Breaking NewsNEWSWorld

ലോകപ്രശസ്തമായ ജംബോ കിങ്ഡം റസ്റ്ററന്റ് കടലില്‍ മുങ്ങി

ലോകപ്രശസ്തമായ ഹോങ്കോങ്ങിലെ ജംബോ കിങ്ഡം റസ്റ്ററന്റ് കടലില്‍ മുങ്ങി. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. ജംബോ കിങ്ഡം എന്നറിയപ്പെട്ടിരുന്ന മൂന്നുനിലകളുള്ള ഈ കപ്പല്‍ ലോകത്തിലെ തന്നെ ഏറ്റവും വലിയ ഒഴുകുന്ന റസ്റ്ററന്റ്റായിരുന്നു.

ഒരു തുറമുഖത്തേക്ക് യാത്ര ചെയ്യുകയായിരുന്ന റസ്റ്ററന്റ് ചില പ്രതികൂല സാഹചര്യങ്ങളെത്തുടര്‍ന്ന് തെക്കന്‍ ചൈനാ കടലിലുള്ള ഷിന്‍ഷ ദ്വീപുകള്‍ക്കു സമീപം തലകീഴായി മറിയുകയായിരുന്നെന്ന് അബെര്‍ദീന്‍ റസ്റ്ററന്റ് എന്റര്‍പ്രൈസസ് ലിമിറ്റഡ് പത്രക്കുറിപ്പില്‍ അറിയിച്ചു. അതേസമയം, അപകടകാരണമെന്തെന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

ഹോങ്കോങ്ങിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായിരുന്ന ജംബോ ഏകദേശം 50 വര്‍ഷത്തോളമായി നീറ്റിലിങ്ങിയിട്ട്. ഏകദേശം 80 മീറ്ററാണ് ജംബോ കിങ്ഡത്തിന്റെ ഉയരം. മറ്റൊരു ചെറിയ റസ്റ്ററന്റ് ബോട്ട്, സീഫുഡ് ടാങ്കുകളുടെ പത്തേമാരി, അടുക്കള പ്രവര്‍ത്തിക്കുന്ന ബോട്ട്, സന്ദര്‍ശകരെ കയറ്റുകയും ഇറക്കുകയും ചെയ്യുന്ന എട്ട് ചെറിയ കടത്തുതോണികള്‍ എന്നിവ അടങ്ങുന്നതാണ് ജംബോ കിങ്ഡം. നിരവധി സിനിമകളുടെ ഭാഗമായിട്ടുള്ള ഈ റസ്റ്ററന്റ് എലിസബത്ത് രാജ്ഞി, ജിമ്മി കാര്‍ട്ടര്‍, ടോം ക്രൂയിസ് തുടങ്ങിയവര്‍ക്ക് ആതിഥ്യമരുളിയിട്ടുമുണ്ട്.

അബെര്‍ദീന്‍ റസ്റ്ററന്റ് എന്റര്‍പ്രൈസസ് ലിമിറ്റഡ് എന്ന സ്ഥാപനത്തിനായിരുന്നു റസ്റ്ററന്റ്ിന്റെ നടത്തിപ്പുചുമതല. സംഭവത്തില്‍ അബെര്‍ദീന്‍ റസ്റ്ററന്റ് എന്റര്‍പ്രൈസസ് അതീവ ദുഃഖത്തിലാണെന്നും അപകടത്തില്‍ കൂടുതല്‍ വിശദാംശങ്ങള്‍ തേടുകയാണെന്നും അവര്‍ പ്രസ്താവനയില്‍ അറിയിച്ചു. സംഭവത്തില്‍ നിരവധി പേര്‍ സാമൂഹികമാധ്യമങ്ങളിലൂടെ ദുഃഖം രേഖപ്പെടുത്തി. ചിലര്‍ റെസ്റ്റൊറന്റിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചപ്പോള്‍ ചിലരാകട്ടെ വിടവാങ്ങല്‍ സന്ദേശങ്ങള്‍ ഷെയര്‍ ചെയ്തു.

 

Back to top button
error: