൊഴി ഉണ്ട്. നിന്നെ വെച്ചേക്കില്ല എന്ന് ആക്രോശിച്ചു പ്രതികള്‍…
Read More »
